Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
planetesimals | ഗ്രഹശകലങ്ങള്‍. | ഗ്രഹങ്ങളുണ്ടാകുന്നതിന്റെ ആദ്യഘട്ടം. നെബുലയില്‍ നിന്ന് ഒരു നക്ഷത്രം ജനിച്ചു കഴിഞ്ഞാല്‍ അവശിഷ്ട നെബുല സങ്കോചിച്ച് അനേകം ഗ്രഹശകലങ്ങളായി മാറാം. ഇവ കൂടിച്ചേര്‍ന്നാണ് പില്ക്കാലത്ത് ഗ്രഹങ്ങള്‍ ഉണ്ടാകുന്നത്. |
plankton | പ്ലവകങ്ങള്‍. | ജലോപരിതലത്തില്‍ പ്ലവനം ചെയ്ത് ഒഴുകി നടക്കുന്ന ജീവികള്‍. ഇവയില്‍ അധികവും സൂക്ഷ്മജീവികളാണ്. |
plano convex lens | സമതല-ഉത്തല ലെന്‍സ്. | - |
planoconcave lens | സമതല-അവതല ലെന്‍സ്. | - |
plant tissue | സസ്യകല. | സസ്യകലകളെ പ്രധാനമായും മെരിസ്റ്റമിക കലകളെന്നും സ്ഥിരകലകളെന്നും വര്‍ഗീകരിച്ചിരിക്കുന്നു. പാരന്‍കൈമ, കോളന്‍ കൈമ, സ്ക്ലീറന്‍ കൈമ, സൈലം, ഫ്ളോയം എന്നിവ സ്ഥിരം കലകളാണ്. ക്ലോറന് കൈമ, എയ്റന്‍ കൈമ, പ്രാസന് കൈമ എന്നിവ വിവിധ തരത്തിലുള്ള പാരന്‍ കൈമകളാണ്. രണ്ടു തരത്തിലുള്ള സ്ക്ലീറന്‍ കൈമകളാണ് സ്ക്ളീറീഡുകളും ഫൈബറുകളും. |
plantigrade | പാദതലചാരി. | കാല്പാദത്തിന്റെ അടിവശം മുഴുവനായും ഉപയോഗിച്ച് സഞ്ചരിക്കുന്ന മൃഗങ്ങള്‍. ഉദാ: മനുഷ്യന്, കരടി. |
planula | പ്ലാനുല. | സീലന്ററേറ്റുകളുടെ സീലിയങ്ങളുള്ള ലാര്‍വ. ഇതിന് ശരീരദരമില്ല. |
plaque | പ്ലേക്. | അഗാര്പ്ലേറ്റില് വളരുന്ന ബാക്റ്റീരിയാ കള്‍ച്ചറില്‍ പ്രത്യക്ഷപ്പെടുന്ന തെളിഞ്ഞ കുത്തുകള്‍ പോലുള്ള ഭാഗം. വൈറസുകള്‍ ബാക്റ്റീരിയ കോശങ്ങളെ നശിപ്പിക്കുന്നതാണ് ഇതുണ്ടാവാന്‍ കാരണം. |
plasma | പ്ലാസ്മ. | ദ്രവ്യത്തിന്റെ ഒരു അവസ്ഥ. സ്വതന്ത്ര ഇലക്ട്രാണുകളുടെയും അയോണുകളുടെയും മിശ്രം. പ്ലാസ്മയുടെ മൊത്തം ചാര്‍ജ് പൂജ്യമായിരിക്കും. താപ ആണവ പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നു. ഉദാ: സൂര്യനിലെ പദാര്ഥാവസ്ഥ. |
plasma membrane | പ്ലാസ്മാസ്തരം. | കോശങ്ങളുടെ ബാഹ്യ സ്തരം. കോശത്തിനകത്തേക്കും പുറത്തേക്കുമുള്ള പദാര്‍ത്ഥ വിനിമയത്തെ നിയന്ത്രിക്കുന്നു. |
plasmalemma | പ്ലാസ്മാലെമ്മ. | സസ്യങ്ങളിലെ ബാഹ്യമായ പ്ലാസ്മാസ്തരം. |
plasmid | പ്ലാസ്മിഡ്. | ബാക്റ്റീരിയങ്ങളുടെ കോശ ദ്രവ്യത്തില്‍ കാണുന്ന ചെറു വളയം പോലുള്ള ഡി എന്‍ എ തന്മാത്ര. ഇത് സ്വതന്ത്രമായി പുനരുത്പാദനം നടത്തും. ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധ ശക്തി നല്കുന്ന ജീനുകളുള്ളതിനാല്‍, ഇവ ശ്രദ്ധേയമാണ്. കൂടാതെ ജനിതക എന്‍ജിനീയറിംഗില്‍ ജീന്‍ കൈമാറ്റം ചെയ്യുവാനും ഉപയോഗിക്കുന്നുണ്ട്. |
plasmodesmata | ജീവദ്രവ്യതന്തുക്കള്. | സമീപസ്ഥകോശങ്ങളിലെ പ്രാട്ടോപ്ലാസത്തെ തമ്മില്‍ ബന്ധിപ്പിക്കുന്ന നേരിയ സൈറ്റോപ്ലാസ്മിക തന്തുക്കള്‍. |
plasmogamy | പ്ലാസ്മോഗാമി. | ചില ഏകകോശജീവികളില്‍ ന്യൂക്ലിയസ്സുകള്‍ കൂടിച്ചേരാതെ പ്രാട്ടോ പ്ലാസം മാത്രം സംയോജിച്ച് ബഹുകോശജീവി ഉണ്ടാവുന്നത്. |
plasmolysis | ജീവദ്രവ്യശോഷണം. | സസ്യകോശങ്ങളുടെ പ്രാട്ടോപ്ലാസം ജലനഷ്ടം മൂലം ചുരുങ്ങുന്ന അവസ്ഥ. കോശസ്തരം കോശഭിത്തിയില്‍ നിന്നും ഉള്ളിലേക്ക് വലിയുന്നതു മൂലം അവയ്ക്കിടയില്‍ ദ്രവം നിറയുന്നു. |
plaster of paris | പ്ലാസ്റ്റര്‍ ഓഫ് പാരീസ്. | ജിപ്സം (CaSO42H2O) 1250C വരെ ചൂടാക്കുമ്പോള്‍ അതിലെ 75 ശതമാനത്തോളം ക്രിസ്റ്റല്‍ ജലം നഷ്ടപ്പെട്ട് ഒരു വെളുത്ത പൊടിയായി മാറുന്നു. ഇതാണ് പ്ലാസ്റ്റര്‍ ഓഫ് പാരീസ്. രാസസൂത്രം CaSO41/2H2O. പ്ലാസ്റ്ററിടാനും കെട്ടിടങ്ങളിലും മറ്റും അലങ്കാരപ്പണികള്‍ക്കും പ്രതിമാ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. |
plastic Sulphur | പ്ലാസ്റ്റിക് സള്‍ഫര്‍. | സള്‍ഫറിന്റെ ഒരു രൂപാന്തരം. തിളച്ചുകൊണ്ടിരിക്കുന്ന സള്‍ഫര്‍ തണുത്ത വെള്ളത്തിലൊഴിച്ചാല്‍ കിട്ടുന്ന തവിട്ടു നിറത്തിലുള്ളതും ഇലാസ്തികതയുള്ളതുമായ ഖരപദാര്ത്ഥമാണിത്. അസ്ഥിരമായതിനാല്‍ ക്രമേണ റോംബിക് സള്‍ഫര്‍ ആയി മാറുന്നു. ഗാമാ സള്‍ഫര്‍ എന്നും പേരുണ്ട്. |
plasticity | പ്ലാസ്റ്റിസിറ്റി. | പരാഭവമൂല്യത്തിലും ( Yield point) കൂടുതല്‍ ബലംപ്രയോഗിച്ചാല്‍ ഒരു ഖരവസ്തുവിന് വലുപ്പം, ആകൃതി എന്നിവയ്ക്ക് സ്ഥിരമാറ്റം സംഭവിക്കുന്ന സ്വഭാവം. yield point നോക്കുക. |
plasticizer | പ്ലാസ്റ്റീകാരി. | വഴക്കം കിട്ടാനായി ഒരു കൃത്രിമ റെസിനില്‍ ചേര്‍ക്കുന്ന പദാര്‍ഥം. |
plastics | പ്ലാസ്റ്റിക്കുകള്‍ | ഇവ കൃത്രിമ പോളിമറുകളാണ്. തന്മാത്രാഘടനയനുസരിച്ച് ഇവയെ രണ്ടാക്കി തരംതിരിക്കാം. 1. thermoplastics: തന്മാത്രാഘടന നേര്ശൃംഖലാ രൂപത്തിലാണ്. ചൂടേല്ക്കുമ്പോള് തന്മാത്രാബന്ധം അയയുകയും ശൃംഖലയിലെ തന്മാത്രകള്ക്കിടയ്ക്ക് ആപേക്ഷിക ചലനം സാധ്യമാവുകയും ചെയ്യുന്നു. ഇത് ഒരു വ്യുല്‍ക്രമണീയ മാറ്റമാണ്. അതായത് ചൂടേല്ക്കുമ്പോള് മൃദുവാകുകയും തണുക്കുമ്പോള്‍ ദൃഢമാവുകയും ചെയ്യും. അതിനാല്‍ ചൂടാക്കി രൂപമാറ്റങ്ങള്‍ക്ക് വിധേയമാക്കാം. പൊതുവേ അക്രിസ്റ്റലീയങ്ങളാണ്. ഉദാ: ഈതൈല്‍ സെല്ലുലോസ്, പി വി സി. 2. thermosetting plastics: സങ്കീര്‍ണ്ണ തന്മാത്രാ ഘടനയുള്ളവ. തന്മൂലം താപനില ഉയര്‍ത്തിയാലും കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമാകുന്നില്ല. എന്നാല്‍ തക്കതായ താപനില എത്തുമ്പോള്‍ തന്മാത്രകള്ക്കിടയിലുള്ള ബന്ധം പൊട്ടുകയും രാസവിഘടനം ആരംഭിക്കുകയും ചെയ്യുന്നു. ഇത് അനുല്ക്രമണീയ പ്രക്രിയയാണ്. അതായത് ഒരിക്കല്‍ രൂപപ്പെടുത്തിയെടുത്തു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ചൂടാക്കി രൂപഭേദം വരുത്താന്‍ സാധ്യമല്ല. ഉയര്‍ന്ന താപരോധവും രാസവസ്തുക്കളെ ചെറുക്കാനുള്ള കഴിവും ഉണ്ട്. ഉദാ: ഫീനോളിക്കുകള്, പോളി എസ്റ്റര്‍, എപ്പോക്സി റെസിനുകള്‍. |