ocean floor spreading

കടല്‍ത്തട്ടു വ്യാപനം.

സമുദ്രത്തിന്റെ അടിത്തട്ടിലെ പ്ലേറ്റുകള്‍ മധ്യവരമ്പില്‍ നിന്ന്‌ ഇരുവശത്തേക്കും വ്യാപിക്കുന്ന പ്രക്രിയ. പ്ലേറ്റ്‌ ടെക്‌റ്റോണിക്‌സ്‌ പ്രകാരം ഇങ്ങനെയാണ്‌ സമുദ്രങ്ങള്‍ ഉണ്ടാകുന്നതും വലുതാകുന്നതും. പുതിയ ഭൂവല്‍ക്കമുണ്ടാകുന്നതും സമുദ്രവരമ്പുകളില്‍ തന്നെയാണ്‌. കടല്‍ത്തട്ടു വ്യാപനത്തിന്റെ ഫലമായി സമുദ്രത്തട്ടുകളിലെ ശിലകളുടെ പ്രായം, മധ്യവരമ്പിന്റെ അക്ഷത്തില്‍നിന്ന്‌ അകന്നു പോകുന്തോറും കൂടുതലായിരിക്കും.

More at English Wikipedia

Close