Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
submarine fan | സമുദ്രാന്തര്‍ വിശറി. | സമുദ്രാന്തര്‍ കിടങ്ങുകളുടെയും വന്‍ നദികളുടെയും പാദങ്ങളില്‍ കരയില്‍ നിന്ന് ഒഴുകിയെത്തുന്ന വസ്തുക്കള്‍ നിക്ഷേപിച്ചുണ്ടാകുന്ന ഒരു ഘടന. |
submetacentric chromosome | സബ്മെറ്റാസെന്ട്രിക് ക്രാമസോം. | സെന്‍ട്രാമിയര്‍ മധ്യഭാഗത്ത് നിന്ന് അല്‍പ്പം മാറിയ നിലയില്‍ ഉള്ള ക്രാമസോം. ഒരു വശം അല്‍പ്പം ചെറുതായിരിക്കും. |
subnet | സബ്നെറ്റ് | ഒരു നെറ്റ്വര്ക്കില് പരമാവധി എത്ര കമ്പ്യൂട്ടറുകളെ ഘടിപ്പിക്കാം എന്ന ഡാറ്റ സൂക്ഷിക്കുന്ന, നെറ്റ്വര്‍ക്കിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന അഡ്രസ്. |
subroutine | സബ്റൂട്ടീന്‍. | ബേസിക്, ഫോര്ട്രാന് പ്രാഗ്രാമിങ് ഭാഷകളില്‍ ഒരു പ്രത്യേക ആവശ്യത്തിനായി എഴുതുന്ന ഒരുകൂട്ടം പ്രാഗ്രാം നിര്‍ദ്ദേശങ്ങള്‍. ഈ നിര്‍ദ്ദേശങ്ങളെ പ്രധാന പ്രാഗ്രാമില്‍ ആവശ്യം വരുമ്പോള്‍ വിളിക്കുന്നുണ്ടായിരിക്കും. |
subscript | പാദാങ്കം. | ഉദാ: പ്രാട്ടോണ്‍ പിണ്ഡം Mp എന്നതില്‍ p പാദാങ്കമാണ്. |
subset | ഉപഗണം. | ഒരു ഗണത്തിലെ അംഗങ്ങള്‍ മാത്രം അംഗങ്ങളായുള്ള മറ്റൊരു ഗണം. A={1,2,3,4}, B={2,3} ആയാല്‍ B, Aയുടെ ഒരു ഉപഗണമാണ്. B ⊂ Aഎന്ന് കുറിക്കുന്നു. Aയില്‍ nഅംഗങ്ങള്‍ ഉണ്ടെങ്കില്‍ അതിന് 2n ഉപഗണങ്ങളുണ്ടാകാം. ശൂന്യഗണം ( null set) എല്ലാ ഗണത്തിന്റെയും ഉപഗണമാണ്. |
subspecies | ഉപസ്പീഷീസ്. | സ്പീഷീസിന്റെ ഉപവിഭാഗം. അപൂര്‍ണമായ തോതില്‍ പ്രത്യുത്പാദന വിലഗനം നിലനില്‍ക്കുന്ന ഒരു സ്പീഷീസിന്റെ തന്നെ വ്യത്യസ്ത സമൂഹങ്ങളാണിവ. |
substituent | പ്രതിസ്ഥാപകം. | ഒരു കാര്‍ബണിക സംയുക്തത്തില്‍ പ്രതിസ്ഥാപിക്കപ്പെടുന്ന അണു അല്ലെങ്കില്‍ അണുക്കളുടെ കൂട്ടം. CH4+Cl2 → CH3Cl+HCl. ഈ അഭിക്രിയയില്‍ ക്ലോറിന്‍ പ്രതിസ്ഥാപകമാകുന്നു. |
subtend | ആന്തരിതമാക്കുക | സമ്മുഖമാക്കുക, ഉദാ: ഒരു വൃത്തഖണ്ഡം വൃത്തകേന്ദ്രത്തില്‍ സമ്മുഖമാക്കുന്ന കോണ്‍; ഒരു വസ്തു കണ്ണില്‍ സമ്മുഖമാക്കുന്ന കോണ്‍. |
subtraction | വ്യവകലനം. | രണ്ടു രാശികളുടെ വ്യത്യാസം കണ്ടുപിടിക്കല്. പ്രതീകം "-'. |
succulent plants | മാംസള സസ്യങ്ങള്‍. | ശരീരത്തില്‍ ജലം ശേഖരിച്ചു വെക്കുന്ന സസ്യങ്ങള്‍. |
succus entericus | കുടല് രസം. | കശേരുകികളുടെ ചെറുകുടലില്‍ നിന്ന് സ്രവിക്കുന്ന ദ്രവം. ഇതില്‍ പല പചനരസങ്ങളും അടങ്ങിയിട്ടുണ്ട്. |
sulphonation | സള്ഫോണീകരണം. | ഹൈഡ്രജനെ സള്‍ഫോണിക് അമ്ലഗ്രൂപ്പുകൊണ്ട് പ്രതിസ്ഥാപനം ചെയ്യുന്ന അഭിക്രിയ. ഉദാ: ബെന്‍സീന്‍, സാന്ദ്ര സള്‍ഫ്യൂറിക് അമ്ലം ചേര്‍ത്ത് ചൂടാക്കുമ്പോള്‍ ബെന്‍സീന്‍ തന്മാത്രയുടെ ഒരു ഹൈഡ്രജന്‍ അണു ഒരു സള്ഫോണിക അമ്ലഗ്രൂപ്പുകൊണ്ട് പ്രതിസ്ഥാപിക്കപ്പെട്ട് ബെന്‍സീന്‍ സള്‍ഫോണിക് അമ്ലമുണ്ടാകുന്നു. C6H6+H2SO4 → C6H5-SO3H+H2O. |
sun spot | സൗരകളങ്കങ്ങള്‍. | സൂര്യമുഖത്ത് ദൃശ്യമാകുന്ന കറുത്ത പാടുകള്‍. അവ ഹ്രസ്വകാലത്തേക്ക് മാത്രം നിലനില്ക്കുന്നവയാണ്. ഈ പൊട്ടുകള്‍ താപനില താരതമ്യേന താഴ്ന്നയിടങ്ങളാണ്. സൗരമണ്ഡലത്തിലെ കാന്തികതയാണ് സൗരകളങ്കങ്ങളിലെ താഴ്ന്ന താപനിലയ്ക്ക് കാരണമാകുന്നത്. ഇക്കാരണത്താല്‍ തന്നെ അവ എപ്പോഴും ഇരട്ടകളായാണ് പ്രത്യക്ഷപ്പെടുന്നത്, വിപരീത കാന്തിക ധ്രുവങ്ങളായി. സൗരകളങ്കങ്ങള്‍ക്ക് ഒരു 11 വര്‍ഷ ചക്രമുണ്ട്. 11 വര്‍ഷം കൊണ്ട് ക്രമേണ വര്‍ധിച്ച് ഒടുവില്‍ അപ്രത്യക്ഷമാകുന്നു. |
sundial | സൂര്യഘടികാരം. | അംശാങ്കനം ചെയ്ത ഒരു ഫലകത്തില്‍ ഉറപ്പിച്ച കുറ്റിയുടെ നിഴലിന്റെ സ്ഥാനം നോക്കി പകല്‍ സമയത്ത് സമയമറിയുവാന്‍ പണ്ട് ഉപയോഗിച്ചിരുന്ന ഒരു ഉപാധി. |
sunsynchronous orbit | സൗരസ്ഥിരഭ്രമണപഥം. | സൂര്യനുമായി സ്ഥിരമായ ദിക്സ്ഥിതി നിലനിര്‍ത്തുന്ന താഴ്ന്ന ധ്രുവീയ ഭ്രമണപഥങ്ങള്‍. ഇത്തരം ഭ്രമണപഥത്തിലൂടെ നീങ്ങുന്ന ഒരു ഉപഗ്രഹം ഭൂമധ്യരേഖ മുറിച്ചുകടക്കുന്ന ഓരോ ഘട്ടത്തിലും ഒരേ പ്രാദേശിക സമയം പാലിക്കുന്നു. ഹീലിയോ സിങ്ക്രണസ് ( helio synchronous) പഥം എന്നും ഇതറിയപ്പെടുന്നു. |
super bug | സൂപ്പര്‍ ബഗ്. | സ്യൂഡോമൊണാസ് പൂലിഡ എന്ന ബാക്റ്റീരിയത്തിന്റെ പുനഃസംയോജിത രൂപം. പെട്രാളിയത്തിലെ കുറേയേറെ ഘടകങ്ങളെ വിശ്ലേഷണം ചെയ്യുന്ന വിവിധ ജീനുകള്‍ ഇതില്‍ ഒന്നിച്ചു ചേര്‍ത്തിരിക്കുന്നു. എ എം ചക്രവര്‍ത്തിയാണ് ഈ ഇനം ബാക്റ്റീരിയത്തെ നിര്‍മ്മിച്ചത്. |
super computer | സൂപ്പര്‍ കമ്പ്യൂട്ടര്‍. | അനേകം മൈക്രാ പ്രാസസറുകളെ ഏകോപിപ്പിച്ച് വളരെ വലിയ കമ്പ്യൂട്ടിംഗ് ശേഷി ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനായി പ്രത്യേകം തയ്യാറാക്കുന്ന കമ്പ്യൂട്ടറുകള്‍. കാലാവസ്ഥാ അപഗ്രഥനം, ഭൂമിയിലെ അന്തരീക്ഷ വ്യതിയാനങ്ങള്‍ തുടങ്ങി വലിയ കമ്പ്യൂട്ടിംഗ് ശേഷികള്ക്കായാണ് ഇവ ഉപയോഗിക്കുന്നത്. ടെറാ ഫ്ളോപ്പുകളിലാണ് ഇവയുടെ ശേഷി പ്രസ്താവിക്കുന്നത്. ഉദാ: ബ്ലൂജീന്‍, എര്‍ത്ത് സിമുലേറ്റര്‍. |
super conductivity | അതിചാലകത. | ഒരു നിശ്ചിത താപനിലയ്ക്ക് താഴെ ചില പദാര്‍ഥങ്ങളുടെ വൈദ്യുതരോധം പൂര്‍ണമായും അപ്രത്യക്ഷമാകുന്ന പ്രതിഭാസം. ഈ താപനിലയാണ് ക്രാന്തിക താപനില (സംക്രമണ താപനില). സാമാന്യേന വളരെ താഴ്ന്ന താപനിലകളിലാണ് പദാര്‍ഥങ്ങള്‍ അതിചാലകങ്ങളായി മാറുന്നത്. 1911 ല്‍ ഡച്ച് ശാസ്ത്രജ്ഞനായ കാമര്‍ലിങ്ങ് ഓണ്‍സ് ആണ് രസം 4 K യില്‍ അതിചാലകമാവുന്നത് കണ്ടെത്തിയത്. വിദ്യുത്രോധം തീരെയില്ല എന്നതു മാത്രമല്ല അതിചാലകങ്ങളുടെ സവിശേഷത. ചാലകത്തിന്റെ ഈ അവസ്ഥയില്‍ അസാധാരണമായ കാന്തിക സ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. അതിചാലകങ്ങള്‍ എല്ലാം തന്നെ വളരെ ഉയര്‍ന്ന പ്രതികാന്തിക സ്വഭാവം കാണിക്കുന്നവയാണ്. താരതമ്യേന ശക്തികുറഞ്ഞ ഒരു കാന്തിക മണ്ഡലത്തിലിരിക്കുന്ന അതിചാലക സ്പെസിമെന്‍ സംക്രമണ താപനിലയിലെത്തുമ്പോള്‍, കാന്തിക ബലരേഖകള്‍ സ്പെസിമെനില്‍ നിന്നും പുറംതള്ളപ്പെടുന്നു. മെയ്സനര്‍ പ്രഭാവം എന്നാണ് ഇതറിയപ്പെടുന്നത്. കാന്തിക മണ്ഡലത്തിന്റെ സാന്നിധ്യത്തില്‍ ക്രാന്തിക താപനില താഴുന്നു എന്നത് മറ്റൊരു സവിശേഷതയാണ്. ഈ സവിശേഷതകള്‍ മൂലം അതിചാലകങ്ങള്ക്ക് വളരെയധികം വ്യാവസായിക പ്രാധാന്യമുണ്ട്. പക്ഷേ താഴ്ന്ന താപനിലയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമായതുകൊണ്ട് അത് സാങ്കേതിക വിദ്യയായി വളര്‍ത്തുന്നത് വളരെ ദുഷ്കരമാണ്. 1986 വരെ കണ്ടുപിടിക്കപ്പെട്ട അര്‍ധചാലകങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സംക്രമണ താപനിലയുള്ളത് ജര്‍മേനിയം, അലൂമിനിയം, നിയോബിയം എന്നിവ ചേര്‍ത്തുണ്ടാക്കിയ ഒരു സവിശേഷ ലോഹക്കൂട്ടിനായിരുന്നു ( 23K). 1986നു ശേഷം ഉയര്‍ന്ന സംക്രമണ താപനിലയിലുള്ള അതിചാലക പദാര്‍ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സാധാരണ താപനിലയില്‍ വരെ അതിചാലകത പ്രദര്‍ശിപ്പിക്കുന്ന പദാര്‍ഥങ്ങള്‍ (പദാര്‍ഥങ്ങളുടെ ഫേസുകള്‍) കണ്ടെത്തിയിട്ടുണ്ട് എന്ന അവകാശവാദവുമുണ്ട്. ദ്രാവക നൈട്രജന്റെ തിളനിലയില്‍ ( 93K) അതിചാലകത പ്രദര്‍ശിപ്പിക്കുന്ന സെറാമിക് പദാര്‍ഥം നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. (യിട്രിയം, ബേരിയം, കോപ്പര്‍, ഓക്സിജന്‍ കൂട്ട്) |
super cooled | അതിശീതീകൃതം. | ഒരു നിശ്ചിത മര്‍ദത്തിലെ ഘനീഭവന/ദ്രവണതാപനിലയേക്കാള് താഴ്ന്ന താപനിലയിലും ഘനീഭവിക്കാതെ/ദ്രാവകമാവാതെ നില്ക്കുന്ന വാതകം. |