Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
self inductance | സ്വയം പ്രരകത്വം | electromag-netic induction നോക്കുക. |
self induction | സ്വയം പ്രരണം. | electromagnetic induction നോക്കുക. |
self pollination | സ്വയപരാഗണം. | ഒരുപൂവില് നിന്നുള്ള പൂമ്പൊടി അതേ പൂവിന്റെയോ, അതേ സസ്യത്തിലെ മറ്റു പൂക്കളുടെയോ വര്‍ത്തികാഗ്രത്തില്‍ പതിച്ച് പരാഗണം നടക്കുന്ന പ്രക്രിയ. |
self sterility | സ്വയവന്ധ്യത. | സ്വയം ബീജസങ്കലനം നടന്നാല്‍ ജീവനക്ഷമതയുള്ള ഭ്രൂണങ്ങളോ സന്താനങ്ങളോ ഉണ്ടാകാതിരിക്കുന്ന അവസ്ഥ. |
semen | ശുക്ലം. | ആണ്‍ജന്തുക്കളുടെ പ്രത്യുല്പാദനാവയവങ്ങളില് നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന ക്ഷാരഗുണമുള്ള കൊഴുത്ത ദ്രാവകം. ഇതില്‍ പുംബീജങ്ങളും പുംബീജങ്ങളെ സംരക്ഷിച്ച് നിര്‍ത്തുന്ന പലതരം സ്രവങ്ങളും (സസ്തനികളില്‍ seminal vesicle, prostate ഗ്രന്ഥി ഇവയുടെ സ്രവങ്ങള്‍) ഉണ്ടായിരിക്കും. |
semi carbazone | സെമി കാര്‍ബസോണ്‍. | ആല്‍ഡിഹൈഡും കീറ്റോണും സെമി കാര്‍ബൈഡുമായി പ്രതിപ്രവര്‍ത്തിച്ചു കിട്ടുന്ന ഉല്പന്നം. |
semi circular canals | അര്‍ധവൃത്ത നാളികകള്‍. | കശേരുകികളുടെ ആന്തരകര്ണത്തോടനുബന്ധിച്ച് അര്‍ധവൃത്താകൃതിയില്‍ കാണപ്പെടുന്ന കുഴലുകള്‍. ശരീരത്തിന്റെ സംതുലനാവസ്ഥ പാലിക്കുന്നതില്‍ ഇവയ്ക്ക് സുപ്രധാനമായ പങ്കുണ്ട്. |
semi micro analysis | സെമി മൈക്രാ വിശ്ലേഷണം. | ഒരു രാസവിശ്ലേഷണമാര്ഗം. ഇതില്‍ വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന പദാര്‍ഥങ്ങളുടെ ഭാരം 10-100 മില്ലി ഗ്രാം മാത്രമായിരിക്കും. |
semi minor axis | അര്ധലഘു അക്ഷം. | ദീര്‍ഘ വൃത്തത്തിന്റെ ലഘു അക്ഷത്തിന്റെ പകുതി. minor axis/ellipse നോക്കുക. |
semi polar bond | അര്‍ധ ധ്രുവിത ബന്ധനം. | ഉപസഹസംയോജകബന്ധനത്തിന് നല്‍കിയിട്ടുള്ള മറ്റൊരു നാമം. |
semiconductor | അര്‍ധചാലകങ്ങള്‍. | semiconductor |
semiconductor diode | അര്‍ധചാലക ഡയോഡ്. | അര്ധചാലകങ്ങളുപയോഗിച്ച് നിര്‍മ്മിക്കുന്ന ഡയോഡ്. |
semimajor axis | അര്‍ധമുഖ്യാക്ഷം. | ദീര്‍ഘവൃത്തത്തിന്റെ മുഖ്യാക്ഷത്തിന്റെ പകുതി. |
seminal vesicle | ശുക്ലാശയം. | 1. ആണ് സസ്തനങ്ങളുടെ പ്രത്യുല്പാദനാവയവത്തോടനുബന്ധിച്ചുള്ള നീണ്ട ഗ്രന്ഥി. ഇതില്‍ നിന്നാണ് ശുക്ലത്തിലെ ബീജങ്ങള്‍ ഒഴികെയുള്ള ഘടകങ്ങള്‍ ഉത്ഭവിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളും പുരുഷലൈംഗികഹോര്മോണുകളുടെ നിയന്ത്രണത്തിലാണ്. 2. ചിലയിനം ആണ് ജന്തുക്കളുടെ പ്രത്യുല്പാദനാവയവത്തോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന ബീജസംഭരണി. താഴ്ന്ന ഇനം കശേരുകികളിലും ചില അകശേരുകികളിലും ഇത് കാണപ്പെടുന്നു. |
seminiferous tubule | ബീജോത്പാദനനാളി. | കശേരുകികളുടെ വൃഷണങ്ങള്ക്കുള്ളിലെ പുംബീജങ്ങളെ ഉത്പാദിപ്പിക്കുന്ന ചെറിയ കുഴല്‍. |
semipermeable membrane | അര്ദ്ധതാര്യസ്തരം. | ഓസ്മോസിസ് അനുവദിക്കുന്ന സ്തരം. ഒരു ലായനിയെയും ലായകത്തെയും ഈ സ്തരം കൊണ്ട് വേര്‍തിരിക്കുമ്പോള്‍ ലായനിയിലെ ലായക തന്മാത്രകളെ ഈ സ്തരത്തില്‍ കൂടെ കടത്തിവിടുന്നു. ഒരു ദിശയില്‍ മാത്രമേ ഇങ്ങനെ കടത്തി വിടൂ. |
senescence | വയോജീര്ണത. | പ്രായമാകുമ്പോഴുണ്ടാകുന്ന ശരീര ജീര്‍ണത |
sense organ | സംവേദനാംഗം. | ശരീരത്തിന്റെ ഉള്ളില്‍ നിന്നോ പുറത്തു നിന്നോ ഉദ്ദീപനങ്ങള്‍ ഗ്രഹിക്കാന്‍ സഹായിക്കുന്ന അവയവം. ഉദാ: കണ്ണ്, ചെവി. |
sensory neuron | സംവേദക നാഡീകോശം. | ഗ്രാഹികളില്‍ നിന്ന് കേന്ദ്രനാഡീവ്യൂഹത്തിലേക്ക് ആവേഗങ്ങളെ എത്തിക്കുന്ന നാഡീകോശം. |
sepal | വിദളം. | പുഷ്പവൃതിയുടെ ഭാഗം. സാധാരണയായി ദളങ്ങള്‍ക്ക് ബാഹ്യമായി സ്ഥിതിചെയ്യുന്ന ഇലപോലുള്ള പ്രവര്‍ധങ്ങള്‍. |