Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
packet | പാക്കറ്റ്. | നെറ്റുവര്‍ക്കുകളിലൂടെ ഡാറ്റയെ അയക്കേണ്ടി വരുമ്പോള്‍ വലിയ ഡാറ്റയെ ചെറിയ ചെറിയ കഷണങ്ങളാക്കി മുറിക്കുന്നു. ഇത്തരം കഷണങ്ങളെയാണ് ഡാറ്റപാക്കറ്റുകള്‍ എന്നു പറയുന്നത്. ഇവ പ്രാട്ടോകോള്‍ പ്രകാരം എത്തേണ്ട കമ്പ്യൂട്ടറിന്റെ അഡ്രസ് അടക്കം നെറ്റുവര്‍ക്കില്‍ അയയ്‌ക്കുന്നു. |
packing fraction | സങ്കുലന അംശം. | Z പ്രാട്ടോണുകളും N ന്യൂട്രാണുകളും ചേര്‍ന്ന് ആറ്റമിക ഭാരം A=Z+N ഉള്ള ഒരു അണുകേന്ദ്രമുണ്ടാകുമ്പോള്‍ അതിന്റെ ദ്രവ്യമാനം M, പ്രാട്ടോണുകളുടെയും ന്യൂട്രാണുകളുടെയും കൂടി മൊത്തം ദ്രവ്യമാനത്തിലും കുറവായിരിക്കും. ഈ കുറവിനെ ദ്രവ്യമാനപ്പിശക് ( mass defect) എന്നു പറയുന്നു. ദ്രവ്യമാനപ്പിശക് Δm=(Zmp+Nmn)-M. ഇത്രയും ദ്രവ്യമാനം ഊര്‍ജമായി ഉത്സര്‍ജിക്കപ്പെടുകയാണ്. ഓരോ അണുകേന്ദ്ര കണത്തിന്റെയും ശരാശരി ദ്രവ്യമാന നഷ്‌ടത്തെയാണ് സങ്കുലനാംശം സൂചിപ്പിക്കുന്നത്. സങ്കുലനാംശം f= Δm = -Δm Z+N A (-ചിഹ്നം നഷ്‌ടം സൂചിപ്പിക്കുന്നു). സങ്കുലനാംശം എത്രകണ്ട് ഋണം ആകുന്നോ അത്രകണ്ട് അണുകേന്ദ്ര സുസ്ഥിരത കൂടുതലായിരിക്കും. ദ്രവ്യമാനപ്പിശകിന് തത്തുല്യമായ ഊര്‍ജനഷ്‌ടത്തെ അണുകേന്ദ്രത്തിന്റെ ബന്ധന ഊര്‍ജം ( binding energy) എന്നു പറയുന്നു. B.E=Δm.c2 |
paedogenesis | പീഡോജെനിസിസ്. | ലാര്‍വദശയിലോ പ്രായപൂര്‍ത്തി എത്തുന്നതിനുമുമ്പോ പ്രത്യുത്‌പാദനം നടക്കുന്നത്. ഇത് താല്‍ക്കാലികമോ ശാശ്വതമോ ആകാം. ഉദാ: അമേരിക്കയില്‍ കാണുന്ന ഉഭയജീവിയായ ആംബ്ലിസ്റ്റോമയുടെ ലാര്‍വയായ ആക്‌സൊലോട്ടലിന് പ്രത്യുത്‌പാദന ശേഷിയുണ്ട്. neoteny നോക്കുക. |
pahoehoe | പഹൂഹൂ. | ഒരിനം ലാവ. മുറുകിയതും എന്നാല്‍ മിനുമിനുത്തതും സ്‌ഫടിക സമാനവുമായ ലാവ. |
pair production | യുഗ്മസൃഷ്‌ടി. | ഉന്നത ഊര്‍ജത്തിലൂള്ള ഒരു ഫോട്ടോണ്‍, ഭാരം കൂടിയ ഒരു അണുകേന്ദ്രത്തിന്റെ സാമീപ്യത്തില്‍ ഇലക്‌ട്രാണും പോസിട്രാണും ആയി മാറുന്ന പ്രതിഭാസം. ഇതിന്റെ എതിര്‍ പ്രക്രിയയാണ് യുഗ്മ ഉന്മൂലനം. |
palaeo magnetism | പുരാകാന്തികത്വം. | പുരാതന കാലത്തെ ഭൂകാന്തികതയെക്കുറിച്ചുള്ള പഠനം. ആഗ്നേയ ശിലകളിലെയും അവസാദ ശിലകളിലെയും അവശിഷ്‌ട കാന്തീകരണം ( remnant magnatization) ശിലകളുടെ പഴക്കത്തെയും പുരാതന കാന്തിക ധ്രുവങ്ങളെയും കുറിച്ച് വിവരം നല്‍കുന്നു. |
palaeobotany | പുരാസസ്യവിജ്ഞാനം | പുരാസസ്യവിജ്ഞാനം |
palaeolithic period | പുരാതന ശിലായുഗം. | മാനവചരിത്രത്തിലെ ഉദ്ദേശം 5 ലക്ഷം വര്‍ഷം മുമ്പ് മുതല്‍ 10,000 വര്‍ഷം മുമ്പ് വരെയുള്ള കാലഘട്ടം. കല്ലുകൊണ്ടുള്ള ആയുധങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത് ഈ കാലത്താണ്. കൃഷി കണ്ടുപിടിച്ചിരുന്നില്ല. |
palaeontology | പാലിയന്റോളജി. | ഫോസില്‍ പഠനത്തിലൂടെ ജന്തുക്കളുടെയും സസ്യങ്ങളുടെയും ശരീരപ്രകൃതി, പരിണാമം, ജീവിതരീതി എന്നിവ യെപ്പറ്റി പഠിക്കുന്ന ശാസ്‌ത്രശാഖ. |
palaeozoic | പാലിയോസോയിക്. | ഭൂവിജ്ഞാനീയ കാലഗണനയിലെ ഒരു കല്‍പം. 57 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് മുതല്‍ 24.5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പു വരെയുള്ള കാലഘട്ടമാണിത്. |
palaeozoology | പുരാജന്തുവിജ്ഞാനം | പുരാജന്തുവിജ്ഞാനം |
palate | മേലണ്ണാക്ക്. | കശേരുകികളുടെ വായയുടെ മേല്‍ത്തട്ട്. ഇതിന്റെ മുന്‍ഭാഗം അസ്ഥികൊണ്ടും പിന്‍ഭാഗം സംയോജക കലകൊണ്ടും ഉണ്ടാക്കപ്പെട്ടതാണ്. വായയെയും നാസാഗഹ്വരത്തെയും തമ്മില്‍ വേര്‍തിരിക്കുന്നതിതാണ്. |
Palinology | പാലിനോളജി. | പരാഗരേണുക്കളെയും സ്‌പോറുകളെയും പറ്റി പഠിക്കുന്ന ശാസ്‌ത്രശാഖ. |
palisade tissue | പാലിസേഡ് കല. | ദ്വിബീജ പത്രസസ്യങ്ങളുടെ ഇലകളില്‍ ഉപരിവൃതിയുടെ താഴെയുള്ള കല. കോശങ്ങള്‍ക്ക് സിലിണ്ടറാകൃതിയാണ്. |
pallium | പാലിയം. | cerebral cortex ന്റെ മറ്റൊരു പേര്. |
palm top | പാംടോപ്പ്. | പോക്കറ്റിലിട്ടുകൊണ്ടു നടക്കാവുന്നതും ഉള്ളംകയ്യിലൊതുങ്ങുന്നതുമായ കമ്പ്യൂട്ടറുകളെയാണ് പാംടോപ്പ് എന്നു വിളിച്ചിരുന്നത്. ടാബ്‌ലറ്റുകള്‍ പ്രചാരത്തിലായതോടെ ഇവ ഉപയോഗത്തിലില്ലാതായി. |
palmately compound leaf | ഹസ്‌തക ബഹുപത്രം. | നാലോ അധികമോ പത്രങ്ങള്‍ കൈവിരലുകള്‍ പോലെ വിന്യസിച്ചിരിക്കുന്ന ബഹുപത്രം. ഉദാ: മരച്ചീനി ഇല. |
palp | പാല്‍പ്. | അകശേരുകികളുടെ തലയില്‍ കാണുന്ന സ്‌പര്‍ശകാവയവം. സാധാരണയായി വായയോടനുബന്ധിച്ചാണ് കാണുക. |
pancreas | ആഗ്നേയ ഗ്രന്ഥി. | താടിയെല്ലുകളുള്ള കശേരുകികളുടെ ചെറുകുടലിലെ ഡുവോഡിനത്തോടടുത്ത് സ്ഥിതിചെയ്യുന്ന ഗ്രന്ഥി. ഇതിന് ബഹിര്‍സ്രാവ ധര്‍മങ്ങളും അന്തഃസ്രാവധര്‍മങ്ങളുമുണ്ട്. ഇത് ദഹനത്തിനാവശ്യമായ എന്‍സൈമുകളും ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍ എന്നീ ഹോര്‍മോണുകളും ഉത്‌പാദിപ്പിക്കുന്നു. |
pangaea | പാന്‍ജിയ. | പെര്‍മിയന്‍ മഹായുഗത്തില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ബൃഹത്‌ഭൂഖണ്ഡം. ഇതാണ് പിന്നീട് ലോറേഷ്യയും ഗോണ്ട്വാനയുമായി വേര്‍പെട്ടത്. ഇവ വീണ്ടും പിളര്‍ന്നത് ജൂറാസിക് മഹായുഗം മുതല്‍ ഉണ്ടായ വന്‍കരാനീക്കത്തിന്റെ ഫലമായാണ്. ഇതേത്തുടര്‍ന്നാണ് ഇന്നത്തെ ഭൂഖണ്ഡങ്ങള്‍ ഉണ്ടായത്. |