Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
striated | രേഖിതം. | ഉദാ: striated muscle (രേഖിത പേശി) |
striations | രേഖാവിന്യാസം | |
stridulation | ഘര്‍ഷണ ധ്വനി. | ഉരസി ശബ്ദമുണ്ടാക്കല്‍. ഉദാ: ചീവീടിന്റെ ശബ്ദം. |
string theory | സ്ട്രിംഗ് തിയറി. | മൗലിക കണങ്ങളെ ബിന്ദുസമാന വസ്തുക്കളായി പരിഗണിക്കുന്നതിനു പകരം ഏകമാനമുള്ള സ്ട്രിംഗിലെ (അത് നേര്രേഖാഖണ്ഡമോ വലയമോ ആകാം) നിശ്ചലതരംഗങ്ങള്‍ ആയി പരിഗണിക്കുന്ന സിദ്ധാന്തം. നിശ്ചല തരംഗത്തിന്റെ മോഡ് ( mode) ആണ് കണത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്. സ്ട്രിംഗ് സിദ്ധാന്തവും സൂപ്പര്‍സിമട്രി സിദ്ധാന്തവും ചേര്‍ന്ന സൂപ്പര്‍ സ്ട്രിംഗ് സിദ്ധാന്തം കണഭൗതികത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഗുരുത്വബലത്തെ കൂടി ബല ഏകീകരണത്തില്‍ ഉള്‍പ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. |
strobilus | സ്ട്രാബൈലസ്. | ടെറിഡോഫൈറ്റുകളുടെയും അനാവൃത ബീജികളുടെയും പ്രത്യുല്പാദന അവയവങ്ങളായ സ്പോറോഫിലുകള് ഒരു അക്ഷത്തിനുചുറ്റും വിന്യസിച്ചു കാണുന്ന ഘടന. cone എന്നും പറയാറുണ്ട്. |
stroke (med) | പക്ഷാഘാതം | പക്ഷവാതം. മസ്തിഷ്ക രക്തസ്രാവം മൂലം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോകുന്ന അവസ്ഥ. |
stroma | സ്ട്രാമ. | ക്ലോറോപ്ലാസ്റ്റിനുളളിലെ നിറമില്ലാത്ത മാട്രിക്സ്. പ്രകാശസംശ്ലേഷണത്തില്‍ പ്രകാശ സാന്നിദ്ധ്യത്തിലല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെയാണ് നടക്കുന്നത്. 2. ചില ഫംഗസുകളില്‍ ഹൈഫകള്‍ ചേര്‍ന്നുണ്ടാകുന്ന ഒരു ഘടന. |
strong acid | വീര്യം കൂടിയ അമ്ലം. | വീര്യം കൂടിയ അമ്ലം ജലലായനിയില്‍ ശക്തിയേറിയ ഇലക്ട്രാലൈറ്റായിരിക്കും. അത് പരിപൂര്‍ണ്ണമായി അയോണീകരിക്കപ്പെട്ട് ധാരാളം ഹൈഡ്രജന്‍ അയോണുകള്‍ ജലത്തില്‍ ഉണ്ടാകുന്നു. ഉദാ: ഹൈഡ്രാക്ലോറിക് അമ്ലം (HCl) |
strong base | വീര്യം കൂടിയ ക്ഷാരം. | പ്രാട്ടോണിനെ സ്വീകരിക്കുവാനുള്ള കഴിവിനെ ആധാരമാക്കിയാണ് ക്ഷാരങ്ങളുടെ വീര്യം നിര്‍ണ്ണയിക്കുന്നത്. ഇത് ലായകത്തെയും ആശ്രയിച്ചിരിക്കും. സാധാരണ ജലലായകത്തെ ആധാരമാക്കിയാണ് ക്ഷാരത്തിന്റെ വീര്യം സൂചിപ്പിക്കുന്നത്. ജലലായനിയില്‍ പരിപൂര്‍ണമായി അയണീകരിക്കുന്ന ക്ഷാരം വീര്യം കൂടിയതായിരിക്കും. ഉദാ: സോഡിയം ഹൈഡ്രാക്സൈഡ് (NaOH). |
strong interaction | പ്രബല പ്രതിപ്രവര്‍ത്തനം. | പ്രകൃതിയിലെ നാല് അടിസ്ഥാന ബലങ്ങളില്‍ ഏറ്റവും ശക്തമായത്. ന്യൂക്ലിയോണുകള്‍, മെസോണുകള്‍ മുതലായവ പ്രതിപ്രവര്‍ത്തിക്കുന്നത് ഈ ബലം വഴിയാണ്. കണങ്ങള്‍ തമ്മിലുള്ള അകലം ചെറുതായിരിക്കുമ്പോള്‍ ( ∼1 fm) മാത്രമേ ഇവ പ്രകടമാകുന്നുള്ളൂ. |
structural formula | ഘടനാ സൂത്രം. | തന്മാത്രയുടെ ഘടനകൂടി സൂചിപ്പിക്കുന്ന രാസസൂത്രം. ഉദാ: എഥനോള്‍. |
structural gene | ഘടനാപരജീന്. | പോളിപെപ്റ്റൈഡുകളുടെ ഉത്പാദനത്തിനുള്ള വിവരങ്ങള്‍ അടങ്ങിയ ജീനുകള്‍. |
style | വര്‍ത്തിക. | അണ്ഡാശയത്തിനും വര്ത്തികാഗ്രത്തിനും ഇടയ്ക്ക് കാണുന്ന ഭാഗം. |
sub atomic | ഉപആണവ. | ഉദാ: ഉപ ആണവ കണം ( sub atomic particle) പ്രാട്ടോണ്‍, ന്യൂട്രാണ്‍ മുതലായവ. |
subduction | സബ്ഡക്ഷന്. | പ്ലേറ്റുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന സ്ഥലങ്ങളില്‍, ഒന്ന് മറ്റൊന്നിനടിയിലേക്ക് ഇറങ്ങുന്ന പ്രക്രിയ. ഇത്തരം മേഖലകളില്‍ സമുദ്ര പ്ലേറ്റ് നശിപ്പിക്കപ്പെടുന്നു. സമുദ്രകിടങ്ങുകള് ഇവിടെയാണ് കാണപ്പെടുന്നത്. |
suberin | സ്യൂബറിന്. | പലതരം മരങ്ങളുടെയും കുറ്റിച്ചെടികളുടെയും കോശഭിത്തികളില്‍ കാണുന്ന മെഴുകുപോലുള്ള വസ്തുക്കളുടെ മിശ്രിതരൂപം. ജലം കടക്കാത്ത സംരക്ഷണപാളികള് രൂപപ്പെടുത്താന്‍ ഈ വസ്തു സഹായകമാണ്. |
subglacial drainage | അധോഹിമാനി അപവാഹം. | ഹിമാനികളുടെയോ ഹിമപ്പാടങ്ങളുടെയോ അടിയിലൂടെയുള്ള നീരൊഴുക്ക് വ്യവസ്ഥ. മഞ്ഞുരുകിയുണ്ടാകുന്ന ജലമാണ് മുഖ്യമായും ഇതിന്റെ ആധാരം. |
sublimation | ഉല്പതനം. | ഖരാവസ്ഥയില്‍ നിന്ന് ദ്രാവകാവസ്ഥയിലേക്ക് കടക്കാതെ നേരിട്ട് ബാഷ്പീകരിക്കുന്ന പ്രക്രിയ. |
sublimation energy | ഉത്പതന ഊര്‍ജം. | ഒരു മോള് ഖരം സ്ഥിരം താപനിലയിലും മര്‍ദ്ദത്തിലും വാതകമായി പരിണമിക്കുമ്പോള്‍ ആന്തരിക ഊര്‍ജത്തിലുണ്ടാകുന്ന വര്‍ദ്ധന. |
submarine canyons | സമുദ്രാന്തര്‍ കിടങ്ങുകള്‍. | സമുദ്രത്തിനടിയില്‍ വന്കരത്തിട്ടില് കാണപ്പെടുന്ന കിടങ്ങുകള്‍. |