ശാസ്ത്രകലണ്ടർ

Events in February 2025

Monday Tuesday Wednesday Thursday Friday Saturday Sunday
January 27, 2025
January 28, 2025
January 29, 2025
January 30, 2025
January 31, 2025
February 1, 2025
February 2, 2025
February 3, 2025
February 4, 2025
February 5, 2025
February 6, 2025
February 7, 2025
February 8, 2025
February 9, 2025
February 10, 2025(1 event)

All day: ജോസഫ് ലിസ്റ്റർ ചരമദിനം

All day
February 10, 2025

രോഗാണുസിദ്ധാന്തം ആവിഷ്‌കരിക്കുന്നതിൽ മൗലിക സംഭാവന നൽകിയ ത്രിമൂർത്തികളിൽ ഒരാളായ ജോസഫ് ലിസ്റ്ററിന്റെ ചരമദിനമാണ് ഫെബ്രുവരി 10

More information

February 11, 2025
February 12, 2025(1 event)

All day: ഡാർവിൻ ദിനം

All day
February 12, 2025

ജീവിവര്‍ഗ്ഗങ്ങളെല്ലാം പൊതുപൂര്‍വികന്മാരില്‍ നിന്ന് കാലക്രമത്തില്‍ പ്രകൃതിനിര്‍ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ (ഫെബ്രുവരി 12, 1809 ഏപ്രില്‍ 19, 1882). ജീവിവര്‍ഗ്ഗങ്ങള്‍ പരിണാമവിധേയമാണെന്ന വസ്തുത ഡാര്‍വിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930കളോടെ സ്വീകരിക്കപ്പെട്ട ഡാര്‍വിന്റെ പ്രകൃതിനിര്‍ദ്ധാരണവാദം, ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്.

More information

February 13, 2025
February 14, 2025
February 15, 2025
February 16, 2025(1 event)

All day: മേഘനാഥ് സാഹ ജന്മദിനം

All day
February 16, 2025

1920-ൽ താപ അയോണൈസേഷൻ സമവാക്യം വികസിപ്പിച്ച ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ. നക്ഷത്ര പ്രകാശരാജി വിശ്ലേഷണം (stellar spectrum analysis ) എന്ന സാങ്കേതിക വിദ്യക്ക് അടിസ്ഥാനമായ സമവാക്യങ്ങൾ സാഹയുടെ കണ്ടെത്തലുകളാണ്. സാഹാ സമവാക്യം പ്രകാശ സ്രോതസ്സിന്റെ രാസഘടനയുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാൻ സഹായിച്ചു. നക്ഷത്രത്തിന്റെ താപനിലയോ അല്ലെങ്കിൽ അതിലുള്ള രാസ മൂലകങ്ങളുടെ ആപേക്ഷിക അളവോ നിർണ്ണയിക്കാൻ ഇത് ഉപയോഗിക്കുന്നു. ബ്രിട്ടീഷ് അധീനതയിലായിരുന്ന ഇന്ത്യയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയ രാജ്യ സ്നേഹിയാണ്. ഇന്ത്യയിൽ ആധുനിക ഭൗതികശാസ്ത്രത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തി നേടുകയും ചെയ്തു.

 

More information

February 17, 2025(1 event)

All day: സ്റ്റെതസ്കോപ് കണ്ടുപിടിച്ച റെനെ ലൈനകിന്റെ ജന്മദിനം

All day
February 17, 2025

സ്റ്റെതസ്കോപ്പ്: ലജ്ജയിൽ നിന്നുളവായ കണ്ടെത്തൽ

എഴുത്തും വരയും : ടി.വി.എൻ.ബ്ലാത്തൂർ

സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ച റെനെ ലൈനകിന്റെ ജൻമദിനമാണ് ഫെബ്രുവരി 17
(Born: 17 February 1781 Died: 13 August 1826 Nationality: French Books: A Treatise on the Diseases of the Chest and on Mediate Auscultation)
1816-ൽ പാരീസിലെ ഒരു ആശുപത്രിയിൽ ചികിത്സക്കെത്തിയ സുന്ദരിയും സുഭഗയുമായ യുവതിയുടെ രോഗ പരിശോധന നടത്തിക്കൊണ്ടിരുന്ന, യുവാവായ ഡോക്ടറായിരുന്നു റെനെ ലൈനക്ക്. ഡോക്ടർ രോഗിയുടെ ഹൃദയഭാഗത്ത് തന്റെ ചെവി അമർത്തി വെച്ചാണ് അക്കാലത്ത് ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നത്. ആ യുവതിയുടെ ഹൃദയമിടിപ്പ് അറിയാൻ അന്നത്തെ രീതിയായ Immediate Auscultation ഉപയോഗിക്കുന്നതിൽ യുവാവായ ഡോക്ടർക്കെന്തോ വല്ലായ്മ തോന്നി. പകരം, അദ്ദേഹം ഒരു കടലാസ് ഷീറ്റ് ഒരു ട്യൂബ് പോലെ ചുരുട്ടി, അത് രോഗിയുടെ നെഞ്ചിൽ ചേർത്ത് വെച്ച് കേൾക്കാൻ ശ്രമിച്ചു. അതാകട്ടെ, ഏറ്റവും പ്രധാനപ്പെട്ടതും സർവ്വവ്യാപിയുമായ ഒരു മെഡിക്കൽ ഉപകരണത്തിന്റെ പിറവിക്ക് കാരണവുമായി. കുട്ടിയായപ്പോൾ തന്നെ നല്ല ഓടക്കുഴൽ വാദകനായിരുന്നു ലൈനക് എന്നതും കുഴലിലൂടെ ശബ്ദം കേൾക്കുന്ന ഉപകരണം കണ്ടെത്തുന്നതിനെ സ്വീധീനിച്ചിട്ടുണ്ടാകണം. തടി കൊണ്ടുള്ള ഒരു ട്യൂബ് ആയിരുന്നു ആദ്യത്തെ സ്റ്റെതസ്കോപ്പ്. 1816 നും 1840 നും ഇടയിൽ പലവിധ ഭേദഗതികളും വരുത്തിയാണ് ഇന്നു കാണുന്ന തരത്തിലുള്ള സ്റ്റെതസ്കോപ്പിന്റെ ആദ്യ രൂപം ഉണ്ടായത്. ഒറ്റക്കുഴൽ മാത്രമായിരുന്നു അന്ന്. എന്നാൽ 1851-ൽ ആർതർ ലിയർഡ് എന്ന ഐറിഷ് ഡോക്ടർ സ്റ്റെതസ്കോപ്പിന്റെ ബൈനറൽ (രണ്ട് ചെവി) പതിപ്പ് കണ്ടുപിടിച്ചതോടെയാണ് ഒരു കുതിച്ചുചാട്ടമുണ്ടായത്. അടുത്ത വർഷം ജോർജ്ജ് കാമൻ ഈ മാതൃക പരിഷ്കരിച്ച് സ്റ്റെതസ്കോപ്പ് വൻതോതിൽ നിർമ്മിച്ചു വിൽപ്പന നടത്താനും തുടങ്ങി.
February 18, 2025
February 19, 2025(1 event)

All day: ഫെബ്രുവരി 19. ഹെർമൻ സ്നെല്ലൻ ജൻമദിനം.

All day
February 19, 2025

ഫെബ്രുവരി 19. ഹെർമൻ സ്നെല്ലൻ ജൻമദിനം.

ഹെർമൻ സ്നെല്ലെൻ എന്നത് നിങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു പേരായിരിക്കില്ല. പക്ഷെ, എപ്പോഴെങ്കിലുമൊരു നേത്ര പരിശോധനക്കു പോയിട്ടുണ്ടെങ്കിൽ, അദ്ദേഹമുണ്ടാക്കിയ സാങ്കേതിക വിദ്യ കണ്ടിരിക്കും, തീർച്ച.  മിക്കവാറും ആശുപത്രികളിലെ പരിശോധനാ മുറികളിലെ ചുമരുകളിൽ കണ്ടിട്ടുള്ള പ്രശസ്തമായ നേത്ര ചാർട്ടിന്റെ (Snellen Chart) ശിൽപ്പിയാണ് ഹെർമൻ സ്നെല്ലൻ (Herman Snellen -February 19, 1834 – January 18, 1908).

More information

February 20, 2025
February 21, 2025
February 22, 2025(1 event)

All day: ഹെൻറിഷ് ഹെർട്സ് ജന്മദിനം

All day
February 22, 2025

ഹെൻറിഷ് ഹെർട്സിന്റെ കണ്ടെത്തൽ ഇല്ലായിരുന്നെങ്കിൽ നിങ്ങളിപ്പോൾ ഈ കുറിപ്പ് വായിക്കുമായിരുന്നില്ല. ഹെൻറിഷ് ഹെർട്സിന്റെ ജൻമദിനമാണ് ഫെബ്രുവരി 22

 

More information

February 23, 2025(1 event)

All day: കാൾ ഫ്രഡറിക് ഗൌസ് -ജന്മദിനം

All day
February 23, 2025

“ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ ” ഗൗസിന്റെ ചരമദിനമാണ് ഫെബ്രുവരി 23

More information

February 24, 2025
February 25, 2025
February 26, 2025
February 27, 2025
February 28, 2025
March 1, 2025
March 2, 2025

ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close