Read Time:25 Minute
പ്രകൃതി സൗന്ദര്യം, സമൃദ്ധമായ ഉഷ്ണമേഖലാ സസ്യങ്ങൾ, മിതമായ കാലാവസ്ഥ എന്നിവയാൽ അനുഗ്രഹീതമായ ദക്ഷിണേന്ത്യയിലെ ഒരു തീര സംസ്ഥാനമാണ് കേരളം. കേരളത്തിൽ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് അന്തരീക്ഷ മലിനീകരണം. വായു മലിനീകരണം ഇപ്പോൾ ഒരു വലിയ പാരിസ്ഥിതിക ഭീഷണിയായി ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇതൊരു നിശബ്ദ കൊലയാളിയാണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. കൂടാതെ കോവിഡിന്റെ വ്യാപനവും വായു ഗുണനിലവാരവും തമ്മിലുള്ള ബന്ധം വികസ്വര രാജ്യങ്ങളിൽ സ്ഥിതി കൂടുതൽ വഷളാക്കുന്നു എന്നു പഠനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഇന്ത്യൻ ഉത്സവങ്ങൾ രാജ്യത്തെ വിശാലമായ സംസകാരിക വൈവിധ്യത്തിന്റെ പ്രതിഫലനങ്ങളാണ്. എല്ലാ ഉത്സവങ്ങളുടേയും പൊതു സവിശേഷത വർണാഭമായ വെടിക്കെട്ടുകളാണ്. ഉത്സവ ആഘോഷങ്ങൾ, കലാ, കായിക, സംസ്കാരിക പരിപാടികൾ, തിരഞ്ഞെടുപ്പ് വിജയങ്ങൾ, പുതുവത്സര ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള കരിമരുന്ന് പ്രയോഗങ്ങൾ ഇന്ത്യൻ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബർ-നവംബർ മാസത്തിൽ പ്രധാനമായും ഉത്തരേന്ത്യയിലെ ആളുകൾ ആവേശത്തോടെ ആഘോഷിക്കുന്ന ദീപാവലിയുടെ ഭാഗമായുള്ള പടക്കങ്ങൾ കത്തുമ്പോഴുള്ള വ്യാപകമായ  വായുഗുണ നിലവാര വ്യതിയാനങ്ങളെ കുറിച്ച് വിശദമായ പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആകാശത്തിലെ നിറങ്ങളുടെ ഗംഭീരമായ പ്രദർശനം വലിയ ജനക്കൂട്ടത്തെയാണ് ആകർഷിക്കുന്നത്. പടക്കളുടെ വർണപ്രപഞ്ചം ചെറിയ സമയത്തേക്ക് മാത്രം സംഭവിക്കുന്നതാണെങ്കിലും ഇതുമൂലമുള്ള വായു മലിനീകരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്. പടക്കങ്ങൾ കത്തിക്കുമ്പോൾ പുറന്തള്ളപ്പെടുന്ന പുകയിൽ അടങ്ങിരിക്കുന്ന കണികാദ്രവ്യങ്ങൾ, വിഷവാതകങ്ങൾ, വിവിധതരം ലോഹങ്ങൾ എന്നിവയുടെ ഓക്സിഡേറ്റീവ് സാധ്യതകൾ വെടിക്കെട്ടിനെ ഒരു തീവ്രസംഭവമാക്കുകയും ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ അന്തരീക്ഷത്തെ വളരെയധികം മലീമസമാക്കുകയും ചെയ്യുന്നു.

കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന വിഷു, കേരളത്തിൽ പ്രാദേശിക പുതുവത്സരദിനമായാണ് ആഘോഷിക്കുന്നത്. ഒരു പുതുവത്സരദിനത്തിന്റെ തുടക്കമായതിനാൽ വിപുലമായ പടക്കങ്ങളോടെയാണ് വിഷു ഓരോ വീട്ടിലും ആഘോഷിക്കുന്നത്. വിഷുവിന്റെ തലേന്ന് വൈകുന്നേരം മുതൽ അർദ്ധരാത്രി വരെയും വിഷു ദിവസം അതിരാവിലെയുമാണ് സാധാരണയായി വീടുകളിൽ പടക്കം പൊട്ടിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടാക്കുന്ന തീവ്രമായ പടക്കങ്ങൾ അന്തരീക്ഷത്തിൽ പുകയും പൊടിപടലവും സൃഷ്ടിക്കുകയും അത്യധികം ശബ്ദമലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. രാത്രിയിൽ പടരുന്ന ഈ പുക, പലപ്പോഴും പുലർച്ചെ അന്തരീക്ഷത്തിൽ മൂടൽമഞ്ഞ് ഉണ്ടാക്കുകയും ദൃശ്യപരത കുറയ്ക്കുകയും ചെയ്യുന്നു. അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്ന ഏപ്രിൽ മാസത്തിൽ രാത്രികാലങ്ങളിൽ വീടുകളിലെ ജനലുകൾ തുറന്നിട്ട് കൊണ്ടാണ് പലരും ഉറങ്ങുന്നത്. രാത്രിയിലും അതിരാവിലേയും പടക്കങ്ങളിൽ നിന്നും പുറന്തള്ളുന്ന പൊടിയും മലിനീകരണ വാതകങ്ങളും തുറന്നിടുന്ന ജനലുകൾ വഴി വീടുകളിലെ ഉൾഭാഗങ്ങളിലെത്തുകയും, രാത്രിമുഴുവൻ ഈ പൊടിയും വിഷവാതകങ്ങളും ശ്വസിക്കുകയും ചെയ്യുന്നത് ശിശുക്കൾക്കും പ്രായമായവർക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. കേരളത്തിലെ പല ആശുപത്രികളിലെയും ആസ്ത്മ ക്ലിനിക്കുകളിലെ നോഡൽ സെന്ററുകളിൽ വിഷു ആഘോഷം കഴിഞ്ഞുള്ള ദിവങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതായി പഠനങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

2010 മുതൽ വിഷു വേളയിൽ കണ്ണൂരിലെ വായുവിന്റെ ഗുണനിലവാര വ്യതിയാനങ്ങളിൽ പടക്കങ്ങൾ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് ഗ്യാസ് അനലൈസറുകളുടെ സഹായത്തോട നടത്തിയ പഠനഫലങ്ങൾ സൂചിപ്പിക്കുന്നു. മറ്റുള്ള ദിവസങ്ങളെ അപേക്ഷിച്ച് പടക്കങ്ങൾ ഉപയോഗിക്കുന്ന ദിവസങ്ങളിൽ ഭൗമോപരിതല ഓസോൺ (O3) നൈട്രജൻ ഓക്സൈഡുകൾ (NO, NO2), കാർബൺ വാതകങ്ങൾ (CO, CO2), സർഫർ ഡയോക്സൈഡുകൾ (SO2), സൂക്ഷ്മ പൊടിപടലങ്ങൾ (PM10, PM2.5) എന്നിവയുടെ സാന്ദ്രതയിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. വിഷുവിന് മുമ്പും ശേഷവുമുള്ള ദിവസങ്ങള അപേക്ഷിച്ച് വിഷു ദിവസത്തിൽ അന്തരീക്ഷവായുവിലെ കണികാപദാർത്ഥങ്ങളുമായി ബന്ധപ്പെട്ട ലോഹങ്ങളുടെ സാന്ദ്രതയും വളരെയധികം ഉയർന്ന നിലയിലാണ് കാണപ്പെട്ടത്. ഉയർന്ന താപനിലയിലുള്ള രാസപ്രവർത്തനത്തിന്റെ ഫലമായി മനുഷ്യന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഈ വാതകങ്ങളും അലുമിനീയം, മാംഗനീസ്, മഗ്നീഷ്യം, സ്ട്രോൺഷ്യം, ബേരിയം, കോപ്പർ, പൊട്ടാസ്യം തുടങ്ങിയ നിരവധി ലോഹലവണങ്ങളും അന്തരീക്ഷത്തിൽ വളരെയധികം വർദ്ധിക്കുന്നതായാണ് കാണപ്പെടുന്നത്. പടക്കങ്ങളിൽ തിളങ്ങുന്ന വർണ്ണങ്ങൾ നൽകാൻ വിവിധതരം രാസസംയുക്തങ്ങളാണ് ഉപയോഗിക്കുന്നത്. ജ്വലനം നടക്കുമ്പോൾ ഉത്പാദിപ്പിക്കുന്ന വാതകമിശ്രിതത്തിന്റെ വ്യാപ്തം വർദ്ധിക്കുകയും ഒരു റോക്കറ്റ് പോലെ പടക്കത്തിനെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. ഇവയിൽ ഉപയോഗിക്കുന്ന കറുത്ത പൊടികൾ സ്ഫോടനാത്മകത സൃഷ്ടിക്കുന്നതിനും നൈട്രേറ്റ്, ക്ലോറേറ്റ്, പെർക്ലോറൈറ്റുകൾ ജ്വലനം നിലനിർത്താനും സഹായിക്കുന്നു. ജ്വലനം നടക്കുമ്പോൾ രാസസംയുക്തങ്ങൾ ഉയർന്ന താപനിലയിൽ എത്തുകയും ഇവ വ്യത്യസ്തങ്ങളായ വികിരണങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഉയർന്ന ഊർജനിലയിലുള്ള ഈ വികിരണങ്ങൾ ഓക്സിജൻ തന്മാത്രകളെ വിഘടിപ്പിക്കുകയും ഓക്സിഡന്റുകളായ ഭൗമോപരിതല ഓസോണുകളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 

Fig.1. പടക്കങ്ങളിൽ ഉപയോഗിക്കുന്ന സ്പാർക്ക്ലറുകളുടെയും പൊടികളുടെയും എമിഷൻ സ്പെക്ട്ര

ഭൗമോപരിതല ഓസോൺ (O3) ഒരു ദ്വിതീയ മലിനീകരണ വാതകമാണ്. ഇത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ NO2 ന്റെ ഫോട്ടോലിസിസ് വഴിയാണ് രൂപം കൊള്ളുന്നത്. ഇവയുടെ ഉത്പാദന നിരക്ക് ബാഷ്പീകരണ സ്വഭാവമുള്ള ഓർഗാനിക് സംയുക്തങ്ങളുടെ (VOC)  സാന്നിധ്യത്തിൽ നിയന്ത്രിക്കപ്പെടുന്നുണ്ട്. ഇത് പ്രാദേശിക-ആഗോളതലത്തിൽ വായുവിന്റെ ഗുണനിലവാരത്തെയും, കാലാവസ്ഥയെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയേയും ബാധിക്കുകയും ചെയ്യുന്നു.

പകൽ സമയങ്ങളിൽ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ മാത്രം നടക്കുന്ന (λ<420 nm) ഫോട്ടോ ഡിസോസിയേഷൻ രാത്രികാലങ്ങളിൽ പടക്കം പൊട്ടുമ്പോൾ നടക്കുന്നതായും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. സൗര വികിരണത്തിന്റെ അഭാവത്തിൽപ്പോലും വിഷുവിന്റെ തലേദിവസവും വിഷു ദിവസം അതിരാവിലേയും കാണപ്പെട്ട ഉയർന്ന നിലയിലുള്ള ഭൗമോപരിതല ഓസോണിന്റെ അളവ് രാത്രികാല ഓസോൺ രസതന്ത്രത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ബെൻസീൻ, ടൊലുവിൻ,  ഈഥയ്ൽ ബെൻസിൻ, സൈലിൽ (BTEX)  എന്നീ ബാഷ്പീകരണ സ്വഭാവമുള്ള ജൈവസംയുക്തങ്ങളുടെ അളവും ഈ സമയത്ത് ക്രമാതീതമായാണ് അന്തരീക്ഷത്തിൽ വർദ്ധിച്ചതായി രേഖപ്പെടുത്തുന്നത്. വിഷു ദിനത്തിന്റെ തലേന്ന് 18:00-23:00 മണി വരെയും, വിഷു ദിനത്തിന്റെ അതിരാവിലെ 04:00-07:00 മണി വരെയും  തീവ്രമായ കരിമരുന്നു പ്രയോഗങ്ങൾ നടക്കുന്നതിനാൽ  O3 സാന്ദ്രതയിൽ ഗണ്യമായ വർദ്ധനവാണ് കാണിക്കുന്നത്. വിഷു ദിനത്തിന്റെ തലേന്ന് വൈകുന്നേരങ്ങളിൽ O3 സാന്ദ്രത 51% വും വിഷു ദിവസത്തിന്റെ അതിരാവിലെ 61% വർദ്ധനവ് രേഖപ്പെടുത്തുന്നു. 

Figure 2:  ഉപരിതല O3 ന്റെ വ്യതിയാനം

വിഷുദിനത്തിന്റെ തലേന്ന് വൈകുന്നേരം മുതൽ CO സാന്ദ്രതയിൽ (62%) വർദ്ധനവ് കാണപ്പെടുന്നു. 19:00-20:00 മണിക്കൂറിൽ ഇത് പരമാവധി മൂല്യത്തിൽ (850-882ppbv) എത്തുന്നു. അതുപോലെ, വിഷുദിനത്തിലെ അതിരാവിലെ, CO യുടെ സാന്ദ്രത 72% വർദ്ധനവ് കാണിക്കുകയും ചെയ്യുന്നു. 

വിഷുദിനത്തിന്റെ തലേന്ന് വൈകുന്നേരങ്ങളിൽ SO2 സാന്ദ്രത ~96% വരെയും വിഷുദിനത്തിലെ അതിരാവിലെ 142% വരെയും വർദ്ധനവ് കാണിക്കുന്നു. വിഷു ദിനത്തിന്റെ തലേന്ന് വൈകുന്നേരങ്ങളിൽ BTEX സാന്ദ്രത ~6.3ppbv-ൽ നിന്ന് ~12.1ppbv-ലേക്ക് വിഷു ദിവസം പ്രഭാതത്തിൽ ~5.5ppbv-ൽ നിന്ന് ~11.3ppbv ലേക്കും വർദ്ധിക്കുന്നു, വിഷുദിനത്തിന്റെ തലേന്ന് വൈകുന്നേരങ്ങളിൽ PM10 സാന്ദ്രത ~110μg/m3 ൽ നിന്ന് ~191μg/m3 വരെയും വിഷുദിനത്തിലെ അതിരാവിലെ സ്പെല്ലിൽ ~108μg/m3 ൽ നിന്ന് ~195μg/m3 വരെയും വർദ്ധിക്കുന്നു. അതുപോലെ, PM2.5 ന്റെ സാന്ദ്രതയിലെ വർദ്ധനവ്,61% മുതൽ 87% വരെയാണ് രേഖപ്പെടുത്തിയത്..

 

Figure 3:  CO, BTEX, PM10, SO2, NH3, PM2.5, എന്നിവയുടെ ദൈനംദിന വ്യതിയാനം

പടക്കങ്ങൾ കത്തുന്ന സമയത്ത് അന്തരീക്ഷവായുവിൽ നിന്ന് ശേഖരിച്ച കണികാ പദാർത്ഥങ്ങളിൽ നിന്നും കണ്ടെത്തിയ വ്യത്യസ്തങളായ രാസസംയുക്തങ്ങളാണ് താഴെ ലിസ്റ്റ് ചെയ്യുന്നത്. 

പട്ടിക 1: കരിമരുന്ന് പ്രദർശനത്തിനിടെ കണ്ടെത്തിയ വായുവിലെ കണികാ പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ജൈവവസ്തുക്കൾ 



Aliphatic compounds and derivatives
Pentane, 2,3,3 –trimethyl-Dodacane, 2,6,111-trimethyl-
Heptane, 3,3,5- trimethyl-Tetradecene
NonadecaneTetrapentacontane
Octane, 2,6-dimethyl-1-Hexene, 3,3-dimethyl-
Octane, 2,3-dimethyl-2-Pentene, 2,3,4-trimethyl-
Octane, 3,3-dimethyl-2,4,4- Trimethyl-1-hexene
OctadeceneCyclotetradecane
Halogenated AliphaticButane, 1-bromo-2-methyl- Dodecane, 1-iodo-
Octane, 1-iodo- 

Organic Acids/ Ester
Phosphorous acid, tris(2-ethylhexyl) ester Methyl 2-hydroxydecanoate
Valeric anhydride 2-Propenoic acid, 2-methyl-, octyl ester 
1,2-Benzenedicarboxylic acid, diheptyl ester 

Alcohols/ Ketones
4-Tetradecanol3-Heptanol, 2,6-dimethyl- 
2-Buten-1-ol, 2-methyl- 3,3,6-Trimethyl-1,5-heptadien-4-ol 
1-Pentanol, 2-ethyl-4-methyl- 1-Penten-3-ol, 3-methyl- 
1-Hexanol, 3,5,5-trimethyl- 3-Heptanone, 4-methyl- 
3,3,5,5-Tetramethylcyclohexanol 

Others
Caprolactam Diallyl carbonate
Bis(2-ethylhexyl) hydrogen phosphite 

പട്ടിക .2 (a): Vapor phaseൽ കണ്ടെത്തിയ അലിഫാറ്റിക് സംയുക്തങ്ങളും ഡെറിവേറ്റീവുകളും ആരോമാറ്റിക് രാസവസ്തുക്കളും

Aliphatic compounds and derivatives
Dodecane, 4.6 dimethyl-Pentane, 1,1’- oxybis-2,3- Dimethyl-1-hexene
Pentane, 2,2,3,4- tetramethyl-Heptane,3-methyl-2-Pentene, 4,4-dimethyl-,(Z)
Hexane, 2,3,4-trymethyl-Undacane, 4-methyl-1-Pentene, 4-methyl-
Hexane, 3,3,4-trymethylDodecane, 4-methyl-3-Heptene, 2,6-dimethyl-
PentadecaneTridecane, 6-methyl-1-Hexene, 3,3-dimethyl-
Butane, 2,2-dimethylHeptane, 3,3-dimethyl-2-Octane, 2,6-dimethyl-
Hexane, 2,4,4-trymethyl-Pentane, 3-ethyl-2,2-dimethyl-3,3-Diethoxy-1-propyne
DodecanePentane, 3-ethyl-2,4-dimethyl-1,5-Hexadien-3-yne, 2-methyl-
Pentane, 2,2-dimethyl-Cyclopentane, 1,1,3,4-tetramethyl-,cisCyclohexane, 1,1-dimethyl-
NeopentaneHexadecaneCyclopropane, 1,1,2,2-tetramethyl-
Hexane, 3,3-dimethyl-Decane, 3,8-dimethyl-Pentanenitrile, 4-methl-
Diazene, bis(1,1-dimethylethyl)-Pentane,2,3,4-trimethyl-Carbon Tetrachloride
Undecane, 3-methyl-Heptane, 4-ethyl-Cycloheptane
Decane, 3-methyl-HeptacosaneButane, 2,3-dimethyl-2,3-dinitro-
Dodecane, 2,6,11-trymethyl-Octane,4-ethyl-Undecane, 4-methyl-
Heptane, 2,5,5-trymethyl-Nonanae, 3-methyl-1-Hexene, 3,5,5-trimethyl-
Nonane, 5-butyl-Heptane, 3,3,5-trimethyl-1-Azabicyclo[3.1.0]hexane
Hexane, 2,4-dimethyl-Decane, 5,6-dimethyl-Cyclopropane, 1,1,2-trimethyl-
TridecaneHeptane, 3,4,5-trimethyl-1,3,5-Cycloheptatriene
Undecane, 5-methyl-2-Hexene, 5,5-dimethyl-,(Z)-
Aromatic chemicals
Naphthalene Naphthalene, 1-methyl-Benzene, 1-azido-4-methoxy-
Toluene 

പട്ടിക 2 (b): Vapor phaseൽ കണ്ടെത്തിയ ഹാലൊജനേറ്റഡ് അലിഫാറ്റിക് സംയുക്തങ്ങളും ആൽഡിഹൈഡുകൾ / ആൽക്കഹോൾ / കെറ്റോണുകളും 

Halogenated Aliphatic
Dodecane, 1-iodo- Heptane, 1-iodo- Heptane, 3-(bromomethyl)- 
Propane, 1-chloro-2,2-dimethyl- Pentane, 3-(bromomethyl)- 2-Butene, 1-chloro-3-methyl- 
Octane, 1-iodo- Butane, 1-chloro-3,3-dimethyl- Propane, 2-bromo-2-methyl- 
Nonane, 1-iodo- Butane, 2,3-dichloro-2-methyl- Propane, 1,1,1,3,3,3-hexafluoro- 
Ethane, iodo- 
Aldehydes / Alcohols / Ketones
2,2-Dimethyl-3-hydroxypropionaldehyde (6Z)-Nonen-1-ol 3-Pentanone, 2-methyl- 
Paraldehyde 2-Pentanol 3-Hexanone, 2,2-dimethyl- 
Propanal, 2,2-dimethyl- 3-Buten-2-ol 3-Heptanone, 2,4-dimethyl- 
Butanal 1,3-Benzenediol, monobenzoate Acetophenone 
1-Hexanol, 2-ethyl- 4-Heptanone, 3-methyl- Ethanone, 1-cyclopropyl- 
3-Hexanol, 2-methyl- 3-Hexanone, 2,5-dimethyl- 3-Penten-2-one, (E)- 
4-Methyl-1,6-heptadien-4-ol 3-Heptanone, 2-methyl- 3,4-Hexanedione 
1-Pentyn-3-ol, 3-methyl- 3-Hexanone 2-Propanone, 1-phenyl-, oxime 
2-Pentanol, 4-methyl- 3-Hydroxy-3-methyl-2-butanone 4-Heptanone, 2-methyl- 
1-Pentanol, 3-methyl- 3-Penten-2-one 3-Butyn-2-ol, 2-methyl- 
Ethanol, 2-nitro- 3-Hexen-2-one Methyl vinyl ketone 
Isopropyl Alcohol 2,3-Pentanedione 1-Penten-3-one 
3-Nonen-1-ol, (Z)- 

പട്ടിക 2 (C): Vapor phaseൽ കണ്ടെത്തിയ ഓർഗാനിക് ആസിഡുകൾ / എസ്റ്ററുകൾ മറ്റ് ഓർഗാനിക്

Organic Acids / Esters
2-Butenedioic acid (Z)-, dibutyl ester Propanoic acid, 2-hydroxy-2-methyl-, methyl ester 2-Propenoic acid, 2-methyl-, ethenyl ester 
Bis(2-ethylhexyl) phthalate Dibutyl phthalate Butanoic acid, 2-propenyl ester 
1,2-Benzenedicarboxylic acid, dihexyl ester Propanoic acid, 2-hydroxy-2-methyl- Dodecanoic acid, propyl ester 
Propanoic acid, ethenyl ester Aminocyanoacetic acid1,2-Benzenedicarboxylic acid, diheptyl ester 
Acetic acid, 2-ethylhexyl ester Butanoic acid, (tetrahydro-2-furanyl)methyl ester 1-Butanol, 3-methyl-, propanoate 
Methyl 2-hydroxydecanoate2-Propenoic acid, 2-methyl- Benzoic acid, 4-ethoxy-, ethyl ester 
2-Propenoic acid, 2-methyl-, octyl ester 3-Amino-1,2,4-triazole-5-carboxylic acid 2-Methylbutanoic anhydride 
Others
Acetyl valeryl 1,2-Propanediamine 4-Fluoroveratrole 
Di-tert-butyl peroxide 2,4,5-Trihydroxypyrimidine 2-Hydroxy-2-methylbutyric acid 
2,2′-Bioxirane, (R*,R*)-(.+/-.)- Ethylamine Methacrylic anhydride 
Glycidol 2,2′-Bioxirane Butanenitrile 
Formamide BinapacrylPropane, 1-nitro- 
2-Butenoyl chloride Cyclopropanamine, 2-phenyl-, trans- 1-Propanesulfonyl chloride 
1,2-Ethanediamine, N,N,N’,N’-tetraethyl- 3-Amino-s-triazole 

പട്ടിക .3: വിഷു ഉത്സവ ദിവസങ്ങളിൽ താരതമ്യേന ഉയർന്ന അളവിൽ കണ്ടെത്തിയ Vapor phase ൽ രാസവസ്തുക്കൾ

Pentane, 2,2,3,4-tetramethyl-
Hexane,3,3,4-trimethyl
Pentane, 2,2-dimethyl-
Dodecane, 2,6,11-trimethyl-
Undecane, 5-methyl-
Hexadecane
3,3- Diethoxy-1-propyne
Pentanenitile, 4-methyl-
Carbon tetrachloride
Undecane, 4-methyl-
Undecane, 1-iodo
Heptane, 1-iodo
Acetic acid, 2 ethylhexyl ester
Pronpenoic acid, 2 methyl-, octy ester
Propanoic acid, 2 hydroxy- 2 methyl-, methyl ester
1-Hexanol, 2 ethyl
3- Hexanol, 2 methyl-
4-Methyl-1,6-heptadien-4-ol
4-Heptanone, 3 methyl-
3- Hydroxy-3-methyl-2-butanone
3-Penten-2-one
3-Hexanone, 2,2dimethyl-
Acetyl valeryl
Di-tert-butyl peroxide
2,2’-Bioxirane, (R*,R*)-(.+/-.)-

ഇവയിൽ ധാരാളം ആൽക്കൈയ്നുകളും, ആൽക്കീനുകളും, ഹാലജനേറ്റഡ് അലിഫാറ്റിക്ക് സംയുക്തങ്ങളും ഉണ്ട്. വിഷു ആഘോഷ ദിവസങ്ങളിൽ കണികാ പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ അളവ് മറ്റുള്ള ദിവസങ്ങളെക്കാൾ വളരെ കൂടുതലാണെന്നും വ്യക്തമാണ്. ഓർഗാനിക് സംയുക്തങ്ങളിൽ അൽഡിഹൈഡുകൾ, കീറ്റോണുകൾ, അലിഫാറ്റിക്ക് സംയുക്തങ്ങൾ എന്നിവയുടെ ഗണ്യമായ അംശങ്ങൾ ഉള്ളതായി ഗ്യാസ് ക്രൊമാറ്റോഗ്രാഫിയിൽ രേഖപ്പെടുത്തി. ഇവയ്ക്ക് പ്രാഥമികമായി പെറോക്സി റാഡിക്കലുകളെ ഉദ്പാദിപ്പിക്കാൻ കഴിയും. ഈ പെറോക്സി റാഡിക്കലുകൾക്ക് താഴെ പ്രകാരമുള്ള രാസപ്രവർത്തനം വഴിയും ഭൗമോപരിതല ഓസോൺ ഉത്പാദിപ്പിക്കാൻ കഴിയും.

NO + HO2    NO2 + OH    

NO + RO2   NO2 + RO     

NO2        →   NO + O

O + O2 + M →     O3 + M

NO + O3    →    NO2 + O2  

Figure.3: വിഷുവിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളിൽ അന്തരീക്ഷ വായുവിൽ ലോഹങ്ങളുടെ സാന്ദ്രത

ഉയർന്ന അളവിലുള്ള Pb, Mn എന്നിവ ശ്വസിക്കുന്നത് കുട്ടികളിൽ ഗുരുതരമായ ന്യൂറോടോക്സിക്, ഹെമറ്റോളജിക്കൽ രോഗങ്ങൾക്ക് കാരണമാകും, Ni, Cd, Cr എന്നിവ മനുഷ്യരിൽ കാൻസർ രോഗങ്ങൾ ഉണ്ടാക്കുന്നു. വിവിധ മലിനീകരണ വസ്തുക്കളിൽ നിന്ന് കണക്കാക്കിയ വായു ഗുണനിലവാര സൂചിക വിഷുദിനത്തിൽ മോശമായ നിലയിൽ എത്തുന്നതായി കഴിഞ്ഞ വർഷങ്ങളിലെ സ്ഥിതിവിവര കണക്കുകകൾ സൂചിപ്പിക്കുന്നു.

Figure 4. വിഷുവിന് മുമ്പും, വിഷു ദിവസങ്ങളിലും ശേഷമുള്ള ദിവസങ്ങളിലുമുള്ള വായു ഗുണനിലവാര സൂചിക.

വായു ഗുണനിലവാര സൂചിക യഥാക്രമം അഞ്ച് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: നല്ലത് (0–50), തൃപ്തികരമായ (51–100), മിതമായ (101–200), മോശം (201–300), വളരെ മോശം (301–400), കഠിനമായ (401–500). 2017 ഏപ്രിൽ  ഏപ്രിൽ 14 ന് രാത്രിയിൽ വായു ഗുണനിലവാര സൂചിക  176  (മിതമായ) രേഖപ്പെടുത്തി. 15-ന് പകൽ സമയത്ത് വായു ഗുണനിലവാര സൂചിക ഏറ്റവും ഉയർന്ന സൂചികയായ 201 (മോശം) രേഖപ്പെടുത്തി. രാത്രികാലങ്ങളിലെ താഴ്ന്ന അന്തരീക്ഷ പാളികളിൽ (ABL) മാലിന്യവാതകങ്ങളും പൊടി പടലങ്ങളും കുടുങ്ങിക്കിടക്കുന്നതു മൂലമുണ്ടാവുന്ന വായുഗുണ നിലവാര വ്യതിയാനം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത് –

കേരളത്തിലെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങളുടെ ഉപയോഗം ഓരോ വർഷവും ഭയാനകമാം വിധം വർദ്ധിച്ചു വരികയാണ്. വിഷുനാളിൽ പടക്കങ്ങൾക്കൊണ്ട് ഓരോ വീടിന്റേയും ആകാശത്ത് പടരുന്ന വിസ്മയ കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കുക എന്നത് ആഹ്ലാദകരമായ അനുഭവമാണ് എങ്കിലും, ഇത്തരം ആഘോഷങ്ങൾ വാതകങ്ങളുടെയും കണികാ പദാർത്ഥങ്ങളുടെയും സാന്ദ്രത അന്തരീക്ഷത്തിൽ വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രക്രിയയാണിത്.

ആഘോഷങ്ങളിലുപയോഗിക്കുന്ന പടക്കങ്ങളുടെ അളവും ദൈർഘ്യവും കഴിഞ്ഞ ഏതാനും വർഷങ്ങളായി വർദ്ധിച്ചു വരുന്നതായി നിരീക്ഷിക്കപ്പെടുന്നു. ഈ പ്രവണത തുടരുകയാണെങ്കിൽ തീർച്ചയായും സന്തോഷകരമായ ആഘോഷങ്ങൾ നമ്മുടെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും വളരെ പ്രതികൂലമായി ബാധിച്ചേക്കാം. ലോക്ഡൗൺ കാലയളവുകളിൽ അല്ലാതെ ഇന്ത്യയിൽ പടക്കങ്ങൾ പൊട്ടിക്കുന്ന ആഘോഷങ്ങൾക്ക് ഇതുവരെ നിയമപരമായ നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. ഇത്തരം പ്രവർത്തനങ്ങൾ നിയമപരമായി നിരോധിക്കുന്നതിന് പകരം പടക്കങ്ങൾ ഉപയോഗിക്കുന്നത് മൂലമുള്ള പാരിസ്ഥിതിക ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിച്ചാൽ ആഘോഷങ്ങളിലും ഉത്സവങ്ങളിലും പടക്കങ്ങൾ പൊട്ടിക്കുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

വികസിത രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ലേസർ ലൈറ്റ് ഷോകൾ ഉത്സവാഘോഷങ്ങളിൽ പടക്കങ്ങൾക്ക് പകരം ഉപയോഗിക്കുകയാണെങ്കിൽ പടക്കങ്ങൾ ഉപയോഗിക്കുന്നത് മൂലമുള്ള അന്തരീക്ഷ മലിനീകരണത്തിന് തടയിടാവുന്നതാണ്.

അധിക വായനയ്ക്ക്

  1. Temporal Changes in Air Quality during a Festival Season in Kannur, India – Link
  2. Atmospheric pollution in a semi-urban, coastal region in India following festival seasons, T. Nishanth et al. / Atmospheric Environment 47 (2012) 295e306 – Link
Happy
Happy
10 %
Sad
Sad
17 %
Excited
Excited
38 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
34 %

3 thoughts on “അന്തരീക്ഷ മലിനീകരണത്തിൽ പടക്കങ്ങളുടെ സ്വാധീനം

  1. ഓസോൺ നിരക്ക് കൂടുന്നത് നല്ലതല്ലേ, അൾട്രാവയലറ്റ് റേഡിയേഷൻ താടയില്ലേ ?

    1. അന്തരീക്ഷത്തിൽ ഓസോൺ രണ്ടു സ്ഥലങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിലും അതുപോലെ ഭൗമോപരിതലത്തിലും. സ്ട്രാറ്റോസ് ഫറിക് ഓസോണാണ് അൽട്രാ വയലറ്റ് രശ്മികളെ തടഞ്ഞു നിർത്തുന്നത്. ഭൗമോപരിതലത്തില ഓസോൺ ഒരു ദ്വിതീയ മലീനികരണ വാതകമാണ്. ഭൗമ ഉപരിതലത്തിൽ ഇത് രൂപം കൊള്ളുമ്പോൾ ഓക്സിജന്റെ അളവിൽ കുറവ് സംഭവിക്കുന്നുണ്ട്. മലിനീകരണ വാതകമായതിനാൽ, ഇതു ശ്വസിക്കുന്നത് കുട്ടികൾക്കും , ആസ്മരോഗികൾക്കും ശ്വാസകോശ സംബന്ധിയ അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്.

Leave a Reply

Previous post ചെറുധാന്യങ്ങൾ: വൈവിധ്യവും സാധ്യതകളും 
Next post Mock COP 28
Close