Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
nyctinasty | നിദ്രാചലനം. | സസ്യങ്ങളുടെ നിദ്രാചലനം. ഉദാ: റെയിന്‍ ട്രീയുടെ ഇലകള്‍ രാത്രിയില്‍ കൂമ്പുന്നത്. |
Nylander reagent | നൈലാണ്ടര്‍ അഭികാരകം. | പൊട്ടാസ്യം സോഡിയം ട്രാടറേറ്റ്, പൊട്ടാസ്യം അഥവാ സോഡിയം ഹൈഡ്രാക്‌സൈഡ്, ബിസ്‌മത്ത് സബ്‌നൈട്രറ്റ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന അഭികാരകം. മൂത്രത്തിലുള്ള പഞ്ചസാരയുടെ തോത് അളക്കുവാന്‍ ഉപയോഗിക്കുന്നു. |
nylon | നൈലോണ്‍. | കൃത്രിമമായി ഉണ്ടാക്കുന്ന പോളി അമൈഡ് നാരുകള്‍. പിരിച്ച് നേര്‍ത്ത നൂലുകളാക്കാന്‍ കഴിയും. ഇത് ഉറപ്പേറിയ വലകള്‍, ബാഗ്, തുണിത്തരങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. |
nymph | നിംഫ്. | പൂര്‍ണമായ രൂപാന്തരണം ഇല്ലാത്ത ഷഡ്‌പദങ്ങളുടെ ലാര്‍വ. ഇവയ്‌ക്ക് പ്രായപൂര്‍ത്തിയായ ജീവിയോട് വലിയ സാദൃശ്യമുണ്ടായിരിക്കും. പക്ഷേ, ചിറകുകള്‍ ഉണ്ടായിരിക്കുകയില്ല. കൂടാതെ ലൈംഗികവളര്‍ച്ച പൂര്‍ത്തിയായിരിക്കുകയുമില്ല. ഉദാ: തുമ്പിയുടെ നിംഫ്. |
obduction (Geo) | ഒബ്‌ഡക്‌ഷന്‍. | ഫലകസന്ധികളില്‍ താഴോട്ടിറങ്ങുന്ന ഫലകത്തിന്റെ ഭാഗം അടര്‍ന്ന് മേല്‍ഫലകത്തിനു മുകളില്‍ വിസ്ഥാപിക്കുന്ന പ്രക്രിയ. |
object | ഒബ്‌ജക്‌റ്റ്. | കമ്പ്യൂട്ടര്‍ പ്രാഗ്രാമുകളില്‍ നിര്‍ധാരണം ചെയ്യപ്പെടേണ്ട ഏതെങ്കിലുമൊരു പ്രശ്‌നത്തെയാണ് ഒബ്‌ജക്‌റ്റ് എന്നുപറയുന്നത്. ഒരു വലിയ പ്രാഗ്രാമിനെ ഇത്തരം ചെറിയ ചെറിയ ഒബ്‌ജക്‌റ്റുകളാക്കി മാറ്റിയിട്ടാണ് പ്രാഗ്രാം രൂപപ്പെടുത്തുന്നത്. |
objective | അഭിദൃശ്യകം. | ഒരു പ്രകാശിക ഉപകരണത്തില്‍ വസ്‌തുവിന് അഭിമുഖമായ ലെന്‍സ്, അല്ലെങ്കില്‍ ലെന്‍സുകളുടെ സംയോഗം. |
oblate spheroid | ലഘ്വക്ഷഗോളാഭം. | 1. ദീര്‍ഘവൃത്തത്തെ, അതിന്റെ മൈനര്‍ അക്ഷത്തെ ആധാരമാക്കി കറക്കിയാല്‍ കിട്ടുന്ന ഘനരൂപം. 2. ഭ്രമണം മൂലം ധ്രുവത്തോടു ചേര്‍ന്ന ഭാഗം പരന്നുപോയ ഗോളം. |
oblique | ചരിഞ്ഞ. | ഉദാ: oblique impact |
Obliquity | അക്ഷച്ചെരിവ്. | ഒരു ഗ്രഹത്തിന്റെ ഭ്രമണാക്ഷവും പരിക്രമണാക്ഷവും തമ്മിലുള്ള ചരിവ്. ഭൂമിയുടെ അക്ഷച്ചെരിവ് 23.5 0 ആണ്. |
oblong | ദീര്‍ഘായതം. | വൃത്തമോ ചതുരമോ വലിച്ചുനീട്ടിയ രൂപം. |
observatory | നിരീക്ഷണകേന്ദ്രം. | ഉദാ: ന്യൂട്രിനോ നിരീക്ഷണ കേന്ദ്രം. |
obtuse angle | ബൃഹത് കോണ്‍. | 90 0 ക്കും 180 0 ക്കും ഇടയില്‍ ഉള്ള കോണ്‍. |
occipital lobe | ഓക്‌സിപിറ്റല്‍ ദളങ്ങള്‍. | മസ്‌തിഷ്‌കത്തിന്റെ സെറിബ്രല്‍ അര്‍ധഗോളങ്ങളുടെ പിന്‍ഭാഗം. കണ്ണുകളില്‍ നിന്ന് വരുന്ന ആവേഗങ്ങളെ അപഗ്രഥിക്കുന്നതിവിടെയാണ്. |
occiput | അനുകപാലം. | നട്ടെല്ലിനോട് അടുത്തുള്ള തലയോടിന്റെ പിന്നിലെ ഭാഗം. ഷഡ്‌പദങ്ങളുടെ തലയുടെ പിന്‍ഭാഗത്തെ പ്ലേറ്റുകള്‍ക്കും ഈ പേരുണ്ട്. |
occlusion 1. (meteo) | ഒക്കല്‍ഷന്‍ | |
occlusion 2. (chem) | അകപ്പെടല്‍. | 1. ക്രിസ്റ്റലീകരണ സമയത്ത്, ദ്രാവകകണികകള്‍ ക്രിസ്റ്റലിനുള്ളില്‍ അകപ്പെടുന്ന പ്രക്രിയ. 2. ക്രിസ്റ്റലീയ അന്തര്‍ഘടനയുടെ ഇടയിലുള്ള സ്ഥലത്ത് വാതക തന്മാത്രകളോ ആറ്റങ്ങളോ അപശോഷണം ചെയ്യപ്പെടുന്ന പ്രക്രിയ. ഉദാ: പലേഡിയം ഹൈഡ്രജനെ അകപ്പെടുത്തും. |
occultation (astr.) | ഉപഗൂഹനം. | ഒരു വാനവസ്‌തു അതിലും ചെറിയ വാനവസ്‌തുവിനെ മറച്ചുകൊണ്ട് കടന്നുപോകുന്നത്. ചന്ദ്രന്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും, ഗ്രഹങ്ങള്‍ നക്ഷത്രങ്ങളെയും ഉപഗൂഹനം ചെയ്യുന്നത് സാധാരണമാണ്. |
ocean floor spreading | കടല്‍ത്തട്ടു വ്യാപനം. | സമുദ്രത്തിന്റെ അടിത്തട്ടിലെ പ്ലേറ്റുകള്‍ മധ്യവരമ്പില്‍ നിന്ന് ഇരുവശത്തേക്കും വ്യാപിക്കുന്ന പ്രക്രിയ. പ്ലേറ്റ് ടെക്‌റ്റോണിക്‌സ് പ്രകാരം ഇങ്ങനെയാണ് സമുദ്രങ്ങള്‍ ഉണ്ടാകുന്നതും വലുതാകുന്നതും. പുതിയ ഭൂവല്‍ക്കമുണ്ടാകുന്നതും സമുദ്രവരമ്പുകളില്‍ തന്നെയാണ്. കടല്‍ത്തട്ടു വ്യാപനത്തിന്റെ ഫലമായി സമുദ്രത്തട്ടുകളിലെ ശിലകളുടെ പ്രായം, മധ്യവരമ്പിന്റെ അക്ഷത്തില്‍നിന്ന് അകന്നു പോകുന്തോറും കൂടുതലായിരിക്കും. |
oceanic crust | സമുദ്രീയ ഭൂവല്‍ക്കം. | ഭൂവല്‍ക്കത്തിന്റെ സമുദ്ര ഭാഗം. ഉപരിതലത്തില്‍ നിന്ന് താഴോട്ട് ലംബദിശയില്‍ ശരാശരി 5 കി. മീ ജലവും ഒരു കി. മീ ഊറലും 5 കി. മീ. ബാസാള്‍ട്ട് ശിലയും അടങ്ങുന്നതാണിത്. |