Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
pollen tube | പരാഗനാളി. | പരാഗരേണു മുളയ്ക്കുമ്പോള്‍ അതിന്റെ ആന്തരികകഞ്ചുകം വളര്‍ന്നുണ്ടാകുന്ന ചെറു നാളിക. വര്ത്തികയില്കൂടി താഴോട്ടു വളരുന്ന ഇതിന്റെ അറ്റത്ത് രണ്ട് പുംബീജ ന്യൂക്ലിയസ്സുകള്‍ ഉണ്ട്. |
pollex | തള്ളവിരല്‍. | കശേരുകികളുടെ കൈയിലെ തള്ളവിരല്‍. |
pollination | പരാഗണം. | കേസരത്തിലെ പരാഗകോശത്തില് നിന്നുള്ള പരാഗം പരാഗണസ്ഥലത്ത് പതിക്കുന്ന പ്രക്രിയ. സ്വയപരാഗണം, പരപരാഗണം എന്നിങ്ങനെ രണ്ടു വിധമുണ്ട്. |
pollinium | പരാഗപുഞ്ജിതം. | പരാഗങ്ങള്‍ കൂട്ടമായി ചേര്‍ന്ന് രൂപപ്പെടുന്ന ഘടന, ഓര്‍ക്കിഡുകളിലും എരിക്കിലും മറ്റും ഇതുകാണാം. |
pollution | പ്രദൂഷണം | മലിനീകരണം. സ്വാഭാവിക പ്രകൃതിയില്‍ ദോഷഫലങ്ങളുണ്ടാക്കുന്ന ദൂഷകങ്ങള്‍ ( contaminents) കലരല്‍. ദൂഷകങ്ങള്‍ രാസവസ്തുക്കളോ ശബ്ദം, ചൂട്, പ്രകാശം തുടങ്ങിയ ഊര്‍ജരൂപങ്ങളോ ആവാം. |
Poly basic | ബഹുബേസികത. | ക്ഷാരത ഒന്നിലധികമായ അമ്ലം. ഉദാ: സള്‍ഫ്യൂരിക് അമ്ലം - ദ്വിബേസിക്, ഫോസ്ഫോറിക് അമ്ലം - ത്രിബേസിക്. |
poly clonal antibodies | ബഹുക്ലോണല് ആന്റിബോഡികള്‍ . | പലതരം ആന്റിജന്‍ ഘടകങ്ങളുമായി ഒരേസമയം പ്രവര്‍ത്തിക്കുന്ന ആന്റിബോഡികളടങ്ങിയ സീറം. |
polyadelphons | ബഹുസന്ധി. | സ്റ്റാമനുകളുടെ തന്തുക്കള്‍ പല കൂട്ടങ്ങളായി ഒന്നുചേര്‍ന്നിരിക്കുന്ന അവസ്ഥ. |
polyatomic gas | ബഹുഅറ്റോമിക വാതകം. | ഒരു തന്മാത്രയില് ഒന്നിലധികം ആറ്റങ്ങളുള്ള വാതകം. ഉദാ: O2,N2-ദ്വിഅണുകം, O3-ത്രിഅണുകം. |
polycarbonates | പോളികാര്ബണേറ്റുകള്. | തെര്മോപ്ലാസ്തികറെസിന്. ഘടക യൂണിറ്റുകള്‍ കാര്‍ബണേറ്റു റാഡിക്കലുകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. |
polycarpellary ovary | ബഹുകാര്പെല്ലീയ അണ്ഡാശയം. | കുറേ കാര്പല്ലുകള് ചേര്‍ന്നുണ്ടാകുന്ന അണ്ഡാശയം. ഉദാ: ചെമ്പരത്തി. |
polycheta | പോളിക്കീറ്റ. | സമുദ്രജീവികളായ അനലിഡുകളുടെ ഒരു ക്ലാസ്സ്. ഉദാ: നീരിസ്. |
polycyclic | ബഹുസംവൃതവലയം. | ഒന്നില്‍ കൂടുതല്‍ സംവൃതവലയങ്ങള് ഉള്ള സംയുക്തം. |
polyembryony | ബഹുഭ്രൂണത. | ബീജാണ്ഡം, വിത്ത്, ഭ്രൂണസഞ്ചി എന്നിവയില്‍ ഏതിലെങ്കിലും ഒന്നില്‍ കൂടുതല്‍ ഭ്രൂണങ്ങളുണ്ടാവുന്ന അവസ്ഥ. |
polyester | പോളിയെസ്റ്റര്‍. | പോളിഹൈഡ്രിക് ആല്‍ക്കഹോളുകളും പോളി ബേസിക് ആസിഡുകളും തമ്മിലുള്ള രാസ പ്രവര്‍ത്തനത്തിലൂടെ രൂപം കൊള്ളുന്ന ഒരു ഘനീകൃത പോളിമര്‍. ഉദാ: ടെറിലിന്‍. |
polygenes | ബഹുജീനുകള്‍. | ഒരേ ലക്ഷണത്തെ നിയന്ത്രിക്കുന്ന ജീന്‍ സമുച്ചയം. ഉദാ: മനഷ്യന്റെ ഉയരം, നിറം എന്നിവ നിര്‍ണ്ണയിക്കുന്നത് ഒരുകൂട്ടം ജീനുകളാണ്. |
polygenic inheritance | ബഹുജീനീയ പാരമ്പര്യം. | ഒന്നിലേറെ (സാധാരണയായി രണ്ടില്‍ കൂടുതല്‍) ജീനുകളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന പാരമ്പര്യം. ഉയരം, തൂക്കം എന്നിവപോലെ അളക്കാവുന്ന ലക്ഷണങ്ങളാകയാല്‍ പരിമാണാത്മകപാരമ്പര്യം എന്നും പറയും. |
polygon | ബഹുഭുജം. | ഒരു തലത്തില്‍ മൂന്നോ അതിലധികമോ വശങ്ങളും ശീര്‍ഷങ്ങളും ഉള്ള സംവൃത ചിത്രം. |
polyhedron | ബഹുഫലകം. | സമതലബഹുഭുജങ്ങള്‍ അതിരായുള്ള, ഘനരൂപം. അതില്‍ മൂന്നോ അധികമോ മുഖങ്ങള്‍ സന്ധിക്കുന്ന ബിന്ദുവിന് ബഹുഫലകത്തിന്റെ "ശീര്‍ഷം' എന്നും, രണ്ട് മുഖങ്ങള്‍ സന്ധിച്ചു കിട്ടുന്ന രേഖയ്ക്ക് "വക്ക്' എന്നും പറയുന്നു. |
polyhydric | ബഹുഹൈഡ്രികം. | ഒന്നില്‍ കൂടുതല്‍ ഹൈഡ്രാക്സില്‍ (-OH) ഗ്രൂപ്പുള്ള സംയുക്തം. |