സൂപ്പര്‍ കമ്പ്യൂട്ടര്‍.
അനേകം മൈക്രാ പ്രാസസറുകളെ ഏകോപിപ്പിച്ച് വളരെ വലിയ കമ്പ്യൂട്ടിംഗ് ശേഷി ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനായി പ്രത്യേകം തയ്യാറാക്കുന്ന കമ്പ്യൂട്ടറുകള്‍. കാലാവസ്ഥാ അപഗ്രഥനം, ഭൂമിയിലെ അന്തരീക്ഷ വ്യതിയാനങ്ങള്‍ തുടങ്ങി വലിയ കമ്പ്യൂട്ടിംഗ് ശേഷികള്‍ക്കായാണ് ഇവ ഉപയോഗിക്കുന്നത്. ടെറാ ഫ്‌ളോപ്പുകളിലാണ് ഇവയുടെ ശേഷി പ്രസ്‌താവിക്കുന്നത്. ഉദാ: ബ്ലൂജീന്‍, എര്‍ത്ത് സിമുലേറ്റര്‍.