Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
SECAM | സീക്കാം. | ഫ്രാന്‍സിലും, പഴയ സോവിയറ്റ് യൂണിയനിലും ഉപയോഗിച്ചിരുന്ന, ഒരു ടെലിവിഷന്‍ സംപ്രഷണ സമ്പ്രദായം. SEquential Couleur A Memoire എന്ന ഫ്രഞ്ച് വാക്യത്തിന്റെ ചുരുക്കരൂപമാണ്. |
secant | ഛേദകരേഖ. | 1. വക്രത്തെ ഖണ്ഡിക്കുന്ന നേര് രേഖ. 2. കൊസൈനിന്റെ വ്യുല്‍ക്രമം. cosine നോക്കുക. |
second | സെക്കന്റ്. | 1. സമയത്തിന്റെ അളവിനുപയോഗിക്കുന്ന അടിസ്ഥാനമാത്ര. 2. കോണ്‍ അളക്കാനുപയോഗിക്കുന്ന ഒരു മാത്ര. 1/3600 ഡിഗ്രി. പ്രതീകം ′′ |
second felial generation | രണ്ടാം സന്തതി തലമുറ | രണ്ടാം സന്തതി തലമുറ. F2 തലമുറ. |
secondary alcohol | സെക്കന്ററി ആല്‍ക്കഹോള്‍. | എന്ന സാമാന്യ തന്മാത്രാ സൂത്രമുള്ള ആല്‍ക്കഹോള്‍. R1, R2എന്നിവ ഒരേ പോലെയുള്ളതോ വ്യത്യസ്ത രൂപത്തിലുള്ളതോ ആയ ആല്‍ക്കൈല്‍ അല്ലെങ്കില്‍ അരൈല്‍ ഗ്രൂപ്പുകളാകുന്നു. |
secondary amine | സെക്കന്ററി അമീന്. | അമോണിയ തന്മാത്രയുടെ രണ്ട് ഹൈഡ്രജന്‍ അണുക്കള്‍ വിസ്ഥാപിച്ച് ആല്‍ക്കൈല്‍ അല്ലെങ്കില്‍ അരൈല്‍ ഗ്രൂപ്പ് വയ്ക്കുമ്പോള്‍ ലഭിക്കുന്ന സംയുക്തങ്ങള്‍. ഉദാ: CH3-NH-CH3 ഡൈമീഥൈല്‍ അമീന്. |
secondary carnivore | ദ്വിതീയ മാംസഭോജി. | ഒരു മാംസഭുക്കിനെ ഭക്ഷിക്കുന്ന മാംസഭുക്ക്. |
secondary cell | ദ്വിതീയ സെല്‍. | വീണ്ടും ചാര്‍ജ് ചെയ്തുപയോഗിക്കാവുന്ന വൈദ്യുത സെല്‍. സംഭരണ സെല്‍ എന്നും പേരുണ്ട്. ഉദാ: ലെഡ് ആസിഡ് സെല്‍, നിക്കല്‍-കാഡ്മിയം സെല്‍. |
secondary consumer | ദ്വിതീയ ഉപഭോക്താവ്. | സസ്യഭുക്കുകളെ തിന്നുന്ന മാംസഭുക്ക്. |
secondary emission | ദ്വിതീയ ഉത്സര്‍ജനം. | ഇലക്ട്രാണുകളോ മറ്റു ചാര്‍ജുള്ള കണങ്ങളോ ഒരു പദാര്ഥത്തില് പതിക്കുന്നതിന്റെ ഫലമായി, അതില്‍ നിന്ന് ഇലക്ട്രാണുകള്‍ ഉത്സര്‍ജിതമാകുന്ന പ്രക്രിയ. |
secondary growth | ദ്വിതീയ വൃദ്ധി. | secondary growth |
secondary meristem | ദ്വിതീയ മെരിസ്റ്റം. | ദ്വിബീജപത്ര സസ്യങ്ങളുടെ വേരുകളുടെയും കാണ്ഡങ്ങളുടെയും സൈലത്തിനും ഫ്ളോയത്തിനും ഇടയ്ക്കുള്ള കാംബിയകോശങ്ങള്. ഇതുമൂലമാണ് ദ്വിതീയ വളര്‍ച്ച ഉണ്ടാകുന്നത്. secondary thickening നോക്കുക. |
secondary sexual characters | ദ്വിതീയ ലൈംഗിക ലക്ഷണങ്ങള്‍. | പ്രജനനത്തില്‍ നേരിട്ട് പങ്കില്ലാത്ത ലിംഗഭേദലക്ഷണങ്ങള്. ലൈംഗിക വളര്‍ച്ച പൂര്‍ത്തിയാകുമ്പോഴാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. മനുഷ്യനില്‍ ഇവയെ നിയന്ത്രിക്കുന്നത് ലൈംഗിക ഹോര്‍മോണുകളാണ്. |
secondary thickening | ദ്വിതീയവളര്ച്ച. | കാംബിയത്തിന്റെ പ്രവര്‍ത്തനത്താല്‍ ദ്വിതീയ സംവഹന കലകള്‍ ഉണ്ടാവുകയും സസ്യശരീരം വണ്ണം വയ്ക്കുകയും ചെയ്യുന്ന പ്രക്രിയ. |
secondary tissue | ദ്വിതീയ കല. | ദ്വിതീയ വൃദ്ധിയുടെ ഫലമായി രൂപം കൊള്ളുന്ന പുതിയ കല. പെരിഡേം, ദ്വിതീയ ഫ്ളോയം, ദ്വിതീയ സൈലം എന്നിവ ഉദാഹരണം. |
seconds pendulum | സെക്കന്റ്സ് പെന്‍ഡുലം. | ഒരു പൂര്‍ണ്ണ ദോലനത്തിന് 2 സെക്കന്റ് ആവശ്യമായ പെന്‍ഡുലം. ഇതിന്റെ ദൈര്‍ഘ്യം (ദോലനകേന്ദ്രത്തില് നിന്ന് ഉറപ്പിച്ചിരിക്കുന്ന ബിന്ദുവിലേക്കുള്ള ദൂരം) 45 0 അക്ഷാംശത്തില്‍, സമുദ്രനിരപ്പില്‍ 99.353സെന്റീമീറ്റര്‍ ആണ്. |
secretin | സെക്രീറ്റിന്‍. | ഡുവോഡിനത്തിന്റെയും ജെജൂനത്തിന്റെയും ആന്തരിക ചര്‍മ്മത്തില്‍ നിന്ന് സ്രവിക്കുന്ന ഹോര്‍മോണ്‍. |
sector | സെക്ടര്‍. | വൃത്തത്തിന്റെ രണ്ട് ആരങ്ങളും അവയാല്‍ ബന്ധപ്പെട്ട ചാപവും ചേര്‍ന്ന ഭാഗം. |
secular changes | മന്ദ പരിവര്‍ത്തനം. | വളരെ നീണ്ട കാലയളവിലൂടെ പൂര്‍ത്തിയാകുന്ന മാറ്റം. കാലാവസ്ഥ, ഭൂരൂപം, ഭൂകാന്തിക ക്ഷേത്രം എന്നിവയിലുണ്ടാകുന്ന മാറ്റം ഇത്തരത്തിലുള്ളതാണ്. |
sedative | മയക്കുമരുന്ന് | ശാമകം, മയക്കത്തിലേക്ക് നയിക്കുന്ന പദാര്‍ത്ഥം. |