പ്രകൃതി നിര്‍ധാരണം.
ജൈവപരിണാമത്തിന്റെ അടിസ്ഥാന മെക്കാനിസമായി ചാള്‍സ് ഡാര്‍വിനും ആല്‍ഫ്രഡ് വാലസും മുന്നോട്ടുവെച്ച ആശയം. ഒരു പ്രത്യേക പരിസ്ഥിതിയോട് കൂടുതല്‍ അനുകൂലനം ചെയ്യപ്പെട്ട ജീവികള്‍ ജീവിതമത്സരത്തില്‍ വിജയിക്കുകയും കൂടുതല്‍ ജീവനക്ഷമതയുള്ള സന്തതികളെ ഉത്‌പാദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവസമഷ്‌ടിയില്‍ അവയോട് ജനിതക ഐക്യമുള്ളവയുടെ അംഗസംഖ്യ വര്‍ധിക്കുന്നു. അതായത് പ്രകൃതിയില്‍ അനുയോജ്യ സ്വഭാവങ്ങള്‍ നിര്‍ധാരണം ചെയ്യപ്പെടുന്നു.