Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
susceptibility | ശീലത. | 1. ഒരു ഡൈ ഇലക്ട്രിക പദാര്ഥത്തിന്മേല് വൈദ്യുതക്ഷേത്രം ( E) പ്രയോഗിക്കുമ്പോള്‍ അതില്‍ സംഭവിക്കുന്ന ധ്രുവണത്തിന്റെ ( P) അളവ് സൂചിപ്പിക്കുന്ന ഒരു അനുപാതം. χe=P/ε0ε r. ശൂന്യ സ്ഥലത്തിന്റെ വിദ്യുത് പാരഗമ്യതയാണ് ε0. മാധ്യമത്തിന്റെ ആപേക്ഷിക പാരഗമ്യത εr ആയാല്‍ χe=εr-1. 2. ബാഹ്യമായ കാന്തിക ക്ഷേത്ര( H)ത്താല്‍ പദാര്‍ഥത്തിനുണ്ടാകുന്ന കാന്തമണ്ഡലത്തിന്റെ അളവ് സൂചിപ്പിക്കുന്ന ഒരു അനുപാതം. χm=1/μ0H, μ0 ശൂന്യ സ്ഥലത്തിന്റെ കാന്തിക പാരഗമ്യത, χm=μr-1; μr പദാര്‍ഥത്തിന്റെ ആപേക്ഷിക പാരഗമ്യത. |
suspended | നിലംബിതം. | ഉദാ: ജലത്തില്‍ നിലംബിതമായ കണികകള്‍. |
svga | എസ് വി ജി എ. | ഇന്ന് കമ്പ്യൂട്ടര്‍ ഗ്രാഫിക്സുകള്‍ പ്രദര്‍ശിപ്പിക്കാന്‍ മോണിറ്ററുകളിലുപയോഗിക്കുന്ന കണക്ഷന് സങ്കേതം. ഇത് vga എന്ന സങ്കേതത്തിന്റെ തുടര്‍ച്ചയാണ്. |
swamps | ചതുപ്പുകള്‍. | ഭൂജലവിതാനം എന്തെങ്കിലും കാരണവശാല്‍ ഭമോപരിതലത്തില്‍ അനാവൃതമാകുന്നത് മൂലം ഉണ്ടാകുന്ന താഴ്ന്ന പ്രദേശങ്ങള്‍. |
swap file | സ്വാപ്പ് ഫയല്‍. | കമ്പ്യൂട്ടറിലെ റാമിനെ മാനേജ് ചെയ്യാനായി ഹാര്‍ഡ് ഡിസ്കിന്റെ ഒരു ഭാഗം റാം പോലെ ഉപയോഗിക്കുന്നു. ഇതിനെയാണ് സ്വാപ്പ് ഫയല്‍ എന്നു പറയുന്നത്. ചിലപ്പോള്‍ ഒരു പ്രത്യേക പാര്ട്ടീഷന് തന്നെ ഇങ്ങനെ സ്വാപ്പ് ആയി ഉപയോഗിക്കാറുണ്ട്. |
swim bladder | വാതാശയം. | അസ്ഥി മത്സ്യങ്ങളിലെ വായുസഞ്ചി. |
switch | സ്വിച്ച്. | നെറ്റ്വര്ക്കില് ഉപയോഗിക്കുന്ന ഒരു ഉപകരണം. ഇതുപയോഗിച്ചാണ് ഒരു ലോക്കല്‍ നെറ്റ് വര്‍ക്ക് ഉണ്ടാക്കുന്നത്. ഇതില്‍ ഓരോ കമ്പ്യൂട്ടറും കണക്ടു ചെയ്യാനുള്ള പോര്‍ട്ടുകള്‍ ഉണ്ടായിരിക്കും. എത്ര പോര്‍ട്ടുകള്‍ ഉണ്ടോ അത്രയും കമ്പ്യൂട്ടറുകളെ തമ്മില്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും. |
symbiosis | സഹജീവിതം. | രണ്ട് വ്യത്യസ്ത ജീവികള്‍ തമ്മില്‍ അന്യോന്യം പ്രയോജനപ്പെടുന്ന രീതിയില്‍ ഉള്ള ഒരു ബന്ധം. ഉദാ: സന്യാസി ഞണ്ടും കടല്‍ അനിമോണും. |
symmetry | സമമിതി | പ്രതിസാമ്യത.ഒരേ അളവുള്ള എന്നര്‍ഥം. ഉദാ: വൃത്തത്തിന്റെ ഏതു വ്യാസമെടുത്താലും ഇരുവശവും സമമിതമാണ്. ചതുരം, സമഭുജത്രികോണങ്ങള്‍ തുടങ്ങി പല രൂപങ്ങള്‍ക്കും ഇരുവശവും സമമിതമായ രേഖകള്‍ സങ്കല്പ്പിക്കാന് കഴിയും. (ചിത്രം കാണുക) ആ രേഖയില്‍ ഒരു കണ്ണാടി വെച്ചാല്‍ ഒരു ഭാഗത്തിന്റെ പ്രതിഫലിതരൂപം മറുവശവുമായി സംപതിക്കും. ഇതാണ് പ്രതിഫലന സമമിതി. ചില രൂപങ്ങളെ നിശ്ചിത അക്ഷത്തില്‍ നിശ്ചിത കോണളവില്‍ കറക്കിയാല്‍ അതേ രൂപം കിട്ടും. ഇതാണ് ഘൂര്‍ണന സമമിതി. ഉദാ: സമഭുജത്രികോണത്തെ ലംബാക്ഷത്തില്‍ 120 0 കറക്കിയാല്‍. ഈ വിധം സമമിതികള്‍ പലതരമുണ്ട്. |
sympathetic nervous system | അനുകമ്പാനാഡീ വ്യൂഹം. | സ്വതന്ത്ര നാഡീവ്യൂഹത്തിന്റെ രണ്ട് വിഭാഗങ്ങളില്‍ ഒന്ന്. ഹൃദയമിടിപ്പ്, ശ്വസനം, രക്തസമ്മര്‍ദ്ദം ഇവ കൂട്ടുകയും പചന ക്രിയകളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. |
sympathin | അനുകമ്പകം. | കശേരുകികളുടെ അനുകമ്പാ നാഡീവ്യൂഹത്തിലെ ആവേഗസംവഹന പദാര്‍ഥം. അഡ്രീനലിനോ നോറഡ്രീനലിനോ ആകാം. |
sympetalous flower | സംയുക്ത ദളപുഷ്പം. | കൂടിച്ചേര്‍ന്ന ദളങ്ങളുള്ള പുഷ്പം. ഉദാ തെച്ചി. |
symphysis | സന്ധാനം. | വളരെക്കുറഞ്ഞ അളവില്‍ മാത്രം ചലിപ്പിക്കാവുന്ന വിധം യോജിപ്പിച്ചിരിക്കുന്ന അസ്ഥിസന്ധി. ഉദാ: pubic symphysis. |
symplast | സിംപ്ലാസ്റ്റ്. | കോശങ്ങള്‍ തമ്മില്‍ നേരിയ കോശദ്രവ്യ നാരുകള്‍ വഴിയുള്ള പ്രാട്ടോപ്ലാസ്മിക സമ്പര്‍ക്കം. |
symporter | സിംപോര്ട്ടര്. | ഒരേ ദിശയില്‍ രണ്ടു വ്യത്യസ്ത വസ്തുക്കള്‍ കോശസ്തരത്തിലൂടെ ഒരേ സമയം കടത്തുന്ന ചാനല്‍ പ്രാട്ടീന്‍. |
symptomatic | ലാക്ഷണികം. | |
synangium | സിനാന്ജിയം. | സ്പൊറാഞ്ചിയങ്ങളുടെ സംയോജനം മൂലമുണ്ടാകുന്ന ഘടന. ചില പന്നലുകളില്‍ കാണാം. |
synapse | സിനാപ്സ്. | രണ്ട് നാഡീകോശങ്ങള്‍ തമ്മില്‍ ബന്ധപ്പെടുന്ന സന്ധി. |
synapsis | സിനാപ്സിസ്. | ഊനഭംഗത്തില്‍ ക്രാമസോമുകള്‍ തമ്മില്‍ ജോഡി ചേരുന്ന പ്രക്രിയ. |
synaptic vesicles | സിനാപ്റ്റിക രിക്തികള്‍. | സിനാപ്സ് സന്ധികളിലെ പൂര്വനാഡീയ അഗ്രത്തുനിന്ന് ഉത്ഭവിക്കുന്ന രിക്തികള്‍. ആക്സോണിന്റെ അറ്റത്ത് രാസപ്രക്ഷകങ്ങള്‍ അടങ്ങിയ ഇത്തരം നിരവധി സഞ്ചികള്‍ കാണാം. നാഡീ ആവേഗം വരുമ്പോള്‍, സഞ്ചികളിലെ രാസപ്രക്ഷകങ്ങള്‍ സിനാപ്സിക വിടവിലേക്ക് സ്വതന്ത്രമാക്കപ്പെടുന്നു. ഇവ ഡെന്ഡ്രറ്റിന്റെ കോശസ്തരത്തിലെ ഗ്രാഹികളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ആ ന്യൂറോണില്‍ ഒരു നാഡീ ആവേഗം ഉടലെടുക്കുന്നു. |