ലിംഗക്രാമസോം.
ലിംഗത്തെ നിര്‍ണ്ണയിക്കുന്ന ക്രാമസോം. ഇവ മറ്റു ക്രാമസോമുകളില്‍ നിന്ന് വ്യത്യസ്‌തഘടനയുള്ള ഒരു ജോഡിയോ അല്ലെങ്കില്‍ ഒറ്റയോ ആയി കാണപ്പെടുന്നു. ഒരു ജോഡിയാണെങ്കില്‍ തന്നെ അതിലെ അംഗങ്ങള്‍ ഒരേപോലെയോ വ്യത്യസ്‌തമോ ആയിരിക്കാം. സ്‌ത്രീയുടെ ലിംഗം നിര്‍ണയിക്കുന്ന xx ക്രാമസോമുകളാണ് ഒരേപോലെയുള്ള ക്രാമസോമുകളടങ്ങിയ ജോടി. പുരുഷന്റെ xy ല്‍ ഓരോന്നിന്റേയും ഘടന വ്യത്യസ്‌തമാണ്. ചില ജന്തുക്കളില്‍ x0 എന്ന ഘടനയായിരിക്കും. അതായത് x എന്ന ഒരു ക്രാമസോം മാത്രമേ ഉണ്ടായിരിക്കുകയുള്ളു.