കരേൻ ഉലൻബക്ക് ആബേല്‍ പുരസ്കാരം നേടുന്ന ആദ്യവനിത

ഗണിത ശാസ്ത്രത്തിന് നൊബേൽ സമ്മാനങ്ങളില്ല. എന്നാൽ അതിനു തുല്യമായി കരുതപ്പെടുന്ന രണ്ടു സമ്മാനങ്ങളുണ്ട്. ഫീൽഡ്സ് മെഡലും ആബേൽ പുരസ്കാരവും. ഫീൽഡ്സ് മെഡൽ നാലു വർഷത്തിലൊരിക്കലാണ് നല്കപ്പെടുക. 2014ൽ മറിയം മിർസാഖനി എന്ന ഇറാനിയൻ വനിത ആ പുരസ്കാരം നേടി. ഫീൽഡ്സ് മെഡലിന്റെയും ആബേൽ പുരസ്കാരത്തിന്റെയും ചരിത്രത്തിലെ ഏക വനിതാ ജേതാവായിരുന്നു മറിയം. ഇക്കൊല്ലത്തെ പുരസ്കാരം നേടിക്കൊണ്ട് കരേൻ ഉലൻബക്ക് എന്ന അമേരിക്കൻ ഗണിതജ്ഞ, ആബേലിലും വനിതാ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്നു.

കാരെന്‍ ഉലെന്‍ബക് 1982ല്‍ : ചിത്രം – George Bergman കടപ്പാട്: വിക്കിമീഡിയ കോമണ്‍സ്. കളറിംഗ് അല്ഗൊരിതമിയ

മാത്തമാറ്റിക്കൽ അനാലിസിസ്, ജ്യാമിതി, മാത്തമാറ്റിക്കൽ ഫിസിക്സ് എന്നിവയിൽ അവരുടെ പഠനങ്ങളുടെ  പ്രാഥമിക പ്രഭാവങ്ങൾ പരിഗണിച്ചാണ് കരേന് ഈ സമ്മാനം നല്കപ്പെട്ടത്. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ എമിരറ്റസ് പ്രൊഫസറായ അവർക്ക് 76 വയസുണ്ട്. ‘ആരും ചെയ്യാനാലോചിക്കാതിരുന്ന കാര്യങ്ങൾ അവർ ചെയ്തു. ചെയ്തതിനു ശേഷം അവർ ഒരു ഗണിതശാഖയ്ക്ക് അടിത്തറ പാകുകയും ചെയ്തു’ എന്നാണ് പുസ്കാരനിർണയസമിതിയിലെ ഒരംഗം പറഞ്ഞത്.

Leave a Reply