Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
polymerase chain reaction (PCR) | പോളിമറേസ് ചെയിന്‍ റിയാക്ഷന്. | ഉയര്‍ന്ന താപനിലയില്‍ DNA ഖണ്ഡത്തിലടങ്ങിയ ബേസ് ക്രമങ്ങളുടെ നിരവധി കോപ്പികള്‍ പോളിമറേസ് എന്ന എന്‍സൈം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന രീതി. |
polymerisation | പോളിമറീകരണം. | അടിസ്ഥാനപരമായ ഒരു രാസപദാര്‍ത്ഥത്തിന്റെ നിരവധി തന്മാത്രകള് കൂടിച്ചേര്‍ന്ന് ഭീമന് തന്മാത്ര ഉണ്ടാകുന്ന രാസപ്രതിപ്രവര്ത്തനം. അടിസ്ഥാനയൂണിറ്റിന് മോണോമര്‍ എന്നും ഭീമന് തന്മാത്രയ്ക്ക് പോളിമര്‍ എന്നും പറയുന്നു. |
polymers | പോളിമറുകള്‍. | ധാരാളം ആറ്റങ്ങള്‍ ചേര്‍ന്നുണ്ടായ ഭീമന് തന്മാത്രകള്. ഉദാ: റബ്ബര്‍. പൂര്‍ണ്ണമായും കൃത്രിമമായ ആദ്യത്തെ പോളിമറാണ് പ്ലാസ്റ്റിക്ക്. തുടര്‍ന്ന്, കൃത്രിമ റബ്ബറും മറ്റനേകം ഭീമന് തന്മാത്രകളും നിര്‍മ്മിക്കപ്പെട്ടു. |
polymorphism | 1. (Chem) ബഹുരൂപത. ഒരു മൂലകത്തിനോ, സംയുക്തത്തിനോ ഒന്നിലധികം ക്രിസ്റ്റലീയ അവസ്ഥയില്‍ സ്ഥിതി ചെയ്യുവാന്‍ കഴിയുന്ന പ്രതിഭാസം. ഉദാ: കാര്‍ബണിന്റെ വ്യത്യസ്ത ക്രിസ്റ്റലീയ രൂപങ്ങളാണ് ഡയമണ്ടും ഗ്രാഫൈറ്റും. 2. (gen) ബഹുരൂപത. ഒരു ജീവസമഷ്ടിയില്‍ ഒരേസമയത്ത് കാണുന്ന വ്യത്യസ്ത പ്രകട രൂപങ്ങള്‍. ഇവയെല്ലാം ഒരേ ജീനിന്റെ പര്യായരൂപങ്ങള് കൊണ്ട് നിയന്ത്രിക്കപ്പെടുന്നവയായിരിക്കണം. മാത്രമല്ല ഇതില്‍ ഏറ്റവും വിരളമായത് ആ സമയത്തു നടന്ന ജീന്‍ മ്യൂട്ടേഷന് മൂലമുണ്ടായത് ആയിരിക്കരുത്. ഉദാ: മനുഷ്യന്റെ രക്തഗ്രൂപ്പുകള്‍. ഒരു സമഷ്ടിയില്‍ A, B, AB, O എന്നീ പ്രകടരൂപങ്ങളുണ്ടായിരിക്കും. 3. (Zoo) ബഹുരൂപത. ഒരു സ്പീഷീസില്‍ തന്നെ രൂപപരമായും ധര്‍മ്മപരമായും വ്യത്യസ്ത വ്യക്തികള്‍ ഉണ്ടായിരിക്കുന്ന അവസ്ഥ. ഉദാ: തേനീച്ചകളില്‍ കാണുന്ന റാണി, തൊഴിലാളികള്‍, ഡ്രാണുകള്‍ എന്നിവ. | |
polynomial | ബഹുപദം. | കൃതി അഖണ്ഡസംഖ്യകളായ ബീജഗണിത വാചകം. ചരത്തിന്റെ കൃതി ഒന്ന് ആണെങ്കില്‍ അതിനെ ഏകപദം ( monomial-പൊതുരൂപം: ax+b) എന്നും കൃതി രണ്ടാണെങ്കില്‍ ദ്വിപദം ( binomial-പൊതുരൂപം: ax2+bx+c) എന്നും കൃതി മൂന്നാണെങ്കില്‍ ത്രിപദം ( trinomial- ax3+bx2+cx+d) എന്നും വിളിക്കുന്നു. a, b, c, d എന്നിവ ഗുണോത്തരങ്ങള്‍, കരണികള്‍, ഭിന്നസംഖ്യകള്‍, നെഗറ്റീവ് സംഖ്യകള്‍ എന്നിവയാകാം. |
polynucleotide | ബഹുന്യൂക്ലിയോടൈഡ്. | ന്യൂക്ലിയോടൈഡുകള്‍ ശൃംഖലാരൂപേണ സംയോജിച്ചുണ്ടാകുന്ന നീണ്ട കാര്‍ബണിക പോളിമറുകള്‍. RNA യും DNA യും ഇത്തരത്തിലുള്ളവയാണ്. |
polyp | പോളിപ്. | സീലന്ററേറ്റുകളുടെ ബഹുരൂപതകളില് ഒന്ന്. ഇവ സ്ഥാനബദ്ധമായിരിക്കും. സാധാരണയായി അലൈംഗിക പ്രജനം വഴിയാണ് പ്രത്യുത്പാദനം നടത്തുന്നത്. ഉദാ: ഹൈഡ്ര, കടല്‍ അനിമോണ്‍. |
polypeptide | ബഹുപെപ്റ്റൈഡ്. | നിരവധി അമിനോ അമ്ലങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന പെപ്റ്റൈഡ് ശൃംഖല. ഒന്നോ അതിലധികമോ ബഹുപെപ്റ്റൈഡുകളാണ് പ്രാട്ടീനുകള്‍. |
polypetalous | ബഹുദളീയം. | ദളപുടത്തില്‍ ദളങ്ങള്‍ വ്യക്തവും വേര്‍പെട്ടതും ആയി കാണപ്പെടുന്ന അവസ്ഥ. |
polyphyodont | ചിരദന്തി. | ജീവിതത്തില്‍ ഏത് ഘട്ടത്തിലും നശിച്ചു പോകുന്ന പല്ലുകള്‍ക്ക് പകരം പുതിയ പല്ലുകള്‍ മുളക്കുന്ന ജന്തുക്കള്‍. ഉദാ: തവള. |
polyploidy | ബഹുപ്ലോയ്ഡി. | രണ്ടിലധികം ക്രാമസോം ജോഡികളുള്ള അവസ്ഥ. ഉദാ: മൂന്ന് സെറ്റുണ്ടെങ്കില്‍ ത്രിപ്ലോയ്ഡ്, നാലാണെങ്കില്‍ ചതുര്പ്ലോയ്ഡ്. |
polysaccharides | പോളിസാക്കറൈഡുകള്‍. | നിരവധി മോണോസാക്കറൈഡുകള്‍ അടങ്ങിയ ഭീമന് കാര്‍ബോഹൈഡ്രറ്റ് തന്മാത്രകള്. ഉദാ: അന്നജം, സെല്ലുലോസ്. |
polysomes | പോളിസോമുകള്‍. | ഒരു സന്ദേശക RNA തന്മാത്രയില് കൂടിച്ചേര്‍ന്ന നിലയിലുള്ള കുറേ റൈബോസോമുകള്‍. |
polysomy | പോളിസോമി. | ദ്വിപ്ലോയ്ഡ് കോശത്തില്‍ ഏതെങ്കിലുമൊന്നോ ഒന്നിലധികമോ ക്രാമസോമുകള്‍ ഒരു ജോഡിയില്‍ കൂടുതലായി ഉള്ള അവസ്ഥ. ഉദാ: മംഗോളിസത്തിന് കാരണമായ ട്രസോമി. ഇതില്‍ ക്രാമസോം-21 മൂന്നെണ്ണം ഉണ്ടായിരിക്കും. |
polytene chromosome | പോളിറ്റീന്‍ ക്രാമസോം. | നിരവധി ക്രാമാറ്റിഡുകള്‍ ചേര്‍ന്നുണ്ടാകുന്ന ഭീമന് ക്രാമസോം. ഇവയ്ക്ക് ചായം നല്കിയാല് വീതിയുള്ള രേഖകളും അവയ്ക്കിടയിലുളള ഭാഗങ്ങളുമായി വേര്‍തിരിച്ച് കാണാം. ഈച്ച വര്‍ഗത്തില്‍പെട്ട പ്രാണികളുടെ ഉമിനീര് ഗ്രന്ഥികളിലാണ് സാധാരണയായി കാണുന്നത്. അതിനാല്‍ ഉമിനീര് ഗ്രന്ഥി ക്രാമസോം എന്നു പറയും. |
polythene | പോളിത്തീന്‍. | ഉയര്‍ന്ന മര്‍ദ്ദത്തിലും ഉയര്‍ന്ന താപത്തിലും ഉല്‍പ്രരകത്തിന്റെ സാന്നിദ്ധ്യത്തില്‍ അനേകം എഥിലിന്‍ തന്മാത്രകള് സംയോജിച്ച് ഉണ്ടാകുന്ന പോളിമര്‍. നിത്യോപയോഗ പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നു. |
Polyzoa | പോളിസോവ. | ജലജീവികളുടെ ഒരു ഫൈലം. Ectoprota, Bryozoa എന്നീ പേരുകളുമുണ്ട്. |
pome | പോം. | റോസേസ് കുടുംബത്തിലെ സസ്യങ്ങളില്‍ കാണുന്ന ഒരിനം സരസമാംസളഫലം. ഉദാ: ആപ്പിള്‍. |
pop | പി ഒ പി. | post office protocol എന്നതിന്റെ ചുരുക്കം. ഇ മെയിലുകള്‍ വിനിമയം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം സങ്കേതം. പോസ്റ്റോഫീസുകളില്‍ കത്തുകള്‍ കൈകാര്യം ചെയ്യുന്ന രീതിയിലാണ് ഇവയുടെ പ്രവര്‍ത്തന രീതി. |
population | ജീവസമഷ്ടി. | ഒരു നിര്‍ദിഷ്ട മേഖലയിലോ പ്രദേശത്തോ ഉള്ള ഒരേ സ്പീഷീസില്‍പെട്ട ജീവികളുടെ സഞ്ചയം. |