സ്‌കൂള്‍ ശാസ്ത്രപഠനം :  പുതിയ കാലം, പുതിയ വെല്ലുവിളികള്‍

ശാസ്ത്രം ഒരു വിഷയമെന്ന നിലയില്‍ പഠിപ്പിക്കുന്നതില്‍ ശാസ്ത്രാധ്യാപകന്റെ ധര്‍മം തീരുന്നില്ല എന്നാണ് പുതിയ കാലം നമ്മെ ഓര്‍മിപ്പിക്കുന്നത്. കാലം മാറുന്നതിനനുസരിച്ച് പുതിയ വിഷയങ്ങള്‍ മനുഷ്യരാശിയുടെ മുന്നില്‍ എത്തുന്നുണ്ട്.

Ask LUCA – സെപ്റ്റംബർ 5 ന് ആരംഭിക്കും

നമുക്ക് ചുറ്റും നിരവധി പ്രതിഭാസങ്ങളുണ്ട്. അവ എങ്ങനെ പ്രവർത്തിക്കുന്നു, പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയലാണ് ശാസ്ത്ര വിജ്ഞാനം. അതിന് പകരം എന്ത് എന്ന ചോദ്യത്തിന്റെ ഓർമ്മ പരീക്ഷകളാണ് എവിടെയും. വ്യത്യസ്തമായ ഒരു ചോദ്യോത്തര പദ്ധതി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയിൽ ആരംഭിക്കയാണ്. ചുറ്റുപാടും കാണുന്ന എന്തിനെ കുറിച്ചും അത് എന്തുകൊണ്ടാണ് അങ്ങിനെയായത് അല്ലെങ്കിൽ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ വിസ്മയം കൊണ്ടിരിക്കുമല്ലോ. അത്തരം ചോദ്യങ്ങൾ ലൂക്കയിലേക്ക് പങ്കുവെയ്ക്കൂ. അവയുടെ ഉത്തരം തേടാൻ ലൂക്കയുടെ വിദഗ്ധ ടീം സഹായിക്കും. ചില ചോദ്യങ്ങൾക്ക് വായനക്കാർക്കും ഉത്തരം നല്കാൻ കഴിയും.

സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പ്രക്രിയ – ഭാഗം 1

സോഫ്റ്റ് വെയര്‍ കമ്പനികള്‍ സോഫ്റ്റ് വെയര്‍ നിർമ്മാണത്തിലെ ഓരോ ഘട്ടവും കമ്പനികള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഇനി വിശദമായി നോക്കാം.

സെപ്റ്റംബർ 10 – ലോക ആത്മഹത്യാ പ്രതിരോധ ദിനം

ആത്മഹത്യയിലേക്ക് നയിക്കുന്ന പെരുമാറ്റത്തെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങൾക്ക് ഇതിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകൾ ആത്മഹത്യാ പ്രതിരോധത്തിനു ആവശ്യമായി വരാം.

ഉറുമ്പിന്റെ കാമധേനു

നമ്മൾ കരുതുന്ന പോലെ ഉറുമ്പ് അത്ര ചില്ലറക്കാരനല്ല. ഉറുമ്പ് ഒരു ഫാർമറാണ്. ആഫിഡ് എന്ന ചെടികളുടെ നീരൂറ്റിക്കുടിയ്ക്കുന്ന ഒരു പ്രാണിവർഗ്ഗമാണ്. നമ്മൾപാലിന് വേണ്ടി ആട് വളർത്തലിലും പശുവളർത്തലിലും ഏർപ്പെടുന്നതു പോലാണ് ഉറുമ്പുകൾ ആഫിഡിന്റെ ഫാം നടത്തുന്നത്. ഉറുമ്പ് ആഫിഡിന്റെ വയറിൽ സ്പർശിനി കൊണ്ട് തടവും. ആഫിഡ് പശു ‘തേൻ മഞ്ഞു’ ചുരത്തും. മനുഷ്യർ പശുവിനെ കറക്കുന്നതിന് സമാനം. പകരം ഉറുമ്പ് ആഫിഡ് കോളനിയുടെ കാവൽക്കാരനാണ്. വണ്ടു പോലെയുള്ള ആഫിഡിന്റെ ശത്രുക്കളെ തുരത്തും. ചത്തുപോയ ആഫിഡിന്റെ ശവങ്ങളെ നീക്കം ചെയ്യുന്നതും ഇവർ തന്നെ.

ആനന്ദി ഗോപാൽ ജോഷി – ഇന്ത്യയിലെ ആദ്യ വനിതാഡോക്ടർ

ഇൻഡ്യയിൽ പാശ്ചാത്യ വിദ്യാഭ്യാസവും, ആധുനിക വൈദ്യശാസ്ത്രവും പരിചിതമല്ലാത്ത കാലം…. പുരുഷ ഡോക്ടർമാരെ കാണാനോ , രോഗവിവരങ്ങൾ പങ്കുവെക്കാൻ പോലുമോ കഴിയാതെ ആയിരകണക്കിന് സ്ത്രീകൾ രോഗപീഡകൾ അടക്കി മരണം കാത്തിരുന്ന കാലം..കഠിനമായ പ്രയത്നത്തിലൂടെ ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ എന്ന ബഹുമതി കരസ്ഥമാക്കുകയും ചെയ്ത ഡോക്ടർ ആനന്ദി ബായി ജോഷി. തലമുറകൾക്ക് ആവേശവും,ആത്മവിശ്വാസവും പകരുന്ന ജീവിത കഥ…

ആരോഗ്യകേരളം; ചില ഭൂമിശാസ്ത്രചിന്തകൾ

ആരോഗ്യസുരക്ഷക്കായി ഇനിയുള്ള കാലം ഭൗമമാനവിക ഭൂമിശാസ്ത്രത്തെ കൂടി ഉൾക്കൊണ്ടുകൊണ്ടുളള ക്രാന്തദർശിത്വമുളള നിലപാടുകളും സമീപനങ്ങളും നാം സ്വീകരിക്കേണ്ടതുണ്ട്.  അതിന് കേരളത്തിന്റെ ഭൂമിയും, കാലാവസ്ഥയും, കുടിയേറ്റബന്ധങ്ങളും സ്വഭാവരീതികളും വിനിമയസംവിധാനങ്ങളും ഒക്കെ പുനപരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്.

തെളിവോ തഴമ്പോ?

തെളിവുകളെ ആസ്പദമാക്കാത്ത വൈദ്യപ്രയോഗങ്ങൾ അശാസ്ത്രീയവും, പലപ്പോഴും അപകടകരവും ആണ്. എവിഡൻസ്-ബേസ്ഡ് മെഡിസിൻ നമ്മുടെ നാട്ടിൽ പൂർണമായും പ്രയോഗിക്കപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ലാത്ത അനുഭവസമ്പത്ത് അപകടകരവും പൂർണമായും നിരുത്സാഹപ്പെടുത്തപ്പെടേണ്ടതുമാണ്. അനുഭവസമ്പത്തിനേ മാത്രം ആശ്രയിക്കുന്ന അതുമല്ലെങ്കിൽ ശ്രേഷ്ഠതയെ-ആശ്രയിക്കുന്നവൈദ്യം അശാസ്ത്രീയവും, പൂർണമായും പുറന്തള്ളപ്പെടേണ്ടതുമാണ്.

Close