Read Time:3 Minute


ഡോ.പി.മുഹമ്മദ് ഷാഫി

കായിക രംഗത്തെ വാനോളം ഉയർത്തിയ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ ലേഖന പരമ്പരയിലെ ആദ്യ ലേഖനം

പോൾവാൾട്

മനുഷ്യന്റെ കാലുകൾ മാത്രം ഉപയോഗിച്ച് ചാടുന്നതിനെ ഇൻഗ്ലീഷിൽ  jump   എന്നും വടി ,കൈകൾ എന്നിവയുടെ സഹായത്തോടെ ചാടുന്നതിനെ  vault   എന്നും പറയുന്നു . മതിൽ,വേലി , ചെറിയ പുഴകൾ എന്നിവ തരണം ചെയ്യാൻ മനുഷ്യർ കാലങ്ങളായി പോൾ  വാൾട്ടിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് . 1896ലെ ഏദൻ ഒളിമ്പിക്സിൽ തന്നെ പോൾ വാൾട്  ഒരു മത്സര ഇനമായിരുന്നു . അന്ന് ഒന്നാം സ്ഥാനക്കാരൻ തരണം ചെയ്തതു 3.30 മീറ്റർ ആയിരുന്നു . ഇന്നത്തെ ലോക റെക്കോർഡ് 6.18 മീറ്റർ ആണല്ലോ, ഏകദേശം ഇരട്ടിയോളം ! . ഇത്രയും വലിയ മാറ്റത്തിനുള്ള പ്രധാന കാരണം ശാസ്ത്ര -സാങ്കേതിക വിദ്യയുടെ സംഭാവനയാണ് .

മുളകൊണ്ടുള്ള പോൾ ആണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് . 1940 മുതൽ ഭാരം കുറഞ്ഞ സ്റ്റീൽ പോളുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി  . എന്നാൽ ആയിരത്തി തൊള്ളായിരത്തി അൻപതുകളുടെ അവസാന ഘട്ടത്തിൽ  പ്രചാരത്തിൽ വന്ന  ഫൈബർ പോളുകളാണ് റെക്കോർഡുകളെ തുടർച്ചയായി തിരുത്തി എഴുതാൻ സഹായിച്ചത് . ആധുനിക പോളുകൾനിർമിക്കുന്നത്  ഫൈബർ ഗ്ലാസ്സ് അല്ലെങ്കിൽ ഫൈബർ ഗ്ലാസ്സ് – കാർബൺ ഫൈബർ ഉപയോഗിച്ച് ബലപ്പെടുത്തിയ  പ്ലാസ്റ്റിക്കുകൾ കൊണ്ടാണ് ( fibre reinforced plastic). ഇത്തരം പോളുകൾക്കു വളയാൻ കഴിയും. അതിനാൽ ഓടിവന്ന് നിലത്തു നിർമിച്ച കുഴിയിൽ (take off box) ഊന്നി ചാടുമ്പോൾ ചട്ടക്കാരൻ ഓട്ടത്തിൽ സംഭരിച്ച ഗതികോർജ്ജത്തിന്റെ (kinetic energy) ഒരു ഭാഗം പോളിന്റെ സ്ഥിതികോർജ്ജമായി (potential energy) മാറ്റപ്പെടുന്നു . ചട്ടക്കാരൻ ഉയർന്നു പൊങ്ങുമ്പോൾ പോൾ  നിവരുകയും അതിൽ സംഭരിക്കപ്പെട്ട സ്ഥിതികോർജം ചട്ടക്കാരനെ കൂടുതൽ ഉയരം താണ്ടാൻ സഹായിക്കുകയും ചെയ്യും . 1961മുതൽ  1964 വരെയുള്ള മൂന്നു വര്ഷംകൊണ്ടു മാത്രം ലോക റെക്കോർഡിൽ 48 സെന്റി മീറ്ററിൻറെ വർധനവുണ്ടായി!

ഉരുകിയ ഗ്ലാസ്സിനെ ചെറു സുഷിരങ്ങളിലൂടെ മർദ്ദം ഉപയോഗിച്ച് തള്ളിയാണ് ഗ്ളാസ്സ് ഫൈബറുകൾ നിർമിക്കുന്നത്. പോളിഅക്രിലോനൈട്രയിലിനെ (polyacrylonitrile) പൈറോളിസിസിനു വിധേയമാക്കിയാൽ  കാർബൺ ഫൈബർ ലഭിക്കുന്നതാണ് .

പോൾ  വാൾട്ടിൽ ആദ്യമായി ആറ്‌ മീറ്റർ ഉയരം മറികടന്നത് സെർഗി ബൂബ്‌കയാണ് ( Sergey Bubka). അദ്ദേഹം പലതവണ സ്വന്തം റെകാർഡ്‌  ഭേദിച്ചിട്ടുണ്ട് . 1994ൽ അദ്ദേഹം സ്ഥാപിച്ച ലോക റെക്കാർഡ് ( 6.14m ) 2014വരെ അഭേദ്യമായി നിലനിന്നു . റിനോഡ് ലാവിയണി (Renaud Lavillenie)  2014 ൽ 6.16 m ഉയരത്തിൽ ചാടിയാണ് ഈ റെക്കാർഡ് ഭേദിച്ചതു . ഇന്നത്തെ ലോകറെകാർഡ് ആർമാൻഡ് ഡ്യൂപ്‌ളാന്റിഷിന്റെ (Armand Duplantis) പേരിലാണ് (6.18m.)

യെലേന ഇസിൻബയേവ – പോൾവാൾട് വനിത റെക്കോർഡ് (2009)

എല്ലാ ദിവസവും ലൂക്കയിൽ

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post ചാന്ദ്രദിനം – ഒരു തിരിഞ്ഞുനോട്ടം
Next post സയൻസും കുറ്റാന്വേഷണവും – LUCA TALK ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം
Close