വൈകൃതം.
ബാഹ്യബലം പ്രയോഗിച്ച് ഒരു വസ്‌തുവെ അപരൂപണം ചെയ്യുമ്പോള്‍ വസ്‌തുവിന്റെ ഏതെങ്കിലുമൊരു മാനത്തില്‍ വരുന്ന വ്യതിയാനവും പ്രാരംഭമാനവും തമ്മിലുള്ള അനുപാതം. വ്യതിയാനം നീളത്തിലാണെങ്കില്‍ രേഖീയ അപരൂപണം. വ്യാപ്‌തത്തിലാണെങ്കില്‍ വ്യാപ്‌തീയ അപരൂപണം. രൂപത്തിലാണ് (കോണീയ വിസ്ഥാപനമാണ് നടക്കുന്നതെങ്കില്‍) വ്യതിയാനമെങ്കില്‍ ഷിയര്‍ അപരൂപണം.