ജയന്ത് നർലിക്കർ - ജന്മദിനം

All day
July 19, 2022

പ്രശസ്ത ഇന്ത്യൻ പ്രപഞ്ചശാസ്ത്രജ്ഞനും, ജ്യോതിർഭൗതികശാസ്ത്രജ്ഞനുമാണ് ജയന്ത് വിഷ്ണു നാർലിക്കർ (ജനനം:1938,ജൂലൈ 19).ഫ്രെഡ് ഹോയ്ൽ നൊപ്പം മറ്റൊരു പ്രപഞ്ചമാതൃകയായ സ്ഥിരസ്ഥിതി സിദ്ധാന്തത്തിന് അദ്ദേഹം ഗണ്യമായ സംഭാവന നൽകി. പത്മഭൂഷൺ,പത്മവിഭൂഷൺ, മഹാരാഷ്ട്ര ഭൂഷൺ ബഹുമതികൾ സമ്മാനിതനായിട്ടുണ്ട്. നിരവധി ശാസ്ത്രസാഹിത്യ കൃതികളും അദ്ദേഹം എഴുതിയിട്ടുണ്ട്.

നാർലിക്കർ പ്രപഞ്ചഘടനാശാസ്‌ത്രത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് ലോകത്തു അറിയപ്പെടുന്നത്. പ്രത്യേകിച്ചും; മഹാസ്ഫോടനസിദ്ധാന്തത്തിനു ബദലായി കൊണ്ടുവന്ന മാതൃകകളുടെ പേരിൽ.1994-1997ൽ അദ്ദേഹം,അന്താരാഷ്ട്രീയ ജ്യോതിശാസ്ത്ര യൂണിയന്റെ കീഴിലുള്ള കോസ്മോളജി കമ്മീഷന്റെ പ്രസിഡന്റ് ആയിരുന്നു.ക്വാണ്ടം കോസ്മോളജി, മാഷ്സ് സിദ്ധാന്തം എന്നീ മേഖലകളിൽ അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.

1999-2003ൽ നാർലിക്കർ,41 കി.മീ ഉയരത്തിലുള്ള സൂക്ഷ്മജീവികളടങ്ങിയ വായുവിന്റെ സാമ്പിൾ എടുത്ത് പരീക്ഷണവിധേയമാക്കുന്ന പ്രഥമ പ്രോജെൿറ്റ് ഡിസൈൻ ചെയ്യാനായി ഒരു അന്താരാഷ്ട്ര റ്റീമിനെ നയിച്ചു.അങ്ങനെ ശേഖരിച്ച സാമ്പിളുകൾ ജീവശാസ്ത്രപരമായി പരിശോധിച്ചതിൽ നിന്നും അവിടെ ജീവനുള്ള ബാക്ടീരിയാ പോലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തി.ഇതു സൂക്ഷ്മജീവികൾ പുറത്തുനിന്നും ഭൂമിയിലേയ്ക്കു പതിച്ച് ഭൂമിയിൽ ജീവനു കാരണമായതാവാം എന്ന സങ്കൽപ്പനത്തിനു ബലം നൽകുന്നു.[കൂടുതൽ തെളിവ് ഇവിടെ ആവശ്യമുണ്ട്]

നാർലിക്കറെ സയൻസ് ഗണിതം എന്നീ മേഖലകളിലെ പാഠപുസ്തകങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ഉപദേശക ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായി നിയമിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സ്കൂളുകളിലും ഉപയോഗിക്കുന്ന എൻ.സി.ഈ.ആർ.ടി പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര ഗണിത പുസ്തകങ്ങൾ ഈ സമിതിയാണ് വികസിപ്പിക്കുന്നത്.

View full calendar

Close