മാരി ക്യൂറി- ജീവിതവും ലോകവും
മേരി ക്യൂറി എന്ന മന്യയുടെ ജീവിതകഥ പലരായി മലയാളത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ശ്രീ പി എം സിദ്ധാര്‍ത്ഥന്‍ എഴുതിയ ‘മദാം മാരി ക്യൂറി- ജീവിതവും ലോകവും’ എന്ന പുതിയ പുസ്തകം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മുമ്പ് കേട്ട പലതിന്റെയും വിശദാംശങ്ങള്‍, മുമ്പ് കേള്‍ക്കാത്ത ചില കാര്യങ്ങള്‍ എന്നിവയെല്ലാം ഈ പുസ്തകം വായനക്കാര്‍ക്ക് നല്‍കും….
സി.എം. മുരളീധരൻ എഴുതുന്നു…
അതിചാലകതയില്‍ പുതിയ അധ്യായവുമായി ഇന്ത്യന്‍ ഗവേഷകര്‍
ഊര്‍ജത്തിന്റെ ഏറ്റവും കാര്യക്ഷമമായ വിനിയോഗത്തിലൂടെ സൂക്ഷ്മ ഉപകരണങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ വെമ്പുന്ന കാലഘട്ടമാണിത്. ഇതിനിടയില്‍ ഇന്ത്യയിലെ രണ്ടു ഗവേഷണസ്ഥാപനങ്ങളില്‍ നിന്ന് വന്ന വാര്‍ത്തകള്‍ വലിയ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. അതിചാലകത്വം അഥവാ സൂപ്പര്‍കണ്ടക്ടിവിറ്റിയാണ് താരം. മൂന്ന് ദശാബ്ദക്കാലമായി വലിയ ഒരുഭാഗം ഗവേഷകര്‍ ഉറക്കം കളയുന്ന മേഖലയാണിത്. ഉദ്വേഗഭരിതമായ സൂപ്പർ കണ്ടക്ടിവിറ്റിയുടെ ഈ ചരിത്രത്തിലേക്ക് ഇന്ത്യൻ ശാസ്ത്രജ്ഞരും ഒരദ്ധ്യായം എഴുതിച്ചേർത്തിരിക്കുന്നതായാണ് അടുത്തകാലത്ത് വാര്‍ത്തവരുന്നത്.
വ്യാഴത്തെ കാണാം,തെളിമയോടെ
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ (Jupiter) നല്ല തെളിച്ചത്തിൽ കാണാൻ പറ്റിയ കാലമാണ് 2019 ജൂൺ മാസം. രാത്രിയിൽ ചന്ദ്രനും ശുക്രനും കഴിഞ്ഞാൽ ഏറ്റവും ശോഭയോടെ കാണപ്പെടുന്ന ആകാശഗോളം വ്യാഴമായിരിക്കും. ഈ കാലയളവിൽ വ്യാഴം ഭൂമിയോടടുത്തായിരിക്കും എന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ നമുക്ക് നേരെ തിരിഞ്ഞിരിക്കുന്ന വ്യാഴത്തിന്റെ അർദ്ധഗോളം മുഴുവനായും സൂര്യപ്രകാശത്താൽ ദീപ്തവുമായിരിക്കും. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കൊന്നു നോക്കാം.
എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?
ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. എന്താണ് ഓസോൺ? ഓസോൺ ശ്വസിക്കുന്നത് നല്ലതോ ചീത്തയോ?
ലോക പരിസ്ഥിതിദിനം 2019: നല്ല വായു എല്ലാവരുടെയും അവകാശം
വായു മലിനീകരണം ഗുരുതരമായിരിക്കുന്നു. ഈ വർഷത്തെ പരിസരദിനവിഷയം വായുമലിനീകരണമായത് അതുകൊണ്ടാണ്. ലോകത്തിലെ 92% ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ അവസ്ഥ സംജാതമായത് എങ്ങിനെ? ആരാണുത്തരവാദികൾ?
പ്രകാശം പോലും പുറത്തുവിടാത്ത തമോഗര്‍ത്തത്തിന്റെ ചിത്രമെടുത്തതെങ്ങനെ?
കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ലോകത്തിന്റെ പല മൂലകളില്‍ സ്ഥാപിച്ചിട്ടുള്ള 8 റേഡിയോ ടെലിസ്കോപ്പുകള്‍ ഒരത്ഭുത വസ്തുവിനെ ക്യാമറയില്‍ കുടുക്കാനുള്ള ശ്രമത്തിലായിരുന്നു. വിര്‍ഗോക്ലസ്റ്റര്‍ എന്ന ഗാലക്സി കുടുംബത്തിലെ M87 (മെസ്സിയേ 87) എന്ന ഭീമന്‍ ഗാലക്സിയുടെ കേന്ദ്രത്തിലുള്ള ഭീമന്‍ തമോഗര്‍ത്തത്തെയാണ് അവ ലക്ഷ്യമിട്ടത്.
കരേൻ ഉലൻബക്ക് ആബേല്‍ പുരസ്കാരം നേടുന്ന ആദ്യവനിത
ഗണിത ശാസ്ത്രത്തിന് നൊബേൽ സമ്മാനങ്ങളില്ല. എന്നാൽ അതിനു തുല്യമായി കരുതപ്പെടുന്ന രണ്ടു സമ്മാനങ്ങളുണ്ട്. ഫീൽഡ്സ് മെഡലും ആബേൽ പുരസ്കാരവും. ഫീൽഡ്സ് മെഡൽ നാലു വർഷത്തിലൊരിക്കലാണ് നല്കപ്പെടുക. 2014ൽ മറിയം മിർസാഖനി എന്ന ഇറാനിയൻ വനിത...
വാല്‍നക്ഷത്രത്തെ കാണണോ, ആകാശത്തു നോക്കൂ!
രു വാല്‍നക്ഷത്രം കൂടി കാണാന്‍ അവസരമൊരുങ്ങുന്നു. പേര് 46P-വിര്‍തനെന്‍. ഓരോ അഞ്ചര (5.4 വര്‍ഷം) വര്‍ഷത്തിനിടയിലും ഈ വാല്‍നക്ഷത്രം സൂര്യനെ വലം വയ്ക്കുന്നുണ്ട്. ഇപ്പോള്‍ അതിനെ നന്നായി കാണാന്‍ പറ്റുന്ന അവസരമായിട്ടാണ് കണക്കാക്കുന്നത്.