Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
stoma | സ്റ്റോമ. | സസ്യകാണ്ഡത്തിന്റെയും, ഇലയുടെയും എപ്പിഡെര്‍മിസില്‍ കാണുന്ന സൂക്ഷ്മരന്ധ്രങ്ങള്‍. ഇതിലൂടെയാണ് വാതക വിനിമയം നടക്കുന്നത്. ഇതിന് വൃക്കയുടെ ആകൃതിയിലുള്ള രണ്ട് കാവല്‍ കോശങ്ങളുണ്ട്. ഇവയുടെ പ്രവര്‍ത്തനം മൂലമാണ് സ്റ്റോമ അടയുന്നതും തുറക്കുന്നതും. |
stomach | ആമാശയം. | കശേരുകികളുടെ അന്നപഥത്തില്‍ ഗ്രസികയെ തുടര്‍ന്നുള്ള വലിയ അറ. |
stop (phy) | സീമകം. | പ്രകാശിക ഉപകരണങ്ങളില്‍ ലെന്സുകളുടെയും വക്രതല ദര്‍പ്പണങ്ങളുടെയും അക്ഷത്തോടു ചേര്‍ന്നു പതിക്കുന്ന പ്രകാശ രശ്മികളെ മാത്രം കടത്തിവിടുന്ന സംവിധാനം. അക്ഷത്തില്‍ നിന്ന് അകലെ മാറി സഞ്ചരിക്കുന്ന രശ്മികളെ ഇവ തടയുന്നു. |
storage battery | സംഭരണ ബാറ്ററി. | ഒന്നിലധികം സംഭരണസെല്ലുകള് ശ്രണീ രൂപത്തില്‍ ഘടിപ്പിച്ചത്. രാസപ്രവര്‍ത്തനം വഴി വൈദ്യുതോര്‍ജം സംഭരിച്ചു വയ്ക്കാവുന്ന സെല്ലുകളാണ് സംഭരണസെല്ലുകള്. |
storage roots | സംഭരണ മൂലങ്ങള്‍. | ഭക്ഷണം ശേഖരിച്ചു വയ്ക്കുന്ന വേരുകള്‍. ഉദാ: ബീറ്റ്റൂട്ട്. |
STP | എസ് ടി പി . | Standard Temperature and Pressure എന്നതിന്റെ ചുരുക്കം. |
straight chain molecule | നേര് ശൃംഖലാ തന്മാത്ര. | കാര്‍ബണ്‍ അണുക്കള്‍ ഒരു നീണ്ട രേഖയില്‍ ഘടിപ്പിച്ചിട്ടുള്ള ഹൈഡ്രാകാര്‍ബണ്‍. ഉദാ: നോര്‍മല്‍ പെന്റേന്‍. CH3-CH2-CH2-CH2-CH3. |
strain | വൈകൃതം. | ബാഹ്യബലം പ്രയോഗിച്ച് ഒരു വസ്തുവെ അപരൂപണം ചെയ്യുമ്പോള്‍ വസ്തുവിന്റെ ഏതെങ്കിലുമൊരു മാനത്തില്‍ വരുന്ന വ്യതിയാനവും പ്രാരംഭമാനവും തമ്മിലുള്ള അനുപാതം. വ്യതിയാനം നീളത്തിലാണെങ്കില് രേഖീയ അപരൂപണം. വ്യാപ്തത്തിലാണെങ്കില് വ്യാപ്തീയ അപരൂപണം. രൂപത്തിലാണ് (കോണീയ വിസ്ഥാപനമാണ് നടക്കുന്നതെങ്കില്‍) വ്യതിയാനമെങ്കില്‍ ഷിയര്‍ അപരൂപണം. |
strangeness number | വൈചിത്യ്രസംഖ്യ. | ചില മൗലിക കണങ്ങള്‍, ക്വാര്‍ക്കുകള്‍ മുതലായവയുടെ സവിശേഷതകളുടെ വിശദീകരണത്തിനായി അവതരിപ്പിക്കപ്പെട്ട ക്വാണ്ടം സംഖ്യ. |
strap on motors | സ്ട്രാപ് ഓണ്‍ റോക്കറ്റുകള്‍. | അരപ്പട്ട റോക്കറ്റുകള്‍, മുഖ്യ റോക്കറ്റിന്റെ വശങ്ങളില് ഘടിപ്പിച്ചിട്ടുള്ള ചെറു റോക്കറ്റുകള്‍. റോക്കറ്റിന്റെ ആദ്യ കുതിപ്പിനുള്ള ശേഷി വര്‍ധിപ്പിക്കുകയാണ് ഇവയുടെ ധര്‍മം. റോക്കറ്റിന്റെ പ്രധാന ജ്വലന അറകള്ക്കൊപ്പം ഇവ കൂടി ജ്വലിക്കുന്നതിലൂടെ ഉയര്‍ന്ന തള്ളല്‍ ശേഷി സംജാതമാകുന്നു. സ്റ്റ്രാപ് ഓണ്‍ റോക്കറ്റുകളില്‍ ഖര ഇന്ധനമാണ് ഉപയോഗിക്കുക. |
stratification | സ്തരവിന്യാസം. | ഉദാ: പാറ അടുക്കുകള്‍ രൂപപ്പെടുന്ന പ്രക്രിയ |
stratigraphy | സ്തരിത ശിലാവിജ്ഞാനം. | പാറകളുടെ അടുക്കുകളെപ്പറ്റി പഠിക്കുന്ന ശാഖ. |
strato cumulus clouds | പരന്ന ചുരുളന്‍ മേഘങ്ങള്‍. | ചുരുളന്‍ വള്ളത്തിന്റെ രൂപത്തില്‍ നിരന്നു നില്ക്കുന്ന പരന്ന മേഘനിര. തവിട്ടു നിറമോ ഇരുണ്ട നിറമോ ആവാം. ഉയരം ഏകദേശം 300 മീറ്റര്‍. ശരാശരി കനം 500 മീറ്റര്‍. പ്രസന്നമായ കാലാവസ്ഥയെ സൂചിപ്പിക്കുന്നു. |
stratosphere | സമതാപമാന മണ്ഡലം. | ഭൂമിയുടെ അന്തരീക്ഷത്തിലെ ക്ഷോഭമണ്ഡലത്തിനു മീതെ ഏകദേശം 50 കി മീ ഉയരം വരെയുള്ള ഭാഗം. താപനില ഉയരത്തിനനുസരിച്ച് കാര്യമായി മാറുന്നില്ല. ചിത്രം atmosphere നോക്കുക. |
stratus | സ്ട്രാറ്റസ്. | നിയതമായ ആകൃതിയില്ലാത്തതും ചാരനിറമാര്ന്നതുമായ ഒരിനം മേഘക്കൂട്ടം. മൂടല്‍ മഞ്ഞുപോലെ വ്യാപിച്ചു കാണാം. പലപ്പോഴും മൂടല്‍മഞ്ഞിനു കാരണമാകാം. ഏകദേശം 500 മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്നു. |
streak | സ്ട്രീക്ക്. | ഒരു ധാതുവിന്റെ പൊടിച്ച രൂപത്തിന്റെ നിറം. |
streamline | ധാരാരേഖ. | ഒരു ദ്രവത്തിലെ സാങ്കല്പിക രേഖ. ഇതിന്റെ സ്പര്‍ശരേഖ ദ്രവത്തിന്റെ ആ ബിന്ദുവിലെ പ്രവേഗദിശയെ കുറിക്കുന്നു. ദ്രവത്തിലെ ധാരാരേഖകളുടെ സംഘാതമാണ് ഏതൊരു നിമിഷത്തിലെയും ഒഴുക്കിന്റെ അവസ്ഥയെ ചിത്രീകരിക്കുന്നത്. |
streamline flow | ധാരാരേഖിത പ്രവാഹം. | ദ്രവത്തിന്റെ ക്രമമായും ചിട്ടയോടുകൂടിയതുമായ ഒഴുക്ക്. ധാരാരേഖയിലെ ഒരു ബിന്ദുവിലൂടെ കടന്നു പോകുന്ന എല്ലാ തന്മാത്രകളുടെയും ചലനം ഒരേ പ്രവാഹാവസ്ഥയിലായിരിക്കും. |
stress | പ്രതിബലം. | ഒരു വസ്തുവിന്മേല് പ്രതിവിസ്തീര്ണ്ണത്തില് പ്രയോഗിക്കപ്പെടുന്ന ബാഹ്യബലത്തിനു തുല്യമായി വസ്തുവില്‍ സൃഷ്ടിക്കപ്പെടുന്ന എതിര്‍ബലം. |
stretching | തനനം. വലിച്ചു നീട്ടല്‍. |