Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
sedentary | സ്ഥാനബദ്ധ. | ദൂരേയ്ക്ക് സഞ്ചരിക്കാത്ത ഉദാ: സ്ഥാനബദ്ധ ജീവികള്‍ ( sedentary animals) |
sediment | അവസാദം. | സാധാരണയായി ജലത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളതും സംയോജിച്ച് ഒന്നായി തീര്ന്നിട്ടില്ലാത്തതുമായ തരി രൂപത്തിലുള്ള ഖനിജങ്ങള്‍. ഇതില്‍ നിന്നാണ് അവസാദശിലകള്‍ ഉണ്ടാവുന്നത്. |
sedimentary rocks | അവസാദശില | ഊറല്‍പാറ. അവസാദങ്ങള്‍ അടിഞ്ഞു കൂടി സമ്മര്‍ദ്ദം മൂലം രൂപം കൊള്ളുന്ന ഒരിനം ശില. അവസാദങ്ങള്‍ മൂന്ന് വിധത്തിലുണ്ട്. 1. മുമ്പുണ്ടായിരുന്ന പാറകളുടെ ഛിന്നങ്ങള്‍ അടങ്ങിയവ. ഉദാ: മണല്‍, ചരല്, കളിമണ്ണ്. 2. രാസ അവക്ഷിപ്തങ്ങള്‍ അടങ്ങിയവ. ഉദാ: ചുണ്ണാമ്പുകല്ല്, ജിപ്സം. തടാകങ്ങളും കായലുകളും ബാഷ്പീകരിച്ചശേഷം അവശേഷിക്കുന്ന അവസാദങ്ങളില്‍ നിന്ന് ഇത്തരം പാറകള്‍ ഉണ്ടാവും. 3. മൃതജീവികളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഉണ്ടാകുന്നവ. ഉദാ: കല്‍ക്കരി, ഫോസില്‍ പദാര്ഥത്തില് നിന്നുണ്ടാകുന്ന ചുണ്ണാമ്പുകല്ല്. ഭൂവല്ക്കത്തിലെ പാറകളുടെ വ്യാപ്തത്തില്‍ 5 ശതമാനം അവസാദശിലകളാണ്. ബാക്കി 95 ശതമാനവും ആഗ്നേയശിലകളാണ്. എന്നാല്‍ ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന പാറകളുടെ ഏതാണ്ട് 70 ശതമാനവും അവസാദശിലകളാണ്. |
sedimentation | അടിഞ്ഞുകൂടല്‍. | ഒരു ദ്രാവകത്തില്‍ പ്രകീര്‍ണ്ണനം ചെയ്തിരിക്കുന്ന കണികകള്‍ അടിഞ്ഞുകൂടുന്ന പ്രക്രിയ. |
Seebeck effect | സീബെക്ക് പ്രഭാവം. | രണ്ടു വ്യത്യസ്ത ലോഹങ്ങള്‍ ചേര്‍ത്തു നിര്‍മിച്ച ഒരു പരിപഥത്തിന്റെ സന്ധികള്‍ വ്യത്യസ്ത താപനിലകളില്‍ നിലനിര്‍ത്തിയാല്‍ പരിപഥത്തില്‍ വിദ്യുത് ചാലകബലം ( emf) സൃഷ്ടിക്കപ്പെടുന്ന പ്രതിഭാസം. ചാലകബലത്തിന്റെ പരിമാണം ലോഹങ്ങളുടെ സ്വഭാവത്തെയും താപനിലയിലെ വ്യത്യാസത്തെയും ആശ്രയിച്ചിരിക്കും. താപനില കൃത്യതയോടെ അളക്കാന്‍ സഹായിക്കുന്ന തെര്‍മോകപ്പിള്‍ പ്രവര്‍ത്തിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. തോമസ് സീബെക്കിന്റെ (1770-1831) പേരില്‍ അറിയപ്പെടുന്നു. |
seed | വിത്ത്. | ബീജസങ്കലനം നടന്ന ബീജാണ്ഡം വളര്‍ന്നുണ്ടാവുന്ന ഘടന. ഇതില്‍ സാധാരണ ഒരു ഭ്രൂണവും ബീജാന്നവും ഉണ്ട്. |
seed coat | ബീജകവചം. | വിത്തിന്റെ ബാഹ്യാവരണം. |
seeding | സീഡിങ്. | ഒരു ലായനിയില്‍ പദാര്‍ത്ഥത്തിന്റെ ചെറുതരികള്‍ ഇട്ട് ക്രിസ്റ്റലീകരണം ത്വരിതപ്പെടുത്തുന്ന പ്രക്രിയ. |
segment | ഖണ്ഡം. | 1. ഒരു രേഖയുടെ അഥവാ വക്രത്തിലെ, രണ്ടു ബിന്ദുക്കള്‍ക്കിടയിലുള്ള ഭാഗം. 2. ഒരു സമതലരൂപത്തിനെ ഒരു രേഖകൊണ്ടു ഖണ്ഡിച്ചുകിട്ടുന്ന ഭാഗം. 3. ഘനരൂപത്തെ ഒരു സമതലം കൊണ്ടു ഖണ്ഡിച്ചു കിട്ടുന്ന ഭാഗം. |
segments of a circle | വൃത്തഖണ്ഡങ്ങള്‍. | ഒരു വൃത്തത്തിന്റെ ആന്തരഭാഗത്തെ ഒരു ഞാണുകൊണ്ട് ഛേദിക്കുമ്പോഴുണ്ടാകുന്ന ഭാഗങ്ങള്‍. |
seismograph | ഭൂകമ്പമാപിനി. | ഭൂമിക്കകത്തെ ചലനങ്ങളും ആഘാതങ്ങളും അവയ്ക്കു കാരണമായ ബലങ്ങളും ദിശകളും മറ്റും രേഖപ്പെടുത്തുന്ന ഉപകരണം. ഈ ഉപകരണം രേഖപ്പെടുത്തുന്ന ചിത്രമാണ് സീസ്മോഗ്രാം. |
seismology | ഭൂകമ്പവിജ്ഞാനം. | ഭൂകമ്പവിജ്ഞാനം. |
seismonasty | സ്പര്ശനോദ്ദീപനം. | സീസ്മോനാസ്റ്റി, സ്പര്‍ശനം ചില സസ്യങ്ങളിലുണ്ടാകുന്ന പ്രതികരണം. ഉദാ: തൊട്ടാവാടിയിലെ ഇലകള്‍ തൊടുമ്പോള്‍ കൂമ്പിപ്പോകുന്നത്. |
selection | നിര്‍ധാരണം. | selection natural selection, sexual selection എന്നിവ |
selective | വരണാത്മകം. | ഉദാ: പ്രകാശത്തിന്റെ വരണാത്മക ആഗിരണം. ( selective absorption of light) ചില രശ്മികളെ മാത്രം ആഗിരണം ചെയ്യുന്നത്. |
selector ( phy) | വരിത്രം. | സ്വീകാര്യമായതു മാത്രം വരിക്കുന്നത്. ഉദാ: ആവൃത്തി വരിത്രം (അഭികാമ്യമായ ആവൃത്തി മാത്രം സ്വീകരിക്കുന്ന ഉപകരണം). |
selenium cell | സെലീനിയം സെല്‍. | സെലീനിയത്തിന്റെ പ്രകാശസംവേദന സ്വഭാവം ഉപയോഗപ്പെടുത്തുന്ന പ്രകാശവൈദ്യുതസെല്. രണ്ടിനമുണ്ട്. പ്രകാശം വീഴുമ്പോള്‍ ചാലകതയില്‍ വരുന്ന മാറ്റം പ്രയോജനപ്പെടുത്തുന്നതാണ് ഒരിനം (പ്രകാശചാലകസെല്). ഇതിന് പ്രവര്‍ത്തിക്കുവാന്‍, ബാഹ്യമായ ഒരു വിദ്യുത്ചാലകബലം ആവശ്യമാണ്. പ്രകാശോര്‍ജം കൂടുമ്പോള്‍ ഇതിലൂടെയുള്ള വൈദ്യുതധാര കൂടുന്നു. പ്രകാശവോള്‍ടാ സെല്ലാണ് രണ്ടാമത്തേത്. വിദ്യുത് ചാലകബലം അതിനുള്ളില്‍ത്തന്നെ സൃഷ്ടിക്കപ്പെടുന്നു. രണ്ടിനവും പ്രകാശം അളക്കുവാന്‍ ഉപയോഗിക്കപ്പെടുന്നു. |
selenography | ചാന്ദ്രപ്രതലപഠനം. | cf. geography |
selenology | സെലനോളജി | ചാന്ദ്രവിജ്ഞാനീയം, ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖ. |
self fertilization | സ്വബീജസങ്കലനം. | ഒരേ ജീവിയില്‍ നിന്നുള്ള ആണ്‍പെണ്‍ ബീജങ്ങള്‍ തമ്മിലുള്ള സങ്കലനം. |