സ്‌ട്രാപ് ഓണ്‍ റോക്കറ്റുകള്‍.
അരപ്പട്ട റോക്കറ്റുകള്‍, മുഖ്യ റോക്കറ്റിന്റെ വശങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ചെറു റോക്കറ്റുകള്‍. റോക്കറ്റിന്റെ ആദ്യ കുതിപ്പിനുള്ള ശേഷി വര്‍ധിപ്പിക്കുകയാണ് ഇവയുടെ ധര്‍മം. റോക്കറ്റിന്റെ പ്രധാന ജ്വലന അറകള്‍ക്കൊപ്പം ഇവ കൂടി ജ്വലിക്കുന്നതിലൂടെ ഉയര്‍ന്ന തള്ളല്‍ ശേഷി സംജാതമാകുന്നു. സ്റ്റ്രാപ് ഓണ്‍ റോക്കറ്റുകളില്‍ ഖര ഇന്ധനമാണ് ഉപയോഗിക്കുക.