താപനം : തീരങ്ങളെ കടൽ വിഴുങ്ങുമോ?
തീരദേശമേഖലകളെ മാത്രം ബാധിക്കുന്ന പ്രശ്നമായി കടലേറ്റ ഭീഷണിയെ കണ്ണടച്ച് തള്ളരുത്. ലോകമെമ്പാടുമുള്ള തീരദേശങ്ങളും, ദ്വീപസമൂഹങ്ങളും ഒരു പോലെ നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളിയാണ് ആഗോളതാപനം വഴിയുണ്ടാകുന്ന കടലേറ്റം. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങൾ നേരിടുന്ന അതെ വെല്ലുവിളി തന്നെയാണ് കടലേറ്റ ഭീഷണിക്ക് മുന്നിൽ യൂറോപ്പിലെയും അമേരിക്കയിലെയും അതിവികസിതരാഷ്ട്രങ്ങളിലെ ജനങ്ങളും നേരിടേണ്ടി വരിക.
മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത – വെബിനാർ രജിസ്റ്റർ ചെയ്യാം
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസര വിഷയസമിതിയുടെ നേതൃത്വത്തിൽ പുതിയ ഐ പി സി സി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. 2021 സെപ്റ്റംബർ 28 വൈകുന്നേരം 6 .30 ന് ആരംഭിക്കുന്ന വെബിനാറിൽ മൂന്നു അവതരണങ്ങളാണ് ഉണ്ടായിരിക്കുക.
താണു പത്മനാഭൻ : ഭാവിയിൽ ജീവിച്ച ഒരാൾ
മുപ്പതു വയസ്സെത്തുന്നതിനു മുൻപേ താണു പത്മനാഭനെ ശാസ്‌ത്രലോകം ശ്രദ്ധിച്ചുകഴിഞ്ഞിരുന്നു . എന്തായിരുന്നു ആ ശാസ്ത്രപ്രതിഭ ? ഊർജ്ജതന്ത്ര അധ്യാപകനായ ഡോ.എൻ.ഷാജി വിശദമായി സംസാരിക്കുകയാണ് ദില്ലി -ദാലിയിൽ.
നമ്മൾ നിശ്ശബ്ദരായപ്പോൾ…
അഞ്ചു ഭൂഖണ്ഡങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ നിശ്ചലം ആകുമ്പോൾ എന്ത് സംഭവിക്കും എന്ന് അറിയുവാൻ ക്യാമറകൾ സ്ഥാപിച്ചു. പലയിടങ്ങളിൽ നിരീക്ഷിച്ചു. അതിൽ നിന്നും ഒരു
ഡോക്യുമെന്ററി നിർമ്മിച്ചു. ‘The Year Earth Changed’
IPCC-യുടെ താക്കീതുകൾ ഭാഗം 2
തുടക്കം തൊട്ടിങ്ങോട്ട് ഐപിസിസിയുടെ ഓരോ റിപ്പോർട്ടിലും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടി വന്നിട്ടുണ്ട്. പുതിയ റിപ്പോർട്ടും വ്യത്യസ്തമല്ല. സമൂഹത്തോട് അത് പറയുന്നത് ആഗോളതാപനവും അന്തരീക്ഷവ്യതിയാനവും നിയന്ത്രിക്കുന്നതിനാവശ്യമായ കർശനനടപടികൾ അതിവേഗം എടുത്തില്ലെങ്കിൽ ഈ ഭൂമിയിലെ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അവ ഭീഷണിയായി തീരും എന്നാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ ലോകരാഷ്ട്രങ്ങൾ സജ്ജമാണോ എന്നതാണ് നിർണ്ണായകമായ ചോദ്യം.
താണു പത്മനാഭൻ: കാലത്തിനു മുമ്പേ നടന്ന ദാർശനികൻ
ഭൗതികശാസ്ത്രത്തിൽ, പ്രത്യേകിച്ചും ഗ്രാവിറ്റിയിൽ (ഗുരുത്വാകർഷണ ബലവുമായി ബന്ധപ്പെട്ട പഠനം), അദ്ദേഹം നടത്തിയ കണ്ടെത്തലുകൾ ആൽബർട്ട് ഐൻസ്റ്റൈനു ശേഷം ഗ്രാവിറ്റിയെ സംബന്ധിച്ച ഒരു മൂന്നാം വിപ്ലവം തന്നെയാണ്. താണു പത്മനാഭന്റെ ഗ്രാവിറ്റിയെ സംബന്ധിച്ച പുതിയ സിദ്ധാന്തത്തെ സംബന്ധിച്ച് ഡോ. ടൈറ്റസ് മാത്യു എഴുതുന്നു
പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു
വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു.
ഇ സി ജി സുദർശൻ: ഫിസിക്സിനെ സ്നേഹിച്ച മനുഷ്യൻ
ഭൗതികശാസ്ത്രജ്ഞനായ ഇ സി ജോർജ് സുദർശൻ 20-ാം നൂറ്റാണ്ടിലെ സുപ്രധാന കണ്ടുപിടുത്തങ്ങളിലൊന്ന് നടത്തി. നമ്മുടെ പ്രപഞ്ചത്തെ നിർമ്മിച്ചിരിക്കുന്ന കുഞ്ഞുകണങ്ങളായ ആറ്റങ്ങളെ സംബന്ധിച്ച മനോഹരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇതു സഹായിച്ചു.