ഓക്‌സിജന്‍ ബാധ്യത.
അധ്വാനിക്കുന്ന സമയത്ത് മാംസപേശികളുടെ പ്രവര്‍ത്തനത്തിന് വേണ്ടത്ര ഓക്‌സിജന്‍ ലഭ്യമല്ലാതെ വരുമ്പോള്‍ അവായുശ്വസനം വഴി ഊര്‍ജം ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന ലാക്‌ടിക് അമ്ലം രക്തത്തില്‍ സഞ്ചയിക്കപ്പെടുന്നു. ഇതിനെ ഓക്‌സീകരിക്കുവാന്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമുണ്ട്. കഠിനാദ്ധ്വാനം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമാകുന്നത് ഇതിനാലാണ്.