ശുക്ലാശയം.
1. ആണ്‍ സസ്‌തനങ്ങളുടെ പ്രത്യുല്‌പാദനാവയവത്തോടനുബന്ധിച്ചുള്ള നീണ്ട ഗ്രന്ഥി. ഇതില്‍ നിന്നാണ് ശുക്ലത്തിലെ ബീജങ്ങള്‍ ഒഴികെയുള്ള ഘടകങ്ങള്‍ ഉത്ഭവിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളും പുരുഷലൈംഗികഹോര്‍മോണുകളുടെ നിയന്ത്രണത്തിലാണ്. 2. ചിലയിനം ആണ്‍ ജന്തുക്കളുടെ പ്രത്യുല്‌പാദനാവയവത്തോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന ബീജസംഭരണി. താഴ്‌ന്ന ഇനം കശേരുകികളിലും ചില അകശേരുകികളിലും ഇത് കാണപ്പെടുന്നു.