മൂൺബോ – രാത്രിയിൽ മഴവില്ല് കണ്ടിട്ടുണ്ടോ ?

നമ്മളെല്ലാവരും മഴവില്ല് കണ്ടിട്ടുണ്ടാകും. എന്നാൽ രാത്രി ആരെങ്കിലും മഴവില്ല് കണ്ടിട്ടുണ്ടോ? രാത്രിയും മഴവില്ല് ഉണ്ടാകാറുണ്ട്. മൂൺബോ (moonbow) എന്നാണ് ഇതിന്റെ പേര്.

ഉറുമ്പിന്റെ കാമധേനു

നമ്മൾ കരുതുന്ന പോലെ ഉറുമ്പ് അത്ര ചില്ലറക്കാരനല്ല. ഉറുമ്പ് ഒരു ഫാർമറാണ്. ആഫിഡ് എന്ന ചെടികളുടെ നീരൂറ്റിക്കുടിയ്ക്കുന്ന ഒരു പ്രാണിവർഗ്ഗമാണ്. നമ്മൾപാലിന് വേണ്ടി ആട് വളർത്തലിലും പശുവളർത്തലിലും ഏർപ്പെടുന്നതു പോലാണ് ഉറുമ്പുകൾ ആഫിഡിന്റെ ഫാം നടത്തുന്നത്. ഉറുമ്പ് ആഫിഡിന്റെ വയറിൽ സ്പർശിനി കൊണ്ട് തടവും. ആഫിഡ് പശു ‘തേൻ മഞ്ഞു’ ചുരത്തും. മനുഷ്യർ പശുവിനെ കറക്കുന്നതിന് സമാനം. പകരം ഉറുമ്പ് ആഫിഡ് കോളനിയുടെ കാവൽക്കാരനാണ്. വണ്ടു പോലെയുള്ള ആഫിഡിന്റെ ശത്രുക്കളെ തുരത്തും. ചത്തുപോയ ആഫിഡിന്റെ ശവങ്ങളെ നീക്കം ചെയ്യുന്നതും ഇവർ തന്നെ.

ആനന്ദി ഗോപാൽ ജോഷി – ഇന്ത്യയിലെ ആദ്യ വനിതാഡോക്ടർ

ഇൻഡ്യയിൽ പാശ്ചാത്യ വിദ്യാഭ്യാസവും, ആധുനിക വൈദ്യശാസ്ത്രവും പരിചിതമല്ലാത്ത കാലം…. പുരുഷ ഡോക്ടർമാരെ കാണാനോ , രോഗവിവരങ്ങൾ പങ്കുവെക്കാൻ പോലുമോ കഴിയാതെ ആയിരകണക്കിന് സ്ത്രീകൾ രോഗപീഡകൾ അടക്കി മരണം കാത്തിരുന്ന കാലം..കഠിനമായ പ്രയത്നത്തിലൂടെ ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ എന്ന ബഹുമതി കരസ്ഥമാക്കുകയും ചെയ്ത ഡോക്ടർ ആനന്ദി ബായി ജോഷി. തലമുറകൾക്ക് ആവേശവും,ആത്മവിശ്വാസവും പകരുന്ന ജീവിത കഥ…

Close