നിക്കോള്‍ പ്രിസം.
പ്രകാശത്തെ ധ്രുവീകരിക്കുന്നതിനും പ്രതല ധ്രുവീകൃത പ്രകാശത്തെ വിശകലനം ചെയ്യുന്നതിനുമുപയോഗിക്കുന്ന കാല്‍സൈറ്റ് നിര്‍മ്മിത പ്രിസം. കാല്‍സൈറ്റ് ക്രിസ്റ്റല്‍ ഒരു പ്രത്യേക ദിശയില്‍ മുറിച്ചശേഷം കാനഡാ ബാല്‍സം ഉപയോഗിച്ച് കൂട്ടിയോജിപ്പിക്കുന്നു. ഒരു വശത്തുകൂടി പ്രിസത്തിനകത്തു കടക്കുന്ന പ്രകാശം ദ്വയാപവര്‍ത്തനത്തിനു വിധേയമാകുന്നു. ഇങ്ങനെയുണ്ടാകുന്ന രണ്ടു പ്രകാശ ബീമുകളില്‍ അസാധാരണ രശ്‌മി ബാല്‍സമിലൂടെ നേരെ കടന്ന് പോകുന്നു. സാധാരണ രശ്‌മി ബാല്‍സമില്‍ തട്ടി പ്രതിഫലിക്കുന്നു. അതിനെ ആഗിരണം വഴി ഇല്ലാതാക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കും. പുറത്തുകടക്കുന്ന അസാധാരണ രശ്‌മി പ്രതലധ്രുവീകൃതമായിരിക്കും.