Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
sexagesimal system | ഷഷ്ടികപദ്ധതി. | 60ന്റെ ഗുണിതങ്ങളെ അടിസ്ഥാനമാക്കിയുള്ള അളവു പദ്ധതി. ഉദാ: കോണളവുകള്‍ക്ക് ഡിഗ്രി, മിനിറ്റ്, സെക്കന്റ് ഇവ ഉപയോഗിക്കുന്ന രീതി . 1 ഡിഗ്രി=60 മിനിറ്റ്. 1 മിനിറ്റ്=60 സെക്കന്റ്. |
sextant | സെക്സ്റ്റന്റ്. | 1 (maths) സമതല കോണിന്റെ ഒരു യൂണിറ്റ്, 60 ഡിഗ്രി. 2. ഈ കോണ്‍ അളക്കുന്ന ഒരു ഉപകരണം. 2. (astr) സെക്സ്റ്റന്റ്. ഖഗോള വസ്തുക്കളുടെ കോണീയ ദൂരം അളന്ന് ഒരു സ്ഥലത്തെ (പ്രത്യേകിച്ചും കടലില്‍വെച്ച്) അക്ഷാംശവും രേഖാംശവും നിര്‍ണയിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണം. |
sexual reproduction | ലൈംഗിക പ്രത്യുത്പാദനം. | രണ്ട് ഏകപ്ലോയിഡ് ഹാപ്ലോയ്ഡ് ഗാമീറ്റുകളോ ന്യൂക്ലിയസ്സുകളോ സംയോജിച്ച് പുതിയ തലമുറയ്ക്ക് ജന്മമേകുന്ന പ്രത്യുത്പാദന രീതി. |
sexual selection | ലൈംഗിക നിര്‍ധാരണം. | ജൈവപരിണാമത്തിന്റെ കാരണങ്ങളില്‍ ഒന്ന് എന്ന് ചാള്‍സ് ഡാര്വിന് വിഭാവനം ചെയ്ത പ്രക്രിയ. ചില പ്രത്യേക അഭിലക്ഷണങ്ങളുള്ള ആണ്‍ജീവികളെ മാത്രം ഇണയായി സ്വീകരിക്കാന്‍ പെണ്‍ജീവികള്‍ പ്രകടിപ്പിക്കുന്ന നിഷ്കര്‍ഷയുടെ ഫലമായി പ്രസ്തുത അഭികാമ്യ അഭിലക്ഷണങ്ങള്ക്ക് കാരണമായി വര്‍ത്തിക്കുന്ന ജീനുകളുടെ ആവൃത്തി ജീവിസമൂഹത്തില്‍ ക്രമേണ വര്‍ധിക്കും എന്ന അനുമാനമാണ് ഈ പരികല്പനയ്ക്കടിസ്ഥാനം. ജൈവപരിണാമത്തില്‍ ലൈംഗിക നിര്‍ധാരണത്തിന് പ്രകൃതി നിര്ധാരണത്തെയപേക്ഷിച്ച് അപ്രധാനമായ സ്ഥാനം മാത്രമേ ഡാര്വിന് നല്കിയിരുന്നുള്ളു. പ്രകൃതി നിര്‍ധാരണത്തിലൂടെ ഉത്ഭവിച്ചവയെന്ന് കരുതപ്പെട്ട പല അഭിലക്ഷണങ്ങളും ലൈംഗിക നിര്‍ധാരണത്തിന്റെ ഫലമായി ഉത്ഭവിച്ചതാണെന്ന് പില്ക്കാലത്ത് തെളിഞ്ഞിട്ടുണ്ട്. |
shaded | ഛായിതം. | ഉദാ: ചിത്രത്തിലെ ഛായിത മേഖല ( shaded area) |
shadow | നിഴല്‍. | ഒരു പ്രതലത്തിലേക്കുവരുന്ന പ്രകാശത്തെ, ഇടയ്ക്കുവച്ച് ഒരു വസ്തു തടസ്സപ്പെടുത്തുന്നതിന്റെ ഫലമായി പ്രതലത്തിലുണ്ടാകുന്ന ഇരുണ്ട ഭാഗം. തടസ്സവസ്തുവിനേക്കാള്‍ വളരെ ചെറിയതാണ് പ്രകാശ സ്രാതസ്സെങ്കില് (ബിന്ദു സ്രാതസ്സ്), നിഴലിന് വ്യക്തമായ അതിര്രേഖയുണ്ടാവും. സ്രാതസ്സിന് ഗണ്യമായ വലുപ്പമുണ്ടെങ്കില്‍ നിഴലിന് രണ്ടു ഭാഗങ്ങളുണ്ടാവും. ഒന്ന്: പൂര്‍ണമായ നിഴല്‍, ഇതിന് പ്രച്ഛായ ( umbra) എന്നു പറയുന്നു. രണ്ട്: അത്രതന്നെ ഇരുണ്ടതല്ലാത്ത ഭാഗം, ഇതിന് ഉപച്ഛായ ( penumbra) എന്നു പറയുന്നു. |
shadowing | ഷാഡോയിംഗ്. | പാസ്വേര്ഡുകള് ചോരുന്നതു തടയാനായി പാസ്വേര്‍ഡുകളെ സുരക്ഷിതമായി സൂക്ഷിച്ചു വെയ്ക്കാനുപയോഗിക്കുന്ന ഒരു പ്രാഗ്രാമിങ് സങ്കേതം. |
shale | ഷേല്‍. | നുത്ത തരികളാല്‍ നിര്‍മിതമായ നേര്‍ത്ത പാളികളോടുകൂടിയ അവസാദശില. ഇതില്‍ മുഖ്യമായും കളിമണ്‍ ഖനിജങ്ങളാണുണ്ടാവുക. |
SHAR | ഷാര്. | ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റര്‍ ആണ് "ഷാര്' എന്ന പേരില്‍ അറിയപ്പെടുന്നത്. ശ്രീഹരിക്കോട്ട റെയ്ഞ്ച് ( Sri Harikota Range) എന്നതിന്റെ ചുരുക്കമാണ് "ഷാര്'. ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ ഷാര് ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലാണ്. 1971 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. |
shareware | ഷെയര്‍വെയര്‍. | ഫ്രീയായി കുറച്ചുകാലത്തേക്ക് മാത്രം പ്രവര്‍ത്തിക്കുകയും പിന്നീട് പ്രവര്‍ത്തിക്കാന്‍ പണമടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന പ്രാഗ്രാമുകള്‍. ഇവ പലപ്പോഴും, ഇന്റര്‍നെറ്റില്‍ നിന്ന് പരസ്യങ്ങളും ക്ഷണിച്ചുവരുത്താറുണ്ട്. |
shark | സ്രാവ്. | കടല്‍ജീവിയായ ഒരുതരം തരുണാസ്ഥി മത്സ്യം. മത്സ്യങ്ങളാണ് പ്രധാന ഇര. |
shear | അപരൂപണം. | വസ്തുവിന്റെ വ്യാപ്തം (വലിപ്പം) വ്യത്യാസപ്പെടുത്താതെ ആകൃതി മാത്രം മാറുന്നതരം അപരൂപണം. ഉദാ: ഒരു വശം ഉറപ്പിച്ച ഘനരൂപത്തിന്റെ ഉറപ്പിക്കാത്ത വശത്തിന് തിരശ്ചീനമായി ബലം പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്നത്. elastic modulus നോക്കുക. |
shear margin | അപരൂപണ അതിര്. | പരസ്പരം ഉരസി നീങ്ങുന്ന ഫലക അതിരുകള്‍. ഈ മേഖലയില്‍ അനുഭവപ്പെടുന്ന വലിവുബലം ഭ്രംശനത്തിന് കാരണമാകുന്നു. സാന്‍ ആന്‍ഡ്രിയാസ് ഭ്രംശം ഉദാഹരണം. |
shear modulus | ഷിയര്മോഡുലസ് | അപരൂപണാങ്കം, |
shear stress | ഷിയര്സ്ട്രസ്. | അപരൂപണ പ്രതിബലം, അപരൂപണം സൃഷ്ടിക്കത്തക്ക വിധത്തില്‍ പ്രയോഗിക്കപ്പെടുന്ന അപരൂപണ ബലം. വസ്തുവിലെ സമാന്തര തലങ്ങള്‍ അപരൂപണത്തിനുശേഷവും സമാന്തരമായി തന്നെ തുടരുന്ന വിധത്തില്‍ വ്യത്യസ്ത പാളികള്‍ക്ക് ആപേക്ഷിക ചലനം സംഭവിക്കുവാനുതകുന്ന തരത്തില്‍ പ്രയോഗിക്കപ്പെടുന്ന അപരൂപണ ബലം. |
shell | ഷെല്‍ | കക്ഷ്യ. ആറ്റത്തില്‍ ഇലക്ട്രാണുകളുടെ സഞ്ചാരപഥം ഒന്നിനുള്ളില്‍ മറ്റൊന്നായി അനേകം ഗോളങ്ങളായി സങ്കല്പിക്കപ്പെടുന്നു. ഓരോന്നും ഷെല്ലുകള്‍ എന്ന് അറിയപ്പെടുന്നു. അണുകേന്ദ്രത്തിന് ഏറ്റവും അടുത്തതിനെ K ഷെല്‍ എന്നും തുടര്‍ന്ന് പുറത്തേക്ക് L, M എന്നിങ്ങനെയും പേരിട്ടിരിക്കുന്നു. ഓരോ ഷെല്ലിനും ഒരു നിശ്ചിത ഊര്‍ജമുണ്ട്. ഓരോന്നിലും ഉള്‍ക്കൊള്ളാവുന്ന ഇലക്ട്രാണുകളുടെ എണ്ണവും നിശ്ചിതമാണ്.2. (comp) ഷെല്‍. ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കമാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാനുപയോഗിക്കുന്ന പ്രാഗ്രാം. ഉപയോക്താവിന് കീ ബോര്‍ഡ് ഉപയോഗിച്ച് കമാന്റുകള്‍ ടൈപ്പു ചെയ്യാം. |
shellac | കോലരക്ക്. | ലാക്കിഫര്‍ ലാക്ക എന്ന ഒരുതരം ഷഡ്പദവര്ഗത്തില്പ്പെട്ട ജീവിയുടെ വിസര്ജ്യപദാര്ഥം. പലയിനം റസിനുകളുടെ മിശ്രിതമാണ്. സീലിംഗ് വാക്സ്, ഫ്രഞ്ചു പോളിഷ്, വാര്‍ണിഷ് എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു. |
shield | ഷീല്‍ഡ്. | shield |
shielding (phy) | പരിരക്ഷണം. | വൈദ്യുതക്ഷേത്രം/ കാന്തിക ക്ഷേത്രം/ വിദ്യുത്കാന്തിക വികിരണം സ്വാധീനിക്കാതെ സംരക്ഷിച്ചു നിര്‍ത്തല്‍. ഉദാ: വൈദ്യുത പരിരക്ഷണം. |
shim | ഷിം | ആപ്പ്. താങ്ങായിട്ടോ വസ്തുക്കള്‍ക്ക് ഇളക്കം തട്ടാത്ത വിധമോ തിരുകി വെക്കുന്ന കഷണങ്ങള്‍. |