ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ്
Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.
ഓൺലൈൻ കലണ്ടർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Events in June 2025
-
ലോക പരിസ്ഥിതിദിനം
ലോക പരിസ്ഥിതിദിനം
All day
June 5, 2025ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം.
-
ലോക രക്തദാന ദിനം
ലോക രക്തദാന ദിനം
All day
June 14, 2025ജൂൺ 14 ലോക രക്തദാന ദിനം. സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കിത്തീർക്കുന്നതിനാണ് വർഷം തോറും നാം രക്തദാനദിനം ആചരിക്കുന്നത്. “രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിർത്താം (‘Give blood and keep the world beating’)“ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
-
ലോക കടലാമ ദിനം
ലോക കടലാമ ദിനം
All day
June 16, 2025കുളങ്ങളിലും പാടങ്ങളിലും കണ്ടുപരിചയമുള്ള ആമകളുടെ കുടുംബത്തിൽപെട്ട കടൽവാസിയാണ് കടലാമകള്‍.
-
സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാം
സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാം
All day
June 29, 2025ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. 1893ൽ കൽക്കത്തയിൽ ഈ ദിവസമാണ് പ്രശാന്ത് ചന്ദ്ര മഹാലനോബിസ് ജനിച്ചത്. ഇന്ത്യൻ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ സി വി രാമൻ, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, ഹോമി ഭാഭ, വിക്രം സാരാഭായ് എന്നിവരെയൊക്കെ പോലെ എന്നും സ്മരിക്കപ്പെടേണ്ട പേരുതന്നെയാണ് മഹാലനോബിസിന്റേത്.
Related

ലൂക്ക ഇന്ററാക്ടീവ് കലണ്ടർ 2022
ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ് Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.

ലൂക്ക പുതുവർഷ സമ്മാനപ്പെട്ടി – പ്രിഓർഡർ ചെയ്യാം
LUCA NEW YEAR GIFT BOX 2022 വായനക്കാർക്കായി ലൂക്ക ഈ പുതുവർഷത്തിൽ ഒരുക്കുന്നു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു പുതുവർഷ സമ്മാനപ്പെട്ടി. ശാസ്ത്രാഭിരുചിയും ശാസ്ത്രകൗതുകവും ഉണർത്തുന്ന ഒത്തിരികാര്യങ്ങൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ഒരുക്കുന്ന പെട്ടിയിലുണ്ടാകും. ലൂക്ക പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഏഴു വർഷം പിന്നിടുകയാണ്. ഇതിനകം ഓൺലൈൻ ശാസ്ത്രപ്രചരണ രംഗത്ത് സജീവമായ പല പുതിയ ഇടപെടലുകളും നടത്താൻ ലൂക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ മെച്ചപ്പെട്ട…

ലൂക്ക സയൻസ് കലണ്ടർ 2024 – ഇന്ന് പ്രകാശനം ചെയ്യും
മാനവചരിത്രത്തെ മാറ്റിമറിച്ച 12 ശാസ്ത്രചിന്തകൾ എന്ന തീമിൽ തയ്യാറാക്കിയ സയൻസ് കലണ്ടറിൽ ഈ മാസത്തെ ആകാശം, ശാസ്ത്രചരിത്രത്തിൽ ഇന്ന്, ശാസ്ത്ര ദിനങ്ങൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ഓരോ മാസത്തിനും പ്രത്യേകമായി തയ്യാറാക്കിയ ഓൺലൈൻ ഇന്ററാക്ടീവ് പേജുകളും (https://calendar.luca.co.in/) തയ്യാറാക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത രണ്ടായിത്തി അഞ്ഞൂറ് പേർക്ക് കലണ്ടർ ഇന്നുമുതൽ അയച്ചു തുടങ്ങും. കലണ്ടർ ഓൺലൈനായുള്ള ബുക്കിംഗ് അവസാനിച്ചു. മലയാളത്തിലെ ആദ്യ ഓൺലൈൻ ഡിജിറ്റൽ കലണ്ടർ -…
Easy of doing
ശാസ്ത്ര ബോധം വരട്ടെ