കേസരം.
ആവൃതബീജികളുടെ ആണ്‍ലൈംഗികാവയവം. ഇതിന് ഒരു വൃന്തവും അതിന്മേല്‍ കാണുന്ന പരാഗിയുമുണ്ട്. പരാഗരേണുക്കള്‍ ഇതിലാണ് ഉണ്ടാകുന്നത്. കേസരവൃന്തത്തിന് തന്തുകം എന്നു പറയുന്നു. ചില തന്തുകങ്ങള്‍ ചെറുതും നിറമുള്ളതുമായിരിക്കും. ചില കേസരങ്ങളില്‍ ഒരു പരാഗിയും മറ്റുള്ളവയില്‍ രണ്ടു പരാഗകോശങ്ങളും കണ്ടുവരുന്നു. പരാഗകോശങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത് സംയോജി വഴിയാണ്.