Read Time:6 Minute
[author title=”പ്രൊ.പി കെ രവീന്ദ്രന്‍” image=””]-[/author]

വായു മലിനീകരണം ഗുരുതരമായിരിക്കുന്നു. ഈ വർഷത്തെ പരിസരദിനവിഷയം വായുമലിനീകരണമായത്‌ അതുകൊണ്ടാണ്. ലോകത്തിലെ 92% ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ അവസ്ഥ സംജാതമായത്‌ എങ്ങിനെ? ആരാണുത്തരവാദികൾ? ഇതിനു പരിഹാരം കണ്ടെത്തേണ്ടതില്ലെ? വരും തലമുറക്കു ശുദ്ധവായു നിഷേധിച്ചവർക്കെതിരെ കുട്ടികൾ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു.

[dropcap][/dropcap]ന്തരീക്ഷവായു ഇനിയും മലിനമാകാതിരിക്കുകയും ഉള്ള മാലിന്യങ്ങൾ കഴിയുന്നത്ര കുറവുചെയ്യുകയും ചെയ്യേണ്ടതുണ്ട്‌. അപകടകരമായ മാലിന്യങ്ങൾ ഏതെല്ലാമെന്നും അവ എവിടെനിന്നെത്തുന്നു എന്നും അറിഞ്ഞാൽ മാത്രമേ പരിഹാരനടപടികൾ സാധ്യമാകൂ.

Air Pollution

മനുഷ്യന്റെ ഇടപെടലുകളാണു വായുവിനെ മലിനമാക്കുന്നത്‌. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുമ്പോൾ പുകയും പൊടിപടലങ്ങളും അന്തരീക്ഷത്തിൽ എത്തുന്നു. അഗ്നിപർവ്വത സ്ഫോടനം പോലുള്ള പ്രക്രുതിപ്രതിഭാസങളും ധൂളീപടലങ്ങൾക്ക്‌ കാരണമാണ്. ചെറിയ അളവിലുള്ള ഇത്തരം മാലിന്യങ്ങളെ അതിജീവിച്ച്‌ വായു ശുദ്ധമായി നിലനിൽക്കുമായിരുന്നു. എന്നാൽ വ്യവസായശാലകൾ കൽക്കരി, പെട്രോളിയം എന്നീ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ അന്തരീക്ഷവായുവിലെ മാലിന്യങ്ങളുടെ അളവ്‌ ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങി.

[box type=”info” align=”aligncenter” class=”” width=””]പൊടിപടലങ്ങൾക്ക്‌ പുറമെ കാർബൺ ഓക്സൈഡുകൾ, നൈട്രജൻ ഓകസൈഡുകൾ, സൾഫർ ഓക്സൈഡുകൾ തുടങ്ങിയവയും ബാഷ്പശീല കാർബണിക പദാർദ്ധങ്ങളും വലിയ അളവിൽ അന്തരീക്ഷവായുവിന്റെ ഭാഗമാകാൻ തുടങ്ങി. ആസ്ത്‌മ, ശ്വാസകോശരോഗങ്ങൾ,കാൻസർ  എന്നിവ വർദ്ധിക്കുന്നതിനു ഇത്‌ കാരണമാണെന്നു പഠനങ്ങൾ തെളിയിച്ചു. 1960 കൾ മുതൽ വായു മലിനീകരണത്തിനെതിരായ പ്രചരണങ്ങളും പ്രക്ഷോഭങ്ങളും ലോകമാകെ ഉണ്ടായി. വ്യവസായശാലകൾ മലിനീകരണം കുറക്കുന്നതിനുള്ള നപടികൾ എടുക്കുവാൻ നിർബന്ധിതരായി.[/box]

ഗതാഗതരംഗത്തുണ്ടായ വളർച്ച യാത്രാവഹനങ്ങളുടെയും ചരക്കുവാഹനങ്ങളുടെയും വൻതോതിലുള്ള വളർച്ചക്ക്‌ ഇടവരുത്തി. വാഹന ഇന്ധനമെന്ന നിലക്ക്‌ ഡീസൽ കൂടുതലായി ഉപയോഗിക്കപ്പെട്ടു. ഡീസൽ വാഹനങ്ങൾ പുറത്തുവിടുന്ന പുകയിൽ നൈട്രജൻ ഓക്സൈഡുകൾ, സൾഫർ ഓക്സൈഡുകൾ, ബാഷ്പശീല കാർബണിക വസ്തുക്കളെന്നിവയും വളരെ നേർത്ത പദാർത്ഥ കണികകളും ഉണ്ട്‌. ഇത്‌ അപകടകരമാണു്.   2.5 മൈക്രോണിൽ താഴെ വലിപ്പമുള്ള പദാർത്ഥ കണികകൾ ശ്വാസകോശത്തിൽ എത്തിപ്പെടുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക്‌ കാരണമാവുകയും ചെയ്യും. PM 2.5 എന്ന് അറിയപ്പെടുന്ന പദാർത്ഥകണികകളുടെ അളവിനെ അടിസ്ഥാനമാക്കിയാണ് ഒരു പ്രദേശത്തെ വായുവിന്റെ ഗുണത കണക്കാക്കുന്നത്‌. നിർമ്മാണപ്രവർത്തനങ്ങളും ഖനനവും(ക്വാറിയും ക്രഷറും ഉൾപ്പെടെ)PM2.5 വായു മലിനീകരണത്തിനു കാരണമാണ്. കാർഷിക അവഷിഷ്ടങ്ങൾ കത്തിക്കുന്ന മാസങ്ങളിൽ വടക്കെ ഇന്ത്യയിൽ ഇത്‌ വളരെ ഏറെ വർദ്ധിക്കുന്നു. PM 2.5 മലിനീകരണത്തിന്റെ 41% വാഹന നിർഗ്ഗമങ്ങളിൽ നിന്നാണ്. 25% പൊടിപടലങ്ങളും 18% വ്യവസായങ്ങളിൽ നിന്നുമാണ്.

Vehicle Pollution

വായുമലിനീകരണം ഏറ്റവും കൂടുതൽ ഉള്ള ലോകത്തിലെ 10 നഗരങ്ങള്‍  ഇന്ത്യയിയിലാണ്. തലസ്ഥാന നഗരങ്ങളില്‍ ഒന്നാം സ്ഥാനം ദല്‍ഹിക്കും.

[box type=”warning” align=”aligncenter” class=”” width=””]വർഷംതോറും 70 ലക്ഷം പേരുടെ അകാലമരണത്തിനു വായുമലിനീകരണം കാരണമാകുന്നുണ്ട്‌. ഇതിൽ14 ലക്ഷം ഇന്ത്യയിലാണെന്നത്‌ (2017) ഭയപ്പാടോടെ കാണേണ്ടിയിരിക്കുന്നു. ഇന്ത്യക്കാരുടെ ആയുർദ്ദൈർഘ്യം 30 മാസം കുറക്കാൻ വയുമലിനീകരണം കാരണമാകുന്നുണ്ടെന്നും കണക്കാക്കിയിട്ടുണ്ട്‌.[/box]

വാഹനനിർഗ്ഗമങ്ങളിലെ കാർബണികവസ്തുക്കൾ, നൈട്രജൻ ഓക്സൈഡുകൾ എന്നിവ സൂര്യപ്രകാശത്തിൽ വയുവിൽ ഓസോൺ ഉൽപാദനത്തിനു കാരണമാകുന്നു. ഇത്‌ സസ്യ ജന്തു ജീവജാലങ്ങൾക്കും അപകടകരമാണ്. ധാന്യ ഉൽപാദനം കുറയാനും അത് കാരണമാകുമത്രെ.

Electic Cars

വായു മലിനീകരണത്തിന് മുഖ്യ പങ്കു വഹിക്കുന്നത് വാഹനങ്ങളും നിര്‍മ്മാണ മേഖലയുമാണ്. എന്നാല്‍ ഇതി രണ്ടും ഇന്ന് ഒഴിവാക്കാനാകില്ല എന്നുമാത്രമല്ല നടപ്പ് വികസനരീതിയുടെ മുഖ്യ ചാലകശക്തിയാണ്. ഇവിടെയാണ് പുനര്‍വിചിന്തനം വേണ്ടത്.ഡീസൽ വാഹനങ്ങൾക്കു പകരം ഇലക്ട്രിക്‌ വാഹനങ്ങളോ പ്രകൃതിവാതക വാഹനങ്ങളോ ഉപയോഗിക്കാൻ തുടങ്ങണം. വാഹനപെരുപ്പം അപകടകരമാണെന്നു തിരിച്ചറിയണം. അതിനായി പൊതുഗതാഗതസംവിധാനം വിപുലപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും വേണം.നിർമ്മാണപ്രവർത്തനങ്ങൾ നിയന്ത്രിക്കണം. ആവശ്യവും ആഢംബരവും തമ്മില്‍ വേര്‍തിരിവുണ്ടാകണം.ഭരണകൂടവും പൊതുസമൂഹവും ഇതിനനുസൃതമായി തങ്ങളുടെ പ്രവര്‍ത്തനത്തിലും മുന്‍ഗണനകളിലും മാറ്റങ്ങള്‍ വരുത്തണം.വരാൻ പോകുന്ന തലമുറക്ക്‌ ശുദ്ധവായു നിഷേധിക്കാൻ നമുക്ക്‌ ആരും അധികാരം തന്നിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ലോക പരിസ്ഥിതിദിനം 2019: നല്ല വായു എല്ലാവരുടെയും അവകാശം

Leave a Reply

DNA Helix Previous post ശാസ്ത്രബോധവും മാനവപുരോഗതിയില്‍ ശാസ്ത്രം വഹിക്കുന്ന പങ്കും ഉയര്‍ത്തിപ്പിടിക്കണം
Sun and Ozone Next post എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?
Close