ചെറുതല്ല ചെറുധാന്യങ്ങൾ – 2023 – ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം

2023 വർഷം അന്താരാഷ്ട്ര ചെറു ധാന്യവർഷമായി ലോകമെങ്ങും ആചരിക്കുകയാണ്. ഇക്കാര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശുപാർശ ലോകം അംഗീകരിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യ കാർഷിക സംഘടനയാണ് (FAO) അന്താരാഷ്ട്ര തലത്തിൽ പരിപാടികൾ ഏകോപിപ്പിക്കുന്നത്. ഭാവിയുടെ ഭക്ഷണമെന്നാണ് മില്ലറ്റിനെ അവർ വിശേഷിപ്പിക്കുന്നത് .

ഒമിക്രോൺ ഉപ വകഭേദം – എന്ത് ചെയ്യണം ?

ഗുജറാത്തിലും ഒഡീഷയിലുമാണ് BF 7 കണ്ടെത്തിയത്.  BF 7 ഉപവകഭേദത്തിന്റെ വ്യാപനശേഷി കൂടുതലായിരിക്കും. എന്നാൽ അതുണ്ടാക്കാനിടയുള്ള കോവിഡ് രോഗത്തിന്റെ തീവ്രത കുറവായിരിക്കും. എങ്കിലും വ്യാപനനിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ രോഗം കൂടുതൽ പേരെ ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ട് മരണമടയുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാവാം.

സ്പോർട്സ് മെഡിസിന്റെ പ്രാധാന്യം – ഡോ.സിദ്ധാർത്ഥ് ഉണ്ണിത്താൻ

ഒരു രാജ്യത്തിന്റെ കായികമേഖലയിലെ മുന്നേറ്റത്തിന് സ്പോർട്സ് മെഡിസിന് വലിയ പങ്കുണ്ട്. ലോകക്കപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ സ്പോർട്സ് ഫിസിഷ്യനും Indian Society of Sports and Exercise Medicine (ISSEM) ജനറൽ സെക്രട്ടറിയുമായ സിദ്ധാർത്ഥ് ഉണ്ണിത്താനുമായി ഡോ. ചിഞ്ചു സി നടത്തിയ സംഭാഷണം കേൾക്കാം.

മനുഷ്യ വിസർജ്യത്തിൽ മുങ്ങിത്താഴുന്ന മുഖങ്ങൾ

ഇന്ന് തോട്ടിപ്പണി നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രായോഗികമായി തുടരുന്നു എന്നതാണ് വസ്തുത. നിലവിലുണ്ടെന്ന് കണക്കാക്കപ്പെടുന്ന 13 ലക്ഷം തോട്ടിപണിക്കാരിൽ 90% സ്ത്രീകളാണ്.

ഡോ.ദിലീപ് മഹലനാബിസിന് വിട…

ഒ.ആർ.അസ് ലായനിയുടെ പിതാവിന് വിട.. ഒ.ആര്‍.എസ് (Oral Rehydration Solution) എന്ന പൊതുജനാരോഗ്യ മുന്നേറ്റത്തിന് തുടക്കം കുറിച്ച ലോക പ്രശസ്ത ഇന്ത്യൻ ശിശുരോഗ വിദഗ്ധൻ ഡോ.ദിലിപ് മഹലനാബിസ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ എൺപത്തി ഏഴാമത്തെ വയസ്സിൽ ശ്വാസകോശ രോഗ ബാധയെ തുടർന്ന് 16 ഒക്ടോബർ 2022 നു അന്തരിച്ചു.

കന്നുകാലികളിലെ ചർമമുഴ : അറിയേണ്ട കാര്യങ്ങൾ

കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് സാംക്രമിക ചർമമുഴ അഥവാ Lumpy skin disease, ഇത് പനി, ചർമ്മത്തിൽ കുരുക്കൾ എന്നിവ ഉണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. വൈറൽ അണുബാധ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം കന്നുകാലികളുടെ മരണത്തിന് കാരണമായി. പത്തിലധികം സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും രോഗം വ്യാപിച്ചു, ഇതിൽ രാജസ്ഥാനെയാണ്  ഈ അസുഖം ഏറ്റവും മോശമായി ബാധിച്ചത്.

Close