Read Time:100 Minute

കൊച്ചി സർവകലാശാലയിലെ റഡാര്‍ സെന്ററിന്റെയും  ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റെയും (C-SiS) സഹകരണത്തോടെ ലൂക്ക ക്ലൈമറ്റ് ക്യാമ്പ് 2023 നവംബർ 11,12 തിയ്യതികളിലായി കുസാറ്റില്‍ വെച്ച് നടന്നു.  ലൂക്ക സംഘടിപ്പിച്ച  കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം  കോഴ്സിൽ പഠിതാക്കളായവർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  2023 ജൂണ്‍ മാസം ആരംഭിച്ച കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം ഓണ്‍ലൈൻ കോഴ്സില്‍ 1700 പേര്‍ ഭാഗമായിരുന്നു. 

യു.എ.ഇ. വെച്ചു  2023 ഡിസംബര്‍ മാസം നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ  (COP 28) മാതൃകയില്‍ കാലാവസ്ഥാ പാര്‍ലമെന്റ് നവംബര്‍ 12 രാവിലെ 11 മണിക്ക് നടന്നു. ഇന്ത്യ, ചൈന, ആഫ്രിക്ക, ചെറു ദ്വീപ് രാഷ്ട്രങ്ങള്‍, ആമേരിക്ക, യൂറോപ്യന്‍യൂണിയന്‍, എണ്ണക്കമ്പനികള്‍, അന്താരാഷ്ട്ര ധന കാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ  വിവിധ ലോകരാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര ഏജൻസികളെയും പ്രതിനിധീകരിച്ചുകൊണ്ട് 8 ഗ്രൂപ്പുകളായാണ് ക്യാമ്പംഗങ്ങള്‍ കാലാവസ്ഥാ പാര്‍ലമെന്റില്‍ പങ്കെടുത്തത്.   പി. കെ ബാലകൃഷ്ണന്‍, ഡോ. നതാഷ ജെറി, ഡോ. ഹംസക്കുഞ്ഞ് ബംഗാളത്ത് (King Abdullah University of Science and Technology, Saudi Arabia),  ഗൗതം രാധാകൃഷ്ണന്‍ (M.S Swaminathan Research Foundation (MSSRF), Chennai), എൻ.സാനു, എന്നിവര്‍ നേതൃത്വം നല്‍കി. 

Mock COP 28 -വീഡിയോ കാണാം

COP 28

ആമുഖലേഖനം

ചർച്ചാകുറിപ്പുകൾ

നാശനഷ്ട ഫണ്ടിലേക്കുള്ള സംഭാവന

 1. അനെക്സ്-1 രാജ്യങ്ങൾ 2025 മുതൽ പ്രതിവർഷം 100 ബില്യൺ യുഎസ് ഡോളർ നാശനഷ്ടഫണ്ടി- ലേക്ക് സംഭാവന നൽകണം, അത് 1850 – 2020 വരെയുള്ള ക്യുമുലേറ്റീവ് എമിഷനിലേക്കുള്ള (എല്ലാ അനെക്സ്-1 എമിഷനുകളും കണക്കിലെടുത്ത്) അവരുടെ വിഹിതത്തിന് ആനുപാതികമായിരിക്കണം. COP-29-ൽ സ്ഥാപിതമായ ഒരു പ്രക്രിയയിലൂടെ ഫണ്ട് എല്ലാ അനെക്സ്-1 ഇതര രാജ്യങ്ങളെയും പിന്തുണയ്ക്കും.
 2. അനെക്സ്-1 രാജ്യങ്ങൾ 2030 മുതൽ പ്രതിവർഷം 100 ബില്യൺ യുഎസ് ഡോളർ നാശനഷ്ട ഫണ്ടിലേക്ക് സംഭാവന നൽകണം, അത് 1990 വരെയുള്ള ക്യുമുലേറ്റീവ് എമിഷനിലേക്കുള്ള അവരുടെ വിഹിതത്തിന് ആനുപാതികമായിരിക്കണം.COP-29-ൽ സ്ഥാപിതമായ ഒരു പ്രക്രിയയിലൂടെ അവികസിത രാജ്യങ്ങളെയും (LDC) ചെറിയ ദ്വീപ് രാഷ്ട്രങ്ങളെയും ഫണ്ട് പിന്തുണയ്ക്കും.
 3. നഷ്ടത്തിനും നാശനഷ്ടത്തിനും ഉള്ള സംഭാവന രാജ്യങ്ങൾ സ്വമേധയാ നൽകണം.

ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നു

 1. Annex-I രാജ്യങ്ങൾ 2035 ഓടെ എല്ലാ ഫോസിൽ ഇന്ധനങ്ങളും നിർത്തലാക്കണം.
 2. 2035ഓടെ എല്ലാ രാജ്യങ്ങളും ഫോസിൽ ഇന്ധനങ്ങൾ നിർത്തലാക്കണം.
 3. 2035 -ഓടെ എല്ലാ രാജ്യങ്ങളും കൽക്കരി നിർത്തലാക്കണം.

കാലാവസ്ഥാ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് ആഗോള ബൗദ്ധിക സ്വത്തവകാശ (IPR) വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നു

 1. ചെലവ് വർദ്ധിപ്പിച്ച്, ലഭ്യത പരിമിതപ്പെടുത്തി, എൽ സി ടി കളുടെ വ്യാപനം നിയന്ത്രിച്ചു കൊണ്ട് വികസ്വര രാജ്യങ്ങളിലേക്ക് ലോ കാർബൺ സാങ്കേതികവിദ്യകളുടെ (എൽസിടി) സാങ്കേതിക കൈമാറ്റത്തിന് ബൗദ്ധിക സ്വത്തവകാശങ്ങൾ ഒരു തടസ്സമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമവും ത്വരിത ഗതിയിലുള്ളതുമായ ഡീകാർബണൈസേഷനായി Annex-I മുതൽ non-Annex-I രാജ്യങ്ങളിലേക്ക് ഡീകാർബണൈ- സേഷനിൽ ഏറ്റവുമധികം സംഭാവന ചെയ്യുന്ന പ്രധാന LCT കളിലേക്കുള്ള കൈമാറ്റത്തിനുള്ള IPR-കൾ നീക്കം ചെയ്യണം
 2. നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ഉറപ്പാക്കുന്നതിനും ഐപിആറുകൾ അത്യന്താപേക്ഷിതമാണ്. വികസ്വര രാജ്യങ്ങൾക്ക് LCT-കളിലേക്കുള്ള പ്രവേശനം ഉറപ്പാക്കാൻ UNFCCC-യിൽ നിലവിലുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ച് രാജ്യങ്ങൾ തമ്മിലുള്ള സന്നദ്ധ സഹകരണവും ഉഭയകക്ഷി/ബഹുകക്ഷി കരാറുകളും സുഗമമാക്കേണ്ടതുണ്ട്.

ശേഷിക്കുന്ന കാർബൺ ബജറ്റിന്റെ ന്യായമായ വിഹിതത്തത്തെ പ്രവർത്തനക്ഷമമാക്കുന്നു

എല്ലാ രാജ്യങ്ങളും നെറ്റ് സീറോയിൽ എത്തുമ്പോഴേക്കും ശേഷിക്കുന്ന കാർബൺ ബജറ്റിന്റെ (ആർസിബി) ന്യായമായ വിഹിതത്തിൽ തന്നെ തുടരണം. രാജ്യങ്ങൾ അവരുടെ RCB-യുടെ ന്യായമായ വിഹിതം കവിയുന്നുവെങ്കിൽ, അവർ വർഷം തോറും ഏറ്റെടുക്കുന്ന കാർബൺ ബജറ്റിന് ഒരു ടണ്ണിന് CO2 ന് 100 USD എന്ന നിരക്കിൽ നൽകണം, അത് ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് (GCF) വർഷം തോറും നൽകണം.

ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ജനസംഖ്യയിൽ ചൈനക്ക്  തൊട്ടുപിറകിൽ നിൽക്കുന്നു. വികസ്വര രാഷ്ട്രമായ ഇന്ത്യ ജനസംഖ്യാ സാന്ദ്രതയിൽ ഒന്നാമതാണ്. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ ഇന്ത്യയുടെ മറ്റൊരു പ്രത്യേകതയാണ്. ദാരിദ്ര്യനിവാരണം, ജനങ്ങളുടെ ആരോഗ്യം, തൊഴിൽ, ഗതാഗതം, മെച്ചപ്പട്ട ജീവിത സൗകര്യങ്ങൾ  അടിസ്ഥാനവികസനങ്ങൾ തുടങ്ങിയവക്ക് പ്രഥമ പരിഗണന നൽകേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുക എന്നത് ഇന്ത്യക്ക് സാരമായ വെല്ലുവിളിയാണ്. ചരിത്രപരമായി കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആഗോളതാപനത്തിന്റേയും കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ കാര്യത്തിൽ ഇന്ത്യക്ക് വളരെ ചെറിയ പങ്കാണു ള്ളത്. അതുകൊണ്ടു തന്നെ താരതമ്യേന ചെലവ്  ചുരുങ്ങിയ ഫോസിൽ ഇന്ധനങ്ങളെ പൂണ്ണമായും ഉപേക്ഷിക്കാൻ ഇന്ത്യക്ക് ഇപ്പോൾ സാധ്യമല്ല. ഗ്രീൻ ടെക്നോളജിയിലേക്ക് പൂർണ്ണമായും ചുവടു മാറ്റാൻ സാങ്കേതിക വിദ്യയും സാമ്പത്തികഭദ്രതയും കൈവരിക്കേണ്ടതുണ്ട്. Renewable energy രംഗത്ത് ഇന്ത്യ ഇപ്പോൾ തന്നെ ധാരാളം പുതിയ കാൽവെയ്പുകൾ നടത്തിവരുന്നു. എന്നാൽ വർഷങ്ങൾ നീണ്ട കൊളോണിയൽ അധിനിവേശം, ജനപ്പെരുപ്പം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഇന്ത്യക്ക് ഇത് മറ്റുപല രാജ്യങ്ങളെ പോലെ എളുപ്പമല്ല. വികസന കാര്യത്തിൽ ആദിവാസികൾ ഉൾപ്പെടുന്ന ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സമൂഹത്തിന് പ്രത്യേകപരിഗണന കൊടുക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളിച്ചുള്ള ഒരു inclusive strategy ആണ് ഇന്ത്യ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

എങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോളശ്രമങ്ങളിൽ നിന്നും ഇന്ത്യ പുറകോട്ടു പോകുന്നില്ല. ആഗോള സഹായവും സഹകരണവും ഇക്കാര്യത്തിൽഇന്ത്യക്ക് അത്യാവശ്യമാണ്. വികസിത രാജ്യങ്ങൾ ഇതിനോടകം തന്നെ ഗണ്യമായ carbon emission ചെയ്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ മറ്റു രാജ്യങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ അവർക്കാകില്ല.

ഈ പശ്‌ചാത്തലത്തിൽ ഈ COP 28 ഉച്ചകോടിയിൽ ഉന്നയിച്ചിട്ടുള്ള പ്രമേയങ്ങളിൽ  ഇന്ത്യയുടെ നിലപാട് താഴെ പറയും വിധമാണ്.

1.  Loss and damage fund സംബന്ധിച്ച് – Annex 1 രാജ്യങ്ങൾ1850 മുതലുള്ള cumulative emission കണക്കിലെടുത്ത് 2025 മുതൽ loss and damage fund ലേക്ക് പ്രതിവർഷം100 billion USD നിരക്കിൽ non-annex 1 രാജ്യങ്ങളെ സഹായിക്കാനായി നൽകണം.

2.Phasing out fossil fuels സംബന്ധിച്ച് – എല്ലാ annexure 1 രാജ്യങ്ങളും fossil fuelന്റെ ഉപയോഗം2035 ഓടു കൂടി നിർത്തണം

3. IPR സംബന്ധിച്ച് – എല്ലാ Annexure 1 രാജ്യങ്ങളും IPR വ്യവസ്ഥകളിൽ ഇളവുവരുത്തി low carbon technologies Non Annex 1 രാജ്യങ്ങൾക്ക് നൽകണം

4. Fair share  സംബന്ധിച്ച് – എല്ലാ രാജ്യങ്ങൾക്കും അവരവരുടെ RCB യിൽ നിന്നു കൊണ്ടുള്ള emissions മാത്രമേ നടത്താൻ കഴിയുകയുള്ളൂ. അല്ലാത്ത പക്ഷം അധികമായി ഉൽസർജ്ജിക്കുന്ന ഓരോ ടൺ CO2 നും100 billion USD നിരക്കിൽ പിഴ GCF ലേക്ക് അടക്കണം

കത്ത്

പ്രിയപ്പെട്ട ഇന്ത്യൻ പ്രതിനിധി സംഘത്തിന്,

വലുതും വൈവിധ്യമാർന്നതുമായ ജനസംഖ്യയുള്ള ഒരു വികസ്വര രാഷ്ട്രമെന്ന നിലയിൽ, സാമ്പത്തിക വികസനത്തിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും തുല്യ  പരിഗണന നൽകേണ്ടി വരുന്നത് നമുക്ക് സാരമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നിരിക്കലും നീതിപൂർണ്ണമായ സുസ്ഥിര വികസനത്തിന് നമ്മുടെ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഒരു ദരിദ്രരാജ്യം എന്ന നിലയിൽ പൗരന്മാരുടെ ഭക്ഷ്യസുരക്ഷ, തൊഴിൽ, ആരോഗ്യപരിപാലനം, ഊർജ്ജസുരക്ഷ എന്നിവയ്ക്കാണ് നാം മുൻഗണന കൊടുക്കുന്നത്. ചരിത്രപരമായി, ആഗോളതാപനത്തിന്റെ കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ ചെറിയ പങ്കു മാത്രമുള്ള രാജ്യമാണ് നമ്മുടേതെന്നതും അതിപ്രധാനമായ കാര്യമാണ്.

ഇന്ത്യൻ പശ്ചാത്തലത്തിൽ സാമ്പത്തിക വികസനത്തിന്റെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെയും പ്രാധാന്യം നമുക്കറിയാവുന്നതാണല്ലോ. നമ്മുടെ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള വികസനം പിന്തുടരാൻ നമുക്ക് അവകാശമുണ്ട്. ഈ വികസനം സുസ്ഥിരവും നമ്മുടെ കാലാവസ്ഥ നയങ്ങളോട് ചേർന്നു പോകേണ്ടതുമാണെങ്കിലും അതിന് ധാരാളം പണം ആവശ്യമാണ്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ അംഗീകരിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള ശ്രമത്തിൽ നമ്മുടെ പങ്ക് അംഗീകരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ പ്രധാനമായും കൽക്കരി വഴിയാണ് നിറവേറ്റപ്പെടുന്നത്, എമിഷൻ കുറഞ്ഞ സ്രോതസ്സുകളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത രാജ്യം അംഗീകരിക്കുന്നുണ്ടെങ്കിലും, സുഗമമായ പരിവർത്തനത്തിന് സാങ്കേതികവിദ്യയുടെയും സാമ്പത്തികത്തിന്റെയും കാര്യത്തിൽ വികസിത രാജ്യങ്ങളുടെ പിന്തുണ നമുക്ക് ആവശ്യമുണ്ട്. ക്ളീൻ എനർജിയുടെ പങ്ക് വർധിപ്പിക്കാൻ നമ്മുടെ രാജ്യം പ്രതിജ്ഞാബദ്ധമാണ്. Renewable energy രംഗത്ത് നമ്മൾ പുതിയ പദ്ധതികൾ വിഭാവനം ചെയ്തു നടപ്പിലാക്കുന്നുണ്ടെങ്കിലും ഇന്ത്യയെ പോലൊരു വലിയ രാജ്യത്തിന് ഇത്തരത്തിൽ അതിൻറെ ഊർജ്ജസുരക്ഷ ഉറപ്പാക്കാക്കുയെന്നത് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന ഒന്നാണ്.  അതുകൊണ്ടുതന്നെ ആഗോള സഹായവും സഹകരണവും ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതാണ്.

വൈവിധ്യമാർന്ന ഭൂമിശാസ്ത്രവും കാലാവസ്ഥാ സാഹചര്യങ്ങളും നമ്മുടെ രാജ്യത്തിൻറെ പ്രത്യേകതയാണ്. Extreme events, ജലക്ഷാമം, അപകടത്തിലാകുന്ന ഭക്ഷ്യ സുരക്ഷ എന്നിവയുൾപ്പെടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധ ആഘാതങ്ങൾക്ക് ഇന്ത്യ ഇരയാകുന്നു. നമ്മുടെ ജനങ്ങളെ ഇത്തരം ആഘാതങ്ങളിൽ നിന്ന് പരിരക്ഷിക്കുക എന്നുള്ളതാണ് നമ്മുടെ പ്രഥമ പരിഗണന വിഷയം. പാർശ്വവൽകൃതരും ദരിദ്രരും ആയ സമൂഹങ്ങൾക്ക് പ്രത്യേക ശ്രദ്ധ ഈ കാര്യത്തിൽ ലഭിക്കേണ്ടതാണ്. 

മറ്റ് വികസ്വര രാജ്യങ്ങളെപ്പോലെ ഇന്ത്യയും സാങ്കേതിക കൈമാറ്റത്തിന്റെയും വികസിത രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക പിന്തുണയുടെയും ആവശ്യകത ഊന്നിപ്പറയുന്നു. ഇന്ത്യയുടെ സുസ്ഥിര വികസനത്തിന് എമിഷൻ കുറഞ്ഞതും കൂടുതൽ കാര്യക്ഷമവുമായ സാങ്കേതിക വിദ്യകളിലേക്കുള്ള പരിവർത്തനം നിർണായകമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ  പ്രതിരോധിക്കാൻ വികസ്വര രാജ്യങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള ഒരു മാർഗമായാണ് സാമ്പത്തിക/ സാങ്കേതിക സഹായം നമ്മൾ കാണേണ്ടത്.

കാലാവസ്ഥാ പ്രവർത്തനത്തിൽ ആഗോള ഐക്യദാർഢ്യത്തിനും തുല്യതയ്ക്കും വേണ്ടി നമ്മൾ വാദിക്കേണ്ടതുണ്ട്. ചരിത്രപരമായി കാർബൺ പുറന്തള്ളുന്നതിൽ ഗണ്യമായ സംഭാവന നൽകിയ വികസിത രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിൽ വലിയ ഉത്തരവാദിത്തം വഹിക്കേണ്ടവയാണ്. എന്നാൽ കാലാവസ്ഥ മാറ്റ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം  അധിക സാമ്പത്തിക ഭാരം, കാലാവസ്ഥ മാറ്റത്തിന്റെ ആഘാതങ്ങൾ ഇപ്പോൾ തന്നെ ഏറ്റവും കൂടുതൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന വികസ്വര രാജ്യങ്ങളുടെ മേൽ വരുത്താതിരിക്കാനുള്ള ബാധ്യത ലോകരാജ്യങ്ങൾക്കെല്ലാം ഉണ്ട്. 

നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യം ഈ COPൽ  ഉയർത്തിപ്പിടിക്കാനുള്ള വലിയ കർത്തവ്യമാണ് നിങ്ങൾ നിറവേറ്റേണ്ടത്. അതിനായി എല്ലാവിധ ആശംസകളും നേരുന്നു.

ടീം ലൂക്ക 

ആഫ്രിക്കൻ യൂണിയൻ

പലസ്തീനിലും ഉക്രൈനിലും നടക്കുന്ന യുദ്ധങ്ങളെയും മനുഷ്യക്കുരുതിയെയും ആഫ്രിക്കൻ യൂണിയൻ അപലപിക്കുന്നു, യുദ്ധങ്ങൾ ഉടനടി നിർത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.

മനുഷ്യവംശത്തിന്റെ കളിത്തൊട്ടിലും പിള്ളത്തൊട്ടിലുമായ ഞങ്ങളുടെ ഭൂഖണ്ഡത്തിനു മഹത്തായ ചരിത്രമാണുള്ളത്. മധ്യ ആഫ്രിക്കയിലെ റിഫ്ട് വാലി, ഓൾഡ് വൈ തടത്തിൽ രൂപപ്പെട്ട ആദിപിതാവും കിഴക്കൻ ആഫ്രിക്കയിൽ ജനിച്ച മൈറ്റോകോൺഡ്രിയൽ ആദിമാതാവുമാണ് മനുഷ്യകുലത്തിന്റെ വംശവൃക്ഷത്തിന്റെ തായ്‌വേരുകൾ. പരിസ്ഥിതിയെക്കുറിച്ചും കാലാവസ്ഥാമാറ്റത്തെക്കുറിച്ചും ആദ്യം ചിന്തിച്ചവരിൽ പ്രമുഖരായ സിയാറ്റിൻ മൂപ്പനും വാംഗാരി മാതായിയും ഞങ്ങളുടെ അഭിമാനമാണ്.

ഇന്ന് കാലാവസ്ഥ മാറ്റത്തിന്റെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും ലോകരാജ്യങ്ങളിൽ ഏറ്റവും അവികസിതവും പട്ടിണിയും കുടിവെള്ളമില്ലായ്മയും അനാരോഗ്യവും കുട്ടികളിലെ വളർച്ചക്കുറവും ഏറ്റവും കൂടുതൽ ഞങ്ങളുടെ യൂണിയനിൽപെട്ട രാജ്യങ്ങളിലാണ്. കാലാവസ്ഥ അഭയാർത്ഥികളാക്കപ്പെടുന്നവരിൽ ഏറെയും ഞങ്ങളാണ്. ഞങ്ങളുടെ പട്ടിണിക്കോലങ്ങളുടെയും ചെളിവെള്ളം നക്കിക്കുടിക്കുന്ന കുട്ടികളുടെയും ചിത്രങ്ങൾ പ്രചരിപ്പിച്ചു മേനി നടിക്കുന്ന നിങ്ങളുടെ വികസനത്തിന്റെ പിന്നിൽ, ഞങ്ങളുടെ മുൻ തലമുറകളിൽപെട്ട സമാധാന പ്രിയരെ ആക്രമിച്ചു കീഴടിക്കി ചങ്ങലയ്ക്കിട്ട്  കടത്തിക്കൊണ്ടുപോയി അടിമകളാക്കി നിങ്ങളുടെ കൃഷിയിടങ്ങളിലും മറ്റു പണിയിടങ്ങളിലും അധ്വാനിപ്പിച്ച ചരിത്രമാണുള്ളത്. സമ്പന്നമായിരുന്ന ഞങ്ങളുടെ ഖനിജങ്ങളും പ്രക്ര്യതി വിഭവങ്ങളും കൊള്ളയടിച്ചുകൊണ്ടുപോയും സമ്പന്നരായവരാണ് നിങ്ങൾ, വികസിത രാജ്യങ്ങൾ.

കാലാവസ്ഥാ മാറ്റത്തിന്റെ കാരണക്കാരായവരിൽ ഞങ്ങൾ ഏറ്റവും താഴെയാണെങ്കിലും അതിന്റെ കടുതികൾ ഏറ്റുവാങ്ങുന്നവരിൽ ഏറ്റവും മുകളിലാണ് ഞങ്ങൾ. ഭൂമിയുടെ ഉർവ്വരത നശിക്കൽ, വനനശീകരണം, ജൈവ വൈവിധ്യനാശം, മരുഭൂവൽക്കരണം തുടങ്ങിയ ആഘാതങ്ങൾ ഞങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. കഴിക്കാൻ ഭക്ഷണം, കുടിക്കാൻ വെള്ളം, കുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങി എല്ലാ മേഖലയിലും പിന്നാക്കം നിൽക്കുന്ന ഞങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണക്കാർ ഞങ്ങളല്ല, നിങ്ങളാണ്. അതുകൊണ്ടുതന്നെ അവ പരിഹരിക്കാനുള്ള ചരിത്രപരവും മനുഷ്യത്വപരവുമായ ഉത്തരവാദിത്വവും നിങ്ങൾക്കാണെന്നു മറന്നു പോകരുത്.

5% മാത്രം ജനസംഖ്യയുള്ള അമേരിക്ക അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന ഹരിത ഗൃഹ വാതകങ്ങൾ ആകെയുടെ 18% ആണ്.

യുറോപ്യൻ യൂണിയൻ10 %
ഏഷ്യ60%
ആഫ്രിക്ക16%
 • 4 % ആളോഹരി GHG 1.1 ടൺ
 • ഞങ്ങളിൽ ഏറ്റവും കൂടുതൽ GDP യുള്ള രാജ്യം നൈജീരിയ ആണ്. GDP US $ Billion
 • Nigiria 477 .38
 • Egypt 475 .23
 • Senegal 27 .46

US 26954 Per Capita income $ 80 .21 thousand

 • China 17786 -12 .54
 • India 3730 -2 .61
 • Canada 2122 – 53 .25

ഇതിനോട് ചേർത്ത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്, സുസ്ഥിര വികസനത്തിന്റെയും ക്ലീൻ എനർജിയുടെയും പാത ഇതിനോടകം ഞങ്ങളിൽ പല രാജ്യങ്ങളും സ്വീകരിച്ചുകഴിഞ്ഞു എന്നുള്ളത്.

ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷയാണ് ഞങ്ങളുടെ മുഖ്യ പരിഗണന. അതിനായി ഞങ്ങളിൽ നിന്ന് കൊള്ളയടിച്ചു കൊണ്ടുപോയ സമ്പത്ത് ഞങ്ങൾക്ക് തിരിച്ചു കിട്ടേണ്ടതുണ്ട്. ഞങ്ങളുടെ മണ്ണും വെള്ളവും വായുവും ആകാശവും മലിനമാക്കിയ OECD , EU രാജ്യങ്ങളാണ് മുഖ്യമായും ആ കടമ നിർവ്വഹിക്കാനുള്ളത്.

Loss and Damage Fund ലേക്ക് $100 Bn കൊല്ലംതോറും നൽകാമെന്ന Paris Agreement 2015 ലെ വാഗ്ദാനം നിങ്ങൾ പാലിച്ചിട്ടില്ല. 2019 ൽ $79.6 Bn നൽകിയെന്ന് നിങ്ങൾ കൃത്രിമമായി സൃഷ്ടിച്ച കണക്കുകൾ പോലും അപര്യാപ്തത വെളിവാക്കുന്നു. L&D Fund വിഹിതം കാലാനുസൃതമായി വർധിപ്പിച്ച് ഞങ്ങൾക്കർഹതപ്പെട്ട വിഹിതം അനുവദിക്കണമെന്ന ആവശ്യവും ഞങ്ങൾ ശക്തമായി ഉന്നയിക്കുന്നു.

Fossil Fuel Phase out ന്റെ കാര്യത്തിൽ ഞങ്ങൾക്ക് കാര്യമായ പങ്ക് നിർവ്വഹിക്കാനില്ല. ഞങ്ങൾ 1.1 % മാത്രമാണ് ഉത്സർജ്ജിക്കുന്നത്. ഞങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി നിർവ്വഹിക്കാവുന്ന കടമ ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും.

IPR വ്യവസ്ഥകൾ ലഘൂകരിച്ച് Technology യുടെ പ്രയോജനം ദരിദ്ര വിഭാഗങ്ങൾക്കും പ്രാപ്യമാകുമാറുള്ള നടപടികൾ UNEP യും UNFCC യും കൈക്കൊള്ളേണ്ടതാണ്. ഒപ്പം ടെക്നോളജി വികസനത്തിന് വേണ്ട incentive നൽകി patent ഉടമകളെ പ്രോത്സാഹിപ്പിക്കണം.

നിശ്ചിത Carbon Budget നുള്ളിൽ രാജ്യങ്ങൾ ഉപഭോഗവും ഉല്പാദനവും പരിമിതപ്പെടുത്തണം. അധികമാകുന്ന 1 Ton GHG യ്ക്ക് $100 എന്ന നിരക്കിൽ 2025 മുതൽ പിഴയൊടുക്കണം, Budget നു താഴെ emit ചെയ്ത രാജ്യങ്ങൾക്ക് ഈ തുക ആനുപാതികമായി വിതരണം ചെയ്യണം.

കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനുള്ള ആഗോള പ്രതികരണങ്ങളിൽ ആഫ്രിക്കയുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കണക്കിലെടുക്കണം. അതിനായി ഈ ലോകവേദിയിൽ ഞങ്ങളുടെ ശബ്ദം ഉച്ചത്തിൽ മുഴക്കുന്നു. ഞങ്ങളുടെ നിലപാടുകൾക്ക് ലോകരാഷ്ട്രങ്ങൾ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

അഭിവാദ്യങ്ങൾ

ആഫ്രിക്കൻ യൂണിയൻ ടീം

കത്ത്

പ്രിയപ്പെട്ട ആഫ്രിക്കൻ യൂണിയൻ പ്രതിനിധി സംഘത്തിന്,

മനുഷ്യ വംശത്തിന്റെ കളിത്തൊട്ടിലായ നമ്മുടെ ഭൂഖണ്ഡത്തിന് മഹത്തായ ചരിത്രമാണ് ഉള്ളത്. എന്നാൽ ഇന്ന് കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും നമ്മുടെ നാടാണ്. കാലാവസ്ഥ മാറ്റത്തിന്റെ കാരണക്കാരുടെ പട്ടികയിൽ നമ്മൾ ഏറ്റവും പിന്നിലാണെന്നുള്ളതും അതിപ്രധാനമായ യാഥാർത്ഥ്യമാണ്. ഒരർത്ഥത്തിൽ നമ്മുടേതല്ലാത്ത തെറ്റിന് ഏറ്റവും വലിയ വില കൊടുക്കുന്നത് നമ്മൾ ആഫ്രിക്കക്കാരാണ്. ആഫ്രിക്കയ്ക്ക് കാലാവസ്ഥ മാറ്റത്തെ സംബന്ധിച്ചിടത്തോളം എക്സ്പോഷർ കൂടുതലും അഡാപ്റ്റീവ് കപ്പാസിറ്റി കുറവുമാണ്. നമ്മുടെ ഈ സവിശേഷ അവസ്ഥ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതോടൊപ്പം തന്നെ ചേർത്ത് പറയേണ്ട മറ്റൊന്ന് നമ്മുടെ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളും സുസ്ഥിരവികസനത്തിന്റെയും ക്ലീൻ എനർജിയുടെയും പാത ഇതിനോടകം തന്നെ സ്വീകരിച്ചു എന്നതുമാണ്. എന്നാൽ ഇവയ്ക്ക് എല്ലാം തന്നെ ആഗോള സാമ്പത്തിക സഹായം നമുക്ക് ആവശ്യമാണ്. 

നമ്മുടെ പൗരന്മാരുടെ സുരക്ഷയാണ് നമ്മുടെ ഏറ്റവും പ്രഥമമായ മുൻഗണന. ആഫ്രിക്കൻ യൂണിയനിൽ പെട്ട പല രാജ്യങ്ങളിലും ഉണ്ടാകുന്ന കാലാവസ്ഥ ദുരന്തങ്ങൾ ആ രാജ്യങ്ങളിലെ മനുഷ്യജീവിതം ദുസ്സഹമാക്കികൊണ്ടിരിക്കുകയാണ്. വരൾച്ചയും മരുഭൂമിവൽക്കരണവും വെള്ളപ്പൊക്കങ്ങളും ഭക്ഷ്യസുരക്ഷയേയും ഉപജീവനമാർഗങ്ങളെയും സാരമായി ബാധിക്കുന്നു. കാലാവസ്ഥ മാറ്റ അഭയാർത്ഥികൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നതും നമ്മുടെ ഭൂഖണ്ഡത്തിൽ നിന്നു തന്നെയാണ്. എല്ലാവർക്കും ഭക്ഷണം, തൊഴിൽ, ഊർജ്ജം, ആരോഗ്യ പരിരക്ഷ എന്നിവ ഉറപ്പാക്കേണ്ടത് മറ്റേതൊരു രാജ്യത്തെയും പോലെ ആഫ്രിക്കൻ യൂണിയനിൽ പെട്ട രാജ്യങ്ങളുടെയും പ്രഥമ പരിഗണനയാണ്. എന്നാൽ ഇത്തരം വികസന പ്രവർത്തനങ്ങളെ തുടരെയുണ്ടാകുന്ന കാലാവസ്ഥ ദുരന്തങ്ങൾ തളർത്തുന്ന യാഥാർത്ഥ്യമാണ് ഇന്നുള്ളത്. ഈ പശ്ചാത്തലത്തിൽ COPൽ നടക്കുന്ന ചർച്ചകളിൽ നമ്മുടെ പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. 

കാലാവസ്ഥ മാറ്റത്തിനെതിരെ പൊരുതാൻ ഉള്ള പ്രവർത്തനങ്ങൾക്ക് നമുക്ക് ആഗോള ധനസഹായം ആവശ്യമാണ്. വികസിത രാജ്യങ്ങൾ 2030 ഓടെ വർഷം തോറും 100 ബില്യൺ ഡോളർ കാലാവസ്ഥാ ധനസഹായം നൽകുമെന്ന പ്രതിജ്ഞാബദ്ധത COP26ൽ ഏറ്റെടുത്തിരുന്നു. എന്നാൽ, ഈ പ്രതിജ്ഞ പാലിക്കപ്പെട്ടിട്ടില്ല. വികസിത രാജ്യങ്ങൾ ഈ വാഗ്ദാനം അടിയന്തരമായി പാലിക്കണം. കാലാവസ്ഥാ വ്യതിയാനം കാരണം നഷ്ടവും നാശവും നേരിടുന്ന വികസ്വര രാജ്യങ്ങൾക്ക് Loss and Damge Fund വഴി നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് വികസ്വര രാജ്യങ്ങളാണ്. എന്നാൽ, ഈ രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് മുക്തി നേടുന്നതിനും പുനർനിർമ്മാണം നടത്തുന്നതിനും ആവശ്യമായ ധനസഹായം ലഭിക്കുന്നില്ല. Loss and Damge Fundന്റെ ധനസഹായം വർധിപ്പിക്കുകയെന്നതും നമ്മുടെ ആവശ്യങ്ങളിൽ ഒന്നാണ്. 

ലോകം നിലവിൽ പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പാതയിലല്ല, കൂടാതെ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ പ്രതിരോധിക്കുന്നതിനും അടിയന്തിര നടപടി ആവശ്യമാണ്. ആഫ്രിക്കയുടെ വികസന ആവശ്യങ്ങളും കാലാവസ്ഥാ പ്രവർത്തനവും തമ്മിൽ സന്തുലിതമായ സമീപനം സ്വീകരിക്കേണ്ടത് പ്രധാനമാണ്. കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനുള്ള ആഗോള പ്രതികരണത്തിൽ ആഫ്രിക്കയുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കപ്പെടണം. അതിനായി ലോകവേദികളിൽ നമ്മുടെ ശബ്ദം മുഴങ്ങിക്കേണ്ടതുണ്ട്. 

അഭിവാദ്യങ്ങളോടെ,

ടീം ലൂക്ക 

ചൈന

Mock cop 28 ൽ ചൈനയെ പ്രതിനിധീകരിച്ചിട്ടുള്ള പ്രസ്താവനയാണ് ചുവടെ നൽകിയിട്ടുള്ളത്.

കാലാവസ്ഥ വ്യതിയാനം എന്ന ആഗോള പ്രശ്നത്തെ പരിഹരിക്കുക എന്ന കൂട്ടുത്തരവാദത്തെ  ഓർമ്മിപ്പിച്ചുകൊണ്ട് ഈ ഭൂമിയിലെ ജീവജാലങ്ങളുടെയാകെ ഭാവി നിശ്ചയിക്കുന്നതിൽ നിർണായകമായ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ  അഭിവാദ്യങ്ങൾ.

 കഴിഞ്ഞുപോയ വർഷങ്ങളുടെ കണക്കെടുപ്പും, വരാനിരിക്കുന്ന കാലഘട്ടത്തിലേക്കുള്ള കണക്കെടുപ്പിനെ പറ്റി തീരുമാനവുമെടുക്കുന്ന ഈ വേദിയിൽ ചൈന വലിയ അഭിമാനത്തോടെയാണ് നിൽക്കുന്നത്. ഒരു വികസ്വര രാജ്യമെന്ന നിലയിൽ, ലോകത്തിന്റെ നെറുകയിൽ  നിൽക്കുന്ന സാമ്പത്തിക ശക്തിയായി വളരുമ്പോഴും, മറ്റ് വികസിത രാജ്യങ്ങളെക്കാൾ ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുമ്പോഴും ചൈന ഉയർത്തിപ്പിടിക്കുന്ന ആശയം  സുസ്ഥിര വികസനത്തിന്റെതാണ്.

 ലോകത്താകമാനമുള്ള കണക്കെടുത്താൽ 80 ശതമാനത്തിൽ അധികം സോളാർ പാനലുകൾ കയറ്റി അയക്കുന്നത് ചൈനയിൽ നിന്നാണ്. ആഫ്രിക്കൻ യൂണിയനുകളിലുള്ള രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന കാര്യത്തിലായാലും, ചെറിയ ദ്വീപ് രാജ്യങ്ങളെ വികസന പ്രക്രിയകളിൽ സഹായിക്കുന്ന കാര്യത്തിലായാലും ചൈനയുടെ പങ്ക് വിസമ്മതിക്കാനാവാത്തതാണ്. ഇതിനായി ഏകദേശം 3.18 Billion USD  ആണ് ചൈന  2021 ൽ മാത്രം ചിലവാക്കിയത്. യൂറോപ്പ്യൻ യൂണിയൻ അവരുടെ  64 ശതമാനം ഈ വേസ്റ്റുകൾ  ആഫ്രിക്കൻ വൻകരയിലേക്ക് തള്ളുമ്പോൾ ചൈന കയറ്റിയക്കുന്നത് വികസനത്തെയാണ് എന്ന് അടിവരയിടുന്നതാണ് ഈ കണക്കുകൾ.

 ഭൂമി അതിന്റെ ഊഷ്മ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ മനുഷ്യനിർമ്മിത പ്രവർത്തനങ്ങൾ ആഗോളതാപനത്തിന്റെ ആക്കം കൂട്ടുകയാണല്ലോ ചെയ്യുന്നത്. 1850 കളിൽ ആരംഭിച്ച വ്യവസായിക വിപ്ലവത്തിലൂടെ വികസിച്ച യൂറോപ്യൻ രാജ്യങ്ങളും, അമേരിക്ക ഉൾപ്പെടുന്ന രാജ്യങ്ങളുമാണ് ഇതിന്റെ ഏറ്റവും വലിയ ഉത്തരവാദികൾ എന്നതിൽ എതിരഭിപ്രായം ഉണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നില്ല. COP പോലുള്ള വേദികളിൽ ഉദാരമായ പ്രസ്താവനകൾ ഇറക്കുന്ന ഇവർ താഴെത്തട്ടിൽ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കുമ്പോഴാണ് ചൈനയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാകുന്നത്.  

 ലോക യുദ്ധങ്ങൾ ആയാലും മറ്റു യുദ്ധങ്ങൾ ആയാലും കാലാവസ്ഥ വ്യതിയാനത്തെ പ്രോത്സാഹിപ്പിക്കുന്ന യന്ത്രവൽകൃത വസ്തുക്കളുടെ ആവശ്യകത വലുതാക്കുകയാണ് ചെയ്യുന്നത്. യൂറോപ്പ്യൻ യൂണിയനും, അമേരിക്കയും സ്പോൺസർ ചെയ്യുന്ന രണ്ട് വൻ യുദ്ധങ്ങളാണ് ഈ നിമിഷം നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ഇന്ത്യയുടെ പുതിയ വിദേശനയവും ചോദ്യ മുനമ്പിലാണ്. യുദ്ധങ്ങളിൽ പരിഹാരം കാണാതെ അവയെ വലുതാക്കി സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുന്ന ഈ കൂട്ടരോട്  പറയാനുള്ളത് “china is not a talker but a doer”.

 2030 നു മുന്നോടിയായി തന്നെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടുവരാനാണ് ചൈന ശ്രമിക്കുന്നത്. എന്നാൽ ഇത് ഒറ്റയടിക്ക് കുറച്ചു കൊണ്ടുവരിക എന്നത് അയാഥാർത്ഥമാണ്. ചൈനയുടെ ഊർജ്ജനയമായ establishing the new before destroying the old എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് ഞങ്ങൾ അടിവരയിട്ട് പറയട്ടെ പുനരുപയോഗ ഊർജ്ജ സംവിധാനത്തിൽ ചൈന ഏറെ മുന്നിലാണ്. സൗരോർജ്ജവുമായി ബന്ധപ്പെട്ട വിവിധതരത്തിലുള്ള ഗവേഷണങ്ങൾ ചൈനയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചെലവ് കുറഞ്ഞ പാനലുകളുടെ നിർമ്മാണം, പ്രസരണ നഷ്ടം ഏറ്റവും കുറഞ്ഞ കണ്ടക്ടറുകളുടെ നിർമ്മാണം, അതുപോലെ ദക്ഷത ഏറിയ ഉപകരണങ്ങളുടെ നിർമ്മാണം, ഇവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളുടെ വികസനം എന്നിവയെല്ലാം അത്യന്തം   ഊർജ്ജിതമായ രീതിയിൽ ചൈനയിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ 48 ശതമാനം ഊർജ്ജ ഉപയോഗവും പുനരുപയോഗ ഊർജ്ജ സംവിധാനത്തിൽ നിന്നാണ്. 2035 ഓടെ ഇവ  80 ശതമാനത്തിൽ എത്തിക്കാനും 2050 ഓടെ കൽക്കരി ഇല്ലാതാക്കാനുമാണ് ചൈന പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനായി ഫോസിൽ ഇന്ധനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കമ്പനികളെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ചൈന മുന്നോട്ടുവെക്കുന്നത്.

MOCK COP 28 നായി  വോട്ട് ചെയ്യുന്ന വിവിധ വിഷയങ്ങളെ പറ്റിയുള്ള ചൈനയുടെ നിലപാടുകളാണ് ചുവടെ പ്രതിപാദിക്കുന്നത്.

 ആദ്യത്തെ വിഷയമായ നാശനഷ്ട ഫണ്ടിലേക്കുള്ള സംഭാവന എന്ന വിഷയത്തെ ചൈന പൂർണ്ണമായി അംഗീകരിക്കുന്നു. രണ്ടാമത്തെ വിഷയമായ ഫോസിൽ ഇന്ധനങ്ങളുടെ ഘട്ടം ഘട്ടമായ ഇല്ലാതാക്കൽ എന്നതിന് ഭാഗികമായ പിന്തുണയാണ് ചൈന നൽകുന്നത്. 2035 ഓടെ ഫോസിൽ ഫോസിൽ ഇന്ധനങ്ങളും കൽക്കരിയും പൂർണമായും നിർത്തലാക്കണം എന്നതിനോട് പൂർണ്ണമായ വിയോജിപ്പാണ് ചൈനയ്ക്ക് ഉള്ളത്. എന്നാൽ അനക്സ് 1 രാജ്യങ്ങൾ ഇവ നിർത്തലാക്കാൻ ബാധ്യസ്ഥരാണെന്ന കാര്യത്തിൽ തർക്കമില്ല.

 മൂന്നാമത്തെ വിഷയമായ കാലാവസ്ഥ പ്രവർത്തനം തൊരപ്പെടുത്തുന്നതിന് ആഗോള ബൗദ്ധിക സ്വത്തവകാശ(IPR) വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്ന വിഷയത്തിൽ ചൈന പൂർണ്ണസമ്മതരാണ്. കാലാവസ്ഥ വ്യതിയാനത്തെ ലഘൂകരിക്കേണ്ടതിന്റെ കൂട്ട ഉത്തരവാദിത്വത്തെ അടിവരയിടുന്നതാണിത്.

എന്നാൽ നാലാമത്തെ വിഷയമായ ശേഷിക്കുന്ന കാർബൺ ബജറ്റിൽ തുടരുന്നതിൽ പരാജയപ്പെടുന്ന രാജ്യങ്ങൾക്കുള്ള പിഴ എന്ന വിഷയത്തിൽ ചൈനയ്ക്ക് പരിപൂർണ്ണ എതിർപ്പാണ് രേഖപ്പെടുത്താനുള്ളത്. ലോകത്തിന്റെ സമ്പത്ത് വച്ച് വികസിച്ച രാജ്യങ്ങൾ മറ്റു രാജ്യങ്ങളുടെ വികസനത്തിനിടുന്ന കൂച്ചുവിലങ്ങായി ഞങ്ങൾ ഇതിനെ കാണുന്നു. ശേഷിക്കുന്ന കാർബൺ ബജറ്റിൽ നിന്നും ന്യായമായ വിഹിതം കഴിയുമ്പോൾ വർഷംതോറും ഏറ്റെടുക്കുന്ന കാർബൺ ബജറ്റിന് ഒരു ടൺ CO2 ന് 100usd എന്ന നിരക്ക് പല വികസ്വര രാജ്യങ്ങൾക്കും അപ്രാപ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആഫ്രിക്കൻ യൂണിയനും ഇന്ത്യയും ഇതിൽ ഞങ്ങളോടൊപ്പം നിൽക്കും എന്നാണ് പ്രതീക്ഷ. ഷെൽ കമ്പനികൾക്കും അവരുടെ സുസ്ഥിര പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിലാണ് ഈ അജണ്ട ഉള്ളത്. വികസിത രാജ്യം അല്ലാതിരുന്നിട്ടും കൂടി ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന ചൈന മറ്റ് അവികസിത രാജ്യങ്ങളെ സഹായിക്കുന്നതിലും മുന്നിലാണ് എന്ന് പറഞ്ഞതാണല്ലോ. കൂടാതെ കാർബൺ ടാക്സും ചൈന ഏർപ്പെടുത്തിയിട്ടുണ്ട്. പിന്നീടും വികസന പ്രക്രിയയിൽ പിഴ കൊടുക്കേണ്ടി വരിക എന്നത് ശാശ്വതമായി ഞങ്ങൾ കാണുന്നില്ല.

 സ്വാർത്ഥമായ ലാഭ ചിന്തകൾ വെടിഞ്ഞ്, പ്രായോഗികതയിൽ വിശ്വസിച്ച്, സുസ്ഥിരമായ വികസനത്തെ കൂട്ടുപിടിച്ചുകൊണ്ട് മാനവരാശിയുടെ പൊതുവായ നന്മയ്ക്കായി എല്ലാ രാജ്യങ്ങളും ഒത്തുചേരണമെന്ന് ഓർമിപ്പിച്ചുകൊണ്ട് കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ ചൈനയുടെ പിന്തുണ പൂർണമായും ഉണ്ടാകുമെന്ന് അറിയിച്ചുകൊണ്ട് നിർത്തുന്നു.

 എന്ന്   ചൈന ഗ്രൂപ്പിലെ അംഗങ്ങളായ  

 സജിതാബി, മുഹമ്മദ് ഇഹ്സാൻ, ഇന്ദ്രജിത്ത് കെ എസ്, റാണിയ കെ, ആതിര എസ്, ഗായത്രി ആർ, ജിൻഷാദ്, ജസ്ന റിച്ചാർഡ്, അരവിന്ദാക്ഷൻ

കത്ത്

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ COP പ്രതിനിധി സംഘത്തിന്,

നിങ്ങൾക്ക് അറിയാവുന്നതുപോലെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് നമ്മുടെ രാജ്യമായ ചൈന. നമ്മുടെ നേതൃപാടവവും സുസ്ഥിരമായ സാങ്കേതിക പുരോഗതിയും ലക്ഷ്യങ്ങളും ലോകത്തെ അറിയിക്കാനുള്ള സമയമാണിത്.

വലിയ വ്യവസായങ്ങളുള്ള ഒരു സാമ്പത്തിക സൂപ്പർ പവർ എന്ന നിലയിൽ നമുക്ക് ലോകത്തോട് വലിയ ഉത്തരവാദിത്തമുണ്ട്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ പറഞ്ഞിരിക്കുന്നതുപോലെ 2030-ഓടെ ചൈന CO2 പുറംതള്ളലിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും 2060-ന് മുമ്പ് കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുമെന്നും നമ്മുടെ പ്രസിഡന്റ് ഷി ജിൻപിംഗ് ഉറപ്പു നൽകിയിട്ടുള്ളതാണ്.

ക്ലീൻ എനർജി ഉപയോഗിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നമ്മുടെ രാജ്യം ലോകത്തിനുതന്നെ മാതൃകയാണ്. ചില പ്രവിശ്യകളിൽ, 2030-ഓടെ എല്ലാ കാർ വിൽപ്പനയും സീറോ എമിഷൻ വെഹിക്കിളുകളുടെ (ZEVs) വിൽപ്പനയാണെന്ന് ഉറപ്പാക്കാനുള്ള പദ്ധതികൾ നാം ആസൂത്രണം ചെയ്തിട്ടുണ്ട്. ZEV-കളിലേക്കുള്ള ആഗോള പരിവർത്തനം, പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ പരിവർത്തനത്തിൽ നിന്ന് പ്രയോജനം/ലാഭം നേടാൻ നമ്മുടെ പൗരന്മാരെയും വ്യവസായങ്ങളെയും പര്യാപ്തരാക്കാനും നമ്മെ സഹായിക്കും.

നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ഉറപ്പാക്കുന്നതും നമ്മുടെ വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും അടിയന്തിരമായ ദേശീയ പ്രാധാന്യമുള്ളതാണ്. ഭക്ഷണവും ഊർജവും നൽകി പൗരന്മാരെ പരിപാലിക്കുക എന്നതാണ് നമ്മുടെ രാജ്യത്തിന്റെ മുൻ‌ഗണന. അതിനാൽ, ഹരിത പരിവർത്തനത്തിലേക്കുള്ള നമ്മുടെ സ്വന്തം പാത നിർണ്ണയിക്കാൻ നമുക്ക് കഴിയണം. നമ്മൾ നമ്മുടെ ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുകയും ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകാനുള്ള സന്നദ്ധത കാണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തിന്റെ  സാമ്പത്തിക സ്ഥിരതയും രാഷ്ട്രീയ പരമാധികാരവും നാം ഉറപ്പാക്കേണ്ടതുണ്ട്.

ഒരു പ്രധാന വിഷയം കൽക്കരി ആണ്. 2050-ഓടെ കൽക്കരി ഇല്ലാതാക്കാൻ നമ്മുടെ നേതാക്കൾ പദ്ധതിയിട്ടിട്ടുണ്ട്, എന്നാൽ ഫലപ്രദമായ പരിവർത്തനം ഉറപ്പാക്കാൻ നമ്മുടെ വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുകയും അതിനായി നമ്മുടെ നൂതനമായ കൽക്കരി പവർപ്ലാന്റുകൾ പ്രയോജനപ്പെടുത്തുകയും വേണം.

ശക്തവും സുരക്ഷിതവുമായ ഒരു രാജ്യവും സുരക്ഷിതമായ ഭാവിയും നമ്മുടെ പൗരന്മാരുടെ അവകാശമാണ്. ചൈനയ്ക്ക് എല്ലായ്‌പ്പോഴും സ്വയം പരിപാലിക്കാൻ കഴിഞ്ഞിട്ടുണ്ട്, കൂടാതെ സ്വതന്ത്രമായി അഭിവൃദ്ധിയിലേക്കുള്ള യാത്ര നമ്മൾ തുടരുകയും ചെയ്യും. അതേസമയം, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം ചൈന മനസ്സിലാക്കുന്നു, നമ്മുടെ അറിവ് ലോകവുമായി പങ്കിടാൻ നാം തയ്യാറാണ്. ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടം എല്ലാവരുടെയും കൂട്ടുത്തരവാദിത്തം ആണെന്ന് മറ്റ് ലോകരാജ്യങ്ങൾ മറക്കുകയും അരുത്.

നമ്മുടെ രാജ്യത്തിന്റെ ഭാവി നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.

അഭിവാദ്യങ്ങളോടെ, 

ടീം ലൂക്ക

യു.എസ്.എ

ഐക്യരാഷ്ട്രസഭയുടെ 28 – മത് കാലാവസ്ഥ ഉച്ചകോടി ഇന്നിവിടെ കൂടിച്ചേർന്നിരിക്കുന്നത് ആധുനികലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനവും ശക്തവുമായ ഒരു പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ ലോകത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും അതിനെ ചെറുക്കാനും പരിണിതഫലങ്ങൾ ചുരുക്കാനും ക്രിയാത്മകമായി ഐക്യരാഷ്ട്രങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് തീരുമാനിക്കുന്നതിനും വേണ്ടിയാണ്.

ഇന്ന് നാം ഇവിടെ ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട നാല് പ്രമേയങ്ങളിൽ ഞങ്ങളുടെ തീരുമാനങ്ങൾ അറിയിക്കുകയാണ്.

നാശനഷ്ട ഫണ്ടിലേക്കുള്ള സംഭാവന എന്ന വിഷയത്തിൽ യു എസ് എ യുടെ നിലപാട്, അനെക്സ് – 1 രാജ്യങ്ങൾ 2030 മുതൽ പ്രതിപക്ഷം 100 ബില്യൺ യുഎസ് ഡോളർ നാശനഷ്ട ഫണ്ടിലേക്ക് സംഭാവന നൽകണം. അത് 1990 വരെയുള്ള ക്യുമുലേറ്റീവ് എമിഷനിലേക്കുള്ള അവരുടെ വിഹിതത്തിന് ആനുപാതികമായിരിക്കണം. COP-29 ൽ സ്ഥാപിതമായ ഒരു പ്രക്രിയയിലൂടെ അവികസിത രാജ്യങ്ങളെയും ചെറിയ ദ്വീപ് രാജ്യങ്ങളെയും ഫണ്ട് പിന്തുണയ്ക്കും. ഏറ്റവും കൂടുതൽ മലിനീകരണം വർദ്ധിച്ചത് 1990 നു ശേഷമാണ് എന്ന വസ്തുതയും പല വികസ്വര രാഷ്ട്രങ്ങളും ഇന്നത്തെ പ്രമേയം കൃത്യമായി പാലിക്കുന്ന സംരംഭത്തിൽ ശ്രദ്ധ പുലർത്തുന്നില്ല എന്ന വസ്തുതയും കണക്കിലെടുത്താണ് ഈ തീരുമാനം.

കാർബൺ എമിഷൻ കുറയ്ക്കാനും ലോ കാർബൺ എക്കോണമി എന്ന ആശയത്തിനും വേണ്ടി പ്രതിജ്ഞാബദ്ധരായി പ്രവർത്തിക്കുന്ന ഒരു രാജ്യമാണ് USA. ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ 2030 ഓടുകൂടി 25 നെ അപേക്ഷിച്ചുള്ള GHG എമിഷൻ 50% കുറയ്ക്കണമെന്നും 100% കാർബൺ ഫ്രീ ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കണമെന്നുമാണ്. 2050 ഓടുകൂടി Net Zero എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. എന്നാൽ ഇത് വളരെ ലളിതമായ ഒരു പ്രവർത്തി അല്ലാത്തതിനാൽ fossil fuel -2035 നുള്ളിൽ നിർത്തണമെന്ന പ്രമേയത്തോട് ഞങ്ങൾ യോജിക്കുന്നില്ല. എന്നാൽ 20035 ഓടെ എല്ലാ രാജ്യങ്ങളും കൽക്കരി നിർത്തലാക്കണം എന്ന പ്രമേയത്തോട് ഞങ്ങൾ ചേർന്നുനിൽക്കുന്നു.

കാലാവസ്ഥാ പ്രവർത്തനം ദുരിതപ്പെടുത്തുന്നതിന് ആഗോള ഭൗതിക സ്വത്തവകാശ (IPR) വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ഉറപ്പിക്കുന്നതിനും IPR അത്യന്താപേക്ഷിതമാണ്. വികസ്വര രാജ്യങ്ങൾക്ക് LCT  കളിലേക്കുള്ള പ്രവേശനം ഉറപ്പാക്കാൻ UNFCC യിൽ നിലവിലുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ച് രാജ്യങ്ങൾ തമ്മിലുള്ള —- സഹകരണവും ഉഭയകക്ഷി ബഹുകക്ഷി കരാറുകളും സുഗമമാക്കേണ്ടതുണ്ട്.

 രാജ്യങ്ങൾ അവരുടെ RCB യുടെ ന്യായമായ വിഹിതം കവിയുന്നുവെങ്കിൽ അവർ വർഷംതോറും ഏറ്റെടുക്കുന്ന കാർബൺ ബജറ്റിനെ ഒരു ടണ്ണിന് CO2 ന് 100 USD എന്ന നിരക്കിൽ നൽകണം. അത് ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് വർഷംതോറും നൽകണം.

കത്ത്

USA COP പ്രതിനിധി സംഘത്തിന്,

ഈ COPയിൽ വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യം നമ്മെ കാത്തിരിക്കുന്നു. പാരീസ് ഉടമ്പടികളിൽ നിന്ന് ഏതാനും വർഷങ്ങൾ നാം വിട്ടുനിന്നുവെങ്കിലും ബൈഡൻ ഗവണ്മെന്റ് നമ്മുടെ രാജ്യത്തെ വീണ്ടും പാരീസ് ഉടമ്പടിയുടെ ഭാഗമാക്കി മാറ്റി. കാലാവസ്ഥാ വ്യതിയാനം നമ്മുടെ രാജ്യത്തിന്റെ മുൻ‌ഗണനകളിലൊന്നാണ്, നമ്മുടെ ആദർശങ്ങൾ പ്രാവർത്തികമാക്കാനുള്ള സമയമാണിത്.

ലോകനേതാവെന്ന നിലയിൽ നാം നമ്മുടെ സ്ഥാനം ഏറ്റെടുക്കുകയും നമ്മുടെ പ്രവർത്തനങ്ങളിൽ ധൈര്യവും സ്ഥിരതയും കാണിക്കുകയും വേണം. എന്നാൽ അതേസമയം, നമ്മുടെ തീരുമാനങ്ങൾക്ക് ദേശീയ പിന്തുണയുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. യു‌എസ്‌എയിൽ നിലവിലുള്ള ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ച് നിങ്ങൾക്കും അറിവുണ്ടായിരിക്കുമല്ലോ. വളർന്നുവരുന്ന തീവ്ര വലതുപക്ഷവാദവും അവരുടെ സഖ്യകക്ഷിയായ കാലാവസ്ഥ മാറ്റ നിരാസവാദവും (climate change denialism) കാലാവസ്ഥ നയങ്ങളെ സംബന്ധിച്ച് നമ്മൾ നേരിടുന്ന ആഭ്യന്തര വെല്ലുവിളികളാണ്. നമ്മുടെ കാലാവസ്ഥാ അജണ്ട നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിരതയെ കൂടുതൽ തടസ്സപ്പെടുത്താതിരിക്കേണ്ടത് പ്രധാനമാണ്.

ഒരു മുൻനിര രാഷ്ട്രമെന്ന നിലയിൽ, നമ്മുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനും അവരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും സുസ്ഥിര വികസനത്തിനും നാം മുൻഗണന നൽകേണ്ടതുണ്ട്. ഹരിത സാങ്കേതികവിദ്യയിലേക്കുള്ള വലിയ വ്യാവസായിക പരിവർത്തനമാണ് നമുക്ക് വേണ്ടത്, ഇതാണ് ബൈഡന്റെയും ഹാരിസിന്റെയും ‘ബിൽഡ് ബാക്ക് ബെറ്റർ’ പദ്ധതി വിഭാവനം ചെയ്യുന്നത്. 

കൽക്കരി ഖനിത്തൊഴിലാളികളുടെയും മറ്റ് തൊഴിലാളികളുടെയും അവകാശങ്ങൾ ഡെമോക്രാറ്റുകൾ അതിപ്രധാനമായി കണക്കാക്കുന്നു. ഈ തൊഴിലാളികൾ മേല്പറഞ്ഞ പരിവർത്തനത്തിന്റെ വില നൽകില്ലെന്നും, മറിച്ച് അതിൽ നിന്ന് പ്രയോജനം നേടുമെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അതിനാൽ, നമ്മുടെ രാജ്യത്തിനുള്ളിൽ ഒരു ഹരിത പരിവർത്തനത്തിന് ആവശ്യത്തിന് സമയവും ധനസഹായവും വേണ്ടതുണ്ട്.

ക്‌ളീൻ എനർജി മേഖലയിൽ യുഎസ്എ ഒരു പ്രധാന പങ്ക് വഹിക്കണമെന്നും നമ്മുടെ രാജ്യത്തിന്റെ സാങ്കേതിക മികവ് ലോകത്തെ കാണിക്കണമെന്നും ബൈഡൻ ഭരണകൂടം ആഗ്രഹിക്കുന്നു. 2030-ഓടെ യു‌എസ്‌എയുടെ 30% കരയ്ക്കും സമുദ്രത്തിനും സംരക്ഷിത പദവി നൽകുമെന്ന് ബൈഡൻ ഭരണകൂടം ഇതിനകം പ്രതിജ്ഞയെടുത്തിട്ടുണ്ട്. നാം കൂടുതൽ സുസ്ഥിരമായ കൃഷിയിലേക്ക് മാറാനും തയ്യാറാണ്, കൂടാതെ 2050-ഓടെ പുറന്തള്ളൽ പൂജ്യത്തിൽ എത്തേണ്ടത് പ്രധാനമാണെന്നും അതിനായി നയപരമായ തീരുമാനങ്ങൾ എടുക്കാനും നാം പ്രതിജ്ഞാബദ്ധരുമാണ്. എന്നാൽ ഇതിനെല്ലാം സമയം ആവശ്യമാണ്. തൊഴിലാളി സമൂഹങ്ങളുടെ ഉപജീവനമാർഗവും നമ്മുടെ രാജ്യത്തിന്റെ പൊതു രാഷ്ട്രീയ സ്ഥിരതയും ഉറപ്പാക്കേണ്ടതുമുണ്ട്. ആഗോള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും നമ്മുടെ സ്വന്തം ഫണ്ടിംഗ് നയങ്ങളും സമയക്രമങ്ങളും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിലനിർത്തുന്നതും തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതുണ്ട്.

ഒരു രാഷ്ട്രമെന്ന നിലയിൽ, നമ്മുടെ പൗരന്മാർക്ക് സാമ്പത്തിക നാശനഷ്ടങ്ങൾ ഒഴിവാക്കിക്കൊണ്ട് എല്ലാ അമേരിക്കക്കാരും ഭാവിയിൽ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനർത്ഥം യു‌എസ്‌എ അതിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും മറ്റെന്തിനെക്കാളും ഉപരിയായി പൗരന്മാരുടെ ക്ഷേമം തിരഞ്ഞെടുക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ്. പ്രതിനിധികൾ എന്ന നിലയിൽ, ശരിയായ സന്തുലിതാവസ്ഥ കൈവരിക്കുകയും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ ഭാവി സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ പ്രധാന ജോലി.

എല്ലാ ആശംസകളും,

ടീം ലൂക്ക

ചെറുദ്വീപ് രാഷ്ട്രങ്ങൾ

ഗ്രൂപ്പ്‌ ലീഡർ ആയി ഷിംന സി.പി യെ തെരഞ്ഞെടുത്തു.

Small islands നെ പ്രതിനിധീ കരിച്ച് cop 28 ൽ നടത്തിയ ആമുഖ അവതരണം. ചെറു ദ്വീപ് രാഷ്ട്രങ്ങൾ cop 28നെ വളരെയധികം പ്രതീക്ഷയോടെ യാണ് കാണുന്നത്. ഞങ്ങളുടെ കാലാവസ്ഥ വല്ലാത്തൊരു അവസ്ഥയിലാണ്. കാലാവസ്ഥാ മാറ്റം മറ്റ് രാഷ്ട്രങ്ങൾക്ക് ഒരു “പനി”യായി അനുഭവപെടുമ്പോൾ

ഞങ്ങളുടെ ഭൂമിയും കടലും തിളക്കുകയാണ്, ഒപ്പം ഞങ്ങളുടെ മനസ്സും.

ചരിത്രപരമായി തന്നെ ദ്വീപ് രാഷ്ട്രങ്ങൾ കടലിന്റെ കാവൽക്കാരാണ്. ലോകത്തിന്റെ blue economy സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് ഞങ്ങൾ വഹിക്കുന്നുണ്ട്. പക്ഷെ ഇന്ന് ഞങ്ങൾ ഒരു mass migration ന്റെ നിഴലിലാണ്. Kiribati എന്ന രാജ്യം ശക്തമായ മണ്ണൊലിപ്പിൽ അകപ്പെട്ട് മനുഷ്യന് അന്തസ്സായി ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. Cop 28 ഈ വിഷയം ഗൗരവമായി പരിഗണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ആഗോള കാർബൺ ഉത്സർജ്ജനത്തിൽ ഞങ്ങളുടെ വിഹിതം 1% ത്തിൽ താഴെയാണ്. പക്ഷെ ദുരന്തങ്ങളുടെ ആഘാതം വളരെ വലുതാണ്. ഒരു നൂറ്റാണ്ട് കൊണ്ട് സമുദ്ര ജലനിരപ്പ് 20cm ഉയർന്നു. എന്തിനും ഏതിനും മറ്റു രാഷ്ട്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. ഇന്ധന വിലവർദ്ധനവ് ഞങ്ങളെ വല്ലാതെ ബാധിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിന് കാരണമാകുന്നു. shell company ൽ നിന്ന് ഉദാരമായ സമീപനം പ്രതീക്ഷിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മുടെ സമ്പത്ത് വ്യവസ്ഥയെ പിന്നോട്ട് അടിക്കുന്ന സാഹചര്യം നില നിൽക്കുന്നു. മലിനീകരണവും, അമിതമായ മത്സ്യ ബന്ധനവും മറ്റും കടലിൻ്റെ ആവാസ വ്യവസ്ഥയെ തകർക്കുന്ന സാഹചര്യവും നിലവിൽ ഉണ്ട്. 

Conserve and sustainably use the oceans എന്ന 14 th Sustainable development goal, 2030 ഓട് കൂടി നടപ്പ് ആക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിൽക്കണം എന്ന് ഈ അവസരത്തിൽ ഓർമപ്പെടുത്തുന്നു.

ആയതിനാൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ താഴെ പറയുന്ന നിലപാട് സ്വീകരിക്കാൻ തരുമാനിച്ചിരിക്കുന്നു

പ്രമേയം 1.

Loss &damage fund വളരെ ഗൗരവമുള്ളതാണ് അത് annnex 1 രാജ്യങ്ങളിൽ നിന്ന് അവരുടെ 1850 മുതലുള്ള co2 ഉത്സർജ്ജനത്തിന് ആനുപാതികമായി തന്നെ വേണം എന്ന 1. a option പിന്തുണക്കുന്നു. 

പ്രമേയം 2.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം annnex 1 രാജ്യങ്ങൾ 2035 ഓടെ നിർത്തുക എന്ന നിർദേശത്തോട് യോജിക്കുന്നു. ഇത്തരം കടുത്ത നിർദേശങ്ങൾ വികസ്വര രാഷ്ട്രങ്ങളുടെ വളർച്ചയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ഗൗരവമായി ബാധിക്കും. അതു കൊണ്ട് 2. a option നെ പിന്തുണക്കുന്നു

പ്രമേയം 3.

Low carbon technology ൽ കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നത് വികസിത രാജ്യങ്ങളിലാണ്. പക്ഷെ co2 അളവ് ഗണ്യ മായി കുറയണമെങ്കിൽ വികസ്വര രാജ്യങ്ങൾക്ക് കൂടെ ഇത് തടസ്സങ്ങളില്ലാതെ ലഭ്യമാക്കേണ്ടതുണ്ട്. മനുഷ്യ വംശത്തിന്റെ തന്നെ നിലനിൽപ്പിന്റെ പ്രശ്നമായി കണ്ട് പ്രമേയം 3a യെ പിന്തുണക്കുന്നു

പ്രമേയം 4

ഓരോ രാജ്യവും അവരുടെ carbon fare share value മറികടക്കുകയാണെങ്കിൽ 100 Us dollar / ton fine അടക്കണം. തുക അപര്യാപ്തമാണെങ്കിലും പിന്തുണക്കുന്നു

ശ്രീ വിപിൻ .വി. പവനനും, എൻ. ബിജുവുമാണ് അവതരണം നടത്തിയത്  തുടർന്ന് നടന്ന വോട്ടിങ്ങിൽ ഈ രീതിയിൽ തന്നെ പങ്കെടുത്തു

തുടർന്ന് നടന്ന bilateral ചർച്ചകളിൽ ഇന്ത്യ, ചൈന, ആഫ്രിക്കൻ യൂണിയൻ, euoropian Union, എന്നിവരോട് ഒന്നിച്ചു നിൽക്കാൻ തീരുമാനിച്ചു. ആഫ്രിക്കൻ യൂണിയനും, ചൈനയും എടുത്ത ചില നിലപാട് കളോട് വിയോജിപ്പുണ്ടെങ്കിലും പൊതു താല്പര്യം മാനിച്ച് ഒന്നിച്ചു നിന്നു. യുറോപ്യൻ യൂണിയൻ അവരുടെ പാരമ്പരാഗത നിലപാടിൽ നിന്ന് വിട്ടു വീഴ്ച്ചക്ക്‌ തയ്യാറായത് സ്വാഗതർഹമാണ്.

സ്നേഹാദരങ്ങളോടെ

ചെറു ദ്വീപ് രാഷ്ട്രങ്ങൾക്ക് വേണ്ടി

എൻ. ബിജു

*അംഗങ്ങൾ*

 Adila Aboobacker,  BIJU N, Devanandan p s, NIMISHA N K, Sakhna sakkir, Shimna C P, Unnikrishnan VK, VIPIN V pavanan

ചെറു ദ്വീപ് രാഷ്ട്രങ്ങൾക്ക് തയ്യാറാക്കിയ കത്ത്

ചെറു ദ്വീപ് രാഷ്ട്രങ്ങൾക്ക്,

നമ്മൾ നിർണായക തീരുമാനങ്ങളെടുക്കേണ്ട തന്ത്രപ്രധാനമായ സമയമാണിത്. സമുദ്രനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ നമ്മുടെ ദ്വീപ് രാഷ്ട്രങ്ങൾ മുമ്പത്തേക്കാൾ കൂടുതൽ ഭീഷണിയിലാണ്. ആഗോള താപനവും സമുദ്രനിരപ്പ് വർദ്ധനയും പരിമിതപ്പെടുത്തുന്നതിന് സമൂലമായ മാറ്റം വരുത്താനുള്ള നമ്മുടെ അവസരമാണിത്. നമ്മുടെ ദ്വീപ് സംസ്ഥാനങ്ങളുടെ ഭാവി ഈ COPൽ   എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ചരിത്രപരമായി, ചെറിയ ദ്വീപ് സംസ്ഥാനങ്ങൾ മഹാ സമുദ്രങ്ങളുടെ കാവൽക്കാരാണ്, സമുദ്രങ്ങളുടെ സംരക്ഷണത്തിന്റെയും സുസ്ഥിര ഉപയോഗത്തിന്റെയും പ്രാധാന്യം നമ്മളോളം തിരിച്ചറിയുന്ന മറ്റാരുമില്ല. ആഗോളതാപനത്തിൽ നിന്ന് സമുദ്രങ്ങളെ സംരക്ഷിക്കുന്നത് നമ്മുടെ കാലാവസ്ഥയ്ക്കും നമ്മുടെ രാജ്യങ്ങളുടെ സുസ്ഥിര വികസനത്തിനും അത്യന്താപേക്ഷിതമാണ്.

കഴിഞ്ഞ ഒരു നൂറ്റാണ്ട് കൊണ്ട് സമുദ്രനിരപ്പ് 20 സെൻറീമീറ്ററിൽ അധികം ഉയർന്നു, കൂടാതെ ഉയർച്ചയുടെ തോത് ഭയാനകമാം വിധം കൂടിക്കൊണ്ടിരിക്കുകയുമാണ്. ഇത് നമ്മുടെ തീരപ്രദേശങ്ങൾക്കും നമ്മുടെ പൗരന്മാരുടെ ഉപജീവനത്തിനും ഭീഷണിയാണ്. ചെറിയ ദ്വീപ് സംസ്ഥാനങ്ങളുടെ സഖ്യം മുൻ COP-കളുടെയും പാരീസ് ഉടമ്പടിയുടെയും ഫലങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആഗോള താപനില വർദ്ധന 1.5oC-ൽ താഴെ പിടിച്ചു നിർത്താൻ ഉള്ള ശ്രമങ്ങൾ ലോകരാജ്യങ്ങൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് നമ്മുടെ  പ്രധാന മുൻഗണനയാണ്. സമുദ്രനിരപ്പ് വർധിക്കുന്നത് പരമാവധി കുറയ്ക്കുന്നതിന് നമ്മുടെ കഴിവിന്റെ പരിധിയിലുള്ളതെല്ലാം ചെയ്യേണ്ടതുണ്ട്.

നമ്മുടെ പൗരന്മാരുടെ സുരക്ഷയാണ് പ്രധാന പ്രശ്നം. കിരിബാറ്റി പോലുള്ള ദ്വീപുകൾ തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും പോലും വ്യാപകമായ മണ്ണൊലിപ്പ് അനുഭവിക്കുന്നു. കാലാവസ്ഥാ ദുരന്തങ്ങൾ കാരണം ആളുകളെ വൻതോതിൽ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയിലാണ് പല ദ്വീപ് രാഷ്ട്രങ്ങളും. പല ദ്വീപുകളും ഇടുങ്ങിയതായതിനാൽ കുടിയിറക്കപ്പെട്ടവർക്ക് പോകാൻ ഇടമില്ലാത്ത അവസ്ഥയാണ്. തീരപ്രദേശങ്ങൾ വാസയോഗ്യമല്ലാതായാൽ ദ്വീപ് നിവാസികൾക്ക് പോകാൻ സുരക്ഷിതമായ ഇടം ഉറപ്പാക്കേണ്ടതുണ്ട്. മനുഷ്യാന്തസിന് കോട്ടം തട്ടാതെ ദ്വീപ് നിവാസികൾക്ക് പുതിയ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ സാധിക്കണം.  ഇതിന് വലിയ രീതിയിൽ ഉള്ള സാമ്പത്തിക സഹായം ആവശ്യമാണ്.  ആഗോള സാമ്പത്തിക സഹായം അതിനാൽ തന്നെ നമ്മുടെ പ്രഥമ പരിഗണനയിൽ പെടുന്നതാണ്.

നമ്മുടെ ദ്വീപുകൾ കാലാവസ്ഥാ വ്യതിയാനത്തിന് മാത്രമല്ല, സാമ്പത്തിക ആഘാതങ്ങൾക്കും ഇരയാകുന്നു. പ്രത്യേകിച്ചും ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതിനാൽ ഭക്ഷ്യ-ഇന്ധന വിലകളിലെ വർദ്ധനവ് നമ്മുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. നമ്മുടെ പല ദ്വീപ് രാഷ്ട്രങ്ങളെയും ഏറ്റവും അവികസിത രാജ്യങ്ങളായി (Least Developed Countries) തരംതിരിക്കാം. കൂടാതെ തീരപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങളുമായി പൊരുത്തപ്പെടുന്നതിനും (climate change adaptation)  സാമ്പത്തിക സഹായം ആവശ്യമാണ്.

ചരിത്രപരമായി ആഗോളതാപനത്തിന്റെ ഉത്തരവാദിത്വം ഏറ്റവും കുറഞ്ഞ സമൂഹങ്ങളിലൊന്നും നമ്മളാണെന്ന് ഓർക്കേണ്ടതുണ്ട്.  നമ്മുടെ കാർബൺ എമിഷൻ മറ്റ് ലോകരാജ്യങ്ങളെ വച്ച് നോക്കുമ്പോൾ വളരെ കുറവാണ്. എന്നാൽ ആഗോളതാപനത്തിന്റെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സമൂഹവും നമ്മളാണ്. അതിനാൽ തന്നെ നമ്മുടെ സുരക്ഷ ലോകത്തിൻറെ മൊത്തം ഉത്തരവാദിത്വമാണ്.  ഈ ഉത്തരവാദിത്വത്തിൽ നിന്ന് പിന്തിരിയാൻ ആഗോള ശക്തികളെ നമ്മൾ അനുവദിക്കാൻ പാടുള്ളതല്ല, നമ്മുടെ ശബ്ദം ലോകവേദികളിൽ ഉച്ചത്തിൽ മുഴങ്ങേണ്ട സമയമാണിത്.

COP പ്രതിനിധി എന്ന നിലയിൽ, നമ്മുടെ ദ്വീപ് രാഷ്ട്രങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കേണ്ടതും നമ്മുടെ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളിൽ തന്ത്രപരമായ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതും നമുക്ക് അവകാശപ്പെട്ട സാമ്പത്തിക സഹായം നേടിയെടുക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്.

എല്ലാ ആശംസകളും, 

ടീം ലൂക്ക 

യൂറോപ്യൻ യൂണിയൻ

ജനാധിപത്യത്തിന്റെ പിറവിയിലൂടെയും, വ്യവസായവത്കരണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ-സാങ്കേതിക-സാമ്പത്തിക മുന്നേറ്റത്തിലൂടെയും ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ ഉന്നമനത്തിന് സാക്ഷ്യം വഹിച്ച പ്രദേശമാണ് യൂറോപ്പ്. ഫോസിൽ ഇന്ധനങ്ങളുടെ അടിസ്ഥാനത്തിൽ പടുത്തുയർത്തിയ ഈ വളർച്ചയുടെ  അനന്തര ഫലമാണ് കാലാവസ്ഥാമാറ്റം. അതിന്റെ ഭവിഷ്യത്തുകളെ എങ്ങനെ നേരിടാം എന്നുള്ള കൂട്ടായ പ്രയത്നത്തിന്റെ ഭാഗമായാണല്ലോ നമ്മൾ ഇവിടെ കൂടിയിരിക്കുന്നത്. നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ മൂലകാരണം തേടി പോകുകയാണെങ്കിൽ നമുക്ക് മനുഷ്യപ്രകൃതിയെ കുറിച് പറയേണ്ടിവരും. ജീവശാസ്ത്രപരമായി മനുഷ്യനെ കേവലമൊരു മൃഗത്തിൻ്റെ അടിസ്ഥാനത്തിൽ നോക്കി കാണുമ്പോൾ മാത്രമേ നമ്മൾ ചെയ്തുകൂട്ടുന്ന പ്രവർത്തനങ്ങളുടെ പൂർണരൂപം വ്യക്തമാവകയുള്ളു.

പ്രകൃതിയുമായി നിരന്തരം മല്ലടിച്ച പ്രാകൃതമനുഷ്യർ കൃഷിവൃത്തി തുടങ്ങിയതില്പിന്നെ മിച്ചം വന്ന മൂലധനത്തിൽ നിന്നാണ് പുത്തൻ ലോകം പടുത്തുയർത്തിയത്. ഇത്തരം വിഭവങ്ങൾ ചിലയിടങ്ങളിൽ മാത്രം കുമിഞ്ഞുകൂടുകയും തന്മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളും നാമെല്ലാവരും അറിയുന്ന കാര്യങ്ങളാണ്. ഭയവും വെറുപ്പും ജന്മസിദ്ധമായ മനുഷ്യന്, ഇത്തരം പ്രാഥമിക വികാരങ്ങളെ അടക്കിപിടിച്ചുവെക്കുന്നത് അസാധ്യമായ കാര്യമാണ്. ദിനപ്രതി വർധിച്ചുവരുന്ന സുഖലോഭങ്ങൾക്കിടയിൽ മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് ഒരു അന്തമില്ല എന്നതും ഒരു യാഥാർത്ഥ്യമായി കണ്ടുകൊണ്ടാണ് കാലാവസ്ഥാ പ്രതിസന്ധിയെ യൂറോപ്യൻ യൂണിയൻ നോക്കികാണുന്നത്. ഈയൊരു സാഹചര്യത്തിൽ പ്രകൃതി വിഭവങ്ങൾ എല്ലാ മനുഷ്യർക്കും ആവശ്യമുള്ള ഒന്നായി കാണുകയും, മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്നുമുള്ള തിരിച്ചറിവിൽ നിന്നുമാണ് യൂറോപ്യൻ യൂണിയൻ വളരെ വിശാലമായ സമീപനം കൈക്കൊള്ളാൻ തീരുമാനിച്ചിരിക്കുന്നത്.

യൂറോപ്പ് ഭൂഖണ്ഡം കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവും പ്രാകൃതമായ 2 യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. മൂന്നാമതൊരു ലോകയുദ്ധം എന്തുകൊണ്ട് ഉടലെടുത്തില്ല എന്ന വിഷയം കീറിമുറിച്ച് നോക്കുമ്പോഴേ അതിനുള്ളിലെ ഗൗരവമേറിയ കാരണത്തെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. മനുഷ്യരാശി വളരെ അധികം വളർന്നതുകൊണ്ടോ മനുഷ്യൻ സമൂഹത്തെ നോക്കിക്കാണുന്ന രീതി മാറിയതുകൊണ്ടോ അല്ല വീണ്ടുമൊരു യുദ്ധം ഉടലെടുക്കാത്തത്. മറിച്ച്, നമുക്ക് ലഭ്യമായ ഏറ്റവും നൂതനമായ ആണവായുധങ്ങളുടെ അതിതീവ്രമായ പ്രഹരശേഷി വ്യക്തമായി അറിയാവുന്നത് കൊണ്ടും ആ ശക്തിയെ ഭയക്കുകയും, പല രാജ്യങ്ങൾക്കും ആണവായുധം കയ്യിലുണ്ട് എന്ന തിരിച്ചറിവിലാണ് ലോകജനത ഇക്കാലയളവിൽ സമാധാനപരമായി നിലനിന്നു പോരുന്നത്. ഈ ഒരു തിരിച്ചറിവി ന്റെ പുറത്താണ് യൂറോപ്യൻയൂണിയൻ cop28 ഉച്ചകോടി എത്തിയിട്ടുള്ളത്.

ആണവായുധത്തിൻ്റെ പ്രഹരശേഷി കാലാവസ്ഥ മാറ്റം കാരണമുണ്ടാകുന്ന വിപത്തുകളുടെ മുന്നിൽ എത്രമാത്രം നിഷ്പ്രഭമാണെന്നുള്ളത് പ്രവചിക്കുക പോലും അസാധ്യമാണ്. ആ തലത്തിൽ ഈ വിഷയത്തെ നോക്കി കണ്ടുകൊണ്ടുള്ള ഒരു സമീപനമാണ് യൂറോപ്യൻ യൂണിയൻ ഉദ്ദേശിക്കുന്നത്.

ഒരു രാജ്യത്തിൻ്റെ വിഭവശേഷിയിൽനിന്നും സമാഹരിക്കുന്ന സമ്പത്തിനെ (ജിഡിപി) എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് ഈ സന്ദർഭത്തിൽ വളരെ അനിവാര്യമായൊരു കാര്യമാണ്. രാജ്യരക്ഷക്കുവേണ്ടി ലോകത്തിലെ പ്രധാനപ്പെട്ട 10 രാജ്യങ്ങൾ മാറ്റിവെക്കുന്നത് ഏകദേശം 1680 ലക്ഷം കോടി ഡോളറാണ്. ഈ സംഖ്യയെ COP28 മുന്നോട്ടുവെക്കുന്ന ലോസ് ആൻഡ് ഡാമേജ് ഫണ്ടിനായി നീക്കിവെക്കേണ്ട വെറും 10000 കോടി ഡോളറുമായി താരതമ്യം ചെയ്‌താൽ മാത്രമേ നമ്മുടെ മുന്നിലുള്ള പ്രേശ്നത്തിന്റെ ശാശ്വത പരിഹാരമാർഗത്തിലേക്ക്നമ്മൾക്കെത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ഇതിൽ ജിഡിപിയിൽ മുന്നിൽനിൽക്കുന്ന രണ്ട് രാജ്യങ്ങൾ (അമേരിക്ക, ചൈന) പ്രധിരോധമേഖലയിൽ 1 ലക്ഷം കോടി ഡോളറിന് മുകളിലാണ് ചിലവിടുന്നത്. 27 ലക്ഷം കോടി ഡോളർ ജിഡിപിയുള്ള യൂറോപ്യൻ യൂണിയൻ 20000 കോടി ഡോളർ (1.3%) മാത്രമാണ് പ്രതിരോധ മേഖലയിൽ ചെലവിടുന്നത്. ലോകത്ത്‌ ഭയത്തിന്റെ പേരിൽ ചിലവിടുന്നതിന്റെ ഒരു ശതമാനത്തിൽ താഴെയുള്ള പണം കൊണ്ട് ലോസ് ആൻഡ് ഡാമേജ് ഫണ്ട് നികത്താൻ സാധിക്കുന്നു എന്നുള്ളത് വിചിത്രമായൊരു കാര്യമായാണ് ഞങ്ങൾക്ക് തോന്നുന്നത്.

യൂറോപ്പ്യൻ യൂണിയൻ്റെ സംഭാവന ലോസ് ആൻഡ് ഡാമേജ് ഫണ്ടിന്റെ 27% വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യൂറോപ്യൻ യൂണിയൻ പൂർണമായും ഇതിനുവേണ്ടി സഹകരിക്കും എന്നുള്ളത് ഇവിടെ പറഞ്ഞുകൊള്ളട്ടെ. നമ്മുടെ ഏറ്റവും വലിയ ശത്രു ആഗോള താപനം തന്നെ ആണ് എന്നുള്ള തിരിച്ചറിവിൽ നിന്നാണ് ഈ ഒരു തീരുമാനത്തിലേക്ക് ഞങ്ങൾ എന്തിച്ചേരുന്നത്. വൈകിയ വേളയിലെ ഈ ഉറച്ച നിലപാട് 21ആം നൂറ്റാണ്ടിന്റെ ദിശനിർണയിക്കുമെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു.

സുസ്ഥിര ഊർജ്ജ സ്രോതസ്സുകളുടെ അടിയന്തിര ആഗോള ആവശ്യം പരിഹരിക്കുന്നതിന് വേണ്ടി ഒരു സമഗ്ര തന്ത്രം അത്യന്താപേക്ഷിതമാണ്. മൊത്തം ഉർജഉപയോഗത്തിന്റെ 82% ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണെങ്കിലും, ഇതര വിഭവങ്ങളുടെ അപര്യാപ്തത അംഗീകരിച്ചുകൊണ്ട്, 2035-ഓടെ കൽക്കരി പൂർണ്ണമായും നിർത്തലാക്കുന്നതിന് എല്ലാ രാജ്യങ്ങളും കൂട്ടായി പ്രതിജ്ഞാബദ്ധരാകേണ്ടത് അത്യാവശ്യമാണ്. ഇത് പ്രായോഗിക തലത്തിൽ ബുദ്ധിമുട്ടുള്ള കാര്യമാണെന്നതിൽ തർക്കമില്ല. ഈ വെല്ലുവിളികൾക്കിടയിലും, 1990 ലെ നിലവാരത്തിൽ നിന്ന് 31% കുറവാണ് യൂറോപ്പ്യൻ യൂണിയൻ ഉപയോഗിച്ചത്. കൂടാതെ 2022-2023 കാലയളവിൽ മാത്രം കാർബൺ ഉദ്വമനത്തിൽ 3% കുറവ് കൈവരിച്ചിട്ടുണ്ട്. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളുടെ കാര്യം എടുത്താലും യൂറോപ്യൻ യൂണിയൻ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. അവയുടെ സംഭാവന 2020-ൽ 20% ത്തിൽനിന്നും 2022 ആയപ്പോഴേക്കും 22.5% ആയി ഉയർന്നു. കൂടാതെ, 2035-ഓടെ എല്ലാ പുതിയ കാറുകളും എമിഷൻ-ഫ്രീ ആയിരിക്കുമെന്നത് സുസ്ഥിരമായ ഭാവിയിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ പ്രതിബദ്ധതയെ അടിവരയിടുന്നു. ഇതിനുപുറമെ, ഹരിതഗൃഹ വാതക ഉദ്‌വമനം ലഘൂകരിക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ എമിഷൻ ട്രേഡിംഗ് സ്കീം കൊണ്ടുവരുകയും, 2030 ആവുമ്പോഴേക്കും 45% കുറവ് ലക്ഷ്യമിടുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും കൂടുതൽ സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തിന് യോജിച്ചതുമായ ഒരു ആഗോള സമീപനത്തിൽ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

മനുഷ്യരാശിയുടെ ഉന്നമത്തിനുവേണ്ടിയും, കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാനുംവേണ്ടി യൂറോപ്യൻ യൂണിയൻ പണ്ട് മുതൽ തന്നെ വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ അതീവ മുൻഗണനയാണ്കൊടുത്തിട്ടുണ്ട് . ഉദാഹരണത്തിന്, 2007ൽ ഞങ്ങൾ കൊണ്ടുവന്ന Switchasia പദ്ധതിയുടെ ഭാഗമായി ഇന്ത്യയും ചൈനും പോലുള്ള സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തെ ലഘൂകരിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതാണ്. വികസ്വരരാജ്യങ്ങളിൽ നടപ്പിലാക്കിയ ഇത്തരം പ്രവർത്തനങ്ങലുടെ ഭാഗമായി സ്വയം പര്യാപ്തത കൈവരിക്കുക എന്ന നാഴികക്കല്ല് നേടിയെടുത്ത രാജ്യമാണ് ചൈന. 2008ൽ നിർമാണം പൂർത്തിയായ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ 3 ഗോർജസ് പദ്ധതിയുടെ ഭാഗമായി യൂറോപ്പിൽ നിന്നും അമേരിക്കയിൽനിന്നുമുള്ള വൻകിട കമ്പനികളുടെ സാങ്കേതിക വിദ്യകൾ ചൈനക്ക് കൈമാറിയിരുന്നു. അത്തരം പദ്ധതികളുടെ ഭാഗമായി ചൈനയിൽ സുസ്ഥിര ഊർജോൽപാദാനം വളരെ അധികം മുന്നോട്ടുപോയിട്ടുണ്ട്. ലോകത്തെ കാർബൺ ഫുട്പ്രിന്റിന്റെ 70% ഊർജമേഖലയിൽ ആയതിനാൽ പുനരുപയോഗ ഊർജോല്പാദനം ചൈനയുടെ വികസനത്തിന് അവിഭാജ്യമായ ഘടകം തന്നെയാണ്. സാങ്കേതികതയുടെയും ബൗദ്ധിക സ്വത്തവകാശത്തിൻ്റെയും സ്വാഭാവികമായ കൈമാറ്റം ചൈനയെപോലുള്ള വികസ്വര രാജ്യങ്ങളിലെ ജനതയുടെ ജീവിത നിലവാരം ഉയർത്താനും കൂടുതൽ വേഗത്തിൽ കാർബൺ ന്യൂട്രൽ ആക്കാൻ ഉതകുന്നതുമാകുന്നു. ആയതിനാൽ മറ്റുള്ള വികസിത രാജ്യങ്ങളിൽ നിന്നും സമാനമായ സമീപനം ഞങ്ങൾ പ്രത്യാശിക്കുന്നു. COP28 ഉച്ചകോടിയിൽ ഉന്നയിച്ച ബാക്കിയുള്ള കാർബൺ ബജറ്റിന്റെ കൃത്യമായ മേൽനോട്ടവും, ബഡ്ജറ്റിൽ കവിയുന്ന രാജ്യങ്ങൾക്കുള്ള പിഴയായ 100 ഡോളർ എന്നതിൽ തോതും യൂറോപ്യൻ യൂണിയൻ പൂർണപിന്തുണ നൽകുന്നു.

ചുരുക്കി പറയുകയാണെങ്കിൽ വളരെ പ്രത്യാശയോടെയാണ് യൂറോപ്യൻ യൂണിയൻ COP28ലേക്ക് വന്നിരിക്കുന്നത്. ചരിത്രപരമായി യൂറോപ്പ് കാർബൺ പുറം തള്ളുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. എന്നിരുന്നാലും, ഞങ്ങളുടെയും മറ്റുള്ള മനുഷ്യൻ്റെയും ജീവിത നിലവാരത്തെ ഉയർത്തിയതിലുള്ള ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള ഊർജത്തിന്റെ പങ്ക് വളരെ വലുതാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നത് തർക്കമില്ലാത്ത വിഷയം തന്നെയാണെങ്കിൽകൂടിയും, നമുക്ക് മുന്നിലുള്ള വളരെ ചുരുങ്ങിയ കാലയവിനുള്ളിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലാതാക്കുക എന്നത് മറ്റുള്ള ഊർജ സ്രോത്സുകളുടെ ലഭ്യതയെ ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പുനർനിർമ്മിക്കാവുന്ന ഊർജ്ജവുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക വിദ്യയുടെയും തടസരഹിത കൈമാറ്റത്തിന് ഞങ്ങൾ സന്നതരാണ്. പലവിധം പ്രതിസന്ധി ഘട്ടങ്ങളിലും യൂറോപ്പ് പണ്ടുമുതലേ ലോകത്തെ മുന്നിൽ നിന്ന് നയിച്ചവരാണ്. നമ്മുടെ മുന്നിലുള്ള കാലാവസ്ഥാ പ്രതിസന്ധിയും അതുപോലെ മുന്നിൽ നിന്നും നയിച്ചുകൊണ്ട് തന്നെ മനുഷ്യരാശി ഒന്നാകെ നേരിടും എന്ന് ഇതിനാൽ ഞങ്ങൾ ഉറപ്പ് തരുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലാതാക്കുകയും പുനരുപയോഗ ഊർജസ്രോതസ്സുകൾ കണ്ടെത്തുകയും അതിനോടൊപ്പം ബൗദ്ധിക സ്വത്തവകാശത്തിലുള്ള ഇളവുകൾ വരുത്തുന്നതിലൂടെയും യൂറോപ്യൻ യൂണിയൻ ആഗോള കാലാവസ്ഥ പ്രതിസന്ധിക്കെതിരായിട്ടുള്ള പരിശ്രമങ്ങൾക്ക് മുൻനിരയിൽ നിന്നും നേതൃത്വം നൽകുന്നതായിരിക്കും.

“മത്സരമല്ല, സഹകരണമാണ് വിജയത്തിൻ്റെ താക്കോൽ”

യൂറോപ്പ്യൻ യൂണിയൻ.

കത്ത്

യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്,

കാലാവസ്ഥ മാറ്റത്തിനെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ യൂറോപ്യൻ യൂണിയൻ എന്ന നമ്മുടെ കൂട്ടായ്മ എക്കാലത്തും നേതൃപരമായ സ്ഥാനം വഹിച്ചിട്ടുണ്ട്. EU അതിന്റെ എമിഷൻ കുറയ്ക്കുന്നതിൽ ഇതിനകം തന്നെ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്, മാത്രമല്ല നമ്മൾ renewable energy and other clean technologies മേഖലകളിൽ വളരെയധികം നിക്ഷേപം നടത്തുകയും ചെയ്യുന്നു. ആഗോളതാപനത്തിനെതിരെ ന്യായപൂർണവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ നടത്താനുള്ള അന്താരാഷ്ട്ര സഹകരണത്തിന് നേതൃത്വം നൽകുന്നതിന് നമ്മൾ എല്ലാ കാലത്തും പ്രതിജ്ഞാബദ്ധരായിരുന്നു. നമ്മുടെ ഈ നിലപാടുകൾ ഈ COPൽ നിങ്ങളും അചഞ്ചലമായി  ഉയർത്തിപ്പിടിക്കും എന്ന് പ്രത്യാശിക്കുന്നു.

കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ സഹകരണത്തോടെയും ഏകോപനത്തോടെയും നടത്തപ്പെടേണ്ടതാണ്. പ്രത്യേകിച്ചും ദരിദ്ര രാജ്യങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ആവശ്യമുള്ള പശ്ചാത്തലത്തിൽ. കാലാവസ്ഥാ വ്യതിയാനം കാരണം നഷ്ടവും നാശവും നേരിടുന്ന വികസ്വര/ അവികസിത രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഈ രാജ്യങ്ങളാണ്. എന്നാൽ, ഈ രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് മുക്തി നേടുന്നതിനും പുനർനിർമ്മാണം നടത്തുന്നതിനും ആവശ്യമായ ധനസഹായം ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 2030ഓടെ വർഷംതോറും 100 ബില്യൺ ഡോളർ കാലാവസ്ഥാ ധനസഹായം നൽകുമെന്ന് വികസിത രാജ്യങ്ങൾ COP26ൽ പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ, ഈ പ്രതിജ്ഞ പാലിക്കപ്പെട്ടിട്ടില്ല. നമ്മുടെ അംഗരാഷ്ട്രങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ട് ഈ ലക്‌ഷ്യം  നേടിയെടുക്കാനുള്ള നയപരിപാടികളും ആസൂത്രണവും നടക്കേണ്ടതുണ്ട്. 

പാരീസ് കരാര്‍ പ്രകാരം, 2050ഓടെ നെറ്റ് സീറോ എമിഷൻ എന്ന ലക്‌ഷ്യം  കൈവരിക്കുന്നതിനായി ഓരോ അഞ്ചു വർഷത്തിലും തങ്ങളുടെ Nationally Determined Contributions (NDCs) അപ്ഡേറ്റ് ചെയ്യാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥമാണ്. നമ്മൾ ഈക്കാര്യത്തിൽ മാതൃകയാകേണ്ടതും മറ്റുള്ള രാജ്യങ്ങളെ പാരീസ് ഉടമ്പടി പാലിക്കാൻ പ്രചോദിപ്പിക്കേണ്ടതുമാണ്. ഫോസിൽ ഇന്ധനകളോടുള്ള നമ്മുടെ ആശ്രയത്വം കുറയ്ക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം ദരിദ്ര രാജ്യങ്ങൾക്ക് നൽകാൻ നമ്മൾ ബാധ്യസ്ഥരാണ്. നമുക്ക് ഒത്തൊരുമിച്ചു മാത്രമേ ഈ മഹാവിപത്തിനെ നേരിടാൻ ആവുകയുള്ളൂ. 

ആശംസകളോടെ,

ടീം ലൂക്ക 

SHELL

വ്യവസായ വിപ്ലവാനന്തരമുള്ള  മനുഷ്യപുരോഗതിയിൽ എണ്ണക്കമ്പനികളുടെ വളരെ പങ്ക് വലുതാണ്. മനുഷ്യൻ ഇന്നെത്തി നിൽക്കുന്ന പുരോഗതിയോടൊപ്പം നിൽക്കുന്നതിനൊപ്പം  നാം അഭിമുഖീകരിക്കുന്ന  പ്രതിസന്ധികളെ തരണം ചെയ്യുന്നതിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കാലാവസ്ഥാമാറ്റം പോലെയുള്ള പ്രതിസന്ധികളെ നേരിടുന്നതിൽ ലോക രാജ്യങ്ങൾക്കുള്ള ഉത്തരവാദിത്തത്തോടൊപ്പം ഞങ്ങളും ഞങ്ങളുടെ പങ്ക് വഹിക്കാൻ തയ്യാറാണ്.

കത്ത്

ഷെൽ COP പ്രതിനിധി സംഘത്തിന്,

ഷെൽ സ്ഥാപിതമായതിനുശേഷം ലോകം വളരെയധികം മാറി, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ഇനി അവഗണിക്കാനാവില്ല. ഷെൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ക്ലീൻ എനർജി വികസിപ്പിക്കുന്നതിന്റെ നേതൃത്വം ഏറ്റെടുക്കാനും തയ്യാറാണ്. 2021 ഫെബ്രുവരിയിൽ, നെറ്റ് സീറോ എമിഷൻ ഊർജ്ജ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ദാതാവെന്ന രീതിയിൽ ഷെല്ലിന്റെ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള നമ്മുടെ തന്ത്രം ‘പവറിംഗ് പ്രോഗ്രസ്’ നാം പ്രസിദ്ധീകരിച്ചുവല്ലോ. ഈ പരിവർത്തനത്തിലൂടെ ഓഹരി ഉടമകൾക്കും ഉപഭോക്താക്കൾക്കും സമൂഹത്തിനും പ്രയോജനകരമായ അവസരങ്ങൾ സൃഷ്ടിക്കാനും കഴിയും. ഊർജ പരിവർത്തനത്തിലെ ഇത്തരം സുപ്രധാന അവസരങ്ങൾ മുതലെടുക്കാൻ നമ്മൾ സജ്ജരാണ്. 

സമൂഹവും നമ്മുടെ ഷെയർഹോൾഡർമാരും നമ്മളെ നിരീക്ഷിക്കുന്നതിനാൽ, ഊർജ്ജ സംക്രമണത്തിലെ നേതാവെന്ന നിലയിൽ ഷെല്ലിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ നാം പ്രവർത്തിക്കേണ്ടതുണ്ട്. ക്ലീൻ എനർജി വിപണിയിൽ നമ്മുടെ വളർച്ച ത്വരിതപ്പെടുത്താനും ഈ മേഖലയിൽ ഞങ്ങൾ വിദഗ്ധരാണെന്ന് ലോകത്തെ കാണിക്കാനുമുള്ള സമയമാണിത്. അതേസമയം, നമ്മുടെ ബിസിനസിന്റെ വളർച്ചയും ഓഹരി ഉടമകളുടെ താൽപ്പര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിന്, ക്ളീൻ എനെർജിയിലേക്കുള്ള നമ്മുടെ പരിവർത്തനത്തിൽ നിക്ഷേപം നടത്തുന്നതിനായി സാമ്പത്തിക സുരക്ഷയും സ്ഥിരമായ പണമൊഴുക്കും അതിപ്രധാനമാണ്. അതിനാൽ, ലക്ഷ്യങ്ങൾ നമ്മുടെ വേഗതയിൽ നേടാനുള്ള സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് നാം ഒരു ക്ളീൻ എനെർജി അജണ്ടയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

ഭാവിയിൽ ഫോസിൽ ഇന്ധനങ്ങൾ നിർത്തലാക്കേണ്ടത് പ്രധാനമാണെന്ന് ഷെൽ തിരിച്ചറിയുന്നു, എന്നാൽ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനും ഊർജത്തിന്റെ ആഗോള ആവശ്യം നിറവേറ്റുന്നതിനും, ഫോസിൽ ഇന്ധനങ്ങൾക്ക് ഇപ്പോഴും ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. ഫോസിൽ ഇന്ധനങ്ങൾ ഒറ്റയടിക്ക് പൂർണ്ണമായും ഒഴിവാക്കുക എന്നത് ഇത്തരുണത്തിൽ അയഥാർത്ഥവും അപ്രായോഗികവുമായ ലക്ഷ്യമാണ്. 

നമ്മുടെ സൽകീർത്തിക്ക് കേടുപാടുകൾ വരുത്താതിരിക്കാനും നമ്മുടെ ലക്ഷ്യങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും, നാം ചർച്ചകളിൽ തന്ത്രപരമായി ഇടപെടുകയും നമ്മുടെ വിലപേശലുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ സാമ്പത്തിക നിക്ഷേപം നടത്താനും ഏറ്റവും മലിനീകരിക്കുന്ന ഊർജ സ്രോതസ്സായ കൽക്കരി ഘട്ടം ഘട്ടമായി നിർത്തലാക്കാനും ധൈര്യപ്പെടുന്നതിലൂടെ നമുക്ക് ഷെല്ലിന്റെ പ്രതിബദ്ധത ലോകത്തിന് മുന്നിൽ കാണിക്കാനാകും. അതേസമയം, സാമ്പത്തിക വളർച്ചയെയും ആഗോള ഊർജ വിതരണത്തെയും തടസ്സപ്പെടുത്താത്ത നെറ്റ് സീറോ എമിഷനിലേക്ക് ന്യായമായതും എന്നാൽ യാഥാർത്ഥ്യബോധമുള്ളതുമായ ഒരു പാത പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമുക്ക് നമ്മുടെ ബിസിനസ്സ് താൽപ്പര്യങ്ങൾ സുരക്ഷിതമാക്കാനാകും.

ഫോസിൽ ഇന്ധനങ്ങളുടെ മേലുള്ള ആശ്രയത്വം ഒറ്റയടിക്ക് ഒഴിവാക്കുന്നത് പല രാജ്യങ്ങളുടെയും വികസനത്തെയും ദാരിദ്രനിർമാർജന പദ്ധതികളെയും ദോഷകരമായി ബാധിക്കുന്നതാണ്. കാലാവസ്ഥ മാറ്റത്തോട് പൊരുതാനും അഡാപ്റ്റേഷൻ പദ്ധതികൾ നടപ്പിലാക്കാനും ദരിദ്ര രാജ്യങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകാൻ ഷെൽ സർവ്വാത്മനാ തയ്യാറാണ്. രാജ്യങ്ങളുമായുള്ള ചർച്ചകളിൽ നമ്മൾ ഈ കാര്യത്തിന് ഊന്നല്‍ കൊടുക്കേണ്ടതാണ്. ഫോസിൽ ഇന്ധനങ്ങൾ ഒരു വിവാദവിഷയമായതിനാലും ക്ളീൻ എനെർജിയിലേക്കുള്ള മാറ്റം വൈകുന്നത് ഷെല്ലിന്റെ പ്രശസ്തിയെ നശിപ്പിക്കാൻ സാധ്യതയുള്ളതിനാലും, നമ്മൾ പ്രധാനമായും തിരശ്ശീലയ്ക്ക് പിന്നിൽ നമ്മുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്.

ഷെല്ലിന്റെ ഭാവി നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ആശംസകളോടെ,

ടീം ലൂക്ക

 

Multilateral Developmental Banks

Multilateral Developmental Bank കളെയാണ് ഞങ്ങളുടെ ഗ്രൂപ്പ്‌ പ്രതിനിധാനം ചെയ്യുന്നത്. കാലാവസ്ഥ മാറ്റം ജനജീവിതത്തിൽ സൃഷ്ടിക്കുന്ന ആഘാതത്തിന്റെ കാഠിന്യം ഒരു പരിധി വരെ കുറയ്ക്കാൻ ഞങ്ങളിലൂടെ സാധിക്കുമെന്നും എല്ലാ രാജ്യങ്ങളുടെയും എണ്ണ കമ്പനികൾ പോലുള്ള ഏജൻസികളുടെയും സഹകരണം ഞങ്ങളോടൊപ്പം ഉണ്ടെന്നും ഉള്ള വിശ്വാസത്തിൽ COP 28-നെ ഏറെ പ്രതീക്ഷയോടെയാണ് ഞങ്ങൾ നോക്കിക്കാണുന്നത്.

നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി, നല്ല നാളെക്കു വേണ്ടി എല്ലാ രാജ്യങ്ങളും മുന്നോട്ടു വന്നതിൽ അഭിനന്ദിക്കുന്നു, ആശംസകൾ അറിയിക്കുന്നു. ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് ആഫ്രിക്കൻ ഡെവലപ്പ്മെന്റ് ബാങ്ക്, യൂറോപ്യൻ ബാങ്ക്, ഇന്റർ അമേരിക്കൻ ബാങ്ക് എന്നിങ്ങനെ 5 ബാങ്കുകളാണ് പ്രധാനമായും മൾട്ടി ലേറ്ററൽ ഡെവലപ്പ്മെന്റ് ബാങ്കിൽ ഉൾപ്പെടുന്നത്.

ഒരു പരിധി വരെ നിഷ്പക്ഷ നിലപാട് സ്വീകരിക്കുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന് carbon emission നിർബന്ധമായും കുറച്ചു കൊണ്ടുവരണം, വികസ്വര, അവികസിത രാജ്യങ്ങളെ കൂടുതൽ സഹായിക്കണം, ഫോസിൽ ഇന്ധനത്തിൽ നിന്നും ഗ്രീൻ എനർജിയിലേക്ക് ഉള്ള മാറ്റത്തിൽ അവരെ സഹായിക്കണം എന്നും ഉള്ള നിലപാടാണ് ഞങ്ങളുടേത്. രാജ്യങ്ങളിലേക്ക് മാത്രം ഒതുങ്ങിപ്പോകാതെ സ്വകാര്യ മേഖലകൾ കൂടി ഫണ്ട്‌ നൽകണം എന്നും, പിന്നോക്ക മേഖലയിൽ ഉള്ളവർക്ക് കൂടുതൽ പരിഗണന നൽകണം എന്ന അഭിപ്രായവും ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നു.

Resolutions.

1. Loss and damage fund.

അനെക്സ്-1 രാജ്യങ്ങൾ 2025 muthal നാശനഷ്ടത്തിനു സംഭാവന നൽകണം. 1850-2020 കാലയളവിലെ അവരുടെ carbon emission നു ആനുപാതികമായാണ്  സംഭാവന നൽകേണ്ടത്.

2. വികസിത/ അവികസിത /വികസ്വര രാജ്യങ്ങളിലെ എല്ലാ ഫോസിൽ ഇന്ധനങ്ങളുടെയും ഘട്ടം ഘട്ടമായുള്ള ഒഴിവാക്കൽ ; വെല്ലുവിളികൾ.

വികസ്വര രാജ്യങ്ങളെ പരിഗണിച്ചു കൊണ്ട് തന്നെ, annex 1 രാജ്യങ്ങൾ 2035 ഓട് കൂടി ഫോസിൽ ഇന്ധനം നിർത്തലാക്കണം എന്ന അഭിപ്രായം ആണ് ഞങ്ങൾക്ക് ഉള്ളത്.

3. IPR

കണ്ടുപിടിത്തം മാനവരാശിയുടെ നന്മക്കും ഉപയോഗത്തിനും ഉള്ളതാണ് എന്നത് കൊണ്ട് തന്നെ എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കണം എന്നാ നിലപാട് ആണ് ഉള്ളത്.

4. നിലവിൽ ഉള്ള carbon budget ൽ തുടരാൻ കഴിയാത്തവർ ഒരു tonn നു 100 യൂ എസ് ഡോളർ എന്ന രീതിയിൽ ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് സംഭാവന കൊടുക്കേണ്ടതാണ് എന്നാ നിലപാടിനോട് ഞങ്ങൾ യോജിക്കുന്നു.

Multilateral Development Bank കളെ പ്രതിനിധീകരിച്ചു കൊണ്ട്,

Anaswara Asokan.

കത്ത്

Multilateral Development Banks (MDBs) പ്രതിനിധികൾക്ക്,

UNFCCC COP28ല്‍ ആഗോള കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ ബഹുമുഖ വികസന ബാങ്കുകൾ (MDBs) നിർണായക പങ്ക് വഹിക്കുന്നുണ്ട്. വികസന ധനസഹായത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ദാതാക്കളായതിനാൽ, ലോ കാർബൺ, നെറ്റ് സീറോ സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള മാറ്റത്തിൽ രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള അപൂർവ അവസരം MDB-കൾക്കുണ്ട്. ഈ COPൽ, കാലാവസ്ഥാ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ശക്തമായ നിലപാട് MDB-കൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

വികസിത രാജ്യങ്ങളിലേക്ക് കൂടുതൽ കാലാവസ്ഥാ ധനസഹായം സമാഹരിക്കാൻ MDB-കൾ പ്രതിജ്ഞാബദ്ധരാണ്. കാലാവസ്ഥ പദ്ധതികൾക്കുള്ള MDBകളുടെ ധനസഹായം  വർദ്ധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. 2021-ൽ, MDB-കൾ 132.6 ബില്യൺ ഡോളർ കാലാവസ്ഥാ ധനസഹായം നൽകി, ഇത് ഒരു റെക്കോർഡ് തുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ MDB-കൾ വികസ്വര രാജ്യങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നു. ഇതിൽ climate resilient infrasrtucture, early warning systems, വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങൾ എന്നിവയിലുള്ള  നിക്ഷേപം ഉൾപ്പെടുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനായി  കാർഷിക, ജലവിനിയോഗ രീതികൾ പരിഷ്കരിക്കാൻ വികസ്വര രാജ്യങ്ങളെ പ്രാപ്തരാക്കുന്ന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.ലോ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം ന്യായവും തുല്യവുമാണെന്ന് ഉറപ്പാക്കാൻ MDB-കൾ പ്രതിജ്ഞാബദ്ധരാണ്. ഇതിനർത്ഥം ഈ മാറ്റം കൊണ്ട് ബാധിക്കപ്പെടുന്ന തൊഴിലാളികളെയും സമൂഹങ്ങളെയും പിന്തുണയ്ക്കുക എന്നതാണ്. മാറ്റത്തിന്റെ ഗുണഫലങ്ങൾ എല്ലാവരും പങ്കിടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.

ക്ലൈമറ്റ് അഡാപ്റ്റേഷനിൽ ഇപ്പോൾ നിക്ഷേപിക്കുന്ന ഓരോ $1 ഉം ഭാവിയിൽ $4 മുതൽ $7 വരെ വിലമതിക്കുന്ന കാലാവസ്ഥാ നാശത്തെ തടയുന്നു. ഇത്തരം ഇൻഫ്രാസ്ട്രക്ച്ചർ പരിരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് അടുത്ത 15 വർഷത്തിനുള്ളിൽ ആഗോള സാമ്പത്തിക വളർച്ച 0.7% വർദ്ധിപ്പിക്കുകയും ലോകമെമ്പാടും ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ കൂടുതൽ ആശങ്കാജനകമാകുകയും, അവികസിത രാജ്യങ്ങളും (LDCs) വികസ്വര രാജ്യങ്ങളും ഗുരുതരമായ ദുരിതം അനുഭവിക്കുകയും ചെയ്യുന്നതിനാൽ, 100 ബില്യൺ ഡോളറിനപ്പുറം കാലാവസ്ഥാ ധനസഹായം വർദ്ധിപ്പിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് MDB-കളുടെ മുൻ‌ഗണന. 

കൂടാതെ, രാജ്യങ്ങളെ അവയുടെ എമിഷൻ കുറയ്ക്കാനും സമയബന്ധിതമായി നെറ്റ് സീറോ നേടാനും നാം പ്രേരിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വികസിത രാജ്യങ്ങൾ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഫോസിൽ ഇന്ധങ്ങളുടെ മേലുള്ള ആശ്രയത്വം കുറയ്ക്കാൻ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതും MDB-കളുടെ കടമയാണ്. ഇതൊരു വലിയ ഉത്തരവാദിത്തമാണ്, എന്നാൽ നമുക്ക് ഒത്തൊരുമിച്ചു മാത്രമേ ഈ വിപത്തിനെ നേരിടാൻ ആവുകയുള്ളൂ.

ആശംസകളോടെ,

ടീം ലൂക്ക 

ഇന്ത്യ, ചൈന, ഐലന്റ് നേഷൻസ്, യൂറോപ്പ്, ആഫ്രിക്ക എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഇവിടെ സംസാരിക്കുന്നത്. Loss and damage fund അനക്സ് – 1 രാജ്യങ്ങൾ നൽകണമെന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം.

1850 മുതലുള്ള കാർബൺ എമിഷൻ പരിഗണിച്ചുകൊണ്ട് ആയിരിക്കണം ഓരോ രാജ്യങ്ങളുടെയും സംഭാവന തീരുമാനിക്കേണ്ടത്. ഫോസിൽ ഫ്യൂവൽസ് തീർച്ചയായും ഒഴിവാക്കേണ്ടതാണ്. എന്നാൽ ഞങ്ങൾ വികസ്വര രാജ്യങ്ങൾ അടങ്ങുന്ന ഭൂരിഭാഗത്തിനും വികസനം ഉണ്ടാകേണ്ടതുണ്ട്. അതിനാൽ അനക്സ് – 1 രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങൾ Phase out ചെയ്യുകയും മറ്റു രാജ്യങ്ങൾക്ക് സീറോ എമിഷൻ എന്നതിലെത്താൻ 2035 വരെ സമയം നൽകണമെന്നുമാണ് ഞങ്ങളുടെ അഭിപ്രായം. Intellectual property rights എല്ലാവർക്കും ടെക്നോളജി ലഭ്യമാക്കുന്നതിൽ സഹായകരം ആകുന്നുണ്ട്. പ്രത്യേകിച്ചും ലോ കാർബൺ ടെക്നോളജി (LCT) യുടെ കാര്യത്തിൽ. അനക്സ് – 1 രാജ്യത്തിന് നോൺ അനക്സ് – 1 രാജ്യങ്ങളിലേക്ക് LCT trasfer ചെയ്യുന്ന കാര്യത്തിൽ IPRs ഒഴിവാക്കേണ്ടതുണ്ട്. Fair share Carbon ബജറ്റിലേക്ക് നൽകുന്നതിനോട് ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ‘Equity’ പരിഗണിച്ചു കൊണ്ടായിരിക്കണം fair share തീരുമാനിക്കേണ്ടത് എന്ന അഭിപ്രായം ഞങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അന്തരീക്ഷ മലിനീകരണത്തിൽ പടക്കങ്ങളുടെ സ്വാധീനം
Next post കാലംതെറ്റുന്ന കാലാവസ്ഥ – ക്ലാസുകൾ എടുക്കുന്നവർക്കുള്ള പരിശീലനം
Close