Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
pisciculture | മത്സ്യകൃഷി. | മത്സ്യകൃഷി. |
pistil | പിസ്റ്റില്. | സസ്യങ്ങളില്‍ അണ്ഡപര്ണ്ണങ്ങള് ചേര്‍ന്നുണ്ടാവുന്ന പെണ്ലൈംഗികാവയവം. gynoecium എന്നും പേരുണ്ട്. |
pitch | പിച്ച് | (chem) പിച്ച്. കോള്‍ടാര്‍, വുഡ്ടാര്, പെട്രാളിയം ഇവയുടെ സ്വേദനത്തിനൊടുവില് അവശേഷിക്കുന്ന ഖരപദാര്‍ഥം. 2 (phy) താരത്വം, പിച്ച്. ശബ്ദത്തിന്റെ ഉച്ചതയുടെ സൂചകം. ഇത് ആവൃത്തിയുമായിട്ട് ബന്ധപ്പെട്ടതാണെങ്കിലും രണ്ടും ഒന്നല്ല. 1000 ഹെര്‍ട്സിനു താഴെ പിച്ച് ആവൃത്തിയേക്കാള്‍ കൂടുതലും 1000 ഹെര്‍ട്സിനു മുകളില്‍ തിരിച്ചുമായിരിക്കും. 3. ( geo) അക്ഷനതി. |
pitch axis | പിച്ച് അക്ഷം. | റോക്കറ്റിന്റെയും വിമാനത്തിന്റെയും മറ്റും കീഴ്മേല്‍ മറിയലിന്റെ അക്ഷം സന്തുലിതമാക്കി നിര്‍ത്തുന്നത് പിച്ച് ( pitch) അക്ഷത്തിലുള്ള ഭ്രമണമാണ്. roll axis നോക്കുക. |
pitchblende | പിച്ച്ബ്ലെന്‍ഡ്. | യുറേനിയവും മറ്റ് റേഡിയോ ആക്ടീവതയുള്ള മൂലകങ്ങളും അടങ്ങിയ പ്രകൃതിയിലെ ഖനിജം. യുറേനിയത്തിന്റെ പ്രധാനപ്പെട്ട അയിരാണ്. |
pith | പിത്ത് | പൊങ്ങ്. സസ്യങ്ങളുടെ കാണ്ഡത്തിലും വേരിലും മധ്യഭാഗത്തായി കാണുന്ന പാരന്‍കൈമ കല. |
pituitary gland | പിറ്റ്യൂറ്ററി ഗ്രന്ഥി. | മസ്തിഷ്ക്കത്തിന്റെ അടിഭാഗത്തായി കാണുന്ന ഒരു സുപ്രധാന അന്ത:സ്രാവഗ്രന്ഥി. ഉയര്‍ന്നതരം കശേരുകികളില്‍ ഇതിന് മൂന്ന് ഭാഗങ്ങള്‍ കാണാം. 1. പൂര്വ്വദളം അഥവാ അഡിനോ ഹൈപ്പോഫൈസിസ്. 2. മധ്യദളം അഥവാ പാര്‍സ് ഇന്റര്മീഡീയ. 3. പശ്ചദളം അഥവാ പാര്സ്നെര്വോസാ (ന്യൂറോഹൈപ്പോഫൈസിസ്). പിറ്റ്യൂറ്ററിയില്‍ നിന്നുത്ഭവിക്കുന്ന പല ഹോര്‍മോണുകളും മറ്റ് അന്തഃസ്രാവി ഗന്ധികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഉദാ: TSH തൈറോയ്ഡ് ഗ്രന്ഥിയെ ഉദ്ദീപിപ്പിച്ച് തൈറോക്സിന്‍ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. |
pixel | പിക്സല്‍. | picture elementഎന്നതിന്റെ ചുരുക്കരൂപം. ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മിത ചിത്രത്തിലെ ഏറ്റവും ചെറിയ ഘടകം. ഒരു ചിത്രത്തില്‍ ഇത്തരം എത്ര ബിന്ദുക്കള്‍ ഉണ്ട് എന്നതിനനുസരിച്ചാണ് ചിത്രത്തിന്റെ വ്യക്തത നിര്‍ണ്ണയിക്കപ്പെടുന്നത്. പിക്സലിന്റെ എണ്ണം കൂടുന്തോറും വ്യക്തത കൂടി വരുന്നു. ഡിജിറ്റല്‍ ക്യാമറകളുടെ കൃത്യതയും പിക്സലിലാണ് നിര്‍ണ്ണയിക്കുന്നത്. ഒരു ഡിജിറ്റല്‍ ചിത്രത്തിനെ എത്ര ചെറിയതായി ഭാഗിച്ചിരിക്കുന്നു എന്നതിന്റെ അളവാണ് ഇത്. |
pKa value | pKa മൂല്യം. | ഒരു അമ്ലത്തിന്റെ അമ്ലശക്തിയുടെ അളവ്. ഇത് ലോഗരിത സ്കെയിലിലാണ് സൂചിപ്പിക്കാറ്. pKa മൂല്യം = log(1/Ka), ഇവിടെ Ka അമ്ലത്തിന്റെ വിയോജന സ്ഥിരാങ്കം ആകുന്നു. |
placenta | പ്ലാസെന്റ | 1. (bot) പ്ലാസെന്റ. അണ്ഡാശയഭിത്തിയില് ബീജാണ്ഡങ്ങള്‍ വിന്യസിച്ചിരിക്കുന്ന ഭാഗം. സോറസില്‍ സ്പൊറാഞ്ചിയങ്ങള് വിന്യസിച്ചിരിക്കുന്ന കല. 2. (Zoo) മറുപിള്ള. ഭ്രൂണത്തെ അമ്മയുടെ ശരീരത്തോട് ഘടിപ്പിക്കുന്ന ഭാഗത്ത്, ഭ്രൂണത്തിന്റെയും അമ്മയുടെ ശരീരത്തിലെയും കലകള്‍ ചേര്‍ന്നുണ്ടാകുന്ന ഘടന. ഇതുവഴിയാണ് ഭ്രൂണത്തിന് പോഷകാഹാരങ്ങള്‍ ലഭിക്കുന്നത്. സസ്തനികളില്‍ പിറ്റ്യുറ്ററി, അണ്ഡാശയം എന്നിവിടങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകള്‍- എസ്ട്രാജന്‍, പ്രാജെസ്റ്ററോണ്, ഗൊണാഡൊ ട്രാഫിക് ഹോര്‍മോണ്‍ മുതലായവ- ചെറിയ അളവില്‍ ഉത്പാദിപ്പിക്കുവാനും പ്ലാസെന്റക്ക് കഴിവുള്ളതിനാല്‍ അത് ഒരു അന്ത:സ്രാവിഗ്രന്ഥിയായും പ്രവര്‍ത്തിക്കുന്നു. |
placentation | പ്ലാസെന്റേഷന്. | അണ്ഡാശയ ഭിത്തിയില്‍ പ്ലാസെന്റ ക്രമീകരിച്ചിരിക്കുന്ന രീതി. ഇതനുസരിച്ചാണ് പ്ലാസെന്റയില്‍ ബീജാണ്ഡങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. |
placer deposits | പ്ലേസര്‍ നിക്ഷേപങ്ങള്‍. | നദീജലം, സമുദ്രജലം, ഭൂഗുരുത്വബലം എന്നിവയുടെ പ്രവര്‍ത്തന ഫലമായി യാന്ത്രികമായി കുന്നുകൂടുന്ന ധാതുനിക്ഷേപങ്ങള്‍. ഉദാ: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കാണുന്ന കറുത്ത മണല്‍. |
placoid scales | പ്ലാക്കോയ്ഡ് ശല്ക്കങ്ങള്. | തരുണാസ്ഥി മത്സ്യങ്ങളുടെ (ഉദാ: സ്രാവ്) ചെതുമ്പലുകള്‍. denticles എന്നും പറയും. |
Planck constant | പ്ലാങ്ക് സ്ഥിരാങ്കം. | ഒരു മൗലിക സ്ഥിരാങ്കം. ക്വാണ്ടത്തിലെ ഊര്‍ജവും ആവൃത്തിയും തമ്മിലുള്ള അനുപാതം (h=E/v) . h=6.626x10-34 ജൂള്‍ സെക്കന്റ്. മാക്സ് പ്ലാങ്കിന്റെ സ്മരണാര്‍ത്ഥം നല്കിയ പേര്. |
Planck length | പ്ലാങ്ക് ദൈര്‍ഘ്യം. | ഗുരുത്വം, സ്ഥല-കാലം ഇവയെ സംബന്ധിച്ച ക്ലാസ്സിക്കല്‍ ആശയങ്ങള്‍ക്ക് സാംഗത്യം നഷ്ടപ്പെട്ട് ക്വാണ്ടം പ്രഭാവം നിര്‍ണായകമാകുന്ന ദൈര്‍ഘ്യ അളവ്. അര്‍ഥപൂര്‍ണം എന്നു കരുതാവുന്ന ഏറ്റവും ചെറിയ നീളം അളവാണിത്. ഏതാണ്ട് 1.6 x 10-35 മീ. അഥവാ ഒരു പ്രാട്ടോണിന്റെ വ്യാസത്തിന്റെ 10 -20 അംശം എന്നു കണക്കാക്കുന്നു. |
Planck mass | പ്ലാങ്ക് പിണ്ഡം | പ്ലാങ്ക് ദ്രവ്യമാനം. കോംപ്റ്റണ് തരംഗദൈര്‍ഘ്യം പ്ലാങ്ക് ദൈര്‍ഘ്യത്തിന് സമമായി വരാനാവശ്യമായ പിണ്ഡം, 2.176 × 10-8 കിലോഗ്രാം. ∼ 1019 Gevപ്രപഞ്ചാരംഭത്തില്‍ ഇത്രയും പിണ്ഡം/ഊര്‍ജം ഉള്ള കണങ്ങള്‍ നിലനിന്നിരുന്നതായി കണക്കാക്കുന്നു. |
Planck time | പ്ലാങ്ക് സമയം. | പ്ലാങ്ക് ദൈര്‍ഘ്യത്തിനു തുല്യമായ ദൂരം സഞ്ചരിക്കാന്‍ ഒരു ഫോട്ടോണിന് വേണ്ടിവരുന്ന സമയം. tp=Lp/c=∼10-43സെ. (നോക്കുക പ്ലാങ്ക് ദൈര്‍ഘ്യം) പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച സിദ്ധാന്തങ്ങളില്‍ ഈ സമയം വരെയുള്ള പ്രപഞ്ചത്തെ വിവരിക്കാന്‍ ക്വാണ്ടം ഗ്രാവിറ്റി സിദ്ധാന്തം ആവശ്യമാണ്. |
Planck’s law | പ്ലാങ്ക് നിയമം. | ഒരു നിശ്ചിത താപനിലയില്‍ സന്തുലനത്തിലുള്ള ഒരു ശ്യാമവസ്തു ഉത്സര്‍ജിക്കുന്ന വിദ്യുത്കാന്തിക വികിരണങ്ങളുടെ വിതരണത്തെ സംബന്ധിച്ച നിയമം. ν ആവൃത്തി, Tകേവലതാപനില kബോള്ട്സ്മാന് സ്ഥിരാങ്കം 1900 ല്‍ മാക്സ് പ്ലാങ്ക് അവതരിപ്പിച്ചു. പ്ലാങ്ക് വിതരണ നിയമം എന്നും പറയും. |
planet | ഗ്രഹം. | അലയുന്ന നക്ഷത്രം എന്ന് ഗ്രീക്ക് പദത്തിനര്‍ഥം. ഇപ്പോള്‍, ഒരു നക്ഷത്രത്തെ വലംവെക്കുന്നതും നിശ്ചിത നിബന്ധനകള്‍ പാലിക്കുന്നതുമായ ആകാശവസ്തുക്കളെ കുറിക്കുന്നു. നിബന്ധനകള്‍ ഇവയാണ്. 1. സ്വന്തം ഗുരുത്വം കൊണ്ട് ഗോളാകാരം പ്രാപിക്കാന്‍ വേണ്ടത്ര പിണ്ഡം ഉണ്ടാകണം. 2. കാമ്പില്‍ ഫ്യൂഷന്‍ നടക്കാന്‍ വേണ്ടത്ര പിണ്ഡം ഉണ്ടാകരുത്. 3. പരിക്രമണ പഥത്തിലോ സമീപത്തോ ശല്യകാരികളാകാവുന്ന വസ്തുക്കള്‍ ഉണ്ടായിരിക്കരുത്. സൂര്യന് ഈ നിബന്ധനകള്‍ പാലിക്കുന്ന 8 ഗ്രഹങ്ങളാണുള്ളത്. ബുധന്‍, ശുക്രന്, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍. മറ്റു നക്ഷത്രങ്ങളുടെ ഗ്രഹങ്ങളെ സരേതര ഗ്രഹങ്ങള്‍ ( exoplanets) എന്നു പറയുന്നു. |
planetarium | നക്ഷത്ര ബംഗ്ലാവ്. | രാത്രിയിലെ ആകാശത്തിന് സമാനമായി നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും അവയുടെ ആപേക്ഷിക ചലനങ്ങളെയും കൃത്രിമമായി കാണിക്കുന്ന നിരീക്ഷണ നിലയം. |