Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
super fluidity | അതിദ്രവാവസ്ഥ. | അതിശീതീകൃതമായ ഒരു ദ്രാവകത്തിന്റെ ശ്യാനത പൂജ്യം ആവുകയും ഗുരുത്വബലത്തിനെതിരെ (മുകളിലേയ്ക്ക്) ഒഴുകാന്‍ പോലും കഴിയുകയും ചെയ്യുന്ന അവസ്ഥ. പിയതര് കപിത്സ എന്ന റഷ്യന്‍ ശാസ്ത്രജ്ഞന് ദ്രാവക ഹീലിയത്തില്‍ ആദ്യമായി കണ്ടെത്തി. |
super heterodyne receiver | സൂപ്പര്‍ ഹെറ്ററോഡൈന്‍ റിസീവര്‍. | സ്വീകരിക്കുന്ന സിഗ്നലിനെ ഹെറ്ററോഡൈന്‍ ചെയ്ത് മറ്റൊരു ആവൃത്തിയിലാക്കിയ ശേഷം (മധ്യമ ആവൃത്തി) സംസ്ക്കരണവും പ്രവര്‍ധനവും നടത്തുന്ന തരം റേഡിയോ സ്വീകരണി. മധ്യമ ആവൃത്തി എപ്പോഴും സ്ഥിരമായിരിക്കുന്നതിനാല്‍ ഈ ആവൃത്തിക്ക് അനുയോജ്യമായ വിധത്തില്‍ തുടര്‍ന്നുള്ള പരിപഥഭാഗങ്ങള് തെരഞ്ഞെടുക്കാം. തന്മൂലം സ്വീകരണി കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കും. |
super imposed stream | അധ്യാരോപിത നദി. | പ്രായമേറിയ ശിലകളുടെ മീതെ സ്ഥിതി ചെയ്യുന്ന പ്രായം കുറഞ്ഞ ശിലകളിലൂടെ ഒഴുകുന്ന നദി, അവയെ മുറിച്ച് താഴ്ത്തുകയും തുടര്‍ന്ന് പഴയ ശിലകളില്‍ കൂടി ഒഴുകുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നത്. |
super nova | സൂപ്പര്‍നോവ. | ദ്രവ്യമാനം കൂടിയ നക്ഷത്രങ്ങളുടെ പരിണാമദശയിലെ ഒരു ഘട്ടം. ചുവന്ന ഭീമന് അവസ്ഥയിലെത്തിയ നക്ഷത്രം. ഇന്ധനം തീരുമ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം അതിദ്രുതം പൊട്ടിയമരുകയും, തത്ഫലമായി പുറം അടരുകള്‍ വിസ്ഫോടനത്തിലൂടെ തെറിച്ചുപോവുകയും ചെയ്യുന്ന അവസ്ഥ. ഈ ഘട്ടത്തില്‍ അതിഭീമമായ അളവില്‍ ഊര്‍ജം സ്വതന്ത്രമാക്കപ്പെടുന്നു. |
super oxide | സൂപ്പര്‍ ഓക്സൈഡ്. | O2 അയോണുകളടങ്ങിയ സംയുക്തം. |
super symmetry | സൂപ്പര്‍ സിമെട്രി. | അടിസ്ഥാനബലങ്ങളുടെ വ്യത്യസ്ത ശക്തികളെ ( strengths) വിശദീകരിക്കാന്‍ ശ്രമിക്കുന്ന തത്ത്വം. മൂന്ന് അടിസ്ഥാന ബലങ്ങളെ (വിദ്യുത്കാന്തിക, അശക്ത, സുശക്ത ബലങ്ങളെ) കൃത്യമായി വിശദീകരിക്കാനും ബൃഹത് ഏകീകരണം ( grand unification) സാധ്യമാക്കാനും അതുവഴി കഴിഞ്ഞിട്ടുണ്ട്. അതനുസരിച്ച് ഓരോ ഫെര്മിയോണിനോടും അനുബന്ധിച്ച് ഒരു ബോസോണും ഓരോ ബോസോണിനും ഒരു ഫെര്‍മിയോണും ഉണ്ടായിരിക്കും. ഇലക്ട്രാണിന് (ഫെര്‍മിയോണ്‍) സെലക്ട്രാണ് (ബോസോണ്‍), ക്വാര്‍ക്കിന് സ്ക്വാര്‍ക്ക്, ലെപ്റ്റോണിന് സ്ലെപ്റ്റോണ് എന്നിങ്ങനെ എസ്സ് ( S) ചേര്‍ത്ത് ബോസോണുകളെയും ഗ്ലൂഓണിന് ഗ്ലൂഇനോ, ഫോട്ടോണിന് ഫോട്ടിനോ, w കണത്തിന് വിനോ ( wino) എന്നിങ്ങനെ ബോസോണ്‍ നാമങ്ങളോട് ഇനോ ( ino) ചേര്‍ത്ത് ഫെര്‍മിയോണുകളെയും അവതരിപ്പിച്ചിരിക്കുന്നു. സൂപ്പര്‍ സിമട്രി നിര്‍ദേശിക്കുന്ന ഈ കണങ്ങളൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവ ഇരുണ്ട പദാര്‍ഥത്തിന്റെ ഭാഗമായിരിക്കാം എന്നു ചിലര്‍ അനുമാനിക്കുന്നു. |
superimposing | അധ്യാരോപണം. | ഒന്നിനു മീതെ മറ്റൊന്ന് വെക്കല്‍ |
supernatant liquid | തെളിഞ്ഞ ദ്രവം. | കീഴെ ഊറിയടിഞ്ഞ അവക്ഷിപ്തത്തിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന തെളിഞ്ഞ ദ്രാവകം. |
superposition law | സൂപ്പര്‍ പൊസിഷന്‍ നിയമം. | സ്തരിത ശിലകളില്‍ മേലട്ടി താഴെ അട്ടിയേക്കാള് പ്രായം കുറഞ്ഞതായിരിക്കുമെന്ന നിയമം. ശക്തമായ വലനം നടന്ന സ്ഥലങ്ങളില്‍ മാറ്റമുണ്ടാകും. |
supersaturated | അതിപൂരിതം. | ഒരു പൂരിത ലായനിയില്‍ സാധാരണ സാഹചര്യത്തില്‍ ലയിക്കാവുന്നതിലും കൂടുതല്‍ ലേയവസ്തു ലയിച്ചു ചേര്‍ന്നിരിക്കുന്ന അവസ്ഥ. |
superscript | ശീര്ഷാങ്കം. | ഉദാ: X znഎന്നതില്‍ z ശീര്ഷാങ്കമാണ്. n പാദാങ്കവും. |
superset | അധിഗണം. | A യുടെ ഉപഗണം B യെങ്കില്‍ B യുടെ അധിഗണമാണ് A; A⊃B എന്ന് കുറിക്കുന്നു. ഉദാ: A= {1, 2, 3, 4}ഉം B={3, 2}ഉം ആയാല്‍ A⊃B ആയിരിക്കും. |
supersonic | സൂപ്പര്‍സോണിക് | അതിധ്വനികം, ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നത്. ഉദാ: സൂപ്പര്‍സോണിക് വിമാനം. |
supplementary angles | അനുപൂരക കോണുകള്‍. | തുക 180 0 ആയ രണ്ടു കോണുകള്‍. |
suppressed (phy) | നിരുദ്ധം. | ഉദാ: നിരുദ്ധ ആവൃത്തികള്‍. |
suppression | നിരോധം. | ഉദാ: ഒച്ച നിരോധ സംവിധാനം. ( noise suppression device). |
suppressor mutation | സപ്രസ്സര്‍ മ്യൂട്ടേഷന്. | മറ്റൊരു ജീനിലെ മ്യൂട്ടേഷന് അമര്‍ച്ച ചെയ്ത് അതിന്റെ സാധാരണ പ്രവര്‍ത്തനം സാധ്യമാക്കുന്ന മ്യൂട്ടേഷന്. |
surd | കരണി. | 1. ഭിന്നകസംഖ്യകളുടെ അഭിന്നക മൂലം. ഉദാ: √2, . ഒരു പദമെങ്കിലും കരണിയായുള്ള ദ്വിപദമാണ് ദ്വിപദകരണി.2. എന്ന രൂപത്തില്‍ ഭിന്നകങ്ങളായി ( rational) എഴുതുവാന്‍ സാധിക്കാത്ത റാഡിക്കലുകള്‍. ഉദാ: √3, √7, √15. |
surface tension | പ്രതലബലം. | തന്മാത്രകളുടെ ആകര്‍ഷണഫലമായി ദ്രാവകങ്ങളുടെ പ്രതലത്തില്‍ അനുഭവപ്പെടുന്ന സ്പര്‍ശരേഖീയ ബലം. ദ്രാവക പ്രതലത്തിന്റെ വിസ്തീര്‍ണം ഏറ്റവും കുറഞ്ഞതാക്കും എന്നതാണ് ഈ ബലത്തിന്റെ ഫലം. ദ്രാവക പ്രതലത്തിലെ യൂണിറ്റ് വിസ്തീര്‍ണത്തിലുള്ള സ്ഥാനികോര്‍ജം ആയി ഇതിനെ അളക്കാം. |
surfactant | പ്രതലപ്രവര്ത്തകം. | പ്രതലബലം കൂട്ടുവാനോ കുറയ്ക്കുവാനോ കഴിവുള്ള പദാര്‍ഥം. ഉദാ: സോപ്പ്. |