പുരാതന രോഗാണു ജീനോമിക്‌സ് : രോഗാണുക്കളുടെ പരിണാമത്തിലേക്കും, ചരിത്രത്തിലേക്കും ഒരു ജാലകം

പുരാതന മനുഷ്യരുടെയോ മൃഗങ്ങളുടെയോ  സസ്യങ്ങളുടെയോ അവശിഷ്ടങ്ങളിൽ നിന്ന് വീണ്ടെടുത്ത രോഗാണുക്കളുടെ ജനിതക വസ്തുക്കളുകുറിച്ചുള്ള പഠനമാണ് Ancient pathogen genomics അഥവാ പുരാതന രോഗാണു ജനിതക പഠനം.

ജോർജ്ജ് ഏലിയാവയും ബാക്റ്റീരിയോഫേജ് ചികിത്സയും

എന്തുകൊണ്ടാണ് ബാക്റ്റീരിയോഫേജുകളെ  ഉപയോഗിച്ചുള്ള ചികിത്സ വ്യാപകമായി വികസിക്കാത്തത്? നടപ്പിലാകാത്തത്? എന്തുകൊണ്ട് ജോർജ്ജിയയിലെ ഒരു പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ടിൽ അത് പ്രധാനമായി ഒതുങ്ങി? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ സയൻസിന്റെ ചരിത്രവും, അതിൽ അടങ്ങിയിട്ടുള്ള രാഷ്ട്രീയവും എല്ലാം മനസ്സിലാക്കേണ്ടിവരും.

ഒമിക്രോൺ ഉപ വകഭേദം – എന്ത് ചെയ്യണം ?

ഗുജറാത്തിലും ഒഡീഷയിലുമാണ് BF 7 കണ്ടെത്തിയത്.  BF 7 ഉപവകഭേദത്തിന്റെ വ്യാപനശേഷി കൂടുതലായിരിക്കും. എന്നാൽ അതുണ്ടാക്കാനിടയുള്ള കോവിഡ് രോഗത്തിന്റെ തീവ്രത കുറവായിരിക്കും. എങ്കിലും വ്യാപനനിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ രോഗം കൂടുതൽ പേരെ ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ട് മരണമടയുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാവാം.

കന്നുകാലികളിലെ ചർമമുഴ : അറിയേണ്ട കാര്യങ്ങൾ

കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് സാംക്രമിക ചർമമുഴ അഥവാ Lumpy skin disease, ഇത് പനി, ചർമ്മത്തിൽ കുരുക്കൾ എന്നിവ ഉണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. വൈറൽ അണുബാധ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം കന്നുകാലികളുടെ മരണത്തിന് കാരണമായി. പത്തിലധികം സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും രോഗം വ്യാപിച്ചു, ഇതിൽ രാജസ്ഥാനെയാണ്  ഈ അസുഖം ഏറ്റവും മോശമായി ബാധിച്ചത്.

തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നതു കൊണ്ടാണോ സൂറത്തിൽ പ്ലേഗ് വന്നത് ?

ഡോ. എം. മുഹമ്മദ് ആസിഫ് എഴുതിയ കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ ?എന്ന ലേഖനത്തിലെ സൂറത്തിലെ പ്ലേഗിനെ സംബന്ധിച്ച പരാമർശങ്ങളോട് ഡോ.അരുൺ ടി. രമേഷ് പ്രതികരിക്കുന്നു…

കൊതുകുകൾക്കും ഒരു ദിവസം 

ഡോ.പി.കെ.സുമോദൻറിട്ട. സുവോളജി അധ്യാപകൻശാസത്രലേഖകൻFacebookEmail അറിയാമോ ? ആഗസ്റ്റ് 20കൊതുകുദിനം കൊതുകുകൾക്കും ഒരു ദിവസം  ആഗസ്ത് 20 അന്താരാഷ്ട്ര കൊതുക് ദിനമാണ്...എന്താ കഥ! കൊതുകുകൾക്കും ഒരു പ്രത്യേക ദിവസമോ? കൊതുകുകൾക്കും ഒരു ദിവസമോ ? ആഗസ്ത്...

വാനര വസൂരി അഥവാ മങ്കിപോക്സ് : ചരിത്രവും വർത്തമാനവും

ലോകത്താകമാനം വാനര വസൂരി അഥവാ മങ്കിപോക്സ് കേസുകൾ വർധിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ മെയ് 20-ലെ പ്രസ്താവന പ്രകാരം ലോകത്തു ഇതുവരെ 80 കേസുകൾ സ്ഥിതീകരിക്കുകയും, 50  കേസുകളുടെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയുമാണ്. മങ്കിപോക്സ് കേസുകളുടെ എണ്ണവും, വ്യാപനവും ഇനിയും വർധിക്കാനാണ്  സാധ്യത.

Close