Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
point mutation | പോയിന്റ് മ്യൂട്ടേഷന്. | - |
poise | പോയ്സ്. | സി ജി എസ് പദ്ധതിയിലെ ശ്യാനതയുടെ ഏകകം. സൂചകം P. 1P=0.1Pa.S |
Poiseuille | പോയ്സെല്ലി. | ശ്യാനതയുടെ SI ഏകകം. ഴാന്‍ മാരി പോയ്സെല്ലി (1799-1869) യുടെ സ്മരണാര്‍ത്ഥം നല്കിയ പേര്. സൂചകം PI. 1PI = 1Pa.S=10P |
poisson's ratio | പോയ്സോണ് അനുപാതം. | - |
polar body | ധ്രുവീയ പിണ്ഡം. | അണ്ഡജന സമയത്ത് നടക്കുന്ന കോശവിഭജനങ്ങളില് ഉണ്ടാകുന്ന ചെറിയ പുത്രികാകോശങ്ങള്‍. ഇവയില്‍ വളരെ കുറച്ച് കോശദ്രവ്യമേ ഉണ്ടായിരിക്കുകയുള്ളൂ. ഇവ അണ്ഡമായി വികസിക്കാതെ നശിച്ചുപോകും. |
polar caps | ധ്രുവത്തൊപ്പികള്. | ഭൂമി, ചൊവ്വ പോലുള്ള ഗ്രഹങ്ങളുടെ ധ്രുവങ്ങളില്‍ മഞ്ഞുറഞ്ഞ് തൊപ്പി പോലെ കാണപ്പെടുന്നത്. ഭൂമിയില്‍ ജലം ഉറഞ്ഞും മറ്റ് ചില ഗ്രഹങ്ങളില്‍ ജലവും കാര്‍ബണ്‍ ഡയോക്സൈഡും ഉറഞ്ഞും രൂപപ്പെടുന്നു. |
polar co-ordinates | ധ്രുവീയ നിര്‍ദ്ദേശാങ്കങ്ങള്‍. | ബിന്ദുവിന്റെ സ്ഥാനം പറയാനുപയോഗിക്കുന്ന ഒരു ജോടി നിര്‍ദ്ദേശാങ്കങ്ങള്‍. ഒരു ആധാരബിന്ദു(ധ്രുവം)വില്‍ നിന്നുള്ള ദൂരവും ആധാരബിന്ദുവിലൂടെയുള്ള ഒരു രേഖയില്‍ നിന്നുള്ള കോണീയ ദൂരവും ആണ് നിര്‍ദ്ദേശാങ്കങ്ങള്‍. ചിത്രത്തില്‍ O ആണ് ആധാരബിന്ദു; OX ആണ് ആധാരരേഖ; P എന്ന ബിന്ദുവിനെ കുറിക്കുന്ന ധ്രുവീയ നിര്‍ദ്ദേശാങ്കങ്ങളാണ് (r,θ). രേഖ op ക്ക് ധ്രുവാന്തരരേഖ എന്നാണ് പേര്. |
polar covalent bond | ധ്രുവീയ സഹസംയോജകബന്ധനം. | ഇലക്ട്രാ നെഗറ്റീവതയില് അന്തരമുള്ള രണ്ട് ആറ്റങ്ങള്‍ തമ്മിലുണ്ടാകുന്ന സഹസംയോജകബന്ധനത്തിലെ ഇലക്ട്രാണ്‍, കൂടുതല്‍ ഉയര്‍ന്ന ഇലക്ട്രാനെഗറ്റീവതയുള്ള ആറ്റത്തിന്റെ സമീപത്തേക്ക് നീങ്ങുന്നതിനാല്‍ ബന്ധനത്തില്‍ ധ്രുവതയുണ്ടാകുന്നു. ഉദാ: H3Cδ+-- C1δ.ഇത്തരം ബന്ധനങ്ങള്‍ ധ്രുവീയസഹസംയോജക ബന്ധനം എന്നും അറിയപ്പെടുന്നു. |
polar molecule | പോളാര്‍ തന്മാത്ര. | ധ്രുവങ്ങളില്‍ ധന ഋണ വിദ്യുത്ചാര്ജുകള് ഉള്ള തന്മാത്ര. തന്മാത്രയിലെ ആറ്റങ്ങളുടെ വിദ്യുത്ഋണതയിലുള്ള വ്യത്യാസം മൂലമാണ് ഇതുസംഭവിക്കുന്നത്. |
polar satellites | പോളാര്‍ ഉപഗ്രഹങ്ങള്‍. | ഭൂമിയുടെ ധ്രുവങ്ങള്‍ക്ക് മീതെയുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍. |
polar solvent | ധ്രുവീയ ലായകം. | പദാര്‍ത്ഥങ്ങള്‍ ലയിപ്പിക്കാന്‍ ഉപയോഗിക്കുന്ന ധ്രുവീയ ലായകം. ഉദാ: ജലം |
polar wandering | ധ്രുവീയ സഞ്ചാലനം. | ഭൂമിയുടെ കാന്തികധ്രുവങ്ങളും ഭ്രമണ ധ്രുവങ്ങളും തമ്മിലുള്ള അകലം കാലാന്തരത്തില്‍ മാറിക്കൊണ്ടിരിക്കുന്ന പ്രക്രിയ. |
polarimeter | ധ്രുവണമാപി. | പ്രകാശിക സക്രിയതയുള്ള ഒരു മാധ്യമത്തില്‍ കൂടി (ഉദാ: പഞ്ചസാര ലായനി, അമിനോ ആസിഡ് മുതലായവ) ധ്രുവിത പ്രകാശം കടത്തിവിട്ടാല്‍ ധ്രുവണ ദിശയ്ക്കുണ്ടാകുന്ന വ്യതിയാനം (കറക്കം) അളക്കുന്ന ഉപകരണം. |
Polaris | ധ്രുവന്. | അഴ്സാ മൈനറിലെ ഏറ്റവും ദീപ്തമായ നക്ഷത്രം ( Alpha Ursa Minoris). ഭൂമിയുടെ ഉത്തരധ്രുവത്തിനു മീതെ കാണപ്പെടുന്നു. |
polarising angle | ധ്രുവണകോണം. | പ്രതിഫലനം വഴി ഏറ്റവും കൂടുതല്‍ ധ്രുവണം സൃഷ്ടിക്കാന്‍ ഒരു അയോപ്രതലത്തില് (ഉദാ: ഗ്ലാസ്) പ്രകാശം പതിപ്പിക്കേണ്ട കോണളവ്. ബ്രൂസ്റ്റര്‍ കോണ്‍ എന്നും വിളിക്കും. |
polarization | ധ്രുവണം. | 1. വിദ്യുത്കാന്തിക ക്ഷേത്രം ഉപയോഗിച്ച് പദാര്‍ഥത്തിലെ ധനവും ഋണവുമായ ബന്ധിത ചാര്‍ജുകള്‍ക്ക് ആപേക്ഷിക സ്ഥാനാന്തരം ഉണ്ടാക്കുന്ന പ്രക്രിയ. 2. ഒരു പദാര്‍ഥത്തിന്റെ യൂണിറ്റ് വ്യാപ്തത്തിലുള്ള ദ്വിധ്രുവ ആഘൂര്‍ണം. 3. വോള്‍ടാ സെല്ലില്‍ ഇലക്ട്രാഡുകള്ക്കടുത്ത് രാസ പ്രവര്‍ത്തനം നടന്ന് ഉത്പന്നങ്ങള്‍ ഉണ്ടാകല്. ചിലപ്പോള്‍ ഇത് എതിര് ദിശയിലുള്ള വിദ്യുത്ചാലകബലത്തിന് കാരണമാവുന്നു. 4. വിദ്യുത്കാന്ത തരംഗങ്ങളിലെ വൈദ്യുതക്ഷേത്ര കമ്പനങ്ങള്‍ ഒരേ ദിശയിലാകല്. ധ്രുവീകരിക്കപ്പെടാത്ത വികിരണത്തിലെ വൈദ്യുത കമ്പനങ്ങള്‍ പ്രസരണദിശയ്ക്ക് ലംബമായ എല്ലാ ദിശകളിലുമായിരിക്കും. ചില പദാര്‍ഥങ്ങളുടെ തലങ്ങളില്‍ നിന്ന് പ്രതിഫലിപ്പിക്കപ്പെട്ടതോ ചില പദാര്‍ഥങ്ങളിലൂടെ കടന്നുവരുന്നതോ ആയ വികിരണത്തില്‍ വിദ്യുത് കമ്പനം ഒരു ദിശയിലേ ഉണ്ടാകൂ. സമതല ധ്രുവണം കൂടാതെ വൃത്താകാര ധ്രുവണം, ദീര്ഘവൃത്താകാരധ്രുവണം എന്നിങ്ങനെ മറ്റു വിധത്തിലും ആവാം. |
pole | ധ്രുവം | 1. (maths) ധ്രുവം. 1. ഒരു ഗോളത്തില്‍ അഥവാ ഗോളീയ തലത്തില്‍ കേന്ദ്രബിന്ദു ഉള്‍ക്കൊള്ളുന്ന ഒരു ആധാരസമതലത്തിനു ലംബമായി കേന്ദ്രബിന്ദുവിലൂടെ കടന്നുപോകുന്ന രേഖ (അക്ഷം) ഗോളത്തിന്മേല് ഖണ്ഡിക്കുന്ന ബിന്ദു. ഇത്തരം രണ്ട് ബിന്ദുക്കള്‍ ഉണ്ട്. 2. polar coordinate നോക്കുക. 3. ഒരു കോണികത്തിന്റെ ഒരു ഞാണ് അഗ്രബിന്ദുക്കളില്‍ വരയ്ക്കുന്ന സ്പര്ശരേഖകള് സന്ധിക്കുന്ന ബിന്ദു. പ്രസ്തുത ഞാണ് ചാപത്തിന്റെ ആ കോണികത്തെ ആസ്പദമാക്കിയുള്ള ധ്രുവമാണ്. 2. (phy) ധ്രുവം. 1. അവതല/ഉത്തല ദര്‍പ്പണങ്ങളുടെ ജ്യാമിതീയ കേന്ദ്രം. 2. കാന്തിക ഫ്ളക്സ് വന്നുചേരുന്നതോ (ദക്ഷിണധ്രുവം) ആരംഭിക്കുന്നതോ (ഉത്തര ധ്രുവം) ആയ ബിന്ദു. ഒരു ബാര്‍ മാഗ്നറ്റിന് ഇത് സാധാരണയായി അഗ്രങ്ങളിലായിരിക്കും. 3. (geol) ധ്രുവം. 1. ഭൂമിയുടെ ഭ്രമണാക്ഷം ഭൂതലത്തെ ഖണ്ഡിക്കുന്ന രണ്ടു സ്ഥാനങ്ങള്‍. രണ്ട് അഗ്രങ്ങളിലുള്ള പ്രദേശങ്ങള്‍. 90 0 വടക്കും 90 0 തെക്കും അക്ഷാംശങ്ങളിലാണിവ. 2. ഭൂകാന്തത്തിന്റെ രണ്ട് അഗ്രങ്ങള്‍. കാന്തിക ഉത്തര ധ്രുവം ഇപ്പോള്‍ 79 0 വടക്കും 70 0 പടിഞ്ഞാറുമാണ്. കാന്തിക ദക്ഷിണധ്രുവം 79 0 തെക്കും, 110 0 കിഴക്കുമാണ്. കാലാന്തരത്തില്‍ ഇതിനു മാറ്റം വരും. |
polispermy | ബഹുബീജത. | ബീജസങ്കലന സമയത്ത് ഒരേ അണ്ഡത്തിലേക്ക് അനേകം ആണ്‍ബീജങ്ങള്‍ പ്രവേശിക്കുന്ന അവസ്ഥ. ഒരു ആണ് ബീജം മാത്രമേ അണ്ഡന്യൂക്ലിയസ്സുമായി സംയോജിക്കുന്നുള്ളു. പീതകം ഏറെയുള്ള അണ്ഡങ്ങളിലാണ് ബഹുബീജത കണ്ടുവരുന്നത്. |
pollen | പരാഗം. | വിത്തുത്പാദിപ്പിക്കുന്ന സസ്യങ്ങളുടെ മൈക്രാസ്പോര്. |
pollen sac | പരാഗപുടം. | വിത്തുള്ള സസ്യങ്ങളില്‍ പരാഗം ഉത്പാദിപ്പിക്കുന്ന അവയവം. ആവൃതബീജികളില്‍ ഓരോ ആന്ഥറിലും നാല് പരാഗപുടങ്ങള്‍ വീതം ഉണ്ടാകും. അനാവൃത ബീജികളുടെ ആണ്കോണിലെ സൂക്ഷ്മസ്പോറോഫില്ലിലും പരാഗപുടങ്ങള്‍ ഉണ്ട്. |