Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
monoatomic gasഏകാറ്റോമിക വാതകം.തന്മാത്രയില്‍ ഒരു ആറ്റം മാത്രമുള്ള വാതകം. ഉദാ: നിഷ്‌ക്രിയ വാതകങ്ങള്‍.
monocarpic plantsഏകപുഷ്‌പി സസ്യങ്ങള്‍.ജീവിതകാലത്ത്‌ ഒരിക്കല്‍ മാത്രം പൂക്കുന്ന സസ്യങ്ങള്‍. ഉദാ: മുള.
monochromaticഏകവര്‍ണം
monoclonal antibodyഏകക്ലോണീയ ആന്റിബോഡി.ഒരു ക്ലോണില്‍ പെട്ട ലിംഫ്‌ കോശങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡികള്‍. ഇത്തരത്തില്‍ ഉത്‌പാദിപ്പിക്കുന്ന ശുദ്ധമായ ആന്റിബോഡികള്‍ തന്മാത്രാ ജൈവശാസ്‌ത്രത്തിലെ സുപ്രധാന പരീക്ഷണോപകരണങ്ങളാണ്‌. ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ ഏകക്ലോണീയ ആന്റിബോഡികള്‍ ഉല്‌പാദിപ്പിക്കുവാന്‍ കഴിഞ്ഞേക്കും.
monocyclicഏകചക്രീയം.കാര്‍ബണിക തന്മാത്രകളില്‍ കാര്‍ബണ്‍ ആറ്റങ്ങളുടെ ഒരു വലയം മാത്രമുള്ള സംയുക്തങ്ങള്‍. ഉദാ: ബെന്‍സീന്‍.
monocyteമോണോസൈറ്റ്‌.എഗ്രാനുലോസൈറ്റ്‌ വിഭാഗത്തില്‍ പെട്ട ഒരിനം വെളുത്ത രക്തകോശം. ഇവ രക്തത്തില്‍ നിന്ന്‌ മറ്റു കലകളിലേക്ക്‌ പ്രവേശിക്കും. അവിടെനിന്ന്‌ ബാക്‌റ്റീരിയങ്ങളെയും മറ്റ്‌ അന്യപദാര്‍ത്ഥങ്ങളെയും ഫാഗോസൈറ്റോസിസ്‌ വഴി ഭക്ഷിക്കുന്നു.
monodelphousഏകഗുച്ഛകം.കേസരങ്ങളുടെ തന്തുക്കള്‍ ഒരു വ്യൂഹമായി ചേര്‍ന്നിരിക്കുന്ന അവസ്ഥ.
monoeciousമോണീഷ്യസ്‌.ആണ്‍-പെണ്‍ പ്രത്യുല്‌പാദനാവയവങ്ങള്‍ ഒരേ ചെടിയില്‍ തന്നെ വെവ്വേറെ പൂക്കളില്‍ കാണുന്ന അവസ്ഥ. ഉദാ: കുമ്പളം.
monohybridഏകസങ്കരം.ഒരു ലോക്കസില്‍ മാത്രം വിജാതീയ അല്ലീലുകളെ വഹിക്കുന്ന സങ്കര സന്തതി. ഒരു ഗുണത്തില്‍ മാത്രം വൈജാത്യം പുലര്‍ത്തുന്ന രണ്ട്‌ ജീവികളെ തമ്മില്‍ സങ്കരണം ചെയ്യുന്നതിന്റെ ഫലമാണിത്‌.
monohydrateമോണോഹൈഡ്രറ്റ്‌.ഒറ്റ തന്മാത്ര ക്രിസ്റ്റലീകരണ ജലം അടങ്ങിയിരിക്കുന്ന സംയുക്തം. ഉദാ: മാംഗനീസ്‌സള്‍ഫേറ്റ്‌ മോണോഹൈഡ്രറ്റ്‌. (MnSO4−H2O)
monomerമോണോമര്‍.ഒരു പോളിമറിന്റെ അടിസ്ഥാന യൂണിറ്റ്‌. ഉദാ: ന്യൂക്ലിയോടൈഡുകള്‍. ഇവ കൂടിച്ചേര്‍ന്നാണ്‌ ന്യൂക്ലിക്‌ അമ്ലങ്ങള്‍ ഉണ്ടാവുന്നത്‌.
monomialഏകപദം.ഒരു പദം മാത്രമുള്ള ബീജീയ വ്യഞ്‌ജകം. ഉദാ: 2 x
monomineralic rockഏകധാതു ശില.ഒറ്റ ധാതു മാത്രമടങ്ങിയ ശില. ഉദാ: ഡ്യാനൈറ്റ്‌, അനോര്‍ത്തോസൈറ്റ്‌ .
monophyodontസകൃദന്തി.ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു കൂട്ടം പല്ലുകള്‍ മാത്രമുള്ള ജന്തുക്കള്‍.
monoploidഏകപ്ലോയ്‌ഡ്‌.haploid ന്റെ മറ്റൊരു പേര്‌.
monosaccharideമോണോസാക്കറൈഡ്‌.ജലവിശ്ലേഷണം മുഖേന വിഘടിപ്പിച്ച്‌ ചെറിയ ഘടകങ്ങള്‍ ആക്കി മാറ്റാന്‍ സാധിക്കാത്ത കാര്‍ബോഹൈഡ്രറ്റ്‌. ഉദാ: ഗ്ലൂക്കോസ്‌ C6H12O6.
monosomyമോണോസോമി.ദ്വിപ്ലോയ്‌ഡ്‌സെറ്റില്‍ നിന്ന്‌ ഒരു ക്രാമസോം കുറവായിരിക്കുന്ന (2n-1) അവസ്ഥ.
monotremataമോണോട്രിമാറ്റ.സസ്‌തനികളുടെ ഒരു വിഭാഗം. ആസ്‌ത്രലിയയിലും ന്യൂഗിനിയിലും കാണുന്ന മുട്ടയിടുന്ന സസ്‌തനികളായ എക്കിഡ്‌നയും പ്ലാറ്റിപ്പസും ഇതില്‍പ്പെടുന്നു. ഉരഗങ്ങളെപ്പോലെ മലമൂത്രവിസര്‍ജ്ജനത്തിനായി ക്ലോയാക്ക എന്ന ഒറ്റ ദ്വാരമേയുള്ളൂ. ജീവിച്ചിരിക്കുന്ന സസ്‌തനികളില്‍ വെച്ച്‌ ഏറ്റവും പ്രാകൃതങ്ങളായ ഇവയെ പ്രാട്ടോത്തീരിയ എന്നും പറയും.
monovalentഏകസംയോജകം.സംയോജകത 1 ആയിരിക്കുന്ന മൂലകമോ റാഡിക്കലോ, ഉദാ: ഹൈഡ്രജന്‍, നൈട്രറ്റ്‌ റാഡിക്കല്‍ ( NO-3).
monozygotic twinsഏകസൈഗോട്ടിക ഇരട്ടകള്‍.സമരൂപ ഇരട്ടകള്‍ എന്നതിന്റെ സാങ്കേതിക പദം. ഒരേ അണ്‌ഡത്തില്‍ നിന്ന്‌ ഉണ്ടാകുന്നവയാകയാല്‍ ജനിതകപരമായി ഐകരൂപ്യം ഉണ്ടായിരിക്കും.
Page 180 of 301 1 178 179 180 181 182 301
Close