Read Time:2 Minute

 

ഗ്രഹങ്ങൾ ഉണ്ടാകുന്ന കഥ – ചരിത്രം – വർത്തമാനം – പ്രണവ് പറയുന്നു കേൾക്കാം അറിയാം. ആസ്ട്രോ കേരളയുടെ പ്രതിമാസ ശാസ്ത്ര പ്രഭാഷണത്തിൽ

പുരാതന കാലം മുതൽ മനുഷ്യർ രാത്രിയിലെ ആകാശം നോക്കി, എന്തുകൊണ്ടാണ് ചില നക്ഷത്രങ്ങൾ ചലിക്കുന്നത് എന്ന് ആശ്ചര്യപ്പെട്ടു. കൗതുകകരമായ ആ വസ്തുക്കളെ അവർ “ഗ്രഹങ്ങൾ” അല്ലെങ്കിൽ അലഞ്ഞുതിരിയുന്നവർ എന്ന് വിളിച്ചു. ഗ്രഹങ്ങൾ, തവിട്ട് കുള്ളന്മാർ, അത്തരം ഉപ-നക്ഷത്ര വസ്തുക്കൾ എന്നിവയുടെ ഉത്ഭവത്തെക്കുറിച്ച് മിഥ്യകളും കഥകളും ധാരാളം. അവ നൂറ്റാണ്ടുകളായി പല ചർച്ചകൾക്കും പഠനങ്ങൾക്കും സിദ്ധാന്തൾക്കും വിഷയമായി. ഈ അടുത്ത കാലം വരെ, ഈ പ്രപഞ്ച വസ്തുക്കളെ ഓരോന്നും അവയുടെ വ്യക്തിഗതമായ ജന്മ – പരിണാമ വശങ്ങളിൽ നാം ഒട്ടേറെ മനസിലാക്കി. അറിഞ്ഞു.

എന്നാൽ കഴിഞ്ഞ ദശകത്തിൽ, മൈഗ്രേറ്റിംഗ് എംബ്രിയോ മാതൃക, ഗ്രാവിറ്റേഷണൽ ഇൻസ്റ്റബിലിറ്റി മാതൃക, ടൈഡലി ഡൗൺസൈസിംഗ് മാതൃക തുടങ്ങിയ ചില പുതിയ സിദ്ധാന്തങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഈ അലഞ്ഞുതിരിയുന്ന ഗ്രഹങ്ങളുടെ, കൂടെയുള്ളവരുടെ ഒക്കെ രൂപീകരണത്തിന്റെ സമഗ്രമായ ഒരു ചിത്രം അവതരിപ്പിക്കാൻ ശാസ്ത്രജ്ഞർ ശ്രമിച്ചു വരികയാണ്. വരച്ചു കൊണ്ടിരിക്കുന്ന, ഇനിയും പൂർത്തിയാവാത്ത ഒരു വലിയ ചിത്രം. ഗ്രഹ രൂപീകരണ ചരിത്രവും ഈ മേഖലയിൽ നടക്കുന്ന പഠനങ്ങളും വർത്തമാനങ്ങളും ഒക്കെ ആസ്ട്രോ കേരളയുടെ പ്രതിമാസ പൊതു പ്രഭാഷണ പരമ്പരയുടെ ഡിസംബർ പതിപ്പിൽ ശ്രീ.പ്രണവ് മാനങ്ങത്ത് നമ്മോടു പങ്കു വയ്ക്കുന്നു. മലയാളത്തിൽ. പിന്നാലെ ആശയവിനിമയവും ചർച്ചകളും ഉണ്ടാകും. ഇതിനെക്കുറിച്ച് ചിന്തിക്കാനും കൂടുതൽ ഉൾക്കാഴ്ചകൾ ഉണ്ടാകാനും ഈ അവസരം ഉപയോഗപ്പെടുത്താം.

പ്രഭാഷണം 2021 ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കും.

പങ്കെടുക്കാനുള്ള ഗൂഗിൾ മീറ്റ് ലിങ്ക് : https://meet.google.com/aej-zjko-wqv?hs=224

എല്ലാവർക്കും സ്വാഗതം! പറഞ്ഞറിയിച്ച് മറ്റുള്ളവരേയും പങ്കെടുപ്പിക്കണേ…


 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മഹര്‍ഷിയുടെ പര്‍ണശാല
Next post ശലഭങ്ങൾക്ക് പറയാനുള്ളത്…
Close