Read Time:6 Minute

കോവിഡ് പടർന്നു പിടിക്കുമ്പോൾ മുൻനിരയിൽ നിൽക്കേണ്ടി വരുന്ന ചിലരുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പോലീസ് സേന. പലപ്പോഴും അവർക്ക് ദീർഘസമയം ഒരിടത്തു നിൽക്കേണ്ടിവരും. സമയ ക്ലിപ്തത ഇല്ലാതെ ജോലിചെയ്യേണ്ടതായും വരും. പല രീതിയിലാണ് അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ജോലിയുമായി ബന്ധപ്പെട്ടവ.

 • വിജനമായ ഇടങ്ങളിൽ അധികസമയം നിൽക്കേണ്ടി വരിക.
 • നിരന്തരമായ നിരീക്ഷണ പ്രക്രിയയിൽ ഏർപ്പെടുക.
 • കയ്യിലുള്ള ഉപകരണങ്ങളുടെ പോരായ്‌മ.
 • റൈഫിൾ കയ്യിലുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം.
 • ഒരേസ്ഥലത്ത് തുടർച്ചയായി അനേകം ദിവസങ്ങളിൽ ജോലിനോക്കുക.
 • കാലാവസ്ഥ ഏതുതന്നെയായയാലും ജോലിയുടെ സ്വഭാവത്തിലും,വസ്ത്രധാരണത്തിലും മാറ്റമില്ലാത്തതിനാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ( ഉദ: സൂര്യാഘാതം)
 • ജോലിയുടെ സ്വഭാവം കാരണം കുടുംബകാര്യങ്ങളിൽ കാര്യമായി സമയം ചിലവഴിക്കാൻ സാധിക്കാത്തതു കൊണ്ടുള്ള മാനസിക പ്രശ്നങ്ങൾ

കോവിഡ് 19 മായി ബന്ധപ്പെട്ടവ

 • മാനസിക സമ്മർദ്ദത്തിലായ വ്യക്തികളുമായി ഇടപെടേണ്ടി വരിക.
 • വാഹനത്തിലോ, ഉപകരണങ്ങളിലോ, യാത്രക്കാരെയോ സ്പർശിക്കേണ്ടി വരിക.
 • കോവിഡ് മുൻകരുതലുകൾ എടുക്കാനുള്ള പ്രയാസങ്ങൾ.

കൂടാതെ സ്വന്തം ആരോഗ്യപ്രശ്നങ്ങളും.

നമുക്ക് എന്തെല്ലാം ചെയ്യാനാകും?

 • നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണം.
 • പുറത്തു ഡ്യൂട്ടിയുള്ളപ്പോൾ ഇടക്കിടെ കൈകൾ സാനിറ്റൈസ് ചെയ്യാൻ മറക്കരുത്. മാത്രമല്ല, ഇടപെടുന്ന വ്യക്തിയുമായി, ഏതെങ്കിലും പ്രതലവുമായി ബന്ധപ്പെടേണ്ടി വരികയാണെങ്കിൽ ഹന്റ്സാനിറ്റെസർ ഉപയോഗിക്കുക. സ്റ്റേഷനിലാണെങ്കില്‍ ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകല്‍ ശീലമാക്കുക.
 • തുടർച്ചയായി ഒരിടത്തു തങ്ങേണ്ടി വരുന്നത് ശാരീരികവും മാനസികവുമായ സമ്മർദ്ദം ഉണ്ടാക്കാനിടയുണ്ട്. വേണ്ടത്ര വെള്ളം കുടിക്കുകയും, 30 മിനിറ്റ് തോറും നിൽക്കുന്ന/ ഇരിക്കുന്ന പൊസിഷൻ മാറി ഏതാനും പ്രാവശ്യം സ്ട്രെച്ചിങ് വ്യായാമം ചെയ്യാം. അഞ്ച് സ്റ്റെപ് നടക്കുക, ഏതാനും നിമിഷം ജോഗ് ചെയ്യുക ഇവ എല്ലാം ശരീരത്തിനും മനസ്സിനും ആയാസം നൽകും. ദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചു പുറത്തുവിടുക. ഇതും റിലാക്സ് ചെയ്യാൻ സഹായകരമാണ്.
 • അമിതമായി മധുരവും കൊഴുപ്പും കലർന്ന ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
 • സുരക്ഷാ ഉപകരണങ്ങൾ സ്വന്തം ശരീരത്തിന് ഇണങ്ങുന്നതാവാൻ ശ്രദ്ധിക്കണം.
 • ഏതെങ്കിലും വ്യക്തിയുമായി ഇടപെടേണ്ടി വന്നാൽ തീർച്ചയായും  ഒരു മീറ്റർ അകലം പാലിക്കണം. അടുത്ത് പോകണം എന്ന അവസരത്തിൽ മാത്രമേ അങ്ങനെ ചെയ്യാവൂ. ഇത്തരം അവസരങ്ങളിൽ പ്രൊട്ടകടീവ് ഉപകരണങ്ങൾ തീർച്ചയായും ഉപയോഗിക്കണം
 • വ്യക്തികളുടെ വാഹനത്തിലോ ഡ്രൈവിംഗ് ലൈസൻസ് മുതലായ രേഖകളിലോ സ്പർശിക്കേണ്ടി വന്നാൽ അപ്പോൾ തന്നെ കൈ സാനിറ്റൈസറിർ ഉപയോഗിച്ച് അണുമുക്തമാക്കണം.
 • വാഹനങ്ങൾ നിർത്താൻ പറയുന്നതിന്റെ ഭാഗമായോ, സംസാരിക്കുമ്പോഴോ, പരിശോധിക്കുമ്പോഴോ എല്ലാം അവ സ്പർശിക്കാതിരിക്കണം.
 • വ്യക്തികളുമായി വാക് തർക്കത്തിന് സാധ്യത ഏറെയാണ്. അത്തരം സമയങ്ങളിലും ശാരീരിക അകലം പാലിക്കാൻ ശ്രദ്ധ വേണം. വ്യക്തിയെയോ, വാഹനത്തിലെ, വസ്തുക്കളിലോ സ്പർശിക്കേണ്ടി വന്നാൽ അണുവിമുക്തമാക്കാനുള്ള കാര്യങ്ങൾ കൂടെ ചെയ്യണം.
 • ഓരോ ക്ലയന്റ്റ് കഴിയുമ്പോഴും റിലാക്‌സേഷൻ എക്സർസൈസ് ചെയ്യണം. ദീര്‍ഘശ്വാസം, ജോഗിങ്, സ്ട്രെച്ചിങ് എന്നിവ. കഴിഞ്ഞ സംഭവം അയവിറക്കാതിരിക്കുക. പുതിയ ക്ലയന്റുമായി സംസാരിക്കുന്നതിനു മുമ്പും ദീർഘശ്വാസം പ്രാക്റ്റീസ് ചെയ്യുന്നത് നന്നായിരിക്കും.
 • ഓഫീസ് പ്രവൃത്തികളിലും ശാരീരിക അകലം പാലിക്കേണ്ടതിനു വേണ്ട നടപടികൾ സ്വീകരിക്കണം, ഓഫീസിലും, പരാതി രേഖപ്പെടുത്തുന്ന എല്ലാ സ്ഥലങ്ങളിലും രോഗവ്യാപനം കുറക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. (പരാതികൾ ഉദ്യോഗസ്ഥർ തന്നെ എഴുതിയെടുക്കുക, ഒപ്പിടുന്ന വ്യക്തിയുടെ കൈ വയ്ക്കുന്നിടത്ത് വേറെ കടലാസു വെക്കാൻ പറയുക,…)
 • സ്വന്തം ആരോഗ്യം നന്നായി നോക്കുക. ഉദാഹരണത്തിന്, ആസ്തമ, പ്രഷർ, പ്രമേഹം എന്നിവയുണ്ടെങ്കിൽ അവയുടെ പരിചരണം പ്രത്യേകം ശ്രദ്ധിക്കണം.മരുന്നു കഴിക്കുന്ന വ്യക്തികൾ അവ കൃത്യ സമയത്തുതന്നെ കഴിക്കുന്നുണ്ട്  എന്നു ഉറപ്പു വരുത്തണം.
 • ഡ്യൂട്ടി അവസാനിച്ചു കഴിഞ്ഞാൽ അഞ്ചു മിനിറ്റ് നന്നായി റീലാക്സേഷന്‍ വ്യായാമം ചെയ്യുക.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ക്ഷീരമേഖലക്ക് കൈത്താങ്ങാവാം- പാലിനെ മൂല്യമേറിയ ഉത്പന്നങ്ങളാക്കാം.
Next post തേരുരുൾ പോലെ ചുരുളും തേരട്ട
Close