ആരോഗ്യകേരളം; ചില ഭൂമിശാസ്ത്രചിന്തകൾ

ആരോഗ്യസുരക്ഷക്കായി ഇനിയുള്ള കാലം ഭൗമമാനവിക ഭൂമിശാസ്ത്രത്തെ കൂടി ഉൾക്കൊണ്ടുകൊണ്ടുളള ക്രാന്തദർശിത്വമുളള നിലപാടുകളും സമീപനങ്ങളും നാം സ്വീകരിക്കേണ്ടതുണ്ട്.  അതിന് കേരളത്തിന്റെ ഭൂമിയും, കാലാവസ്ഥയും, കുടിയേറ്റബന്ധങ്ങളും സ്വഭാവരീതികളും വിനിമയസംവിധാനങ്ങളും ഒക്കെ പുനപരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്.

തെളിവോ തഴമ്പോ?

തെളിവുകളെ ആസ്പദമാക്കാത്ത വൈദ്യപ്രയോഗങ്ങൾ അശാസ്ത്രീയവും, പലപ്പോഴും അപകടകരവും ആണ്. എവിഡൻസ്-ബേസ്ഡ് മെഡിസിൻ നമ്മുടെ നാട്ടിൽ പൂർണമായും പ്രയോഗിക്കപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ലാത്ത അനുഭവസമ്പത്ത് അപകടകരവും പൂർണമായും നിരുത്സാഹപ്പെടുത്തപ്പെടേണ്ടതുമാണ്. അനുഭവസമ്പത്തിനേ മാത്രം ആശ്രയിക്കുന്ന അതുമല്ലെങ്കിൽ ശ്രേഷ്ഠതയെ-ആശ്രയിക്കുന്നവൈദ്യം അശാസ്ത്രീയവും, പൂർണമായും പുറന്തള്ളപ്പെടേണ്ടതുമാണ്.

Close