Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
sepsis | സെപ്സിസ്. | പഴുപ്പും ചലവും ഉണ്ടാക്കുന്ന ബാക്റ്റീരിയങ്ങള്‍ ശരീരത്തില്‍ ബാധിക്കുന്ന അവസ്ഥ. ഇത് രക്തത്തിലാണെങ്കില്‍ സെപ്റ്റീസിമിയ എന്നു പറയും. |
septagon | സപ്തഭുജം. | ഏഴ് വശങ്ങളുള്ള ബഹുഭുജം. |
septicaemia | സെപ്റ്റീസിമിയ. | septicaemia |
sequence | അനുക്രമം. | പ്രത്യേക ക്രമമുള്ള സംഖ്യകളുടെ ഗണം. ഇതിലെ ഓരോ പദത്തെയും (ഓരോ സംഖ്യയെയും) അതിന്റെ സ്ഥാനവുമായി ബന്ധപ്പെടുത്തിയ ഒരു ബീജീയ ഏകദം കൊണ്ട് വ്യഞ്ജിപ്പിക്കാം. ഉദാ: (2, 4, 6, 8.......) ഒരു അനുക്രമമാണ്. ഇതിലെ n-ാമത്തെ പദം an=2n. പരിമിതമായ എണ്ണം പദങ്ങള്‍ മാത്രമുള്ളതോ (പരിബദ്ധ അനുക്രമം) അനന്തം പദങ്ങളുള്ളതോ (അനന്ത അനുക്രമം) ആവാം. |
sere | സീര്‍. | ഒരു ക്ലൈമാക്സ് കമ്യൂണിറ്റിയില്‍ എത്തുന്നതു വരെയുള്ള സസ്യങ്ങളുടെ തുടര്‍ച്ചയായുള്ള കമ്യൂണിറ്റികള്‍. ഓരോന്നും മുമ്പത്തേതിനെ പ്രതിസ്ഥാപനം ചെയ്യും. |
sericulture | പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ | പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ |
series | ശ്രണികള്‍. | ഗണിതശ്രണികള് പല വിധത്തിലുണ്ട്. എങ്കിലും അനന്തം പദമുള്ളവയെയാണ് ശ്രണി എന്ന പദം കൊണ്ട് സൂചിപ്പിക്കാറുള്ളത്. അനന്തശ്രണികള് രണ്ടുവിധത്തിലാവാം. 1. Convergent series സംവ്രജന ശ്രണി. a1+a2+.... എന്ന അനന്ത ശ്രണി അഭിസാരിയാവാനുള്ള വ്യവസ്ഥ, Lim (a1+a2+.......+an) = S ആവണം എന്നതാണ്. n→∝ അതായത് പദങ്ങളുടെ സങ്കലനതുക ഒരു പ്രത്യേക മൂല്യത്തിലേക്ക് ഉപഗമിക്കണം. ഉദാ: ഫാക്ടോറിയല്‍ ശ്രണി. 1+1/1!+1/2!+......=S=e (e=2.718...) 2. divergent series വിവ്രജന ശ്രണി. ഒരു അനന്തശ്രണി വിവ്രജമാകാനുള്ള വ്യവസ്ഥ, Lim (a1+a2+.......+an)=S എന്ന സാധ്യത n→∝ഉണ്ടാകരുത് എന്നതാണ്. (അതായത് S നിലനില്‍ക്കുന്ന ഒരു സംഖ്യയല്ല) ഉദാ: 1+(-1)+1+ (-1)+1+(-1)+....... എന്ന ശ്രണി. n ഒറ്റ സംഖ്യയാകുമ്പോള്‍ S= 1 ആണ്. n ഇരട്ട സംഖ്യയാകുമ്പോള്‍ S=0 ആണ്. അനന്തത്തോടടുക്കുമ്പോള് സങ്കലനമൂല്യം ഒരു പ്രത്യേക മൂല്യത്തിലേക്ക് ഉപഗമിക്കുന്നില്ല. |
series connection | ശ്രണീബന്ധനം. | ശ്രണീബന്ധനം. ഒരേ വൈദ്യുത ധാര തന്നെ എല്ലാ ഘടകങ്ങളിലൂടെയും ഒഴുകുന്ന വിധത്തിലുള്ള സംബന്ധനം. |
serology | സീറോളജി. | രക്തസീറത്തെ സംബന്ധിച്ച പഠനം. |
serotonin | സീറോട്ടോണിന്. | നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന ഒരു ഹോര്‍മോണ്‍. |
sertoli cells | സെര്‍ട്ടോളി കോശങ്ങള്‍. | കശേരുകികളുടെ വൃഷണങ്ങളിലെ ബീജോത്പാദന എപ്പിത്തീലിയത്തില്‍ കാണുന്ന വലിയ തരം കോശങ്ങള്‍. ബീജവളര്ച്ചയ്ക്കാവശ്യമായ പോഷണം നല്‍കുന്നത് ഇവയാണ്. |
server | സെര്‍വര്‍. | നെറ്റ്വര്ക്കില് പ്രവര്‍ത്തിക്കുന്ന അനേകം കമ്പ്യൂട്ടറുകള്‍ക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും നല്കുന്ന മാസ്റ്റര്‍ കമ്പ്യൂട്ടര്‍. ഇത്തരം സേവനങ്ങള്‍ സ്വീകരിക്കുന്ന കമ്പ്യൂട്ടറുകളാണ് ക്ലയന്റുകള്‍. ഉദാ: വെബ് സെര്‍വര്‍. |
server pages | സെര്‍വര്‍ പേജുകള്‍. | ഇന്റര്‍നെറ്റില്‍ ക്ലയന്റ് കമ്പ്യൂട്ടറുകളിലേക്ക് അയയ്ക്കേണ്ട ഡാറ്റകള്‍ ക്രമീകരിക്കാനായി സെര്‍വറില്‍ പ്രവര്‍ത്തിക്കുന്ന വെബ് പ്രാഗ്രാമുകള്‍. |
sessile | സ്ഥാനബദ്ധം. | സ്ഥിരമായി ഒരു സ്ഥാനത്ത് ഉറച്ചിരിക്കുന്ന, സഞ്ചാരശീലരല്ലാത്ത ജന്തുക്കളെപരാമര്ശിക്കുന്ന വിശേഷണ പദം. ഉദാ: സ്പോഞ്ചുകള്‍. |
set | ഗണം. | വ്യക്തമായി നിര്‍വ്വചിക്കുവാന്‍ കഴിയുന്ന അംഗങ്ങളുടെ ഒരു കൂട്ടത്തെ ഗണം എന്നു പറയാം. ഗണത്തെ { }എന്ന ചിഹ്നം കൊണ്ട് സൂചിപ്പിക്കാം. ഇതിലെ അംഗങ്ങള്‍ രാശികളോ, വസ്തുക്കളോ, ആശയങ്ങളോ ആകാം. ഗണത്തെ സൂചിപ്പിക്കാന്‍ പട്ടികാരീതി ( roaster method), നിബന്ധനാ രീതി ( set builder method) എന്നിവ ഉപയോഗിക്കുന്നു. ഉദാ: Aഎന്നത് 10 ല്‍ താഴെയുള്ള ഇരട്ട എണ്ണല്‍ സംഖ്യകളുടെ ഗണം. പട്ടികാരീതി A= {2, 4, 6, 8}.നിബന്ധനാ രീതി A={x/nεN, x<10, x=2n}.seta (bio)സീറ്റ. 1. ഉറപ്പുള്ള നേര്‍ത്ത രോമമോ ബ്രിസില്‍ പോലുള്ള ഭാഗമോ 2.മോസുകളിലും ലിവര്‍വര്‍ട്ടുകളിലും കാപ്സ്യൂള്‍ വഹിക്കുന്ന സ്പോറോഫൈറ്റിന്റെ തണ്ടുപോലുള്ള ഭാഗം. |
set theory | ഗണസിദ്ധാന്തം. | ഗണങ്ങളുടെയോ ഒരുകൂട്ടം വസ്തുതകളുടെയോ അമൂര്‍ത്ത ഗുണങ്ങളെപ്പറ്റി പഠിക്കുന്ന ഗണിതശാഖ. 1870കളില്‍ ജോര്‍ഗ് കാന്ററും റിച്ചഡ് ദെദെക്കിന്ഡും തുടക്കം കുറിച്ചു. |
SETI | സെറ്റി. | Search for Extra-Terrestrial Intelligence എന്നതിന്റെ ചുരുക്കം. പ്രപഞ്ചത്തിലെവിടെയെങ്കിലും ബുദ്ധിയുള്ള ജീവികളുണ്ടോ എന്നറിയാന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍. സാങ്കേതികമായി ഉയര്‍ന്ന സംസ്കാരമുള്ളവര്‍, ഏതെങ്കിലും വിദ്യുത്-കാന്തിക തരംഗങ്ങള്‍ അയയ്ക്കും എന്നു കരുതുന്നു. അത്തരത്തിലുള്ള വികിരണങ്ങള്‍ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ഇതില്‍ പെടും. |
sex chromatin | ലിംഗക്രാമാറ്റിന്. | Barr body യുടെ മറ്റൊരു പേര്. |
sex chromosome | ലിംഗക്രാമസോം. | ലിംഗത്തെ നിര്‍ണ്ണയിക്കുന്ന ക്രാമസോം. ഇവ മറ്റു ക്രാമസോമുകളില്‍ നിന്ന് വ്യത്യസ്തഘടനയുള്ള ഒരു ജോഡിയോ അല്ലെങ്കില്‍ ഒറ്റയോ ആയി കാണപ്പെടുന്നു. ഒരു ജോഡിയാണെങ്കില് തന്നെ അതിലെ അംഗങ്ങള്‍ ഒരേപോലെയോ വ്യത്യസ്തമോ ആയിരിക്കാം. സ്ത്രീയുടെ ലിംഗം നിര്‍ണയിക്കുന്ന xx ക്രാമസോമുകളാണ് ഒരേപോലെയുള്ള ക്രാമസോമുകളടങ്ങിയ ജോടി. പുരുഷന്റെ xy ല്‍ ഓരോന്നിന്റേയും ഘടന വ്യത്യസ്തമാണ്. ചില ജന്തുക്കളില്‍ x0 എന്ന ഘടനയായിരിക്കും. അതായത് x എന്ന ഒരു ക്രാമസോം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. |
sex linkage | ലിംഗ സഹലഗ്നത. | x-ക്രാമസോമുകളില്‍ സ്ഥിതി ചെയ്യുന്ന ജീനുകള്‍. യഥാര്‍ത്ഥത്തില്‍ മേല്പറഞ്ഞ ജീനുകളെ അടുത്ത തലമുറയിലേക്ക് പ്രഷണം ചെയ്യുന്നതിന്റെ സവിശേഷതയാണ് ഉദ്ദേശിക്കുന്നത്. ഉദാ: പുരുഷന്റെ x-ക്രാമസോം പെണ്മക്കളിലേക്ക് മാത്രമേ കൈമാറ്റം ചെയ്യപ്പെടുകയുള്ളു. അതിനാല്‍ സ്വാഭാവികമായും അതിലടങ്ങിയ ജീനുകളുടെ പ്രഭാവം അവരില്‍ മാത്രമേ കാണൂ. അതേസമയം സ്ത്രീയുടെ ഒരു x-ക്രാമസോമില്‍ വര്‍ണാന്ധതയ്ക്കുള്ള ഒരു ജീന്‍ ഉണ്ടെന്നിരിക്കട്ടെ. ആ ക്രാമസോം കിട്ടുന്ന ആണ്മക്കള്ക്കെല്ലാം വര്‍ണ്ണാന്ധത ഉണ്ടായിരിക്കും. പുരുഷനില്‍ ഒറ്റ x-ക്രാമസോം മാത്രമുള്ളതിനാല്‍, ഗുപ്തജീനാണെങ്കിലും അതിന്റെ പ്രഭാവം കാണിക്കും. |