Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
shock waves | ആഘാതതരംഗങ്ങള്‍. | ഒരു മാധ്യമത്തില്‍ ഉണ്ടാകുന്ന ശക്തമായ വിസ്ഫോടന ഫലമായോ, മാധ്യമത്തിലൂടെ ശബ്ദാതിവേഗത്തില്‍ ഒരു വസ്തു സഞ്ചരിക്കുന്നതു മൂലമോ ഉണ്ടാകുന്ന ഉയര്‍ന്ന ആയാമമുള്ള മര്‍ദ്ദതരംഗങ്ങള്‍. |
shoot (bot) | സ്കന്ധം. | സംവഹന സസ്യങ്ങളുടെ മണ്ണിനു മുകളിലുള്ള ഭാഗം. |
shooting star | ഉല്‍ക്ക. | ഭൂ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ശിലാഖണ്ഡങ്ങളും മറ്റും ഘര്‍ഷണം മൂലം ജ്വലിച്ചു പതിക്കുന്നത്. meteor നോക്കുക. |
short circuit | ലഘുപഥം. | ഒരു പരിപഥത്തിലെ രണ്ടു സ്ഥാനങ്ങള്‍ തമ്മില്‍, താരതമ്യേന കുറഞ്ഞ രോധമുള്ള ഘടകത്താലുള്ള വൈദ്യുത സംബന്ധനം. ഇത് യാദൃച്ഛികമോ ബോധപൂര്‍വ്വമോ ആവാം. |
short sight | ഹ്രസ്വദൃഷ്ടി. | ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയാത്ത ദൃഷ്ടിദോഷം. ഇത് കോണ്‍കേവ് ലെന്‍സ് ഉപയോഗിച്ച് പരിഹരിക്കാം. |
short wave | ഹ്രസ്വതരംഗം. | റേഡിയോ തരംഗസീമയിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ വിഭാഗം. 1.6 MHz മുതല്‍ 30 MHz വരെയുള്ള ആവൃത്തി എന്ന് പൊതുവേ അംഗീകരിച്ചിരിക്കുന്നു. |
shrub | കുറ്റിച്ചെടി. | ഓഷധികളേക്കാള് വലിപ്പമുള്ളതും മരങ്ങളേക്കാള്‍ വലിപ്പം കുറഞ്ഞതുമായ സസ്യങ്ങള്‍. ഉദാ: ചെമ്പരത്തി. |
shunt | ഷണ്ട്. | ഒരു വൈദ്യുത ഉപകരണത്തിലൂടെയുള്ള വിദ്യുത്ധാര നിയന്ത്രിക്കുവാനായി സമാന്തരമായി ഘടിപ്പിക്കുന്ന മറ്റൊരു ചാലകം. (ചിത്രത്തില്‍ S). ഷണ്ട് ഘടിപ്പിച്ചാണ് ഗാല്‍വനോമീറ്ററിനെ അമ്മീറ്റര്‍ ആക്കി മാറ്റുന്നത്. |
SI units | എസ്. ഐ. ഏകകങ്ങള്‍. | ഏഴ് അടിസ്ഥാന ഏകകങ്ങളെ ആധാരമാക്കിയുള്ള ഏകക പദ്ധതി. മീറ്റര്‍, സെക്കന്റ്, കിലോഗ്രാം, ആംപിയര്‍, കെല്‍വിന്‍, കാന്‍ഡെല എന്നിവയും ദ്രവ്യത്തിന്റെ അളവിനായുള്ള മോള് എന്ന മാത്രയുമാണവ. റേഡിയന്‍, സ്റ്റെറേഡിയന്‍ എന്നിങ്ങനെ രണ്ട് പൂരക ഏകകങ്ങളുമുണ്ട്. Systeme Internationale എന്നതിന്റെ ചുരുക്കരൂപമാണ്. |
sial | സിയാല്‍. | ഭൂവല്ക്കത്തിന്റെ ഉപരിതലത്തെ സൂചിപ്പിക്കുവാന്‍ മുമ്പ് ഉപയോഗിച്ചിരുന്ന പദം. സിലിക്കണും അലൂമിനിയവുമാണ് മുഖ്യഘടകം. silicon aluminium എന്നതിന്റെ ചുരുക്കരൂപമാണ്. sima നോക്കുക. |
siamese twins | സയാമീസ് ഇരട്ടകള്‍. | ജനിക്കുമ്പോള്‍ ശരീരം അന്യോന്യം ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഇരട്ടകള്‍. |
side chain | പാര്‍ശ്വ ശൃംഖല. | ബെന്‍സീന്‍ തന്മാത്രയോട് അല്ലെങ്കില്‍ മറ്റേതെങ്കിലും സംവൃത വലയത്തോട് ഘടിപ്പിക്കപ്പെടുന്ന മീഥൈല്‍, ഈഥൈല്‍ മുതലായ ആലിഫാറ്റിക ഗ്രൂപ്പുകള്‍. |
side reaction | പാര്‍ശ്വ പ്രതിപ്രവര്‍ത്തനം. | ഒരു രാസ അഭിക്രിയയില്‍ മുഖ്യ പ്രതിപ്രവര്‍ത്തനം നടക്കുന്നതോടൊപ്പം ചെറിയ തോതില്‍ നടക്കുന്ന, വ്യത്യസ്ത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഉപരാസപ്രതിപ്രവര്‍ത്തനം. |
sidereal day | നക്ഷത്ര ദിനം. | മഹാവിഷുവ ബിന്ദു തുടര്‍ച്ചയായി രണ്ടുതവണ നിരീക്ഷകന്റെ ഉച്ചധ്രുവരേഖ (മെറിഡിയന്) കടക്കാനെടുക്കുന്ന സമയം. ഭൂമി ഒരു സ്വയംഭ്രമണം പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയമാണിത്. ഇത് സൗരദിനത്തേക്കാള്‍ 3 മിനിറ്റ് 56 സെക്കന്റ് കുറവാണ്. |
sidereal month | നക്ഷത്ര മാസം. | വിദൂരനക്ഷത്രത്തെ അടിസ്ഥാനമാക്കി നിരീക്ഷിക്കുമ്പോള്‍, ചന്ദ്രന് ഭൂമിയെ ഒരുതവണ പ്രദക്ഷിണം ചെയ്യുവാന്‍ ആവശ്യമായ സമയം. 27.33 ദിവസത്തിലും അല്പം കുറവാണ്. |
sidereal time | നക്ഷത്ര സമയം. | വിദൂര നക്ഷത്രങ്ങളുടെ ദൈനികചലനത്തെ അടിസ്ഥാനമാക്കിയുള്ള സമയം. ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നതാണ് ഇത്. സാധാരണ ആവശ്യങ്ങള്‍ക്ക് യോജിച്ചതല്ല. |
sidereal year | നക്ഷത്ര വര്‍ഷം. | വിദൂര നക്ഷത്രങ്ങളെ ആധാരമാക്കി നിരീക്ഷിക്കുമ്പോള്‍, ഭൂമിക്ക് സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുവാനാവശ്യമായ സമയം. സൂര്യന് മേഷാദിയില്‍ തുടങ്ങി മേഷാദിയില്‍ തിരിച്ചെത്താന്‍ വേണ്ട സമയത്തിനു തുല്യം. ഇത് ഏകദേശം 365.2564 മാധ്യസൗരദിനങ്ങള് ആണ്. |
siderite | സിഡെറൈറ്റ്. | പ്രകൃത്യാ ലഭിക്കുന്ന അയണ്‍ കാര്‍ബണേറ്റ്, FeCO3. തവിട്ടുകലര്ന്ന് ചുവന്ന നിറമുള്ള ഖനിജം. |
Siemens | സീമെന്‍സ്. | വൈദ്യുത ചാലകതയുടെ SI ഏകകം. ഒരു ചാലകത്തിന്റെ രോധം RΩആണെങ്കില്‍ അതിന്റെ ചാലകത 1/R Siemens ആയിരിക്കും. സൂചകം S.1971 വരെ ഇതിന് മോ ( mho) എന്നാണ് വിളിച്ചിരുന്നത്. ഏണസ്റ്റെ് വെര്‍ണര്‍ സീമെന്‍സിന്റെ (1816-1892) ബഹുമാനാര്‍ഥം നല്കിയ പേര്. |
sieve plate | സീവ് പ്ലേറ്റ്. | സീവ് ട്യൂബിലെ ഓരോ കോശത്തിന്റെയും ഇടയില്‍ കാണുന്ന അരിപ്പപോലുള്ള ഭിത്തി. |