ലോകത്തിലെ ഏറ്റവും നേരിയ ഇലക്ട്രോണിക് ഉപകരണം

ഇസ്രായേൽ ഗവേഷകരാണ് രണ്ട് കണികകളുടെ (atoms) മാത്രം കട്ടിയുള്ള ഇലക്ട്രോണിക് ഉപകരണത്തിനുള്ള വിദ്യ വികസിപ്പിച്ചെടുത്തത്. ബോറോണിന്റെയും നൈട്രജന്റെയും ഓരോ പാളികൾ കൊണ്ട് നിർമ്മിക്കാവുന്ന ഈ ഉപകരണം വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കാം.

ക്വാണ്ടം ടണലിങ്ങ് വിദ്യയിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ രണ്ടുപാളികൾക്കിടയിലുള്ള വിടവിലൂടെ ഇലക്ട്രോണുകൾ സ്ഥാനമാറ്റം വരുത്തുന്നതിനനുസരിച്ചു ഡിജിറ്റൽ വിവരങ്ങൾ എൻകോഡ് ചെയ്യാൻ സാധിക്കുന്നു. നിലവിലെ അത്യാധുനിക കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ പ്രവർത്തിക്കുന്ന രീതിക്ക് സമാനമാണിത്. സാധാരണ ദശലക്ഷത്തോളം വരുന്ന കണികകൾ നൂറുപാളികകളായിട്ടാണ് ക്രമീകരിക്കുക എന്നതിനാലാണ് രണ്ടുപാളികൾ മാത്ര മുള്ള ഈ ഉപകരണം ശ്രദ്ധ ആകർഷിക്കുന്നത്. വാസ്തവത്തിൽ രണ്ടുപാളികളും ഒരുമിച്ചല്ല വിന്യസിച്ചിരിക്കുന്നത്. ഓരോ പാളികളിലെയും പകുതി കണികകൾ പരസ്പരം വ്യാപിച്ചു കിടക്കു പോലെയുള്ള ക്രമീകരണം, ധ്രുവീകരണം (polarization) സംഭവിക്കാൻ കാരണമാകുന്നു. ക്രമീകരണത്തിൽ മാറ്റം വരുത്തി ധ്രുവീകരണം എതിർദിശയിൽ ആക്കാനും സാധിക്കും. ഇത്തരത്തിൽ 0 അല്ലെങ്കിൽ 1 എന്ന ബൈനറി സ്റ്റേറ്റിലേക്ക് മാറാനും കണികാപാളികളുടെ ക്രമീകരണം സഹായിക്കുന്നു. നേരിയ പാളികൾ ഉപയോഗിക്കുമ്പോൾ ഇലക്ട്രോണിന്റെ ചലനം വളരെ വേഗത്തിലാണ്. ഇത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വേഗതയും ഊർജക്ഷമതയും കൂട്ടാൻ സഹായിക്കും.

രണ്ടുപാളികളും ഒരുമിച്ചല്ല വിന്യസിച്ചിരിക്കുന്നത്. ഓരോ പാളികളിലെയും പകുതി കണികകൾ പരസ്പരം വ്യാപിച്ചു കിടക്കു പോലെയുള്ള ക്രമീകരണം, ധ്രുവീകരണം (polarization) സംഭവിക്കാൻ കാരണമാകുന്നു. ക്രമീകരണത്തിൽ മാറ്റം വരുത്തി ധ്രുവീകരണം എതിർദിശയിൽ ആക്കാനും സാധിക്കും. ഇത്തരത്തിൽ 0 അല്ലെങ്കിൽ 1 എന്ന ബൈനറി സ്റ്റേറ്റിലേക്ക് മാറാനും കണികാപാളികളുടെ ക്രമീകരണം സഹായിക്കുന്നു. ചിത്രം കടപ്പാട് Science.org

 


തയ്യാറാക്കിയത് : ഡോ.ദീപ കെ.ജി, ശാസ്ത്രഗതി സെപ്റ്റംബർ ലക്കം

വീഡിയോ കാണാം


അധികവയാനയ്ക്ക്

  1. https://www.livescience.com/thinnest-ever-electronic-device.html
  2. https://www.science.org/doi/abs/10.1126/science.abe8177

Leave a Reply