BA.2.12.1 എന്ന  പുതിയ ഒമിക്രോൺ ഉപവിഭാഗത്തെക്കുറിച്ച് നമുക്കെന്തറിയാം?

കൂടുതൽ മ്യൂട്ടേഷനുകളുള്ള ഒമിക്രൊൺ ഉപവിഭാഗങ്ങൾ ലോകമെമ്പാടും  ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ,  ഒരു ഉപവിഭാഗം വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ കൂടുതലായി വേഗത്തിൽ വ്യാപിക്കുന്നതായി കാണുന്നു. ഒമൈക്രോണിന്റെ ആദ്യകാലങ്ങളിൽ രണ്ടു വകഭേദങ്ങൾ BA.1, BA.2 എന്നിവ രൂപപ്പെട്ടു., രണ്ടാമത്തേത് ലോകമെമ്പാടും വ്യാപിച്ചു.

ഒമിക്രോൺ – ഏറ്റവും പുതിയ വിവരങ്ങൾ

പുതിയ സാഹചര്യത്തെ കേരളവും ഇന്ത്യയും നേരിടേണ്ടതെങ്ങനെ? ബൂസ്റ്റർ ഡോസിന്റെ ആവശ്യമുണ്ടോ?വിദഗ്ധർ പങ്കെടുക്കുന്ന ചർച്ച.. ഡോ.കെ.പി.അരവിന്ദൻ, ഡോ.വിനോദ് സ്കറിയ, ഡോ. അനീഷ് ടി.എസ്, ഡോ.അരവിന്ദ് ആർ എന്നിവർ സംസാരിക്കുന്നു.

വൈറസ് വകഭേദങ്ങൾക്ക് കാരണം വാക്സിൻ അസമത്വം

വൈറസ് രോഗങ്ങൾ അനിയന്ത്രിതമായി വ്യാപിക്കുമ്പോഴാണ് വൈറസുകൾ ജനിതകവ്യതിയാനങ്ങൾക്ക് കൂടുതലായി വിധേയമായി അപകടസാധ്യതകളുള്ള പുതിയ വകഭേദങ്ങൾ ഉത്ഭവിക്കുന്നത്. കോവിഡ് വൈറസിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന വാക്സിൻ അസമത്വമാണ് ഇപ്പോൾ ഒമിക്രോൺ വകഭേദത്തിന് ജന്മം നൽകിയതെന്ന് കരുതേണ്ടിയിരിക്കുന്നു.

എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം | ഡോ.വി.രാമൻകുട്ടി RADIO LUCA

എപ്പിഡമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പുസ്തകം കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ പൊതുജനാരോഗ്യ വിദഗ്ദനും ഹെൽത്ത് ഇക്കണോമിസ്റ്റും ആയ ഡോ രാമൻകുട്ടി ലൂക്കയിൽ എഴുതിയ ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ്. രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്തുകൊണ്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം റേഡിയോ ലൂക്കയിൽ വിശദീകരിക്കുന്നു.

സിക വൈറസ് രോഗം കേരളത്തിൽ

കേരളത്തിൽ സിക (Zika) വൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സിക രോഗത്തിന്റെ പ്രധാനപ്രശ്നം ഗർഭിണികളെ ബാധിച്ചാൽ ഗർഭസ്ഥ ശിശുക്കൾക്ക് തലച്ചോറിന്റെ വരൾച്ച മുരടിക്കുന്ന മൈക്രോകെഫലി എന്ന ജന്മവൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതാണ്.

കോവിഡിന്റെ രണ്ടാം തരംഗം പടിയിറങ്ങുമ്പോൾ

കോവിഡ് -19 രണ്ടാം തരംഗത്തിന്റെ ഉത്തുംഗത്തിൽനിന്നും നാം പതിയെ താഴേക്ക് വരികയാണ്. CFLTC കളിലും ആശുപത്രികളിലും കിടക്കകൾ ഒഴിയാൻ തുടങ്ങി. ICU, വെന്റിലേറ്റർ സേവനങ്ങൾ ആവശ്യങ്ങളുടെ തിരക്ക് കുറയാൻ ഇനിയും ദിവസങ്ങളെടുക്കും. വളരെ വലിയ ഒരു ആരോഗ്യവെല്ലുവിളിയാണ് രണ്ടാം തരംഗത്തിൽ നാം നേരിട്ടത്.

Close