50 വർഷത്തെ യുറീക്ക സൗജന്യമായി വായിക്കാം

മലയാളത്തിലെ ബാലശാസ്ത്ര മാസികയായ യുറീക്ക പ്രസിദ്ധീകരണ രംഗത്ത് അരനൂറ്റാണ്ട് പൂർത്തീകരിക്കുകയാണ്. ബാലമാസികകളുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുന്നതായിരുന്നു യുറീക്കയുടെ വളർച്ച. ശാസ്ത്രവും സാമൂഹ്യവിജ്ഞാനവും വിശ്വമാനവികതയും കുട്ടികളിൽ എത്തിച്ച യുറീക്കയുടെ അമ്പത് വർഷത്തെ ഓരോലക്കവും ഇനി ഓൺലൈനായി സൗജന്യമായി വായിക്കാം. വൈകാതെ ശാസ്ത്രകേരളം , ശാസ്ത്രഗതി മാസികകളും ആർക്കൈവിൽ ലഭ്യമാക്കും. കൂടാതെ യുറീക്ക ഓൺലൈനായി വരിചേരാനുള്ള സംവിധാനവും സൈററിലുണ്ട് (https://www.kssppublications.com)

 

Leave a Reply