മിറാക്കിൾ ഫ്രൂട്ട് – എന്തും മധുരിപ്പിക്കും അത്ഭുതപ്പഴം
ചുവപ്പ് നിറത്തിലുള്ള ചെറിയ പഴം, അത് കഴിച്ചാൽ പിന്നെ പുളിയുള്ളതെല്ലാം മധുരിക്കും. മിറാക്കിൾ ഫ്രൂട്ട് എന്ന അത്ഭുതപ്പഴത്തെപ്പറ്റി ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. ഈ കുഞ്ഞൻ പഴത്തിന് ഇത്രയും അത്ഭുതകരമായ കഴിവ് എങ്ങനെ എന്ന് കഴിച്ചവരെല്ലാം അത്ഭുതപ്പെട്ടിട്ടുമുണ്ടാവും . ആഫ്രിക്കക്കാരിയായ ഈ അത്ഭുതച്ചെടി നാവിൽ മധുരം ഉണർത്തുന്നതെങ്ങനെ എന്ന് നോക്കാം.
സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം – കേരളത്തിൽ ഇപ്പോൾ കഴുകന്മാർ വയനാട്ടിൽ മാത്രം
കേരളത്തിൽ ഇന്ന് കഴുകന്മാർ അവശേഷിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ്. സങ്കേതത്തിലെ കുറിച്യാട്ട്, ബത്തേരി, തോൽപ്പെട്ടി എന്നീ റേഞ്ചുകളിൽ പന്ത്രണ്ടോളം കഴുകൻ കൂടുകൾ കഴിഞ്ഞകുറച്ചുവർഷങ്ങളായി കണ്ടുവരുന്നുണ്ട്. എന്നാൽ 15 വർഷങ്ങൾക്ക് മുമ്പ് വന്യജീവി സങ്കേതത്തിൽ ഇരുപതിനടുത്ത് കഴുകൻ കൂടുകൾ ഉണ്ടായിരുന്നു.
ഡോ. ഫിർദൗസി ഖദ്രി – ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞയ്‌ക്ക് മാഗ്സസെ
ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം ഇത്തവണ ലഭിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി. എല്ലാ പ്രായക്കാർക്കും വായിലൂടെ നൽകാവുന്ന, ചെലവ്കുറഞ്ഞ കോളറ വാക്സിനും ടൈഫോയ്ഡ് കൺജുഗേറ്റ്...
കടൽ വെള്ളം 99.9 % ശുദ്ധീകരിക്കുന്ന മെംബ്രേയ്ൻ
ഈ സംയുക്തം കൊണ്ട് ഉണ്ടാക്കിയ നാനോഫൈബറുകളുടെ ഉപരിതലം ശുദ്ധീകരണത്തിന്റെ ക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു. ചതുരശ്ര മീറ്ററിന് ഒരുമണിക്കൂറിൽ 14.5 ലിറ്റർ (14.5 L/mº2h) എന്ന തോതിൽ വളരെ വേഗത്തിൽ തന്നെ 99.99% ഉപ്പും ഈ നാനോമെംബ്രൈൻ ഉപയോഗിച്ച് നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും നേരിയ ഇലക്ട്രോണിക് ഉപകരണം
ഇസ്രായേൽ ഗവേഷകരാണ് രണ്ട് കണികകളുടെ (atoms) മാത്രം കട്ടിയുള്ള ഇലക്ട്രോണിക് ഉപകരണത്തിനുള്ള വിദ്യ വികസിപ്പിച്ചെടുത്തത്. ബോറോണിന്റെയും നൈട്രജന്റെയും ഓരോ പാളികൾ കൊണ്ട് നിർമ്മിക്കാവുന്ന ഈ ഉപകരണം വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കാം.
കോവിഡ് വാക്സിനുകളും രക്തക്കുഴലുകളിലെ ക്ലോട്ടിങ്ങുകളും
ഇപ്പോൾ ഉപയോഗിക്കപ്പെടുന്ന വാക്സിനുകൾ നിരന്തരം നിരീക്ഷണം നടത്തി അപാകതകൾ കണ്ടെത്തി പരിഹരിച്ചാണ് ഭാവിയിൽ കൂടുതൽ പാർശ്വഫലങ്ങൾ കുറച്ച് ഫലപ്രദമാക്കി ജനങ്ങൾക്ക് ലഭ്യമാക്കുക. അതിനാൽ എലിയെ പേടിച്ച് ഇല്ലം ചുടേണ്ടേതില്ല. വാക്സിനായി അർഹതപ്പെട്ട റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മടിച്ച് നിൽക്കാതെ രണ്ട് ഡോസ് വാക്സിനും എടുക്കേണ്ടതാണ്.
ഇലക്ട്രിക് കാര്‍ ബാറ്ററികള്‍
2035 ഓടെ ആകെ ഓടുന്ന വണ്ടികളില്‍ പകുതിയും ഇലക്ട്രിക് കാറുകള്‍ ആകും എന്നാണ് നിഗമനം. കോടിക്കണക്കിന് ഇലക്ട്രിക് കാറുകളാണ് നിരത്തിലിറങ്ങാന്‍ പോകുന്നത്.
ഐ.പി.സി.സി.ആറാം വിശകലന റിപ്പോർട്ട് 2021 – ഒരു വിലയിരുത്തൽ
എന്താണ് ഐപിസിസി റിപ്പോർട്ട്? എന്താണ് ഐ പി സി സി യുടെ ഏറ്റവും പുതിയ റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്? കാലാവസ്ഥാമാറ്റം – കേരളത്തെയും ഇന്ത്യയെയും ലോകത്തെയും എങ്ങനെ ബാധിക്കും ? ഐ.പി.സി.സി ആറാം അവലോകന റിപ്പോര്‍ട്ടിനെ ഡോ.ബിജുകുമാർ എ. (ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി & ഫിഷറീസ്, കേരള സർവ്വകലാശാല) മൂന്നുവീഡിയോകളിലായി വിശദമായി പരിശോധിക്കുന്നു.